ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം? സൂര്യൻ
ഭൂമിയിലെ ഊർജത്തിന്റെ പ്രധാന ഉറവിടം? സൂര്യൻ
സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം? ഹൈഡ്രജൻ
സൂര്യനിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
ഹീലിയം
സൂര്യനിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ?
പ്ലാസ്മ
സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം?
ഏതാണ്ട് 15 കോടി കിലോമീറ്റർ
സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം അറിയപ്പെടുന്നത്?
അസ്ട്രോണമിക്കൽ യൂണിറ്റ്
സൗരയൂഥത്തിലെ ദൂരങ്ങൾ രേഖപ്പെടുത്തുന്ന ഏകകം?
അസ്ട്രോണമിക്കൽ യൂണിറ്റ്
സൗരയൂഥത്തിന് ഏറ്റവും അടുത്തുള്ള നക്ഷത്രം?
പ്രോക്സിമ സെന്ററി
സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?
8 മിനിറ്റും 20 സെക്കൻഡ്
(500 സെക്കൻഡുകൾ)
സൂര്യന്റെ ദൃശ്യമായ പ്രതലം അറിയപ്പെടുന്നത്?
ഫോട്ടോസ്പിയർ
സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും മുകളിലത്തെ ഭാഗം?
കൊറോണ
സൂര്യതാപത്തിന് കാരണമാകുന്ന സൂര്യപ്രകാശത്തിലെ കിരണങ്ങൾ?
അൾട്രാ വയലറ്റ് കിരണങ്ങൾ
സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം? സൂര്യഗ്രഹണം
സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യം?
ആദിത്യ എൽ -1
ആദിത്യ എൽ -1 വിക്ഷേപിച്ച തീയതി?
2023 സെപ്റ്റംബർ 2