WEEKLY CURRENT AFFAIRS 2026 NOVEMBER 1-7 IN MALAYALAM|PSC EXAM 2026|PSC QUESTIONS|KERALA PSC| GK MALAYALAM

2026 നവംബർ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2026 നവംബർ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരത്തിന് 2026-ൽ അർഹനായത്? മേതിൽ രാധാകൃഷ്ണൻ

2026 സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണ കപ്പ് നേടിയ ജില്ല?
തിരുവനന്തപുരം

കേരള സംസ്ഥാന കായിക വകുപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായത്? 
സഞ്ജു സാംസൺ

2026-ലെ 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഔദ്യോഗിക ഭാഗ്യചിഹ്നം?
കുട്ടു (എന്ന ആനക്കുട്ടി)
വേദി – കോഴിക്കോട്

2026-ലെ 68 -മത് സംസ്ഥാന സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസിഡർ?
പിടി ഉഷ

2026 ഒക്ടോബർ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമ വിലക്ക് ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യം?
ഗ്രീസ്

കേരള സ്പോർട്സ് കൗൺസിലിന്റെ
2025 -26 വർഷത്തെ ജി. വി രാജ പുരസ്കാരം ലഭിച്ച കായികതാരങ്ങൾ?
ട്രീസാ ജോളി (ബാഡ്മിന്റൺ താരം)
എൽദോസ് പോൾ (ട്രിപ്പിൾ ജംമ്പ് താരം)

സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കു ന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അദാലത്ത്? 
ജനസ്പർശം

ലയണൽ മെസ്സിയോടുള്ള ആദരസൂചകമായി പെറു വിൽ കണ്ടെത്തിയ പൂവിനു നൽകിയ പേര്?
സാൽവിയ മെസ്സി (Salvia messii)
തെക്കൻ പെറു വിലെ ആൻഡീസ് മലനിരകളിലാണ് ഈ പൂവ് കണ്ടെത്തിയത് അർജന്റീനയുടെ താരമാണ് മെസ്സി

യൂണിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം?
സ്മൃതി മന്ദാന

കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത പുതിയ മുളകിനം?
വെള്ളായണി അതുല്യ

ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതിയുടെ പുതിയ പേര്?
പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജന’ (Pradhan Mantri Vridhavastha Pension Yojana)*

2026-ൽ നടക്കുന്ന 11- മത് ആയുർവേദ ദിനാഘോഷത്തിന് വേദിയാകുന്നത്?
നാഗ് പൂർ (മഹാരാഷ്ട്ര)

പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് അടുത്തിടെ പൂജ്യം ശതമാനം ആക്കിയ സംസ്ഥാനം?
ത്രിപുര

കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുവാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? 
കേരളം

വനിതാ ശിശു വികസന വകുപ്പിന്റെ ക്ഷേമ സ്ഥാപനങ്ങളിലെ 18 വയസ്സാകുന്ന അന്തേവാസികൾക്ക് ഫ്ലാറ്റ് ഒരുക്കുന്ന പദ്ധതി?
തന്റെയിടം പദ്ധതി

ഗ്രാമീണ ഇന്ത്യയിൽ പെൻഷൻ ബോധവൽക്കരണവും സാമ്പത്തിക സാക്ഷരതയും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ പദ്ധതി?
പെൻഷൻ സഖി

2026 -ൽ നടന്ന 2- ത് ഗ്രീൻ ഹൈഡ്രജൻ ഉച്ചകോടിക്ക് വേദിയായത്?
ന്യൂഡൽഹി

പുതിയ വയോജന സംരക്ഷണ ബിൽ പ്രകാരം മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കുന്നവർക്ക് ലഭിക്കുന്ന ശിക്ഷ?
3 വർഷം വരെ തടവും
50,000 രൂപ പിഴയും

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന്റെ ക്യാപ്റ്റൻ?
വിഷ്ണു വിനോദ്

സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ദുർബലർക്കും കുറഞ്ഞ വരുമാന വിഭാഗക്കാർക്കും വേണ്ടി നടപ്പിലാക്കുന്ന ഭവനപദ്ധതി പദ്ധതി?
ഗൃഹശ്രീ പദ്ധതി

ഇന്ത്യയിലെ ആദ്യത്തെ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം സ്ഥാപിക്കുന്നത് ഏത് ജില്ലയിലാണ്?
വയനാട്

ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ
സ്പേസ് എക്സിന്റെ പുതിയ പേര്?
സ്പേസ് എക്സ് എസ് ഐ
(SpaceX Super Intelligence )

2026 ഏഷ്യൻ പാരാ ഗെയിംസ് വേദി?
ഐച്ചി – നനോയ (ജപ്പാൻ)

2026- ൽ നടന്ന ജി-20 ഉച്ചകോടിക്ക് വേദിയായത്?
മിയാമി (അമേരിക്ക)

സംസ്ഥാനത്തെ കിടപ്പിലായ വയോജനങ്ങൾക്കായി ആരോഗ്യവകുപ്പും തദ്ദേശ വകുപ്പും കുടുംബശ്രീയും ചേർന്നു നടപ്പിലാക്കുന്ന സമഗ്ര വയോജന പരിചരണ പദ്ധതി? 
സാന്ത്വനമിത്രം

സാഹസിക ടൂറിസത്തിൽ (Adventure Tourism) രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനം? 
കേരളം

2026- ൽ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള സൈനിക സമുദ്രാഭ്യാസം?
സമുദ്ര ലക്ഷ്മണ (Samudra Laksamana)
വേദി- ലൂമുട്ട് (മലേഷ്യ)

കുട്ടികളിലെ മാനസിക സംഘർഷങ്ങളും വിഷമങ്ങളും ലഘൂകരിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതിയുടെ പേര് ?  
ചിരി പദ്ധതി

ഇന്ത്യയിൽ ആദ്യമായി സിസ്താൻ Sistan എന്നയിനം മണൽ പാമ്പുകളെ കണ്ടെത്തിയ സംസ്ഥാനം? 
രാജസ്ഥാൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പകരം യു എന്നിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്ത പുതിയ പദം?
സൂപ്പർ ഇന്റലിജൻസ്

നൂറു വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട ആദ്യ രാജ്യം?
ജപ്പാൻ

ക്രിമിനൽ സംഘങ്ങൾക്കും ഗുണ്ടകൾക്കുമെതിരെ കേരള പോലീസ് പുനരാരംഭിച്ച സംസ്ഥാനതല പ്രത്യേക പരിശോധന? 
ഓപ്പറേഷൻ ഗ്രിപ്പ്

ഇലക്ട്രിക് ട്രാക്കുകൾക്കായി ഇലക്ട്രിക് ട്രാക്ക് ഇടനാഴി നിർമ്മിക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
കേരളം

യൂറോപ്പ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ 100 മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ലയണൽ മെസ്സിയെ മറികടന്ന് സ്വന്തമാക്കിയ താരം? കിലിയൻ എംബാപ്പെ
27ആം വയസ്സിലാണ് എംബാപ്പെയുടെ നേട്ടം. മെസ്സി 100 മത്സരം പൂർത്തിയാക്കി 28 മത്തെ വയസ്സിൽ

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ളക്ഷേമ സ്ഥാപനങ്ങളിലെ 18 വയസാകുന്ന അന്തേവാസികൾക്ക് സുരക്ഷിതമായ താമസം ഉറപ്പാക്കുന്നതിനായി ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതി?  
തന്റെയിടം പദ്ധതി

ഇന്ത്യൻ കരസേനയും യുഎസ് കരസേനയും തമ്മിൽ സംയുക്തമായി നടത്തുന്ന വാർഷിക ഉഭയകക്ഷി സൈനികാഭ്യാസം? 
യുദ്ധ് അഭ്യാസ്

2026 -ൽ ഭൗമസൂചിക പദവി നേടിയ അംബാജി മോഹൻ ദാല്‍പ്രസാദം ഏത് സംസ്ഥാനമായി ബന്ധപ്പെട്ടിരിക്കുന്നു?
ഗുജറാത്ത്

2026 ഒക്ടോബർ പുറത്തിറങ്ങിയ ഫിഫ പുരുഷ ഫുട്ബോൾ റാങ്കിങ്ങിൽ ഒന്നാമതുള്ള രാജ്യം?
സ്പെയിൻ
ഇന്ത്യ- 138 സ്ഥാനത്താണ്

കേരളത്തിലെ ആദ്യ വനിതാ പോലീസ് 
എം പത്മിനിയമ്മ
1973 ഒക്ടോബർ 27ന് കോഴിക്കോട് ഏഷ്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചപ്പോൾ ആദ്യ സബ്ഇൻസ്പെക്ടർ ആയ വനിത

സുരക്ഷിതമല്ല എന്നതിന്റെ പേരിൽ കുട്ടികൾക്ക് ഇന്റർനെറ്റ് വിലക്കരുതെന്ന് ഉത്തരവിട്ട കോടതി?
സുപ്രീം കോടതി

ദേശീയ ജൂനിയർ അത്‌ലറ്റിക്സ് മത്സരവേദി?
ചെന്നൈ

ഇന്ത്യയെ 2047 ഓടെ വികസിത രാജ്യം ആക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മുദ്രാവാക്യം?
We Will Do It

ഇഷ്ട വസ്ത്രം മൗലികാവകാശമാണെന്ന് വിധിച്ച കേരള ഹൈക്കോടതി ജഡ്ജി? ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ

ബ്രിട്ടീഷ് പാർലമെന്റിലേക്ക് (House of Commons) തിരഞ്ഞെടുക്കപ്പെട്ട ആദ്യ സൊമാലിയൻ അഭയാർത്ഥി വനിത?
സഗാൽ അബ്ദി-വാലി (Sagal Abdi-Wali)

ചെലവേറിയ എൻവിഡിയ, എ എം ഡി പ്രൊസസറുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ മൈക്രോസോഫ്റ്റ് അവതരിപ്പിച്ച മൂന്നാം തലമുറ എഐ ചിപ്പിന്റെ പേര്?
മയ 300

കേരളത്തിൽ ആദ്യമായി എം വി ഡി MVD വെർച്വൽ ചെക്ക് പോസ്റ്റ് നിലവിൽ വരുന്നത്?
പാറശാല (തിരുവനന്തപുരം)

വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ  ചുവടുവെയ്ക്കുന്ന ആദ്യ മലയാളി മോഡൽ?
റവ്‌ലീൻ വർഗ്ഗീസ്

ജന്തർ മന്തറിലെ  സമരത്തെക്കുറിച്ച് ‘തീപ്പൊരി വാക്ക് ‘ എന്ന തലക്കെട്ടിൽ ലേഖനം എഴുതിയ മലയാളത്തിന്റെ എഴുത്തമ്മ അറിയപ്പെടുന്ന വ്യക്തി?
ഡോ. എം ലീലാവതി

തുടർച്ചയായി സ്കൂളിൽ ഹാജരാകാതിരിക്കുന്ന കുട്ടികളെ തിരികെ സ്കൂളിലേക്ക് എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി?
കൂടെ

വയോജനങ്ങളും യുവതലമുറയും തമ്മിലുള്ള ആശയവിനിമയവും സഹവർത്തിത്വവും ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതി?
ഹോണർ എ ഹോം പദ്ധതി

കേരള സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കൊച്ചി കായലിൽ ജല ഗതാഗത വകുപ്പ് ആരംഭിച്ച പുതിയ ടൂറിസം സോളാർ ബോട്ട് സർവീസ്? സൗര 2

മലബാർ ടൂറിസത്തിന്റെ വികസനത്തിനായി വയനാട് മലപ്പുറം കോഴിക്കോട് ജില്ലകളെ ഉൾപ്പെടുത്തി കേരള സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതി?
ബ്രാൻഡ് വയനാട്

ഭൂമിക്കു പുറത്ത് ഗ്രഹത്തിലോ ഉപഗ്രഹത്തിലോ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച വാഹനം എന്ന റെക്കോർഡ് നേടിയത്?
നാസയുടെ ചൊവ്വ റോവറായ പെഴ്സീവീയറൻസ്

അലങ്കാര മത്സ്യകൃഷി വികസിപ്പിക്കുന്നതിനായി ലക്ഷദ്വീപിലെ അഗത്തിയിൽ അടുത്തിടെ ആരംഭിച്ച പദ്ധതി?
മിഷൻ രംഗീൻ മച്ച്ലി – 2031

മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികളും കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യാൻ കേരള എക്സൈസ് വകുപ്പ് ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ?
പീപ്പിൾസ് ഐ (People’s Eye)

അർമേനിയ താജിക്കിസ്ഥാൻ തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്ത തദ്ദേശീയ വ്യോമ പ്രതിരോധ മിസൈൽ?
ആകാശ്

ഇന്ത്യൻ വനിതാ ഹോക്കി ചരിത്രത്തിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സര ങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്?
സവിതാ പുനിയ (ഗോൾകീപ്പർ)

2026 ഒക്ടോബർ 69.1 കോടി രൂപയ്ക്ക് വിറ്റുപോയ പ്രശസ്ത ചിത്രകാരൻ തയ്യബ് മേത്തയുടെ പെയിന്റിങ്?
റിക്ഷ പുള്ളർ

2026 ലെ ലോക സുഡാക്കോ & പസിൽ ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം?
കൊൽക്കത്ത

സ്കൂൾ പ്രവർത്തനങ്ങളും വിവര സമർപ്പണവും ഏകോപിപ്പിക്കാൻ കൈറ്റ് (KITE) തയ്യാറാക്കിയ പുതിയ AI അധിഷ്ഠിത ഏകീകൃത ഡാഷ്ബോർഡ്?
താരാപഥം

സെൻട്രൽ ജയിലുകളെ കറക്ഷണൽ ആൻഡ് മാനേജ്മെന്റ് സെന്റർ എന്ന് പുനർനാമകരണം ചെയ്യാൻ ശുപാർശ ചെയ്ത സംസ്ഥാനം?
കേരളം
ജില്ലാ/ സബ് ജയിലുകളെ ട്രാൻസിറ്റ് ജസ്റ്റിസ് ഹോം എന്നും പുനർനാമകരണം ചെയ്യാനാണ് നിർദേശം

2026 അന്താരാഷ്ട്ര വനിതാ കർഷക വർഷത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ – കാർഷിക  സംഘടന (FAO) കാർഷിക ഭക്ഷ്യ സംവിധാനങ്ങളിലും ഗ്രാമവികസനത്തിലും
FAO യുടെ 100 വനിത ഹീറോസിൽ നിന്നും തെരഞ്ഞെടുത്ത മിസോറാമിൽ നിന്നുള്ള കർഷക?
ZI ലാൽറിതാങി

അഞ്ചു പതിറ്റാണ്ടിലേറെയായി ഉപയോഗിച്ചിരുന്ന മെർക്കേറ്റർ മാതൃകയ്ക്ക് പകരമായി ഐക്യരാഷ്ട്ര സംഘടന പുതിയ ലോക ഭൂപടമായി അംഗീകരിച്ച മാതൃക?
ഈക്വൽ എർത്ത്

ഗ്രാമീണ വായനശാലകളെ കോർത്തിണക്കി ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ഡിജിറ്റൈസ്ഡ് ഗ്രന്ഥശാല ജില്ല എന്ന നേട്ടം കൈവരിച്ച കേരളത്തിലെ ജില്ല?
ആലപ്പുഴ

മത്സ്യങ്ങളുടെ നീളവും വീതിയും തൊടാതെ തന്നെ അളക്കുന്നതിനായി (CMFRI) വികസിപ്പിച്ച മൊബൈൽ ആപ്പ്?
മത്സ്യ മെട്രി

കുടുംബശ്രീയുടെ കീഴിലുള്ള ചെറുകിട- സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനും തളർന്നുപോയ യൂണിറ്റുകളെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി ആരംഭിച്ച ക്യാമ്പയിൻ?
പുനർജ്വാല

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി സമുദ്രാഭ്യാസം?
വരുണ 2026 (varuna)
വേദി- ഫ്രാൻസ്

നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കാനും ഡിജിറ്റ ഡിജിറ്റലൈസ് ചെയ്യാനും മലയാളി വിദ്യാർഥിനികൾ ചേർന്ന് വികസിപ്പിച്ച അത്യാധുനിക റോബോട്ടിക് സംവിധാനത്തിന് പേര്?
സ്മൃതി 1.0

2026 – ൽ പ്രസിദ്ധീകരണത്തിന്റെ 75 മത് വാർഷികം ആഘോഷിച്ച പ്രമുഖ തമിഴ് ദിനപത്രം?
ദിനമലർ
ദിനമലർ സ്ഥാപിതമായ വർഷം- 1951
സ്ഥാപകൻ -ടിവി രാമസുബയ്യാർ

കേരളത്തിൽ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ കാര്യക്ഷമമായി അന്വേഷിക്കുന്നതിനായി എക്സൈസ് വകുപ്പിന് കീഴിൽ പുതുതായി നിലവിൽ വരുന്ന സംവിധാനം?
സ്റ്റേറ്റ് നാർക്കോട്ടിങ് കൺട്രോൾ ബ്യൂറോ

ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സ് വികസിപ്പിച്ച ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റ്?
സ്റ്റാർ ഷിപ്പ്

സംസ്ഥാന വഖഫ് ബോർഡിന്റെ പുതിയ ചെയർമാൻ? 
എംസി മായിൻ ഹാജി

കേരള സ്പോർട്സ് സെലിബ്രിറ്റി ഇൻഫ്ലുവൻസറായി തിരഞ്ഞെടുക്കപ്പെട്ടത് ആന്റണി വർഗീസ് പെപ്പെ

300 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രം?
ബത് ലഹേം കുടുംബയൂണിറ്റ്
ആദ്യചിത്രം – ലോക

Weekly Current Affairs | 2026 November 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.