Monthly Current Affairs in Malayalam July 2026|PSC Current Affairs|Current Affairs for Kerala PSC Exams 2026|PSC Questions|PSC Exam|
GK Malayalam Kerala PSC|General Knowledge

2026 ജൂലൈ (JULY) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Monthly Current Affairs July 2026|
2026 ജൂലൈ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam

‘ഫിഫ വേൾഡ് കപ്പ് 2026’ കിരീടം നേടിയ രാജ്യം? 
സ്പെയിൻ

2026 ഫിഫ വേൾഡ് കപ്പിൽ ടോപ് സ്കോറർക്കുള്ള  ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയ താരം?
കിലിയൻ എംബാപ്പ (ഫ്രാൻസ്)

2030 – ൽ ഫിഫ ലോകകപ്പ് ഫുട്ബോളിന്  ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ? മൊറോക്കോ, പോർച്ചുഗൽ, സ്പെയിൻ,
ഉറുഗ്വ, അർജന്റീന, പരാഗ്വേ

കേരള സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഗുഡ് വിൽ അംബാസഡർ ? 
മോഹൻലാൽ

2026 ജൂലൈ ഇന്ത്യയുടെ പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്?
പ്രഹ്ലാദ് ജോഷി

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ പുതിയ ഡയറക്ടറായി നിയമിതനായത്?
ഡോ. എ പി അഹമ്മദുൽ കബീർ

2027 ൽ 53 -മത് G-7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
അമേരിക്ക
2026 ലെ G-7 ഉച്ചകോടിക്ക്‌ വേദിയായത് – ഫ്രാൻസ്

ഇന്ത്യയിൽ ആദ്യമായി അപൂർവ രോഗങ്ങളുടെ രജിസ്റ്റർ തയ്യാറാക്കുന്ന സംസ്ഥാനം? 
കേരളം

അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 2025-ലെ മികച്ച വനിത അത്‌ലറ്റായായി തെരഞ്ഞെടുക്കപ്പെട്ടത്?
പാറുൽ ചൗധരി (സ്റ്റീപ്പിൾ ചേസ് )
മികച്ച പുരുഷ അത്‌ലറ്റ് – നീരജ് ചോപ്ര (ജാവലിൻ താരം)

2026 ജൂലൈ 18 -ന് വിക്ഷേപിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ ഓർബിറ്റൽ (Orbital) റോക്കറ്റ്?
വിക്രം -1 (Vikram -1)

ബഹിരാകാശത്ത് എത്തുന്ന ആദ്യത്തെ മലയാളി വംശജനായ ബഹിരാകാശ യാത്രികൻ ?
ഡോ. അനിൽ മേനോൻ

ഇന്ത്യയിൽ ആദ്യമായി അപൂർവ രോഗ ങ്ങളുടെ രജിസ്റ്റർ തയ്യാറാക്കുന്ന സംസ്ഥാനം? 
കേരളം

കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറിയുടെ പരിഷ്കരിച്ച സമ്മാനത്തുക?
30 കോടി രൂപ ( ടിക്കറ്റ് വില 500)

2026 ജൂലൈ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക?
എസ് ജാനകി

കേരളത്തിലെ ഏറ്റവും വലിയ ഗ്രീൻ ഡേറ്റ സെന്റർ സ്ഥാപിക്കുന്നത്?
കൊച്ചി

തിരുവനന്തപുരത്ത് സ്ഥാപിതമാവുന്ന രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളേജിനു നൽകുന്ന പേര്?
കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്

ആംബുലൻസ് സർവീസ് വിളിക്കുന്നതിനായി രാജ്യം മുഴുവൻ നിലവിൽ വരുന്ന നമ്പർ?
112

അന്താരാഷ്ട്ര ചാന്ദ്രദിനം?
ജൂലൈ 20

72- മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്?
മമ്മൂട്ടി (ഭ്രമയുഗം)
കാർത്തിക് ആര്യൻ (ചന്ദു ചാമ്പ്യൻ)

72 – മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്?
യാമി ഗൗതം (ആർട്ടിക്കിൾ 370)

72- മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
ആർട്ടിക്കിൾ 370
സംവിധാനം –ആദിത്യ സുഹാസ് ജംഭാലെ

72 – മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്?
രാജകുമാർ പെരിയസ്വാമി (അമരൻ)

72- മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത്?
വൈക്കം വിജയലക്ഷ്മി

72- മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്?
ഫെമിനിച്ചി ഫാത്തിമ
സംവിധാനം – ഫാസിൽ മുഹമ്മദ്

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ പുതിയ ഡയറക്ടറായി നിയമിതനായത്?
ഡോ. എ പി അഹമ്മദുൽ കബീർ

ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ്?
വിക്ര-1

2026 -ലെ ഏറ്റവും പുതിയ ഗ്ലോബൽ പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
125
ഒന്നാം സ്ഥാനത്ത്- സ്വീഡൻ
രണ്ടാം സ്ഥാനത്ത് – സ്വിറ്റ്സർലൻഡ് മൂന്നാംസ്ഥാനത്ത് – ഫിൻലാൻഡ്

2026 യു എൻ സുസ്ഥിരവികസന ലക്ഷ്യ സൂചികയിൽ (SDG Index) ഇന്ത്യയുടെ സ്ഥാനം? 
94 -മത്
ഒന്നാം സ്ഥാനത്ത്-  ഫിൻലൻഡ്
രണ്ടാം സ്ഥാനത്ത്-  സ്വീഡൻ
മൂന്നാം സ്ഥാനത്ത്-  ഡെന്മാർക്ക്

ഇന്ത്യയുടെ എഡിസൺ എന്നറിയപ്പെടുന്ന പ്രശസ്ത ശാസ്ത്രജ്ഞനും വ്യവസായി യുമായ ജി ഡി നായിഡുവിന്റെ ജീവിതം പ്രമേയമാക്കിയ സിനിമ?
ജി ഡി എൻ  GDN

2027 ൽ 53 മത് G-7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
അമേരിക്ക
2026 ലെ G-7 ഉച്ചകോടിയുടെ വേദി – ഫ്രാൻസ്

2026 – ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്?
ഹർമൻ പ്രീത് കൗർ
വൈറ്റ് ക്യാപ്റ്റൻ – സ്മൃതി മന്ദാന

ക്ഷീര പഥത്തിന്റെ (Milky Way) ഹൃദയഭാഗ മായ ഗാലക്റ്റിക് ബൾജ് (Galactic Bulge) പകർത്തിയ യൂറോപ്യൻ സ്പേസ് ഏജൻ സിയുടെ ടെലസ്കോപ്പ്? 
യൂക്ലിഡ് (Euclid)

2026-ലെ ഐസിസി വനിത ട്വന്റി -20 ലോകകപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ? ഓസ്ട്രേലിയ

മഹാഭാരതത്തെ ആസ്പദമാക്കി
ഡോ.എം ലീലാവതി രചിക്കുന്ന പുതിയ പുസ്തകം? 
ഭാരതലോകം

ഫിഫ പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിച്ച രണ്ടാമത്തെ വനിതാ റഫറി?
ടോറി പെൻസോ (യുഎസ് എ)
ആദ്യത്തെ വനിത  – സ്റ്റെഫാനി ഫ്രാപ്പോർട്ട്

2027-ൽ ആഗോള എ ഐ ഉച്ചകോടിക്ക് Global Al Summit 2027 വേദിയാവുന്നത്?
ജനീവ (സ്വിറ്റ്സർലൻഡ്)

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സീഷെൽസിന്റെ പരമോന്നത പരിസ്ഥിതി പുരസ്കാരം?
ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ
Guardian of the Blue Horizon

ആണവതാപം ഉപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ സാങ്കേതികവിദ്യ സജ്ജമായത്?
കൽപ്പാക്കം ആണവനിലയം |GCAR)

2026 ജൂലൈ ഇന്ത്യയുടെ 98 മത് ചെസ്  ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയത്? അശ്വത് എസ് (തമിഴ്നാട് )

2026-ലെ വിംബിൾഡൺ വനിതാ സിംഗിൾസ് കിരീട ജേതാവ്?
ലിൻഡ നോസ്കോവ (Linda Nosková,
Czech Republic)
പുരുഷ ജേതാവ്? ജാനിക് സിന്നർ (Jannik Sinner)

ശക്തമായ സൗര കൊടുങ്കാറ്റിനെ തുടർന്ന് ആശയവിനിമയം നഷ്ടമായ, ലോകത്തിലെ ആദ്യത്തെ ഒപ്റ്റോസാർ (OptoSAR) ഉപഗ്രഹം? 
ദൃഷ്ടി (Drishti)
ബംഗളൂരു ആസ്ഥാനമായ GalaxEye എന്ന സ്പേസ് സ്റ്റാർട്ടപ്പ് കമ്പനിയാണ് ഉപഗ്രഹം നിർമ്മിച്ചത്

പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന ഇടുക്കിയിലെ മറയൂർ ചന്ദനക്കാടുകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം നിശാ ശലഭം?
ചന്ദനത്തോഴി  (Antaram idukki)

2026 ലെ 8-മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം? തെലുങ്കാന

വിബിൾഡൻ പുരുഷ സിംഗിൾസിൽ  ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച താരം എന്ന റെക്കോർഡ് സ്വന്തമാക്കി യത്?
നൊവാക് ജാക്കോവിച്ച്

നിരോധിത ലഹരി വസ്തുക്കളുടെ ഉപ യോഗവും വിപണനവും തടയുന്നതിനാ യി കേരള എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി? 
ഓപ്പറേഷൻ തണ്ടർ

10- മത് ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് 2026 ന് വേദിയായത്? ഇംഗ്ലണ്ട്, വെയിൽസ്

ദ സെക്കന്റ് ഓർബിറ്റ് എന്ന ഓർമ്മക്കുറിപ്പിന്റെ രചയിതാവായ ബഹിരാകാശ സഞ്ചാരി? 
ശുഭാംശു ശുക്ല
The Second Orbit: Belief of a Man… Dreams of 1.4 Billion Hearts”

2027-ൽ നടക്കുന്ന ഗ്ലോബൽ AI ഉച്ചകോടിക്ക് വേദിയാകുന്നത്?
ജനീവ (സ്വിറ്റ്സർലൻഡ്)

ഭൗമസൂചികാ പദവി (GI Tag) ലഭിച്ച ഹരിയാനയിൽ നിന്നുള്ള ആദ്യത്തെ പഴവർഗം?
സിർസ കിന്നൗ (Sirsa Kinnow)

ജോർജിയാസ് വിഷൻ (Giorgia’s vision) എന്ന പുസ്തകത്തിന്റെ രചയിതാവ്?
ജോർജിയ മേലോണി (ഇറ്റാലിയൻ പ്രധാനമന്ത്രി)

2026 ജൂലൈ ചാന്ദിപുര വൈറസ് (Chandipura Virus) സ്ഥിരീകരിച്ച ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത്

ഇന്ത്യയിലെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി (Biodiversity Heritage Site) പ്രഖ്യാപിക്കപ്പെട്ട അസമിലെ തണ്ണീർത്തടം? 
ബോർജുലി തണ്ണീർത്തടം

പരീക്ഷ പൂർത്തിയാക്കി 5-മിനിറ്റിനുള്ളിൽ ഫലം പ്രഖ്യാപിച്ച് റെക്കോർഡ് കരസ്ഥമാ ക്കിയ ഇന്ത്യൻ സർവ്വകലാശാല?
വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി
ആസ്ഥാനം- ബംഗളൂരു

ബുള്ളറ്റ് ചെസ് ചാമ്പ്യൻഷിപ്പ് (Bullet Chess championship) കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം? 
നിഹാൽ സരിൻ 

2026 ജൂലൈ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക് ലഭിച്ച ഇൻഡോനേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി?
ബിൻതാങ് ആദിപൂർണ്ണ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
വൈഭവ് സൂര്യവംശി

ICC വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ അംപയറാവുന്ന ആദ്യ വനിത?
വൃന്ദാ റാഠി

അടുത്തിടെ പൊട്ടിത്തെറിച്ച യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവതമായ മൗണ്ട് എറ്റിന സ്ഥിതി ചെയ്യുന്ന രാജ്യം?
ഇറ്റലി

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത്?
ബിശ്വനാഥ് സിൻഹ
(51- മത് ചീഫ് സെക്രട്ടറി)

ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ച കേരളത്തിലെ പ്രദേശം? 
കുട്ടനാട്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച ഇന്ത്യനേഷ്യയുടെ പരമോന്നത ബഹുമതി?
ബിൻതാങ് ആദിപൂർണ ബഹുമതി

മെയ്സാക് ചുഴലിക്കാറ്റ് നാശംവിതച്ച രാജ്യം?
ചൈന

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിതനായത്?
എൻ ശേഷാദ്രിനാഥൻ

സംസ്ഥാനത്ത് വ്യാജ കള്ളിന്റെ ഉത്പാദ നവും വിതരണവും തടയുക എന്ന ലക്ഷ്യ ത്തോടെ കേരള എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി? 
ഓപ്പറേഷൻ ശുദ്ധി

2026 ജൂലൈ 4-ന് സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചതിന്റെ 250 വാർഷികം ആഘോഷിച്ച രാജ്യം? 
അമേരിക്ക
 
2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന വിബി ജി റാംജി പദ്ധതി (VB-G RAM G) പ്രകാരം കേരളത്തിലെ പുതുക്കിയ പ്രതിദിന വേതനം?
401 രൂപ
VB-G RAM G (Viksit Bharat -Guarantee for Rozgar and Ajeevika Mission Gramin

2026 ജൂലൈ 1- ന് വിബി-ജി റാംജി VB-G RAM G പദ്ധതിക്ക് തുടക്കം കുറിച്ച ആന്ധ്രപ്രദേശിലെ ഗ്രാമം?
മുക്കവാരിപ്പള്ളി (തിരുപ്പതി ജില്ല)

കേരളത്തിൽ ലഹരി മാഫിയയെയും മയക്കുമരുന്ന് ശൃംഖലയെയും അമർച്ച ചെയ്യാൻ എക്സൈസ് വകുപ്പ് ആരംഭിച്ച പ്രത്യേക പരിശോധന?
ഓപ്പറേഷൻ തണ്ടർ

രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി വീണ്ടും ചുമതലയേറ്റത്?
മല്ലികാർജുൻ ഖാർഗെ

കേരളത്തിന്റെ ലഹരി മാഫിയകൾക്ക്‌ എതിരെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ക്യാമ്പയിൻ? 
മയങ്ങില്ല കേരളം

ലോക ജനസംഖ്യ ദിനം?
ജൂലൈ 11

2026- ലെ ലോക ജനസംഖ്യ ദിനത്തിന്റെ പ്രമേയം?
യുവജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കുക: ഇന്നും ഭാവിയിലും
Realizing the hopes and aspirations of young people

വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ പുതിയ ഡയറക്ടറായി നിയമിതനായത്?ഡോ. യു പി രാജീവ്

ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക പുരസ്കാരം 2026-ൽ ലഭിച്ച പ്രശസ്ത സാഹിത്യകാരൻ? 
കെ.പി. രാമനുണ്ണി 

വിസ്ഡൻ ക്രിക്കറ്റ് മാസികയുടെ കവർ പേജിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം?
വൈഭവ് സൂര്യവംശി

ഇന്റലിജൻസ് ബ്യൂറോയുടെ (IB) പുതിയ ഡയറക്ടറായി നിയമിതനായത്?
മഹേഷ് ദീക്ഷിത്

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?
ലൈൻഷൈൻ (LineShine, ചൈന)

ICC വനിതാ T-20 ലോകകപ്പ് ഫൈനലിൽ അമ്പയറായി നിയോഗിക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത? 
വൃന്ദാ റാഠി (മുംബൈ)

2026-ൽ പ്രവർത്തനമാരംഭിക്കുന്ന ഭോഗാ പൂരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ആന്ധ്രപ്രദേശ്

നവരത്ന പദവി ലഭിക്കുന്ന ഇന്ത്യയിലെ 28-മത്തെ പൊതുമേഖല സ്ഥാപനം? ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (CPCL)

2025- ലെ വുൾഫ് പ്രൈസ് (Wolf Prize) നേടിയ ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞൻ?
പ്രൊഫ. ജൈനേന്ദ്ര കെ ജെയിൻ

2026 ജൂലൈ അന്തരിച്ച ചെലവു കുറഞ്ഞ തൂക്കുപാലങ്ങളുടെ നിർമ്മാണ ത്തിലൂടെ Bridge Man of India എന്ന്
അറിയപ്പെട്ടിരുന്ന വ്യക്തി?
ഗിരീഷ് ഭരദ്വാജ്

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ്, അസ്ത്ര എന്നീ മിസൈലുകൾ വാങ്ങുന്ന രാജ്യം? ഇന്തോനേഷ്യ

ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൽ (IBCA) അംഗമാകുന്ന 27-മത് രാജ്യം? 
ബംഗ്ലാദേശ്

ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടി ഇരട്ട തുരങ്ക പാതയുടെ നിർമ്മാണ പ്രദേശത്ത് അടുത്തിടെ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ ജില്ല?
വയനാട്
കള്ളാടി മീനാക്ഷി പാലത്തിനടുത്ത് (മേപ്പാടി, വയനാട്)

അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി കേരള സർക്കാർ ആരംഭിക്കുന്ന സമഗ്ര ഡിജിറ്റൽ പ്ലാറ്റ്ഫോം?  
കെയർ
(KARE -Kerala United Against Rare Diseases)

ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
വൈഭവ് സൂര്യവംശി

വനിതകളുടെ ലോങ്ങ് ജമ്പിൽ 6.88 മീറ്റർ ചാടി ദേശീയ റെക്കോർഡ് സൃഷ്ടിച്ച മലയാളി താരം?
ആൻസി സോജൻ

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) പുതുക്കിയ പേര്?
ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത്

ഇന്ത്യയിലെ സമഗ്ര ദേശീയ ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്ഫോമായി കേന്ദ്രസർക്കാർ പുനരവതരിപ്പിച്ച ആപ്പ്?
ആരോഗ്യ സേതു 2.0 (Aarogya Satu 2.0)

ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി വീണ്ടും നിയമിതനായത്? വിക്രം മിസ്രി

ആയിരത്തിലേറെ വർഷം പഴക്കമുള്ള മിനാൻബെ എന്ന പുരാതന മായൻ നഗരം കണ്ടെത്തിയ രാജ്യം?മെക്സിക്കോ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പേര്?
നമോ ഗ്രീൻ റെയിൽ

കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണയും കൗൺസിലിങ്ങും ഉറപ്പാക്കുന്നതിനായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?
സ്നേഹിതാ പോലീസ് എക്സ്റ്റൻഷൻ സെന്റർ

ടൈം മേഗസിന്റെ 2026 ലെ കായിക രംഗത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം?
സ്മൃതി മന്ദാന

കേരളത്തിൽ പുതുതായി ഒരു സെൻട്രൽ ജയിൽ (Central Jail  സ്ഥാപിക്കുവാൻ സർക്കാർ തിരഞ്ഞെടുത്ത സ്ഥലം?
കുണ്ടറ

ബഷീർ ദിനം?
ജൂലൈ 5

ഡോക്ടേഴ്സ് ദിനം?
ജൂലൈ 1

2026 ലെ ദേശീയ ഡോക്ടേഴ്സ് ദിനത്തിന്റെ പ്രമേയം?
മുഖംമൂടിക്ക് പിന്നിൽ: ആരാണ് രോഗശാന്തിക്കാരെ സുഖപ്പെടുത്തുന്നത്
Behind the Mack : Who Heals the Healers

Monthly Current Affairs July 2026|
2026 ജൂലൈ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam



Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.