Weekly Current Affairs 2026 June 21-30 in Malayalam | PSC Exams 2026 | PSC Questions|GK malayalam Kerala PSC

2026 ജൂൺ 21-30 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2026 ജൂൺ 21-30 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam


കേരളത്തിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും KSRTC ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന കേരള സർക്കാർ പദ്ധതി? 
പ്രിയദർശനി

കേരള കാർഷിക സർവകലാശാല (KAU) വികസിപ്പിച്ചെടുത്ത പുതിയ പച്ചമുളക് ഇനം? 
കെ എ യു തേജസ്വിനി

കേരളത്തിലെ വിദ്യാർത്ഥികളെ കാർഷിക മേഖലയിലേക്കും പരിസ്ഥിതി സംരക്ഷണ ത്തിലേക്കും നയിക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതി? 
കതിർ
KATHIR -Kerala Agriculture Technology Heritage & Innovation for Rural Understanding

2026 ജൂൺ 7.2 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങൾ ഉണ്ടായ രാജ്യം?
വെനസ്വേല

ഭൂകമ്പത്തിൽ തകർന്ന വെനസേലയിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി ഇന്ത്യ ആരംഭിച്ച രക്ഷാദൗത്യം? 
Operation Amistad
Amistad” എന്ന സ്പാനിഷ് വാക്കിന്റെ അർഥം “സൗഹൃദം

2026- ൽ 22- മത് പി കേശവദേവ് സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
സുഭാഷ് ചന്ദ്രൻ

ഇന്ത്യയിലെ ആദ്യത്തെ പോളാർ & ഓഷ്യൻ മ്യൂസിയം (Polar and Oceam Museum )നിലവിൽ വരുന്ന സംസ്ഥാനം?
ഗോവ (വാസ്കോ ഡ ഗാമ)

2026 ജൂണിൽ ഭൗമസൂചിക  പദവി (GI Tag) ലഭിച്ച ത്രിപുരയിലെ പരമ്പരാഗത വാദ്യോപകരണം? 
സരിന്ദ (Sarinda)

2026 ജൂൺ അന്തരിച്ച തമിഴ് -തെന്നിന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ വ്യക്തി? 
കെ ഭാഗ്യരാജ്

2026 ജൂൺ മെക്കാല (Mekkhala) ഫിഗോസ് (Higos) ചുഴലിക്കാറ്റുകൾ നാശം വിതച്ച രാജ്യം?
ജപ്പാൻ

2026 ജൂൺ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച കേരള സർക്കാരിന്റെ പുതിയ ബജറ്റിന്റെ പ്രധാന പ്രമേയം?
സദ് ഭരണം സഹാനുഭൂതി

2026 ജൂൺ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായ രാജ്യം?  
ഫിലിപ്പീൻസ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കിയത്? 
നരേന്ദ്ര മോദി

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (IEP( പുറത്ത് വിട്ട
2026 ലെ ആഗോള സമാധാന സൂചികയിൽ (Global Peace Intex 2026) ഇന്ത്യയുടെ സ്ഥാനം?
127 സ്ഥാനം
163 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ
ഒന്നാം സ്ഥാനത്ത് – ഐസ്‌ലാൻഡ്
രണ്ടാം സ്ഥാനത്ത് – ന്യൂസിലൻഡ്
മൂന്നാം സ്ഥാനത്ത് – സ്വിറ്റ്‌സർലൻഡ്

തുടർച്ചയായ 19-ാം വർഷവും ഐസ്‌ലാൻഡ് ആണ് ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യം
ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം –
റഷ്യ (163-ാം സ്ഥാനത്ത്)

ലോക അഭയാർത്ഥി ദിനം?
ജൂൺ 20

2026 – ലെ ലോക അഭയാർത്ഥി ദിനത്തിന്റെ പ്രമേയം?
“എല്ലാവരും സുരക്ഷിതരാകുന്നതുവരെ”
(Until Everyone is Safe)

കേന്ദ്ര കാലാവസ്ഥ വകുപ്പ് രാജ്യത്തെ എട്ടാമത്തെ പ്രാദേശിക കാലാവസ്ഥ കേന്ദ്രം ആരംഭിച്ചത്?
ലഖ്നൗ

ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചത്? ശ്രേയസ് അയ്യർ

2026 ജൂൺ കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്ത യുദ്ധക്കപ്പുകൾ?
INS ദുനഗിരി (INS Dunagiri)
INS സംശോധക് (INS Sanshodhak)
INS അഗ്രേയ് (INS Agray)

സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ എടുത്തു തിരിച്ചടവ് മുടങ്ങിയവർക്കായി പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി?
ആശ്വാസ് 2026

ദേശീയ റഗ്ബി ടീമിലേക്ക് തിരഞ്ഞെടുക്ക പ്പെടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ താരം? 
ആതിര കെ പി

വാട്സാപ്പിന്റെ( WhatsApp  പുതിയ ആഗോള മേധാവിയായി (CEO) നിയമിതനായ ഇന്ത്യക്കാരൻ?
കുനാൽ ഷാ

ലോക ബാങ്കിൽ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്? 
നീൽകാന്ത് മിശ്ര

ഐപിഎൽ (IPL) ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരം? 
സഞ്ജു സാംസൺ

പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പിൽ World Yogasana Championship ഒന്നാമതെത്തിയ രാജ്യം? 
ഇന്ത്യ
2 – സ്ഥാനത്ത് – ജപ്പാൻ
3- സ്ഥാനത്ത് – അർജന്റീന

കേരള മുഖ്യമന്ത്രിയുടെ (വി.ഡി.  സതീശൻ ) പുതിയ സെക്രട്ടറിയായി നിയമിതനായ IAS ഉദ്യോഗസ്ഥൻ?
രത്തൻ യു ഖേൽക്കർ

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം?
ജൂൺ 26

2026- ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം?
ആഗോള മയക്കു മരുന്ന് വിപത്ത്: നിലവിലെ പ്രശ്നങ്ങൾ, പുതിയ വെല്ലുവിളികൾ, നൂതന പ്രതിരോധം മാർഗങ്ങൾ
World drug problem: persisting issues, new challenges, innovative responses

ഇംഗ്ലീഷിനൊപ്പം മേഘാലയുടെ ഔദ്യോഗിക ഭാഷകളായി അംഗീകരിക്കപ്പെട്ട ഭാഷകൾ?
ഖാസി, ഖാരോ

കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കൽ മ്യൂസിയം നിലവിൽ വരുന്നത്?
തിരുവനന്തപുരം (ഉള്ളൂർ)
സ്ഥാപകൻ – ശിവരാമൻ

2026-ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചത്?
റസൂൽ പൂക്കുട്ടി

ലോകത്തിലെ ഏറ്റവും അപകട ഭീഷണി യുള്ള ജോലികളിലൊന്നായ കൊമേഴ്സ്യൽ ഡ്രൈവിങ്ങിൽ ലൈസൻസ് നേടുന്ന ആദ്യ ഇന്ത്യൻ വനിത ?
കെ വി അതുല്യ (മലയാളി)

2026 -ൽ നടക്കുന്ന 21 -മത് G 20 ഉച്ചകോടി യുടെ വേദി?
മിയാമി (യുഎസ്)

2026 -ലെ ടൈം മാഗസിന്‍റെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ നടൻ?
രൺബീർ കപൂർ

ISO അംഗീകാരം ലഭിച്ച കേരള സർക്കാരിന്റെ ഇന്റർനെറ്റ് പദ്ധതി?
കെ  – ഫോൺ

പാമ്പു കടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി വനം വകുപ്പ് പുറത്തിറക്കിയ ആപ്പ്?
സർപ്പ ആപ്പ്
SARPA – Snake Awareness Rescue and Protection

ലിപു ലേഖ് ചുരത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഇന്ത്യയുമായി തർക്കം നിലനിൽക്കുന്ന അയൽ രാജ്യം? 
നേപ്പാൾ

ഇന്ത്യയിലെ ആദ്യത്തെ പൂർണമായും കടലാസ്ഹിത സംസ്ഥാന ജുഡീഷ്യറിയായി മാറിയത്? 
സിക്കിം

ഒരു നൂറ്റാണ്ടിനു ശേഷം ഏഷ്യൻ കാട്ടുപോത്തിനെ വിജയകരമായി പുനരധിവസിപ്പിച്ച ദേശീയോദ്യാനം?
കനഹ നാഷണൽ പാർക്ക് (മധ്യപ്രദേശ് )

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ പേപ്പർ രഹിത ജുഡീഷ്യൽ ജില്ല? 
വയനാട്

ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ മ്യൂസിയം (Open Museum ) നിലവിൽ വരുന്ന കർണാടകത്തിലെ ഗ്രാമം?
ലക്കുണ്ടി ഗ്രാമം

നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ ജൈവതന്മാത്രകൾ കണ്ടെത്തിയ ഗർത്തം? 
ഗേൽ ഗർത്തം

മുതിർന്ന പൗരന്മാർക്ക് സർക്കാർ പദ്ധതി കളെ കുറിച്ചുള്ള വിവരങ്ങളും അടിയന്തര സഹായങ്ങളും ലഭ്യമാക്കുന്നതിനായി കേന്ദ്ര സാമൂഹ്യ നീതി – ശാക്തീകരണ മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ? 
ജീവൻ

2032 ഓടെ ചന്ദ്രനിൽ മനുഷ്യർക്കായി ഒരു സ്ഥിരം താവളം പണിയാൻ ലക്ഷ്യമിടുന്ന ബഹിരാകാശ സ്ഥാപനം?
നാസ (NASA)

2026 -ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് സംസ്ഥാനത്താണ് പി എം മിത്ര പാർക്ക് (PM MITRA Park) ഉദ്ഘാടനം ചെയ്തത്?
തെലങ്കാന

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടർ? 
ജെറോമിക് ജോർജ്

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ അഭിഭാഷകരിൽ നിന്നും സുപ്രീംകോടതി ബെഞ്ചിലേക്ക് നേരിട്ട് സ്ഥാന കയറ്റം  ലഭിക്കുന്ന രണ്ടാമത്തെ വനിത?
ജസ്റ്റിസ് വെങ്കിട സുബ്രഹ്മണി മോഹന 
ആദ്യ വനിത- ജസ്റ്റിസ് ഇന്ദു മൽഹോത്ര

തൊഴിലില്ലാത്ത യുവാക്കളെ സുപ്രീംകോട തി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെയുള്ള പ്രതിഷേധമായി സോഷ്യൽ മീഡിയയിൽ രൂപം കൊണ്ട് പുതിയ പാർട്ടി?
Cockroach Janata പാർട്ടി
സ്ഥാപകൻ അഭിജീത് ദിപ്കെ

സർക്കാർ സ്കൂളുകളിലും കോളേജുകളി ലും കിൻറർഗാർട്ടൻ (KG )മുതൽ പോസ്റ്റ് ഗ്രാജുവേഷൻ (PG) വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയ സംസ്ഥാനം? ഒഡീഷ്യ

ഇന്ത്യ പോസ്റ്റ് രാജ്യത്ത് ആദ്യമായി ഡ്രോൺ അധിഷ്ഠിത മെയിൽ /പാഴ്സൽ സേവനങ്ങൾക്ക് തുടക്കമിട്ട സംസ്ഥാനം?
ഹിമാചൽ പ്രദേശ്

70- മത് സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ജേതാക്കളായ ജില്ല? 
പാലക്കാട്

2026 കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന്റെ
Chef de Mission ആയി നിയമിതനായത്?
രോഹിത് രാജ് പാൽ
2026 കോമൺവെൽത്ത് ഗെയിംസിന്റെ വേദി- ഗ്ലാസ്ഗോ

70-മത് സംസ്ഥാന സീനിയർ അത് ലറ്റിക്സ് ചാമ്പ്യൻ.ഷിപ്പിൽ ഓവറോൾ ജേതാക്കളായ ജില്ല?
പാലക്കാട്

ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ആദ്യമായി കടലിനടിയിലൂടെയുള്ള റെയിൽ തുരങ്കം നിർമ്മിക്കുന്നത്?
വിക്രോളി (മഹാരാഷ്ട്ര)

