2026 ഏപ്രിൽ 19-30 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2026 ഏപ്രിൽ 19-30 വരെയുള്ള ആനുകാലിക വിവരങ്ങൾ
യുനെസ്കോയുടെ 2027 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?
മെഡെലിൻ (കൊളംബിയ)
ലോക പുസ്തക, പകർപ്പവകാശ ദിനം? ഏപ്രിൽ 23
2026 ഏപ്രിൽ രാജ്യസഭയുടെ ഉപാധ്യക്ഷനായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്?
ഹരിവംശ് നാരായൺ സിംഗ്
കേരളത്തിൽ വ്യാപകമായി നടക്കുന്ന അനധികൃത മണ്ണ് ഖനനം മണ്ണ് നീക്കൽ അതുമായി ബന്ധപ്പെട്ട അഴിമതി എന്നിവ തടയുന്നതിനായി ആരംഭിച്ച മിന്നൽ പരിശോധന?
ഓപ്പറേഷൻ എർത്ത് ഗാർഡ്
2026 ഏപ്രിൽ ഇന്ത്യയിലെ 99 മത് റംസാർ സൈറ്റ് ആയി പ്രഖ്യാപിക്കപ്പെട്ടത്?
ശേഖാ ജീൽ പക്ഷി സങ്കേതം ഉത്തർപ്രദേശ്
ഇന്ത്യൻ ആർമി സ്ഥാപിച്ച സിക്കിമിലെ ആദ്യത്തെ അതിർത്തി ഗ്രാമ കമ്മ്യൂണിറ്റി റേഡിയോ?
സിക്കിം സുന്ദരി
ദക്ഷിണാഫ്രിക്കയിൽ നിന്ന് 2026 ഏപ്രിലിൽ ഇന്ത്യയിൽ എത്തിച്ച നാല് ചീറ്റപ്പുലികളെ ഏത് സുവോളജിക്കൽ പാർക്കിലേക്കാണ് മാറ്റിയത്?
ബെന്നാർഘട്ട ബയോളജിക്കൽ പാർക്ക് (കർണാടക)
Pഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനായി സിബിഐ പുറത്തിറക്കുന്ന നിർമ്മിത ബുദ്ധി അധിഷ്ഠിതമായ ചാറ്റ്ബോട്ട്?
അഭയ് (Abhay)
ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനം?
അമരാവതി
ലോക ഭൗമ ദിനം?
ഏപ്രിൽ 22
2026 ലോക ഭൗമ ദിന പ്രമേയം
“നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം ”
Our Power, our planet
ഇൻഫോസിസിന്റെ (Infosys) ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി നിയമിതനായ സ്പാനിഷ് ടെന്നീസ് താരം?
കാർലോസ് അൽകാരസ്
ഇന്ത്യയിലെ ആദ്യത്തെ ചിപ്പ് ഫാബ്രിക്കേഷൻ പ്ലാന്റ് നിലവിൽ വരുന്നത്?
ധോലേര (ഗുജറാത്ത്)
2026-ലെ ബ്രിക്സ് ആരോഗ്യ സമ്മേളനത്തിന്റെ വേദി?
ന്യൂഡൽഹി
2026 ഏപ്രിൽ അന്തരിച്ച വർക്കല ആസ്ഥാനമായുള്ള നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ അധ്യക്ഷനും ആത്മീയ ആചാര്യനും തത്വചിന്തകനുമായ വ്യക്തി?
മുനി നാരായണപ്രസാദ്
ഇസ്രയേൽ ഇന്റലിജൻസ് ഏജൻസിയായ മൊസാദിന്റെ പുതിയ തലവനായി നിയമിതനായത്?
റോമൻ ഗോഫ്മാൻ
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ പാർട്ട്ടൈം ചെയർമാനായി
നിയമിതനായത്?
ജി കൃഷ്ണകുമാർ
ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് ഇന്ധന റേഷനിംഗ് നടപ്പിലാക്കിയ ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യം?
സ്ലോവേനിയ
2026 ഏപ്രിൽ രാജ്യസഭാ സെക്രട്ടറിയായി ചുമതലയേറ്റത്?
കെ എസ് സോമശേഖർ
കാർഷിക മേഖലയിലെ മികച്ച നേതൃത്വത്തിന് നൽകുന്ന 9- മത്
പ്രൊഫ എം എസ് സ്വാമിനാഥൻ അവാർഡ് (2025 ലെ) ലഭിച്ചത്?
ഡോ. സി എച്ച് ശ്രീനിവാസ റാവു
2026 ലോക ബുദ്ധമത സമാധാന സമ്മേളന വേദി?
ഹൈദരാബാദ്
2026 ഏപ്രിൽ അന്തരിച്ച ആധുനിക ഇന്ത്യൻ ഫോട്ടോഗ്രാഫിയുടെയും ഫോട്ടോ ജേർണലിസത്തിന്‍റെയും പിതാവ് എന്നറിയപ്പെടുന്ന വിഖ്യാത ഫോട്ടോഗ്രാഫർ?
രഘു റായ്
2026 ഏപ്രിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് മെഗാക്വേക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച രാജ്യം?
ജപ്പാൻ
2026 ഏപ്രിലിൽ ഇന്ത്യയും ഈജിപ്തും തമ്മിലുള്ള സംയുക്ത സൈനികഭ്യാസമായ സൈക്ലോൺ IV (Cyclone IV) ന് വേദി?
അൻഷാസ് (ഈജിപ്ത് )
കാർസ് 24 ന്റെ ദേശീയ റോഡ് സുരക്ഷാ സംരംഭമായ ക്രാഷ് ഫ്രീ ഇന്ത്യയുടെ ഗുഡ് വിൽ അംബാസിഡർ?
എംഎസ് ധോണി
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (GSI) ദേശീയ പ്രാധാന്യമുള്ള ജിയോ- ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ച യാന ഗുഹകൾ സ്ഥിതിചെയ്യുന്നത്?
കർണാടക
രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം?
സ്മൃതി മന്ഥാന
ഇന്ത്യയിലെ ആദ്യത്തെ വാട്ടർ ന്യൂട്രൽ റെയിൽവേ ഡിപ്പോ?
കങ്കാരിയാ കോച്ചിംഗ് ഡിപ്പോ
(അഹമ്മദാബാദ്)
2026 ഗോൾഡ്മാൻ പരിസ്ഥിതി സമ്മാനം
ലഭിച്ചവർ?
സാറ ഫിഞ്ച് (ഇംഗ്ലണ്ട്)
അലന്ന അകാഖ് ഹർലി (അമേരിക്കൻ ഐക്യ നാടുകൾ)
ബോറിം കിം (ദക്ഷിണ കൊറിയ)
യുവേലിസ് മൊറേൽസ് ബ്ലാങ്കോ (കൊളംബിയ)
തിയോനില റോക്ക മാറ്റ് ബോബ്
(പാപുവ ന്യൂ ഗിനിയ)
ഇറോറോ തൻഷി (നൈജീരിയ)
2026 ഏപ്രിൽ 21-ന് തൃശൂർ മുണ്ടത്തിക്കോട് പടക്ക നിർമ്മാണശാല യിൽ ഉണ്ടായ സ്ഫോടനം അന്വേഷിക്കാൻ കേരള സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മീഷൻ?
ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ
കാവേരി നദിക്ക് കുറുകെ മേക്കേദാട്ടു അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ?
തമിഴ്നാട്,
കർണാടക
ഇന്ത്യയിലെ ആദ്യത്തെ പെട്രോഗ്ലിഫ് കൺസർവേഷൻ പാർക്ക് സ്ഥാപിതമായത്?
ലഡാക്ക്
പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ബൂത്തിൽ വോട്ടർമാരെ സ്വീകരിക്കാൻ ഉപയോഗിച്ച റോബോട്ട്?
നില
ഇറാഖിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?
നിസാർ അമിദി
2026 അടുത്തിടെ വിഖ്യാത ബ്രിട്ടീഷ് ശാസ്ത്രജ്ഞനും എഴുത്തുകാരനും കലാകാരനുമായ വ്യക്തി?
സെസ്മണ്ട് മോറിസ്
1967ൽ പ്രസിദ്ധീകരിച്ച നഗ്നവാനരൻ
(The Naked APe) എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവാണ്
സെസ്മണ്ട് മോറിസ്
ന്യൂമോണിയ ഉൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാനും വയോജനങ്ങൾക്ക് ആരോഗ്യം ഉറപ്പാക്കാനുമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി? ന്യൂമോകോക്കൽ വാക്സിനേഷൻ പദ്ധതി
ലോകത്തിലെ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ നിലവിൽ വന്നത്?
ദുബായ്
2026 ഏപ്രിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച രാജ്യം? ന്യൂസിലൻഡ്
ദീർഘകാലത്തെ ഇടവേളക്കുശേഷം 2026 ഏപ്രിൽ വീണ്ടും തുറന്ന ഇറാഖിനും സിറിയയ്ക്കും ഇടയിലുള്ള പ്രധാന അതിർത്തി കവാടം
റാബിയ – യറുബിയ
ഹൈപ്പർ സോണിക് മിസൈൽ രംഗത്ത് ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി
ഡി ആർ ഡി ഒ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതി?
Project Vishnu
2026 ഏപ്രിൽ 69- മത് പിറന്നാൾ ആഘോഷിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗോറില്ല?
ഫാറ്റു
സൈപ്രസിൽ നടന്ന കാൻഡിഡേറ്റ്സ് ചെസിൽ വനിതാ വിഭാഗം ജേതാവ്?
ആർ വൈശാലി
2026-ൽ മിസ് ഇന്ത്യ കിരീടം നേടിയത്?
സ്വധ്വി സതീഷ് സെയിൽ (ഗോവ)
2026 ഏപ്രിൽ ബ്ലും ബെർഗ് ശതകോടീശ്വര സൂചിക റിപ്പോർട്ട് പ്രകാരം മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ആയത്? ഗൗതം അദാനി
സമുദ്രതീരങ്ങളിലെ സമുദ്ര താപതരംഗങ്ങളെക്കുറിച്ച് പഠിക്കാനും മുന്നറിയിപ്പുകൾ നൽകാനുമായി കേന്ദ്രഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇൻകോയ്സ് INCOIS ആരംഭിച്ച സംവിധാനം?
മഹാസ്
MHAS-Marine Heat Wave Advisory Services
ഇന്ത്യയിലെ ആദ്യത്തെ അഡ്വാൻസ്ഡ് 3D ഗ്ലാസ് ചിപ്പ് പാക്കേജിങ് യൂണിറ്റ് നിലവിൽ വരുന്നത്?
ഭുവനേശ്വർ ഒഡീഷ
2026 ഏപ്രിൽ അന്താരാഷ്ട്ര സോളാർ അലയൻസിൽ ISA അംഗത്വം നേടിയ രാജ്യം?
ദക്ഷിണ കൊറിയ
2026 ഏപ്രിൽ ഇന്ത്യയുടെ 95 മത് ഗ്രാൻഡ് മാസ്റ്റർ പദവി നേയത്?
ആരോണ്യക് ഘോഷ്
ജോലി സ്ഥലത്തെ ലൈംഗിക പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
ഷൈൻ
ഇന്ത്യയിലെ ആദ്യ കോൾ ടു അമോണിയം നൈട്രേറ്റ് പദ്ധതി ആരംഭിച്ചത്?
ലഖൻപൂർ (ഒഡീഷ)
ഇന്ത്യയിലെ ആദ്യ ഡൈവറില്ലാ പോഡ് ടാക്സി നിർമ്മാണ ഉദ്ഘാടനം ചെയ്തത്? മുംബൈ
കരസേനയുടെ ലക്നൗ ആസ്ഥാനമായ സെൻട്രൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതനായ മലയാളി?
ലഫ്.ജനറൽ സി ജെ ജയചന്ദ്രൻ (തിരുവനന്തപുരം പട്ടം സ്വദേശി)
ഓസ്ട്രേലിയൻ ആർമിയുടെ മേധാവിയായ പ്രഥമ വനിത?
ലെഫ്റ്റനന്റ് ജനറൽ സൂസൻ കോയിൽ
Weekly Current Affairs | 2026 ഏപ്രിൽ 19-30 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam