Monthly Current Affairs in Malayalam March 2025|PSC Current Affairs| Current Affairs March 2025 for Kerala PSC Exams 2025|PSC Questions|PSC Exam

2025 മാർച്ച്‌ (March ) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs March 2025|
2025 മാർച്ച്‌ മാസത്തിലെ ആനുകാലിക വിവരങ്ങൾ

അന്താരാഷ്ട്ര ബഹിരാകാശ നിലയ ത്തിൽ നിന്നും 286 ദിവസങ്ങൾക്കു ശേഷം സുനിതാ വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെ എത്തിച്ച പേടകം?
സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ ഫ്രീഡം

സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തിയത്
2025 മാർച്ച് 19 -ന്


സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ IQAir ന്റെ
2024-ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം വായു മലിനീകരണ ത്തിൽ ഇന്ത്യയുടെ സ്ഥാനം?
5 സ്ഥാനം

ലോകത്ത് ഏറ്റവും മലിനമായ രാജ്യം – ചാഡ്
രണ്ടാമത് – ബംഗ്ലാദേശ്
മൂന്നാമത് –പാക്കിസ്ഥാൻ

ലോകത്ത് ഏറ്റവും മലിനമായ നഗരം ബിർനിഹട്ട് (മേഘാലയ)
രണ്ടാമത്തെ നഗരം ന്യൂഡൽഹി
ഏറ്റവും മലിനമായ രാജ്യതലസ്ഥാനം ന്യൂഡൽഹി


കേരളത്തിലെ  ലഹരി വ്യാപനം തടയാൻ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ?
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്


2025 -ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?  
ഫ്രാൻസ്


ലോകത്തിലെ ആദ്യ നിർമിത ബുദ്ധി അധിഷ്ഠിത ഗോൾഡ് ലോൺ എടിഎം ആരംഭിച്ച ബാങ്ക്?
സെന്റർ ബാങ്ക് ഓഫ് ഇന്ത്യ


2025 തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട റാംസർ അവാർഡ് നേടിയത്?
ജയശ്രീ വെങ്കടേശ്വരൻ


ഏഷ്യൻ വനിത കബഡി ചാമ്പ്യൻഷിപ്പ് 2025 വിജയികളായ ടീം?
ഇന്ത്യ


37 മത് അഖിലേന്ത്യ തപാൽ കലാമേള യിൽ ജേതാക്കൾ ? 

കേരളം
രണ്ടാം സ്ഥാനത്ത് കർണാടക
മൂന്നാം സ്ഥാനത്ത് ഒഡീഷ്യ


വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്ന വരാണെന്ന് ബോധ്യമായാൽ വിവരം ഫോൺ വിളിച്ചോ വാട്സാപ് മുഖേനയോ എക്സൈസുമായി പങ്കുവെക്കാൻ അവസരം ഒരുക്കുന്ന പദ്ധതി?
നേർവഴി പദ്ധതി


30- മത് (COP 30) UN കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്നത്?
ബെലേം (ബ്രസീൽ)


ജലാശയങ്ങളുടെ 500 മീറ്ററിനുള്ളിൽ സോപ്പുകളുടെയും ഷാമ്പുകളുടെയും വില്പന നിരോധിക്കൻ തീരുമാനിച്ച സംസ്ഥാനം? കർണാടക


ഇന്ത്യയിൽ ആദ്യമായി ലഹരി വേട്ടയ്ക്കാ യി നിർമ്മിത ബുദ്ധി സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനം?
കേരളം


കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്?
മാർക്ക് കാർണി


രാജസ്ഥാനിൽ നടക്കുന്ന ഇന്ത്യ – ഈജിപ്ത് സംയുക്ത സൈനികാഭ്യാസം?
സൈക്ലോൺ


2025 -ൽ മൗറിഷ്യസിന്റെ ‘ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ  ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ ‘ ബഹുമതിക്ക് അർഹനായത്?
നരേന്ദ്ര മോദി


കേരളത്തിലെ ആദ്യ എഐ ലേണിങ്  പ്ലാറ്റ്ഫോം?  
സുപലേൺ


സ്വന്തമായി ഉപഗ്രഹം എന്ന ആശയം ബജറ്റിൽ അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? 
അസം

ബഹിരാകാശ മന്ത്രാലയത്തിനു കീഴിലു ള്ള ഇൻ – സ്പേസ് മായി സഹകരിച്ച്

അസം സാറ്റ് ‘ എന്ന ഉപഗ്രഹം നിർമ്മി ക്കാനാണ് ഒരുങ്ങുന്നത്


ലോക ഉപഭോക്തൃ ദിനം?
മാർച്ച് 15


2025 -ലെ ലോക ഉപഭോകൃത ദിനത്തിന്റെ പ്രമേയം?
“സുസ്ഥിര ജീവിതശൈലിയിലേ ക്കുള്ള ഒരു നീതിയുക്തമായ മാറ്റം”
A Just Transition to Sustainable Lifestyles


ഗൂഗിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ക്യാമ്പസ് ആയ അനന്ത പ്രവർത്തനം
ആരംഭിച്ചത്?  
ബംഗളൂരു


ഇന്ത്യയിലെ ആദ്യ ലോക സമാധാന കേന്ദ്രം ഉദ്ഘാടനം ചെയ്തത്?
ഗുരുഗ്രാം (ഹരിയാന )


കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന 37 മത് കേരള സയൻസ് കോൺഗ്രസ് വേദി?
തൃശ്ശൂർ (വെള്ളാനിക്കര)


2025 ലെ കേരള സയൻസ് കോൺഗ്രസ് പ്രമേയം?
“ഹരിത ഭാവിക്കുവേണ്ടിയുള്ള സാങ്കേതിക പ്രവർത്തനം “


ചൂരൽമല -മുണ്ടക്കൈ മേഖലയിലു ണ്ടായ ഉരുൾപൊട്ടലിനെ അതിജീവിച്ച വയനാട്ടിലെ സ്ത്രീകൾ ചേർന്ന് ആരംഭിച്ച പേപ്പർ ബാഗ് നിർമ്മാണ സംരംഭം?  ബെയ്ലി


ഇലോൺ മസ്കിന്റെ എക്സ് എ ഐ പുതുതായി പുറത്തിറക്കുന്ന ചാറ്റ് ബോട്ട്?
ഗ്രോക് 3


2025 -ലെ യൂറോപ്യൻ പ്രതിരോധ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്?
ബ്രിട്ടൻ


2025 ലെ മൊബൈൽ വേൾഡ് കോൺഗ്രസ് വേദി? 
സ്പെയിൻ



2025 ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം?  
ഇന്ത്യ
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ
രോഹിത് ശർമ


2025 ഉദ്ഘാടനം ചെയ്ത വൻതാര മൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 
ഗുജറാത്ത്


കേരളത്തിൽ ഐ എസ് ഒ (ISO) അംഗീകാരം ലഭിച്ച ആദ്യ താലൂക്ക് ഓഫീസ്?
ഏറനാട് (മലപ്പുറം)


ആന്തോറിയം പൂക്കൾ ഔദ്യോഗിക മായി സിംഗപ്പൂരിലേക്ക് കയറ്റുമതി ചെയ്ത സംസ്ഥാനം?  
മിസോറാം


ഇന്ത്യയിലെ 58 മത് ടൈഗർ റിസർവ്?
മാധവ് നാഷണൽ പാർക്ക് (മധ്യപ്രദേശ്)


കേന്ദ്രസാഹിത്യ അക്കാദമിയുടെ 2024- ലെ മികച്ച മലയാള പരിഭാഷയ്ക്കുള്ള പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ? 
കെ വി കുമാരൻ


കേരളത്തിലെ ആദ്യ വി പാർക്ക് നിലവിൽ വന്നത്? 
കൊല്ലം


ഗാന്ധിജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും മഹത് സംഗമത്തിന്റെ എത്രാമത് വാർഷികമാണ് 2025 -ൽ ആഘോഷിക്കുന്നത്?
100 – മത് വാർഷികം


ഏഷ്യയിലെ ആദ്യത്തെ നാഷണൽ ജിയോ സയൻസ് മ്യൂസിയം ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് തുറന്നത്?  മധ്യപ്രദേശ്


2025 മാർച്ചിൽ ഓസ്ട്രേലിയയിൽ നാശം വിതച്ച ചുഴലിക്കാറ്റ്?  ആൽഫ്രഡ്


പുകവലി വിരുദ്ധ ദിനം?
മാർച്ച് 12


ഇന്ത്യ -കിർഗിസ്ഥാൻ സംയുക്ത സൈനികാഭ്യാസം? 
ഖൻജാർ
വേദി കിർഗിസ്ഥാൻ


അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് തുടങ്ങിയ എല്ലാ സേവനങ്ങൾക്കും ഇനി വിളിക്കേണ്ട ഒറ്റ നമ്പർ?  
112


ഇന്ത്യയിലെ ആദ്യ വനിതാ നിയമ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്?
അഞ്ജു രതിറാണ


ഇന്ത്യയുടെ സമാധാന നോബൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർത്ഥി യുടെ ആത്മകഥ?
ദിയാസലായ് (Diyaslai)


ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രദർശനമായ ‘ഏയ്റോ ഇന്ത്യ’ ക്ക്
( 2025, 15- മത്) വേദിയാകുന്നത്?
യലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ
(ബംഗളൂരു)


കെഎസ്ആർടിസിക്കായി (KSRTC) നിലവിൽ വരുന്ന ടോൾഫ്രീ നമ്പർ?
149


2025 ലെ ഏഷ്യൻ വിന്റർ ഗെയിംസിന് വേദിയാകുന്ന രാജ്യം?
ചൈന (ഹർബിൽ)


കേരളത്തിൽ ആദ്യമായി സ്ത്രീകൾക്കും കുട്ടികൾക്കും കെഎസ്ആർടിസി ബസ്സിൽ സൗജന്യമായി യാത്ര സർവീസ് ആരംഭിച്ച പഞ്ചായത്ത്?  
തൃപ്രങ്ങോട് (മലപ്പുറം )


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക രേഖ പ്രകാരം 2025 ഫെബ്രുവരിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ സ്ഥലം?  
പാലക്കാട്


2030 ൽ കോമൺവെൽത്ത് ഗെയിംസിന്റെ വേദി?  
ഇന്ത്യ





ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്ക്‌ ആകാനൊരുങ്ങുന്ന ആര്യവല്ലി സഫാരി പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം ? 
ഹരിയാന


അപൂർവ രക്തഗ്രൂപ്പ് ദാതാക്കളുടെ രജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? 
കേരളം


2025- ലെ 97 മത് ഓസ്കറിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
അനോറ (അമേരിക്ക)

മികച്ച നടൻ – അഡ്രിയൻ ബ്രോഡി
(ദ ബ്രൂട്ടലിസ്റ്റ്)

മികച്ച നടി – മൈക്കി മാഡിസൺ
(അനോറ)

മികച്ച സംവിധായകൻ-
ഷോൺ ബേക്കർ (അനോറ)


ലോക വന്യജീവി ദിനം?   മാർച്ച് 3


2025ലെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം?
വന്യജീവി സംരക്ഷണ ധനസഹായം: ജനങ്ങളിലും ഗ്രഹത്തിലും നിക്ഷേപം
Wildlife Conservation Finance: Investing in People and Planet


2025-ൽ ഇന്ത്യയിൽ ആദ്യ ഹരിതബജറ്റ് അവതരിപ്പിച്ച സംസ്ഥാനം?
രാജസ്ഥാൻ


2024 -25 രഞ്ജി ട്രോഫി ക്രിക്കറ്റ് വിജയികളായ ടീം?  
വിദർഭ 

ഫൈനലിൽ കേരളത്തെ പരാജയപ്പെടുത്തിയാണ് വിദർഭയുടെ കിരീട നേട്ടം
വിദർഭയുടെ മൂന്നാം രഞ്ജി കിരീടമാണിത്


2025 മാർച്ചിൽ നവരത്ന പദവി ലഭിച്ച കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ?
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC),
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (IRFC)

അന്താരാഷ്ട്ര വനിതാദിനം?
മാർച്ച് 8


2025 -ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം?
“എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും: അവകാശങ്ങൾ, സമത്വം, ശക്തീകരണം”
For ALL Women and Girls: Righte Equallty. Empowerment


കേരളത്തിലെ ആദ്യ ഹൈബ്രിഡ് ഇന്റർഗ്രേറ്റഡ് കാരവൻ പാർക്ക് നിലവിൽ വന്നത്? 
മലമ്പുഴ (പാലക്കാട്)


ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സർവകലാശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 
മഹാരാഷ്ട്ര


സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി ) പുതിയ ചെയർമാൻ?
തുഹിൽ കാന്ത പാണ്ഡെ


ഗാന്ധിജി വൈക്കം സന്ദർശിച്ചിട്ട്
2025- ൽ എത്ര വർഷമാണ് തികയുന്നത്?
100 വർഷം

വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി 1925 മാർച്ച് ലാണ് ഗാന്ധിജി വൈക്കത്ത് വന്നത്


2027- ൽ നടക്കുന്ന പ്രഥമ ഒളിമ്പിക്സ്
ഇ – സ്പോർട്സ് ഗെയിംസിന്റെ വേദി?
റിയാദ് (സൗദി അറേബ്യ)


മഹാകവി വള്ളത്തോളിനെ പ്രമേയമാക്കി നിർന്നിമേഷമായ് നിൽക്ക എന്ന നോവൽ രചിച്ചത്?
അനിൽ വള്ളത്തോൾ


2025 മാർച്ചിൽ യുഎസിന്റെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്തത്?
ഇംഗ്ലീഷ്


2025 മാർച്ചിൽ അന്തരിച്ച പ്രശസ്ത വൃക്ക ശാസ്ത്രക്രിയ വിദഗ്ധൻ?
ഡോ. ജോർജ് പി എബ്രഹാം


e-FIR രജിസ്റ്റർ ചെയ്ത ആദ്യ കേന്ദ്രഭരണ പ്രദേശം? 
ജമ്മു കാശ്മീർ


ആദിവാസി കുട്ടികളെ അവരുടെ ഭാഷയിൽ തന്നെ പഠിപ്പിച്ചു പൊതുധാരയിൽ എത്തിക്കാൻ സമഗ്ര ശിക്ഷാ കേരളം മുൻകൈയെടുത്ത് നടപ്പിലാക്കുന്ന പദ്ധതി?  
പഠിപ്പുറുസി


2024ലെ നാഷണൽ സേഫ്റ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ സേഫ്റ്റി അവാർഡുകളിൽ ‘സർവ ശ്രേഷ്ഠ സുരക്ഷാ പുരസ്കാരം’ നേടിയ വിമാനത്താവളം?

മോപ്പ വിമാനത്താവളം ഗോവ (മനോഹർ അന്താരാഷ്ട്ര വിമാനത്താവളം)


ഇന്ത്യയിൽ ആദ്യമായി ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വില്ല നിർമ്മിച്ച കമ്പനി? ത്വസ്ഥ

മദ്രാസ് ഐഐടിയിൽ രൂപംകൊണ്ട സ്റ്റാർട്ടപ്പ് കമ്പനിയാണ് ത്വസ്ഥ


ഖേലോ ഇന്ത്യ യൂത്ത് ഗയിംസ് 2025 ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
ബീഹാർ


നിയമസഭയിൽ വിവർത്തന സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്


ഇന്ത്യയിലെ പട്ടികജാതി സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്രസർക്കാർ പദ്ധതി?
PM-AJAY (Pradhan Mantri Anusuchit Jaati Abhyuda Yojana)


അസമിലെ ജാഗിറോഡ് ഇലക്ട്രോണിക് സിറ്റിയുടെ പുതിയ പേര്
രത്തൻ ടാറ്റ ഇലക്ട്രോണിക് സിറ്റി


ഇന്ത്യയിൽ ആദ്യമായി വിത്തില്ലാത്ത തണ്ണിമത്തൻ വികസിപ്പിച്ച സ്ഥാപനം?
വെള്ളാനിക്കര കാർഷിക സർവകലാശാല


ഇനി ഞാനൊഴുകട്ടെ  ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള പശ്ചിമ ഘട്ടത്തിലെ നീർച്ചാലുകളുടെ പുനരു ജീവന പദ്ധതി?
സുരക്ഷിതമാക്കാം പശ്ചിമഘട്ടം’

Current Affairs March 2025|
2025 മാർച്ച്‌ മാസത്തിലെ ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.