2025 മാർച്ച് 1-8 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 മാർച്ച് 1-8 വരെയുള്ള ആനുകാലിക വിവരങ്ങൾ
ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്ക് ആകാനൊരുങ്ങുന്ന ആര്യവല്ലി സഫാരി പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം ?
ഹരിയാന
അപൂർവ രക്തഗ്രൂപ്പ് ദാതാക്കളുടെ രജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
കേരളം
അന്താരാഷ്ട്ര വനിതാദിനം?
മാർച്ച് 8
2025 -ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം?
“എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും: അവകാശങ്ങൾ, സമത്വം, ശക്തീകരണം”
For ALL Women and Girls: Righte Equallty. Empowerment
2025- ലെ 97 മത് ഓസ്കറിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
അനോറ (അമേരിക്ക)
മികച്ച നടൻ – അഡ്രിയൻ ബ്രോഡി
(ദ ബ്രൂട്ടലിസ്റ്റ്)
മികച്ച നടി – മൈക്കി മാഡിസൺ
(അനോറ)
മികച്ച സംവിധായകൻ- ഷോൺ ബേക്കർ
അനോറ
ലോക വന്യജീവി ദിനം?
മാർച്ച് 3
2025 -ലെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം?
വന്യജീവി സംരക്ഷണ ധനസഹായം: ജനങ്ങളിലും ഗ്രഹത്തിലും നിക്ഷേപം
Wildlife Conservation Finance: Investing in People and Planet
2025-ൽ ഇന്ത്യയിൽ ആദ്യ ഹരിതബജറ്റ് അവതരിപ്പിച്ച സംസ്ഥാനം?
രാജസ്ഥാൻ
ഇന്ത്യയിൽ ആദ്യമായി ജലബജറ്റ് അവതരിപ്പിച്ച സംസ്ഥാനം?
കേരളം
2024 -25 രഞ്ജി ട്രോഫി ക്രിക്കറ്റ് വിജയികളായ ടീം?
വിദർഭ
ഫൈനലിൽ കേരളത്തെ പരാജയപ്പെടുത്തിയാണ് വിദർഭയുടെ കിരീട നേട്ടം
വിദർഭയുടെ മൂന്നാം രഞ്ജി കിരീടമാണിത്
2025 മാർച്ചിൽ നവരത്ന പദവി ലഭിച്ച കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ?
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC)
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (IRFC)
ജപ്പാനിലെ ഈസ്റ്റ് ഫ്യൂജി മാനുവർ ട്രെയിനിങ് ഏരിയയിൽ നടക്കുന്ന
ഇന്ത്യ -ജപ്പാൻ സംയുക്ത സൈനിക അഭ്യാസത്തിന്റെ പേര്?
ധർമ ഗാർഡിയൻ
കേരളത്തിലെ ആദ്യ ഹൈബ്രിഡ് ഇന്റർഗ്രേറ്റഡ് കാരവൻ പാർക്ക് നിലവിൽ വന്നത്?
മലമ്പുഴ (പാലക്കാട്)
ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സർവകലാശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി ) പുതിയ ചെയർമാൻ?
തുഹിൽ കാന്ത പാണ്ഡെ
ഗാന്ധിജി വൈക്കം സന്ദർശിച്ചിട്ട് 2024-ൽ എത്ര വർഷമാണ് തികയുന്നത്?
100 വർഷം
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി 1925 മാർച്ചിലാണ് ഗാന്ധിജി വൈക്കത്ത് വന്നത്
2027- ൽ നടക്കുന്ന പ്രഥമ ഒളിമ്പിക്സ് ഇ – സ്പോർട്സ് ഗെയിംസിന് വേദിയാകുന്നത്?
റിയാദ് (സൗദി അറേബ്യ)
മഹാകവി വള്ളത്തോളിനെ പ്രമേയമാക്കി ‘നിർന്നിമേഷമായ് നിൽക്ക’ എന്ന നോവൽ രചിച്ചത്?