ഇന്ത്യയിലെ മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനുമെതിരെ സുപ്രീംകോടതിയിൽ 22 വർഷം നീണ്ട നിയമ പോരാട്ടം നടത്തി ചരിത്രവിധി സമ്പാദിച്ച സന്നദ്ധ സംഘടന?
പ്രജ്വല
സ്ഥാപക- സുനിത കൃഷ്ണ

ലോകത്തിലെ ആദ്യ ട്രില്യണറായ (Trillionaire) വ്യക്തി?
ഇലോൺ മസ്ക്

സോമനാഥ് ക്ഷേത്ര പുനർനിർമാണത്തി ന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറ ക്കിയ നാണയം എത്ര രൂപയുടേതാണ്? 
75 രൂപ

കേരള സർക്കാർ ഐടി വകുപ്പിന് നൽകിയ പുതിയ പേര്?
ഡിപ്പാർട്ട്മെന്റ് ഓഫ് ഐടി ഫ്യൂച്ച്വർ ടെക്നോളജീസ് & സ്റ്റാർട്ടപ്സ്.
കേരള ടെക് (Kerala Tech)

ഇന്ത്യയുടെ വിക്ഷേപണ ത്തറയിൽ വെച്ച് പൊട്ടിത്തെറിച്ച ബ്ലൂ ഒറിജിന്റെ റോക്കറ്റ്?
ന്യൂ ഗ്ലെൻ

ഐക്യരാഷ്ട്രസഭയുടെ 2025 ലെ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടിയത്?
മേജർ അഭിലാഷ ബാരക്

2026-ൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച MIRV ശേഷിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈൽ?
അഗ്നി – 5
MIRV ശേഷിയുള്ള അഗ്നി 5 മിസൈലുകളുടെ പരീക്ഷണം അറിയപ്പെടുന്നത് –
മിഷൻ ദിവ്യാസ്ത്ര
MIRV – Multiple Independently Targetable Re-entry Vehicle

2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം നേടിയത്?
ബംഗളൂരു റോയൽ ചലഞ്ചേഴ്സ്

2026 ഏഷ്യൻ പാരാ ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം?
ഉസുമിൻ

2026 മെയ് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) വിലക്ക് ഏർപ്പെടുത്തിയ പ്രമുഖ വനിതാ താരം,?
വിനേഷ് ഫോഗട്ട്

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (CBI) ഡയറക്ടർ? പ്രവീൺ സൂദ്

2026 ലെ പുലിറ്റ്സർ പുരസ്കാരം (Pulitzer Prize ) നേടിയ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകർ?
സുപർണ ശർമ, ആനന്ദ് ആർ കെ

2026 വനിതാ സൂപ്പർ ലീഗ് കിരീടം (Women’s Super League) നേടിയത് ഏതു ടീം?   മാഞ്ചസ്റ്റർ സിറ്റി

കേരളത്തിലെ നിയമസഭാംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഏകാംഗ കമ്മീഷൻ?
സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ

ജോലി സംബന്ധമായും വ്യക്തിപരമായും പോലീസുകാർക്ക്‌ ഉണ്ടാവുന്ന മാനസിക സംഘർഷം ലഘൂകരിക്കുന്നതിനുള്ള കേരള പോലീസിന്റെ കൗൺസിലിംഗ് പദ്ധതി?  
ഹാറ്റ്സ്

30 വർഷത്തെ സേവനത്തിനൊടുവിൽ 2026 മെയ് 1 നെ ഔദ്യോഗികമായി പ്രവർത്തനം അവസാനിപ്പിച്ച ആദ്യകാല ഇന്റർനെറ്റ് സെർച്ച് എഞ്ചിൻ?
ആസ്ക് ഡോട്ട് കോം (Ask.Com)

എട്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പഠനം എളുപ്പമാക്കാൻ മാതാപിതാക്കളെയും അധ്യാപകരെയും സഹായിക്കുന്നതിനായി NCERT പുറത്തിറക്കിയ പുതിയ ഡിജിറ്റൽ ആപ്പ്?
ഇ – ജാദുയി പിതാര

2026 ജൂൺ ഇന്ത്യയുടെ സോളിസിറ്റർ ജനറലായി (SG) വീണ്ടും നിയമിതനായത്? തുഷാർ മേത്ത

Weekly Current Affairs | 2026 ജൂൺ 21-30 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.