ദേശാഭിമാനി അക്ഷരമുറ്റം പേജിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
അക്ഷരമുറ്റം ക്വിസ് മത്സരത്തിന് പ്രയോജനപ്പെടുന്ന പൊതുവിജ്ഞാനം
(General knowledge)Current Affairs (ആനുകാലിക വിവരങ്ങൾ) എന്നീ വിഭാഗങ്ങളിൽ നിന്ന് വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും (തുടരും)
ലോകത്തിൽ ഏറ്റവും കൂടുതൽ ടൈം സോണുകൾ ഉള്ള രാജ്യം?
ഫ്രാൻസ്
(വിവിധ ഭൂഖണ്ഡങ്ങളിലായി കിടക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടെ ആകെ 12 ടൈം സോണുകളാണ് ഫ്രാൻസിനുള്ളത്)
സ്കോട്ട്ലെന്റിന്റെ ദേശീയ മൃഗം?
യൂണിക്കോൺ (സ്കോട്ടിഷ് ഐതിഹ്യങ്ങളിൽ ഈ സങ്കൽപ്പിക മൃഗത്തിന് വലിയ പ്രാധാന്യമുണ്ട് )
കുട്ടനാട്ടിലെ ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിൽ പ്രധാനമായും ഉപയോഗിക്കുന്ന മരം?
ആഞ്ഞിലി
(വെള്ളത്തിൽ കിടന്നാലും പെട്ടെന്ന് കേടു വരില്ല എന്നതിനാലാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്)
ഇംഗ്ലീഷ് അക്ഷരമാലയിലെ i, j എന്നീ അക്ഷരങ്ങൾക്ക് മുകളിലായി ഇടുന്ന ചെറിയ കുത്തിന് (Dot) പറയുന്ന ഇംഗ്ലീഷ് പേര്?
ടിറ്റിൽ (Tittle)
ടെലിവിഷനിലൂടെ ആദ്യമായി പരസ്യം ചെയ്യപ്പെട്ട കുട്ടികളുടെ കളിപ്പാട്ടം?
മിസ്റ്റർ പൊട്ടറ്റോ ഹെഡ്
(1952 ലാണ് ഈ കളിപ്പാട്ടത്തിന്റെ പരസ്യം ആദ്യമായി ടിവിയിൽ സംരക്ഷണം ചെയ്തത്)
മനുഷ്യ ശരീരത്തിൽ രക്തയോട്ടം ഇല്ലാത്ത ഒരേയൊരു ഭാഗം?
കണ്ണിലെ കോർണിയ
(ഇവയ്ക്ക് ആവശ്യമായ ഓക്സിജൻ നേരിട്ട് അന്തരീക്ഷത്തിൽ നിന്നാണ് ലഭിക്കുന്നത്)
ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്നതും എന്നാൽ ഒരാൾക്ക് പോലും ജീവഹാനി സംഭവിക്കാത്തതുമായ യുദ്ധം
(335 Years ‘War) ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു?
നെതർലാൻഡ്സും സില്ലി ദ്വീപുകളും
(1651 മുതൽ 1986 വരെയാണ് ഈ യുദ്ധം ഔദ്യോഗികമായി നില നിന്നത്)
മനുഷ്യന്റേതിന് സമാനമായ വിരൽ അടയാളമുള്ളതിനാൽ കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങളിൽ ഫോറൻസിക് ഉദ്യോഗസ്ഥരെ പലപ്പോഴും ആശയ കുഴപ്പത്തിലാക്കിയ ജീവി?
കോവാല
അക്ഷരമുറ്റം ക്വിസ് മത്സരം|
Aksharamuttam Quiz| General knowledge| പൊതുവിജ്ഞാനം|GK Malayalam