2026 ജൂലൈ 19-31 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2026 ജൂലൈ 19-31 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam
2026 ജൂലൈ 18 -ന് വിക്ഷേപിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ ഓർബിറ്റൽ (Orbital) റോക്കറ്റ്
വിക്രം -1 (Vikram -1)
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽ വിക്ഷേപണം
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയ്റോ സ്പേയ്സ് (Skyroot Aerospace) ആണ്
വിക്രം – 1 രൂപകൽപ്പന ചെയ്തത്
ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്- മിഷൻ ആഗമൻ (Mission Aagaman)
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ വിക്രം സാരാഭായി യോടുള്ള ആദരസൂചകമായാണ് റോക്കറ്റിന് ‘വിക്രം’ എന്ന പേരിട്ടിരിക്കുന്നത്
ഇന്ത്യയുടെ പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്?
പ്രഹ്ലാദ് ജോഷി
കേരളത്തിന്റെ പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിതനായത്?
എൻ ശേഷാദ്രിനാഥൻ
കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ- എ കൗശിഗൻ
ഫിഫ വേൾഡ് കപ്പ് 2026 കിരീടം നേടിയ രാജ്യം?
സ്പെയിൻ
ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തി
അർജന്റീന ടീമിന്റെ ക്യാപ്റ്റൻ-
ലയണൽ മെസ്സി
സ്പെയിൻ ടീമിന്റെ ക്യാപ്റ്റൻ –
റോഡ്രി
2026 ഫിഫ വേൾഡ് കപ്പിൽ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയ താരം?
കിലിയൻ എംബാപ്പ (ഫ്രാൻസ്)
2026 ഫുട്ബോൾ ലോകകപ്പിൽ കളിക്കാരുടെ ആരോഗ്യ സംരക്ഷണ ത്തിനും പരിശീലകർക്ക് തന്ത്രങ്ങൾ മാറ്റുന്നതിനും ആയി ഫിഫ മത്സരങ്ങൾ ക്കിടയിൽ പുതുതായി അവതരിപ്പിച്ച ഇടവേള?
ഹൈഡ്രേഷൻ ബ്രേക്ക്
ഫിഫ പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിച്ച രണ്ടാമത്തെ വനിതാ റഫറി
ടോറി പെൻസോ (യുഎസ് എ)
2022 ഖത്തറിൽ ലോകകപ്പിൽ ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രാപ്പോർട്ടാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്
2030-ൽ ഫിഫ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങ? മൊറോക്കോ, പോർച്ചുഗൽ, സ്പെയിൻ,
ഉറുഗ്വ, അർജന്റീന, പരാഗ്വേ
കേരള സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഗുഡ് വിൽ അംബാസഡർ ? മോഹൻലാൽ
അന്താരാഷ്ട്ര ചാന്ദ്രദിനം?
ജൂലൈ 20
1969 ജൂലൈ 20-ന് അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായി നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായി ഈ ദിനം ആഘോഷിക്കുന്നു
72- മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്?
മമ്മൂട്ടി (ഭ്രമയുഗം)
കാർത്തിക് ആര്യൻ (ചന്ദു ചാമ്പ്യൻ)
72 -മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്?
യാമി ഗൗതം (ആർട്ടിക്കിൾ 370)
72-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
ആർട്ടിക്കിൾ 370
സംവിധാനം –ആദിത്യ സുഹാസ് ജംഭാലെ
72 – മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്?
രാജകുമാർ പെരിയസ്വാമി (അമരൻ)
72- മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടത്?
വൈക്കം വിജയലക്ഷ്മി
72-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഛായാഗ്രാഹകൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ഷഹ്നാദ് ജലാൽ (ഭ്രമയുഗം)
72 -മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാള ചിത്രം ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ഫെമിനിച്ചി ഫാത്തിമ
സംവിധാനം- ഫാസിൽ മുഹമ്മദ്
2026 ജൂലൈ 15- ന് അന്തരിച്ച മൂഴിക്കൽ പങ്കജാക്ഷി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
പാവക്കളി
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ പുതിയ ഡയറക്ടറായി നിയമിതനായത്?
ഡോ. എ പി അഹമ്മദുൽ കബീർ
ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ്?
വിക്ര-1
2026-ൽ യു എൻ സുസ്ഥിരവികസന ലക്ഷ്യ സൂചികയിൽ (SDG Index) ഇന്ത്യയുടെ സ്ഥാനം?
94 -മത്
167 രാജ്യങ്ങൾ ഉള്ള പട്ടികയിൽ ഒന്നാം സ്ഥാനത്ത് – ഫിൻലൻഡ്
രണ്ടാം സ്ഥാനത്ത് – സ്വീഡൻ
മൂന്നാം സ്ഥാനത്ത് – ഡെന്മാർക്ക്
ഇന്ത്യയുടെ എഡിസൺ എന്നറിയപ്പെടുന്ന പ്രശസ്ത ശാസ്ത്രജ്ഞനും വ്യവസായിയുമായ ജി ഡി നായിഡുവിന്റെ ജീവിതം പ്രമേയമാക്കിയ സിനിമ?