അനിൽ വള്ളത്തോൾ
2025 മാർച്ചിൽ യുഎസിന്റെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്തത്?
ഇംഗ്ലീഷ്
2025 മാർച്ചിൽ അന്തരിച്ച പ്രശസ്ത വൃക്ക ശാസ്ത്രക്രിയ വിദഗ്ധൻ?
ഡോ. ജോർജ് പി എബ്രഹാം
e-FIR രജിസ്റ്റർ ചെയ്ത ആദ്യ കേന്ദ്രഭരണ പ്രദേശം?
ജമ്മു കാശ്മീർ
ആദിവാസി കുട്ടികളെ അവരുടെ ഭാഷയിൽ തന്നെ പഠിപ്പിച്ചു പൊതുധാരയിൽ എത്തിക്കാൻ സമഗ്ര ശിക്ഷാ കേരളം മുൻകൈയെടുത്ത് നടപ്പിലാക്കുന്ന സംരംഭം?
പഠിപ്പുറുസി
പഠിപ്പുറുസി വാക്കിന്റെ അർത്ഥം ‘പഠനത്തിന്റെ രുചി’
ഇടുക്കി ഇടമലക്കുടിയിലെ ആദിവാസി കുട്ടികൾക്കായി ‘ മുതുവൻ’ ഭാഷയിൽ ആരംഭിച്ച സംരംഭമാണ് പഠിപ്പുറുസി
2025 നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ അതിസമ്പന്നരുള്ള രാജ്യം?
അമേരിക്ക
രണ്ടാം സ്ഥാനത്ത് ചൈന
മൂന്നാമത്തെ ജപ്പാൻ
ഇന്ത്യ നാലാം സ്ഥാനത്ത്
പരിസ്ഥിതി സംഘടനയായ ജർമൻ വാച്ച് 2025 പുറത്തുവിട്ട ക്ലൈമറ്റ് റിസ്ക് ഇൻഡക്സ് പ്രകാരം 1993 – 2022 കാലയളവിൽ പ്രകൃതിദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രാജ്യം?
ഡൊമിനിക്
ഇന്ത്യ ആറാം സ്ഥാനത്ത്
2024ലെ നാഷണൽ സേഫ്റ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ സേഫ്റ്റി അവാർഡുകളിൽ ‘സർവ ശ്രേഷ്ഠ സുരക്ഷാ പുരസ്കാരം’ നേടിയ വിമാനത്താവളം?
മോപ്പ വിമാനത്താവളം ഗോവ (മനോഹർ അന്താരാഷ്ട്ര വിമാനത്താവളം)
ഇന്ത്യയിൽ ആദ്യമായി ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വില്ല നിർമ്മിച്ച കമ്പനി?
ത്വസ്ഥ
മദ്രാസ് ഐഐടിയിൽ രൂപംകൊണ്ട സ്റ്റാർട്ടപ്പ് കമ്പനിയാണ് ത്വസ്ഥ
ഖേലോ ഇന്ത്യ യൂത്ത് ഗയിംസ് 2025 ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
ബീഹാർ
2025 അവസാനത്തോടെ ഇന്ത്യയിൽ 20,000 ജൻ ഔഷധി കേന്ദ്രങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് 1- മുതൽ 7 വരെ കേന്ദ്രസർക്കാർ നടത്തുന്ന പരിപാടി?
ജൻ ഔഷധി സപ്താഹ്
നിയമസഭയിൽ വിവർത്തന സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? ഉത്തർപ്രദേശ്
ഇന്ത്യയിലെ പട്ടികജാതി സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്രസർക്കാർ പദ്ധതി?
PM-AJAY (Pradhan Mantri Anusuchit Jaati Abhyuda Yojana)
ഇന്ത്യയിൽ ആദ്യമായി വിത്തില്ലാത്ത തണ്ണിമത്തൻ വികസിപ്പിച്ച സ്ഥാപനം?
വെള്ളാനിക്കര കാർഷിക സർവകലാശാല
ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള പശ്ചിമഘട്ടത്തിലെ നീർച്ചാലുകളുടെ പുനരുജീവന പദ്ധതി?
‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’
ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മ്യൂസിയം?
ഐഎൻഎസ് ഗുൽദാർ
2025ലെ ദേശീയ സ്നൂക്കർ ചാമ്പ്യൻഷിപ്പ്
നേടിയത്?
പങ്കജ് അധ്വാനി
ഇക്കൊല്ലത്തെ റവന്യൂ അവാർഡ് സിൽ മികച്ച കലക്ടറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്?
എൻ എസ് കെ ഉമേഷ് (എറണാകുളം ജില്ല)
തൃശ്ശൂർ ആണ് മികച്ച കലക്ടറേറ്റായി തിരഞ്ഞെടുക്കപ്പെട്ടത്
ഇന്ത്യയിലാദ്യമായി ബയോ ബാങ്ക് നിലവിൽ വന്ന മൃഗശാല?
ഡാർജിലിംഗ്
പത്മ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക് എന്നാണ് യഥാർത്ഥ പേര്
2025 ഫെബ്രുവരി ഫ്രാൻസിലെ ലാ റീയൂണിയൻ ദ്വീപിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ്
ഗാരൻസ് (Cyclone Garance)
ആത്മഹത്യ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ജില്ലാ ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി? മനസ്സോടെ കൊല്ലം
സംസ്ഥാന സർക്കാരിന്റെ നൂതന തൊഴിൽദായക പരിപാടി?
വിജ്ഞാന കേരളം
കേരളം പുറത്തിറക്കാൻ പോകുന്ന പരിസ്ഥിതി സൗഹാർദ കുപ്പി വെള്ളത്തിന്റെ ബ്രാൻഡ്?
ഹില്ലി അക്വാ
ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദ ഇയർ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടത്?
മനു ഭാക്കർ
2024 ലെ പാരീസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്കായി മനു ഭാക്കർ രണ്ടു വെങ്കല മെഡൽ നേടി
ബാങ്കിംഗ് സേവനത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ആഘോഷിച്ച 2025 -ലെ സാമ്പത്തിക സാക്ഷരത വാരത്തിന്റെ പ്രമേയം? സാമ്പത്തിക സാക്ഷരത -സ്ത്രീ സമൃദ്ധി
ടെസ് ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം നിലവിൽ വരുന്നത്?
മുംബൈ
കേന്ദ്രസാഹിത്യ അക്കാദമിയുടെ 2024ലെ മികച്ച മലയാള പരിഭാഷയ്ക്കുള്ള അവാർഡ് ലഭിച്ചത്?
കെ വി കുമാരൻ
ഓസ്കർ ചരിത്രത്തിൽ ഏറ്റവും അധികം നാമനിർദ്ദേശങ്ങൾ നേടിയ ഇംഗ്ലീഷ് ഭാഷേതര ചിത്രം?
എമിലിയ പരേസ്
ഇന്ത്യയിലെ ആദ്യ നദീ ഡോൾഫിൻ സർവ്വേ പ്രകാരം ഏറ്റവും കൂടുതൽ നദീ ഡോൾഫിനുകൾ ഉള്ള സംസ്ഥാനം? ഉത്തർപ്രദേശ്
2025 മൊബൈൽ വേൾഡ് കോൺഗ്രസ് വേദി?
ബാഴ്സലോണ
കേരളത്തിൽ തയ്യാറാക്കിയ വരൾച്ച മാപ്പ് പ്രകാരം ഏറ്റവും കൂടുതൽ വരച്ച ബാധിത പ്രദേശങ്ങൾ ഉള്ള ജില്ല?
കാസർഗോഡ്
Weekly Current Affairs | 2025 മാർച്ച് 1-8 വരെയുള്ള ആനുകാലിക വിവരങ്ങൾ