PSC Exam|History| ചരിത്രം

PSC തുടങ്ങിയ മത്സര പരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും തയ്യാറെടു ക്കുന്നവർക്കായി GK Malayalam തയ്യാറാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും…ചരിത്രം (History)


ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വർഷം?

1888


കേരളത്തിൽ സഹോദര പ്രസ്ഥാനം എന്ന സംഘടന ആരംഭിച്ചത്?

സഹോദരൻ അയ്യപ്പൻ


തിരുവിതാംകൂറിൽ മരച്ചീനികൃഷി പ്രോത്സാഹിപ്പിച്ച മഹാരാജാവ്?

വിശാഖം തിരുനാൾ


ആന്ധ്ര കേസരി എന്നറിയപ്പെടുന്ന നേതാവ്?

ടി പ്രകാശം


UN പൊതു സഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചതാര്?

മാതാ അമൃതാനന്ദമയി


കേരള ചരിത്രത്തിൽ 1941-ൽ നടന്ന പ്രക്ഷോഭം ഏത്?

കയ്യൂർ സമരം


മലയാള ഭാഷയിൽ 51 അക്ഷരങ്ങൾ ആണെന്ന് തെളിയിച്ചു കൊണ്ട് എഴുത്തച്ഛൻ എഴുതിയ കാവ്യ പുസ്തകം?

ഹരിനാമകീർത്തനം


‘ഗാന്ധിജിയും അരാജകത്വവും ‘എന്ന ഗ്രന്ഥം എഴുതി ഗാന്ധിജിയോട് വിയോജിപ്പ് പ്രകടിപ്പിച്ച കോൺഗ്രസ് നേതാവ്?

ചേറ്റൂർ ശങ്കരൻ നായർ


അരയ സമാജസ്ഥാപകൻ എന്നറിയപ്പെടുന്നത്?

പണ്ഡിറ്റ് കെ പി കറുപ്പൻ


മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം ഡോ. ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധപ്പെടുത്തിയ സ്ഥലം?

തലശ്ശേരി


ബ്രിട്ടീഷ് രേഖകളിൽ പൈച്ചി രാജ, കെട്ട്യാട്ട് രാജ എന്നീ വിശേഷണങ്ങളിൽ പരാമർശിക്കപ്പെടുന്നത് ആരെയാണ്?

പഴശ്ശിരാജ


‘തുമരാ ത്യാഗ് തുമാരാ ആഭൂഷൺ’ വടകര സമ്മേളന വേദിയിൽ വെച്ച് ഗാന്ധിജിക്ക്‌ സ്വർണ നെക്ലേസുകളും വളകളും ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾക്കായി നൽകിയപ്പോൾ ഗാന്ധിജി എഴുതികൊടുത്ത വരികളാണിത്. ആ ഭാഗ്യം ലഭിച്ച മഹതി ആരായിരുന്നു?

കൗമുദി ടീച്ചർ


മലയാളത്തിലെ ആദ്യ കൃതി?

രാമചരിതം


“വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് “എന്ന പ്രസ്താവനയോടെ സർവ്വമത സമ്മേളനം സംഘടിപ്പിച്ച സ്ഥലം ഏത്?

ആലുവ


പ്രത്യക്ഷ രക്ഷാ സഭയുടെ സ്ഥാപകൻ?

കുമാരഗുരുദേവൻ


നിലമ്പൂർ മേഖലയിലെ 1500 ഏക്കറിൽ തേക്ക് വെച്ചുപിടിപ്പിക്കാൻ നേതൃത്വം നൽകിയ കലക്ടർ?

ഹെന്റി വാലന്റെയ്ൻ കോനോലി


UN പൊതുസഭയിൽ 8 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് റെക്കോർഡിട്ട മലയാളി?

വി കെ കൃഷ്ണമേനോൻ


പുത്തൻ പാന ആരുടെ കൃതിയാണ്?

അർണോസ് പാതിരി


1891 തിരുവിതാംകൂറിൽ ആരംഭിച്ച മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയത്?

ബാരിസ്റ്റർ ജി പി പിള്ള


ഗാന്ധിജി കേരളത്തിൽ 1920-ൽ ആദ്യമായി വന്ന സ്ഥലം?

കോഴിക്കോട്


കേരളത്തിൽ ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക്?

നെടുങ്ങാടി ബാങ്ക്


1859 ജാക്കറ്റും മേൽമുണ്ടും ധരിക്കുവാനുള്ള അവകാശം ചാന്നാർ സ്ത്രീകൾക്ക് അനുവദിച്ച തിരുവിതാംകൂർ രാജാവ്?

ശ്രീമൂലം തിരുനാൾ


കേരള നവോത്ഥാനത്തിന്റെ പിതാവ്?

ശ്രീനാരായണഗുരു


യുഎൻ പൊതുസഭയിൽ സംഗീതകച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ?

എം എസ് സുബ്ബലക്ഷ്മി


കേരളത്തിലെ ക്രിസ്ത്യാനികളുടെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്

പാലക്കുന്നത്ത് എബ്രഹാം മൽപ്പൻ


ഇന്ത്യയുടെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്

സ്വാമി ദയാനന്ദ സരസ്വതി


കേരളത്തിൽ ആദ്യമായി മഹിളാ സമ്മേളനം നടന്ന സ്ഥലം?

വടകര


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.