ജി ഡി എൻ GDN
2027 ൽ 53 മത് G-7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
അമേരിക്ക
2026 ലെ G-7 ഉച്ചകോടിവേദിയായ രാജ്യം? ഫ്രാൻസ്
2026 – ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്?
ഹർമൻ പ്രീത് കൗർ
വൈറ്റ് ക്യാപ്റ്റൻ – സ്മൃതി മന്ദാന
കെൻ – ബെത്വ നദീസംയോജന പദ്ധതി യിൽ പ്രതിഷേധിച്ച് ആദിവാസികളും കർഷകരും ‘ചിതാ പ്രക്ഷോഭം’ നടത്തുന്ന സംസ്ഥാനം?
മധ്യപ്രദേശ്
ഇന്ത്യയിൽ ആദ്യമായി അപൂർവ രോഗങ്ങളുടെ രജിസ്റ്റർ തയ്യാറാക്കുന്ന സംസ്ഥാനം?
കേരളം
മുതിർന്ന പൗരന്മാർക്ക് നിയമസഹായവും മാനസിക പിന്തുണയും ഒരുക്കുന്നതിനുള്ള കേരള പൊലീസിന്റെ പദ്ധതി?
പ്രശാന്തി
ക്ഷീര പഥത്തിന്റെ (Milky Way) ഹൃദയഭാഗ മായ ഗാലക്റ്റിക് ബൾജ് (Galactic Bulge) പകർത്തിയ യൂറോപ്യൻ സ്പേസ് ഏജൻ സിയുടെ ടെലസ്കോപ്പ്?
യൂക്ലിഡ് (Euclid)
2026 ഐസിസി വനിത ട്വന്റി -20 ലോകകപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ?
ഓസ്ട്രേലിയ
ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി
‘പ്രിയദർശിനി’ സൗജന്യ യാത്ര പദ്ധതി സ്വകാര്യ ബസ് മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധികളെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച അഞ്ചംഗ സമിതിയുടെ അധ്യക്ഷൻ?
കെ പത്മകുമാർ (മുൻ ഡിജിപി )
ബഹിരാകാശ മാലിന്യങ്ങളിൽ നിന്നും ഇന്ത്യൻ ഉപഗ്രഹങ്ങളെ സംരക്ഷിക്കാൻ വേണ്ടി ഐഎസ്ആർഒ നിർമ്മിച്ച മുന്നറിയിപ്പ് സംവിധാനം?
നേത്ര
മഹാഭാരതത്തെ ആസ്പദമാക്കി
ഡോ.എം ലീലാവതി രചിക്കുന്ന പുതിയ പുസ്തകം?
ഭാരതലോകം
സർക്കാർ ആരോഗ്യ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കാൻ തമിഴ്നാട് സർക്കാർ ആരംഭിച്ച വാട്സ് ആപ്പ് ചാറ്റ് ബോട്ടിന്റെ പേര്?
നാളം എഐ (Nalam Al)
ജപ്പാനീസ് സഹകരണത്തോടെ ഇന്ത്യയിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ മാച്ച തേയില (Matcha Tea) ഉത്പാദിപ്പിച്ച സംസ്ഥാനം?
അസം
2027 ജൂൺ ആഗോള എ ഐ ഉച്ചകോടിക്ക് (Global Al Summit 2027) വേദിയാവുന്നത്?
ജനീവ (സ്വിറ്റ്സർലൻഡ്)
അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 2025 മികച്ച വനിത അത്ലറ്റാ യായി തെരഞ്ഞെടുക്കപ്പെട്ടത്?
പാറുൽ ചൗധരി (സ്റ്റീപ്പിൾ ചേസ് )
മികച്ച പുരുഷ അത്ലറ്റ് –
ജാവലിൻ താരമായ നീരജ് ചോപ്രയാണ്
ഫെഡറൽ ബാങ്കിന്റെ നേതൃത്വത്തിൽ കേരളത്തിലെ ഏറ്റവും വലിയ ഗ്രീൻ ഡാറ്റാ സെന്റർ ആരംഭിക്കുന്നത്?
കൊച്ചി
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സീഷെൽസിന്റെ പരമോന്നത പരിസ്ഥിതി പുരസ്കാരം?
ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ
Guardian of the Blue Horizon
2026 ജൂലൈ ഇന്ത്യയുടെ 98 മത് ചെസ് ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയത്? അശ്വത് എസ് തമിഴ്നാട്
2026 ജൂലൈയിൽ അന്തരിച്ച പ്രശസ്ത വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം?
ഗാരി സോബേഴ്സ്
ലോക കടുവാ ദിനം (International Tiger Day) ?
ജൂലൈ 29
മുതിർന്ന പൗരന്മാർക്ക് സേവനം ലഭ്യമാക്കുന്നതിനായി കേന്ദ്രസാമൂഹിക നീതി വകുപ്പിന് കീഴിൽ നിലവിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം?
എൽഡർ ലൈൻ
ടോൾ ഫ്രീ നമ്പർ 14567
മീഥെയ്ൻ വാതക സ്ഫോടനത്തെ തുടർന്ന് തകർന്ന സമർദുംഗ് തുരങ്കം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
സിക്കിം
2026-ൽ കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്?
ഗ്ലാസ്ഗോ (സ്കോട്ലന്റ്)
ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹം മന്ത്രിസഭയിൽ എ ഐ വകുപ്പ് മന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ?
കനിഷ്ക നാരായണൻ
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ClAL പുതിയ ചെയർമാനായി നിയമിതനായത്?
വി ഡി സതീശൻ
22 -മത് കോമൺവെൽത്ത് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2026 ലെ ഭാഗ്യചിഹ്നം?
മായൂർ (Mayur)
വേദി- ന്യൂഡൽഹി
ലിംഗാധിഷ് ഠിത അതിക്രമങ്ങൾ നേരിടുന്നവർക്ക് കൗൺസിലിംഗും പിന്തുണയും നൽകുന്നതിനായി കേരള ആരോഗ്യവകുപ്പും നാഷണൽ റൂറൽ ഹെൽത്ത് മിഷനും (NRHM) സംയുക്തമായി നടപ്പിലാക്കുന്ന കേന്ദ്രങ്ങളുടെ പേര്?
ഭൂമിക
രാജ്യത്തുടനീളമുളള സംരംഭകരെയും പുതിയ ആശയങ്ങൾ ഉള്ളവരെയും കണ്ടെത്തി പിന്തുണയ്ക്കുന്നതിനായി അദാനി ഗ്രൂപ്പ് തുടക്കം കുറിച്ച പുതിയ പദ്ധതി?
വന്ദേ ഭാരതം
നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച ശുദ്ധ വായു (Pure Air) ലഭിക്കുന്ന വനമേഖലയായി കണ്ടെത്തിയത്?
തട്ടേക്കാട് പക്ഷി സങ്കേതം
ലഡാക്കിലെ ഹിമപ്പുലികളെയും അവിടത്തെ മലയോര പരിസ്ഥിതിയെയും സംരക്ഷിക്കുവാൻ രൂപവൽക്കരിച്ച സംഘടന?
ഷാൻ കൺസർവേഷൻ സൊസൈറ്റി
സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തി പുറത്താക്കുന്നതിനായി ഗുജറാത്ത് പോലീസ് ആരംഭിച്ച സുരക്ഷ നടപടി?
ഓപ്പറേഷൻ ഡെൽറ്റ ഹണ്ട്
അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാമെന്ന് അടുത്തിടെ വിധി പ്രസ്താവിച്ച കോടതി?
സുപ്രീംകോടതി
ലക്ഷദ്വീപിലെ ഏതു ദ്വീപിനു സമീപമാണ് ലോകത്തിലെ ഏറ്റവും വലിയ ജീവനുള്ള പവിഴപ്പുറ്റ് കോളനികളിൽ ഒന്നായ പൊട്ടറ്റോ പാച്ച് (Potato Patch) ശാസ്ത്രജ്ഞർ അടുത്തിടെ
കണ്ടെത്തിയത്?
കടമത്ത് ദ്വീപ്
ശത്രുക്കളുടെ ശ്രദ്ധയിൽ പെടാതെ സഞ്ചരിക്കാൻ നാവികസേന കപ്പലുകളെ സഹായിക്കുന്നതിനായി ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കുന്ന റഡാർ സംവിധാനം?
യൂണികോൺ
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ‘ നടപ്പിലാക്കുന്ന അതുമായി ബന്ധപ്പെട്ട ബില്ലുകൾ പരിശോധിക്കുന്ന 39 അംഗ സംയുക്ത പാർലമെന്റ് സമിതിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്?
പി പി ചൗധരി
കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണയും കൗൺസിലിങ്ങും ഉറപ്പാക്കുന്നതിനായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?
സ്നേഹിതാ പോലീസ് എക്സ്റ്റൻഷൻ സെന്റർ
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചസ്ലോവാക്യയുടെ പരമോന്നത ബഹുമതി?
ദി ഓർഡർ ഓഫ് വൈറ്റ് ഡബിൾ ക്രോസ്
സമഗ്ര ശിക്ഷാ കേരളയുടെ (SSK) സംസ്ഥാന പ്രൊജക്റ്റ് ഡയറക്ടറായി നിയമിതനായത്?
ഡോ. കെ മോഹനകുമാർ
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ബോളിവുഡ് ചിത്രം?
Dada : The Sourav Ganguly Story സംവിധാനം – വിക്രമാദിത്യ മൊത്യാനെ
Weekly Current Affairs | 2026 ജൂലൈ 19-31 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam