2021- Current Affairs|2021 ലെ ആനുകാലിക വിവരങ്ങൾ

2021- ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും ( Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


രാജ്യത്ത് നിലവിലുള്ള ഏറ്റവും പ്രായം കുറഞ്ഞ മേയർ?

ആര്യ രാജേന്ദ്രൻ (തിരുവനന്തപുരം കോർപ്പറേഷൻ )


സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റത്?

രേഷ്മ മറിയം റോയ് (അരുവാ പാലം പഞ്ചായത്ത്)


ഐഎസ്ആർഒ ചെയർമാനായി വീണ്ടും നിയമിതനായത്?

എസ് സോമനാഥ്


കേരളത്തിലെ ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തി?

വി പി ജോയ്


2021 ജനുവരി 16-നു ആരംഭിച്ച കോവിഡ് വാക്സിനേഷൻ ക്യാമ്പിൽ ആദ്യത്തെ ആദ്യത്തെ ഡോസ് വാക്സിൻ സ്വീകരിച്ച വ്യക്തി?

മനീഷ് കുമാർ


143 വർഷങ്ങൾക്കുശേഷം ദേശീയ ഗാനത്തിലെ ഒരു വാക്ക് തിരുത്തിയ രാജ്യം?

ഓസ്ട്രേലിയ


2021 ജനുവരിയിൽ ഇന്ത്യയിലെ ആദ്യ ബോട്ട് ലൈബ്രറി നിലവിൽ വന്നത് എവിടെയാണ്?
കൊൽക്കത്ത (ഹൂഗ്ലി നദിയിൽ)

സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ അടുത്തിടെ ഉദ്ഘാടനം ചെയ്തത് എവിടെയാണ്?

ആലപ്പുഴ

കേരള സർക്കാരിന്റെ ക്ഷയരോഗ നിവാരണ പദ്ധതി?

അക്ഷരകേരളം

പൊതുജനാരോഗ്യ രംഗത്തെ മികച്ച മാതൃകയായി കേന്ദ്രസർക്കാർ തെരഞ്ഞെടുത്ത കേരളത്തിലെ പദ്ധതി?

അക്ഷയ കേരളം പദ്ധതി

അക്ഷയ കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ?

മോഹൻലാൽ

ഇന്ത്യയിലെ ആദ്യ പ്രതിരോധ പാർക്ക് ഫിബ്രവരി 17 -ന് ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്?

ഒറ്റപ്പാലം

കുട്ടികളുടെ അശ്ളീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടുന്നതിനായി കേരള പോലീസ് നടത്തിയ പരിശോധനയുടെ പേര്?

ഓപ്പറേഷൻ പി ഹണ്ട്

ഇന്ത്യയിൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ച ഏറ്റവും കൂടുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

സംസ്ഥാനത്ത് സമ്പൂർണ ഈ സാക്ഷരത കൈവരിക്കുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?

ഇ -കേരള

2021-ൽ പത്മവിഭൂഷൺ പുരസ്കാരം നേടിയ പ്രശസ്ത പുരാവസ്തു ഗവേഷകൻ?

ബി ബി ലാൽ

2021-ൽ പത്മഭൂഷൺ നേടിയ കേരളത്തിലെ ഗായിക?

കെ എസ് ചിത്ര

2021-ൽ പത്മശ്രീ പുരസ്കാരം നേടിയ കേരളത്തിലെ ഗാനരചയിതാവ്?

കൈതപ്രം ദാമോദരൻ നമ്പൂതിരി

2021- ൽ കേരളത്തിൽ നിന്ന് പത്മശ്രീ പുരസ്കാരം നേടിയ കെ കെ രാമചന്ദ്ര പുലവർ ഏത് കലാ രംഗത്താണ് മികവ് തെളിയിച്ചത്?

പാവക്കളി

കേരള സർക്കാർ ആരംഭിച്ച സാമൂഹിക സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസിഡർ?

ടോവിനോ തോമസ്

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കേൾവി സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം?

കേരളം

നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകിവരുന്ന 2020-ലെ ഒഎൻവി പുരസ്കാരത്തിന് അർഹനായ വ്യക്തി?

ഡോ. എം ലീലാവതി

വൈദ്യുതിയുടെ ഉപയോഗവും ചെലവും കുറയ്ക്കുന്നതിനായി എല്ലാ വീടുകളിലും എൽഇഡി ബൾബുകൾ നൽകുന്ന കെഎസ്ഇബിയുടെ പദ്ധതിയുടെ പേര്?

ഫിലമെന്റ് രഹിത കേരളം

ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യത്തെ വനിതാ ഫൈറ്റർ പൈലറ്റ്?

ഭാവ്നാ കാന്ത്

2030 ലെ ഏഷ്യൻ ഗെയിംസിന്റെ വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം?

ദോഹ (ഖത്തർ)

കേരള ഗവൺമെന്റ് സ്കൂളുകളിലും കോളേജുകളിലും നടത്തുന്ന ഡിജിറ്റൽ മീഡിയ സാക്ഷരതാ പദ്ധതിയുടെ പേര്?

സത്യമേവജയതേ

2021 പുതുവർഷദിനത്തിൽ സ്വന്തം ദേശീയഗാനത്തിൽ തിരുത്ത് വരുത്തിയ രാജ്യം?

ഓസ്ട്രേലിയ

യുഎസിന്റെ 46 പ്രസിഡണ്ടായി അധികാരമേറ്റ വ്യക്തി?

ജോ ബൈഡൻ

ശാസ്ത്രീയ സംഗീതത്തിന് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ സ്വാതി പുരസ്കാരം ലഭിച്ചത്?

ഡോ.കെ ഓമനക്കുട്ടി

സംസ്ഥാനത്തിന്റെ 47 മത് ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റ വ്യക്തി?

വി പി ജോയ്

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ കിരീടം നേടിയ ജപ്പാൻ താരം?

നവോമി ഒസാക്ക

ജിവി രാജ പുരസ്കാരം ലഭിച്ചവർ?

അത് ലറ്റുകളായ കുഞ്ഞുമുഹമ്മദും മയൂഖാ ജോണിയും

സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ ഏതു വ്യക്തിയുടെ പേരാണ് കോരപ്പുഴ പാലത്തിന് നൽകിയത്?

കെ കേളപ്പൻ

കർണാടകയിൽ പുതുതായി നിലവിൽ വന്ന 31-മത് ജില്ല?

വിജയനഗര

2021മാർച്ചിൽ സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിച്ച ഇന്ത്യയുടെ അയൽ രാജ്യം?

ബംഗ്ലാദേശ്

ഗാർഹിക പീഡനത്തെ കുറിച്ച് ഫോൺ, ഇന്റർനെറ്റ് എന്നിവ വഴി പരാതിപ്പെടാൻ കഴിയാത്ത സ്ത്രീകൾക്കായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പും തപാൽവകുപ്പും ചേർന്ന് ആവിഷ്കരിച്ച പദ്ധതി?

രക്ഷാദൂത്

48- മത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി?

ജസ്റ്റിസ് എൻ വി രമണ

2019- ലെ ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്?

രജനീകാന്ത് (51-മത്)

രാജ്യത്തിന്റെ 24-മത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി സ്ഥാനമേറ്റ വ്യക്തി?

സുശീൽ ചന്ദ്ര

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി ചുമതലയേറ്റു വ്യക്തി?

എ ഷാജഹാൻ

അന്താരാഷ്ട്ര ബുക്കർ സമ്മാനംലഭിച്ച ഫ്രഞ്ച് സാഹിത്യകാരൻ ആര്?

ഡേവിഡ് ദിയോപ്പ്‌
(നോവൽ – എറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്)

ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിതനായ വ്യക്തി?

ടി വി സോമനാഥൻ

പതിനഞ്ചാം കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021 ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിച്ച ആർക്ക്?

കെ കെ ശൈലജ ടീച്ചർ
(മണ്ഡലം മട്ടന്നൂർ)

രാജ്യത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം എവിടെയാണ് പ്രവർത്തനമാരംഭിച്ചത്?

കോട്ടൂർ

ഐക്യ കേരളത്തിലെ ചരിത്രത്തിലെ എത്രാമത്തെ മന്ത്രിസഭയാണ് 2021-ൽ സത്യപ്രതിജ്ഞ ചെയ്തത്?

23-മ ത് മന്ത്രിസഭ

2021 മെയിൽ റിസർവ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത് ആര്?

ടി രബി ശങ്കർ

2021 മെയിൽ ലക്ഷദ്വീപിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?

ടൗട്ടേ (പേര് നൽകിയ രാജ്യം മ്യാൻമാർ)

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റ വ്യക്തി?

ജസ്റ്റിസ് അരുൺ കുമാർ മിശ്ര

2021 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ്?

ഡേവിഡ് ദിയോപ്പ്‌ (ഫ്രാൻസ്)

നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ തുടർച്ചയായി മൂന്നാം വർഷവും ഒന്നാമതെത്തിയ സംസ്ഥാനം?

കേരളം

കെഎസ്ആർടിസി എന്ന പേര് ഏത് സംസ്ഥാനത്തിന് ഉപയോഗിക്കാമെന്നാണ് അടുത്തിടെ ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിട്ടത്?

കേരളം

2021- 22 വർഷത്തേക്കുള്ള പുതുക്കിയ കേരള ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി?

കെഎൻ ബാലഗോപാൽ

ലോക പരിസ്ഥിതി ദിനം?

ജൂൺ 5

2021 ലെ ജൂൺ 5 ലോക പരിസ്ഥിതി ദിന സന്ദേശം എന്താണ്?

Ecosystem Restoration

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ആരംഭിച്ച റേഡിയോ ചാനലിന്റെ പേര്?

ഫ്രീഡം സിംഫണി

അടുത്തിടെ രൂപംകൊണ്ട റെയ്മോണ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?

അസം

ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യം?

എൽസാൽവദോർ

ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷണർ ആയി നിയമിതനായ വ്യക്തി?

അനൂപ് ചന്ദ്ര പാണ്ഡെ

2021- അന്തരിച്ച ബുദ്ധദേബ് ദാസ്ഗുപ്ത ഏതു മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്?

ചലച്ചിത്രം

2021-ൽ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായത് ആര്?

അന്റോണിയോ ഗുട്ടറസ്

വിഷമില്ലാത്ത പച്ചക്കറി വീട്ടുവളപ്പിൽ വിളയിക്കാൻ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?

ഓണത്തിന് ഒരു മുറം പച്ചക്കറി

ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ നിർമാണ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി നിയമിതനായ ഇന്ത്യൻ വംശജനായ വ്യക്തി?

സത്യ നാദെല്ല

2021-ൽ അന്തരിച്ച സാംബിയയുടെ സ്വാതന്ത്ര സമര നായകനും പ്രഥമ പ്രസിഡണ്ടുമായ വ്യക്തി?

കെന്നത്ത് കൗണ്ട

2021-ൽ അന്തരിച്ച മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവും ആയ വ്യക്തി?

എസ് രമേശൻ നായർ

2001- ൽ അന്തരിച്ച ആഫ്രിക്കൻ രാജ്യമായ സാംബിയയുടെ ആദ്യ പ്രസിഡന്റ്?

കെന്നത്ത് കൗണ്ട

2021 ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വനിതാ കിരീടം നേടിയത്?

ബാർബോറ ക്രെജിക്കോവ

2021 ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ വിഭാഗം കിരീടം നേടിയത്?

നോവാക് ജോക്കോവിച്ച് (സെർബിയൻ താരം)

2021- ൽ അന്തരിച്ച പാറശ്ശാല ബി പൊന്നമ്മാൾ ഏതു മേഖലയിലെ പ്രശസ്ത വ്യക്തിയാണ്?

കർണാടക സംഗീതം

50 വർഷം പഴക്കമുള്ള മരങ്ങൾക്ക് പൈതൃക വൃക്ഷ പദവി നൽകാൻ തീരുമാനിച്ച സംസ്ഥാനം?

മഹാരാഷ്ട്ര

75 വർഷം പഴക്കമുള്ള മരങ്ങൾക്ക് പെൻഷൻ ലഭിക്കുന്ന ‘പ്രാണവായു ദേവത പെൻഷൻ പദ്ധതി’ അവതരിപ്പിച്ച സംസ്ഥാനം?

ഹരിയാന

2021- ൽ അന്തരിച്ച പറക്കും സിംഗ് എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച പുരുഷ അത്‌ലറ്റ്?

മിൽഖാ സിംഗ്

അടിമത്തം അവസാനിപ്പിച്ചതിന്റെ ഓർമ്മയ്ക്കായി ഏത് രാജ്യമാണ് ജൂൺ 19 അവധി ദിനമാക്കി ആചരിക്കുന്നത്?

അമേരിക്ക

സെൻട്ൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ 2021-ലെ ഓപ്പൺ സൊസൈറ്റി പുരസ്കാരം ലഭിച്ച വ്യക്തി?

കെ കെ ശൈലജ ടീച്ചർ
(മുൻ ആരോഗ്യമന്ത്രി)

ഭിന്നശേഷിക്കാർക്കും കുടുംബാംഗങ്ങൾ ക്കുമായി അടുത്തിടെ സർക്കാർ ആരംഭിക്കാൻ പോകുന്ന സഹായ കേന്ദ്രങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?

സഹജീവനം

സ്ത്രീധനപീഡനം ഗാർഹിക അതിക്രമം എന്നിവയെക്കുറിച്ച് പരാതി നൽകാൻ ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനം?

അപരാജിത

2021 ജൂണിൽ അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവും ആയ വ്യക്തി?

പൂവ്വച്ചൽഖാദർ

ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിൽ അംഗം ആകുന്ന ആദ്യ ട്രാൻസ്ജെൻഡർ?

ഡോ. നർത്തകി നടരാജ് (തമിഴ്നാട്)

ദില്ലി സർക്കാർ സ്ഥാപിച്ച ആദ്യത്തെ കായിക സർവകലാശാല യുടെ വൈസ് ചാൻസലർ ആയി നിയമിതയായ പോകുന്ന കായികതാരം?

കർണം മല്ലേശ്വരി

2021 കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെന്റിന് വേദിയാകുന്ന രാജ്യം?

ബ്രസീൽ

ഏതു സംസ്ഥാനത്താണ് ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കാൻ തീരുമാനിച്ചത്?

തമിഴ്നാട്

“ലക്ഷ്യ തെരെ സാംനേ ഹെയ്” ഏത് കായിക മത്സരത്തിന്റെ ഇന്ത്യയുടെ ഔദ്യോഗിക ഗാനമാണ്?

ടോക്കിയോ ഒളിമ്പിക്സ് 2021

സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി നിയമിതനായ വ്യക്തി?

വൈ അനിൽ കാന്ത്

ദേശീയ ഡോക്ടേഴ്സ് ദിനം?

ജൂലൈ 1

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ എത്രാമത്തെ വാർഷികമാണ് 2021 ജൂലൈ മാസം ആചരിച്ചത്?

നൂറാം വാർഷികം

മത്സ്യ വിൽപ്പനക്കാരായ മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി ഫിഷറീസ് വകുപ്പും കെഎസ്ആർടിസിയും ചേർന്ന് ആരംഭിച്ച പുതിയ സൗജന്യ സർവീസ്?

സമുദ്ര

വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടം കൈവരിച്ച വ്യക്തി?

മിതാലി രാജ്

ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ ആര് ?

സിരിഷ ബാൻഡ്ല

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ എന്ന നേട്ടം കൈവരിച്ച ഇന്ത്യൻ വംശജൻ?

അഭിമന്യു മിശ്ര

2021 ജൂലായിൽ ഏതു പ്രദേശത്താണ് 149 വർഷത്തോളമായി തുടരുന്ന ‘ദർബാർ നീക്കം’ എന്ന ചടങ്ങ് അവസാനിപ്പിച്ചത്?

ജമ്മു കാശ്മീർ

ഉത്തരാഖണ്ഡിന്റെ 11- മത് മുഖ്യമന്ത്രിയായി അധികാരമേറ്റത് ആര്?

പുഷ്കർ സിംഗ് ധാമി (സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് പുഷ്കർ സിംഗ് ധാമി)

വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം നിർമ്മിക്കുന്നത് എവിടെയാണ്?
ബേപ്പൂർ

ഗോവയുടെ പുതിയ ഗവർണറായി നിയമിച്ചതാരെയാണ്?

പി എസ് ശ്രീധരൻ പിള്ള

കോഴിക്കോട് ജില്ലയുടെ പുതിയ കലക്ടർ ആയി നിയമിതനായ വ്യക്തി?

നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഢി

ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ പതാക വാഹകരായ ഇന്ത്യൻ കായികതാരങ്ങൾ ?

മേരികോം, മൻപ്രീത് സിംഗ്

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ് നിർമ്മിക്കാൻ പോകുന്നത് എവിടെയാണ്?

ജയ്പൂർ (രാജസ്ഥാൻ)

കേരളസംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ചുമതലയേറ്റത് ആര്?

സഞ്ജയ് കൗൾ

2021 കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് കിരീടം നേടിയത്?

അർജന്റീന

കേന്ദ്രസാഹിത്യ അക്കാദമിയുടെ 2020-ലെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച കൃതി ഏത്?

ഗ്രേസിയുടെ ‘വാഴ്ത്തപ്പെട്ട പൂച്ച’ എന്ന കഥാസമാഹാരം

താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പുലിസ്റ്റർ ജേതാവായ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ്?

ഡാനിഷ് സിദ്ദിഖി

ഒളിമ്പിക്സ് ഗെയിംസിന്റെ മൂന്നു അടിസ്ഥാനതത്വങ്ങളായ
പുതിയ വേഗം, ഉയരം, ശക്തി എന്നിവയ്ക്കൊപ്പം ടോക്കിയോ ഒളിമ്പിക്സിനോടനുബന്ധിച്ച് കൂട്ടിച്ചേർത്ത പുതിയ വാക്ക് എന്താണ്?

ഒത്തൊരുമ

ഒളിമ്പിക്സിന്റെ പുതിയആപ്ത വാക്യം എന്താണ്?

faster, higher, stronger, together

ബഹിരാകാശത്തിന്റെ അതിർത്തി കടക്കുന്ന ആദ്യ ശതകോടീശ്വരൻ?

ജെഫ് ബെസോസ്

2009 -ൽ സ്ഥാപിച്ച ഇസ്രയേലി കമ്പനിയായ എൻ എസ് ഒ ഗ്രൂപ്പ് നിർമ്മിച്ച ചാര സോഫ്റ്റ്‌വെയർ?

പെഗാസസ്

2024 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം?

പാരീസ് (ഫ്രാൻസ്)

2028 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം?

ലോസ് ഏഞ്ചലസ് (അമേരിക്ക)

2032 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം?

ബ്രിസ് ബെയ്ൻ (ഓസ്ട്രേലിയ)

ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം?

മിറൈടോവ

മിറൈടോവ എന്ന വാക്കിന്റെ അർത്ഥം?

അനശ്വരമായ ഭാവി

സ്ത്രീധനനിരോധന ദിനമായി ആചരിക്കുവാൻ തീരുമാനിച്ച ദിവസം ഏത്?

നവംബർ 26

ടോക്കിയോ ഒളിമ്പിക്സിൽ ഒളിമ്പിക് ദീപം തെളിയിച്ച കായിക താരം?

നവോമി ഒസാക്ക (ടെന്നീസ്, ജപ്പാൻ)

2021 ജൂലൈ മാസം ഉദ്ഘാടനം ചെയ്ത സ്ത്രീകൾക്ക് സമ്പൂർണ്ണ സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് വനിതാ ശിശു വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി?

കനൽ

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ വ്യക്തി?

മീരാഭായി ചാനു (ഭാരോദ്വഹനം)

2021- ജൂലായിൽ യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട രാമപ്പ ക്ഷേത്രം ഏത് സംസ്ഥാനത്താണ്

തെലുങ്കാന

യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രം ഏത്?

ധോലാവീര

2021-ലെ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക ഫൗണ്ടേഷന്റെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ലഭിച്ചതാർക്ക്?

ഏഴാച്ചേരി രാമചന്ദ്രൻ (കലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക്)

മികച്ച കടുവ പരിപാലനത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കേരളത്തിലെ കടുവ സങ്കേതം ഏത്?

പറമ്പിക്കുളം കടുവാസങ്കേതം

ലോക സൗഹൃദ ദിനം എന്നാണ്?

ആഗസ്റ്റ് 1

ടോക്കിയോ ഒളിമ്പിക്സിൽ
100 മീറ്റർ വനിതാ വിഭാഗത്തിൽ സ്വർണം നേടിയത്?

എലൈൻ തോംസൺ (ജമൈക്ക)

ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്ററിൽ പുരുഷ വിഭാഗത്തിൽ സ്വർണ്ണം നേടിയത്?

ലമോണ്ട് മഴ്‌സെൽ ജേക്കബ്സ്

ഒളിമ്പിക്സ് ഹോക്കിയിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം?

വന്ദന കടാരിയ

2021- ആഗസ്റ്റിൽ തുറന്ന ദക്ഷിണേന്ത്യയിലെ ആദ്യ ഇരട്ടക്കുഴൽ തുരങ്കപാത?

കുതിരാൻ തുരങ്കം

കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി തിരഞ്ഞെടുത്ത നടനും രാജ്യസഭാ എംപിയുമായ വ്യക്തി?

സുരേഷ് ഗോപി

ഭിന്നശേഷി സൗഹൃദ കേരളത്തിനായുള്ള സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി?

സഹജീവനം

ടോക്കിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയത് ഇന്ത്യൻ താരം?

പി വി സിന്ധു

ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?

പി വി സിന്ധു

2021-ൽ ഏത് വ്യക്തിയുടെ ആദരസൂചകമായാണ് കേന്ദ്രസർക്കാർ സ്റ്റാംപ് പുറത്തിറക്കാൻ തീരുമാനിച്ചത്?

വർഗീസ് കുര്യൻ

ഇരുപതാമത് ടോംയാസ് പുരസ്കാരം ലഭിച്ചത്?

എം ടി വാസുദേവൻ നായർ

56 വർഷത്തിനുശേഷം തുറന്ന ഹൽദിബറി- ചിലാഹട്ടി റെയിൽവേ പാത ഇന്ത്യയുടെ ഏത് അയൽരാജ്യവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?

ബംഗ്ലാദേശ്

ടോക്കിയോ ഒളിമ്പിക്സിൽ 200 മീറ്ററിൽ വനിതാവിഭാഗത്തിൽ സ്വർണം നേടിയത്?

എലൈൻ തോംസൺ (ജമൈക്ക)

ഒളിമ്പിക്സിൽ 100, 200 മീറ്ററുകളിൽ സ്വർണം നിലനിർത്തുന്ന ആദ്യ വനിത?

എലൈൻ തോംസൺ (ജമൈക്ക)

അത് ലറ്റിക്സിൽ നാല് വ്യക്തിഗത സ്വർണം മെഡൽ നേടുന്ന ആദ്യ വനിത?

എലൈൻ തോംസൺ (ജമൈക്ക)

ടോക്കിയോ ഒളിമ്പിക് സിൽ വനിതകളുടെ വെൽറ്റർ വെയ്റ്റ് ബോക്സിങിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത?

ലവ് ലിന ബോർഗോഹെയ്ൻ

ബോക്സിങിൽ ഒളിമ്പിക് മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം, രണ്ടാമത്തെ വനിത?

ലവ് ലിന ബോർഗോഹെയ്ൻ

ജപ്പാനീസ് പരിസ്ഥിതി ശാസ്ത്രജ്ഞൻ അകിരാ മിയാവാക്കിയുടെ സ്മാരകമായി നഗരവനം തയ്യാറാക്കാൻ വനംവകുപ്പ് തീരുമാനിച്ചത് എവിടെയാണ്?

ചാലിയത്ത്

പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?

വിദ്യാകിരണം പദ്ധതി

ഹിരോഷിമ ദിനം എന്നാണ്?

ആഗസ്റ്റ് 6

ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം?

രവികുമാർ ദഹിയ

ടോക്കിയോ ഒളിമ്പിക്സിൽ 41 വർഷത്തിനുശേഷം പുരുഷവിഭാഗം ഹോക്കിയിൽ ഇന്ത്യൻ ടീമിന് ലഭിച്ച മെഡൽ?

വെങ്കലമെഡൽ

ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ പുരുഷവിഭാഗം ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളിയായ ഗോൾകീപ്പർ ആരാണ്?

പി ആർ ശ്രീജേഷ്

സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന രണ്ടാമത്തെ വനിത ആര്?

ബി സന്ധ്യ

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്നയുടെ പുതിയ പേര്?

മേജർ ധ്യാൻചന്ദ് ഖേൽരത്ന (ഇന്ത്യൻ ഹോക്കി ഇതിഹാസം)

‘അനുപമം ജീവിതം’ എന്ന ആത്മകഥ ആരുടേത്?
കെ ശങ്കരനാരായണൻ (മുൻ ഗവർണർ)

ദേശീയ കൈത്തറി ദിനമാണ് എന്നാണ്?

ആഗസ്ത് 7

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സണായി മൂന്നു വർഷത്തേക്ക് കൂടി കാലാവധി ലഭിച്ചത്?

രേഖ ശർമ

ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം?

ബജ്റംഗ് പുനിയ

ഒളിമ്പിക്സിൽ ജാവലിന്‍ ത്രോയില്‍ സ്വർണം നേടിയ ഇന്ത്യൻ താരം?

നീരജ് ചോപ്ര

ഒളിമ്പിക്സിൽ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത് ലിറ്റ്?

നീരജ് ചോപ്ര

2021 ആഗസ്റ്റിൽ വിക്ഷേപിക്കുന്ന പ്രകൃതിദുരന്തം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പു നൽകാനുതകുന്ന ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം?

ഇ. ഒ.എസ്-3

ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര ദിനമാണ് 2021-ൽ ആഘോഷിക്കുന്നത്?

75-മത് സ്വാതന്ത്രദിനം

അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ?

ഒളിമ്പ്യൻ പി ആർ ശ്രീജേഷ്‌

ഇനിമുതൽ എല്ലാ വർഷവും ഓഗസ്റ്റ് 14 എന്തു ദിനമായിട്ടാണ് ആചരിക്കുന്നത്?

‘വിഭജനഭീതി അനുസ്മരണദിന’മായി

2021 ആഗസ്റ്റ് 20-ന് ഏത് ചരിത്രപ്രധാനമായ സംഭവത്തിന്റെ നൂറാമത് വാർഷികമാണ് ആചരിക്കുന്നത്?

മലബാർകലാപം

കൊച്ചി മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടറായി നിയമിതനായ വ്യക്തി?

ലോക്നാഥ് ബഹ്റ (സംസ്ഥാന പോലീസ് മുൻ മേധാവി)

അത്‌ലറ്റിക് ഫെഡറേഷൻ ദേശീയ ജാവലിൻ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ഏത്?
ആഗസ്ത് 7

ശാസ്ത്ര പ്രതിഭകൾക്ക് സംസ്ഥാനം നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം 2021-ൽ ലഭിച്ച വ്യക്തികൾ?

എം എസ് സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും

2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം. മികച്ച നോവലിനുള്ള പുരസ്കാരം ലഭിച്ചത്?
പിഎഫ് മാത്യൂസ്

(നോവൽ- അടിയാള പ്രേതം)

2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം. മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം ലഭിച്ച വ്യക്തി?

ഉണ്ണി ആർ (ചെറുകഥ-വാങ്ക്)

ആരുടെ 111-മത് ജന്മദിനത്തോടനു ബന്ധിച്ചാണ് ഐക്യരാഷ്ട്രസഭ സ്റ്റാമ്പ് പുറത്തിറക്കിയത്?

മദർ തെരേസ

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള കേന്ദ്രസർക്കാറിന്റെ ദൗത്യം?

ഓപ്പറേഷൻ ദേവിശക്തി

മലയാള കൃതിക്കുള്ള 2020- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ‘ആകസ്മികം’ (ഓർമ്മക്കുറിപ്പുകൾ) എന്ന കൃതിയുടെ രചയിതാവ്?

പ്രൊഫ. ഓംചേരി എൻ എൻ പിള്ള

LIC സ്ഥാപിതമായതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആഘോഷിച്ചത്?

65 -മത് വാർഷികം
(1956 സപ്തംബർ 1-ന് LIC
പ്രവർത്തനമാരംഭിച്ചു)

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൊതു ഗതാഗത റോഡ് ഉദ്ഘാടനം ചെയ്തത് എവിടെയാണ്?

ലഡാക്ക്

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (KAT) അധ്യക്ഷനായി ചുമതലയേറ്റ വ്യക്തി?

ജസ്റ്റിസ് അബ്ദുൽ റഹീം

2021- ൽ ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മാഗ്സസെ പുരസ്കാരം ലഭിച്ചത്?

ബംഗ്ലാദേശി വാക്സിൻ ശാസ്ത്രജ്ഞ ഡോ. ഫിർദൗസി ഖദ്രി,

പാകിസ്ഥാനിൽ നിന്നുള്ള മൈക്രോഫിനാൻസ് ഫൗണ്ടേഷൻ സ്ഥാപകൻ മുഹമ്മദ് അംജാദ് സാഖിബ്,

ഫിലിപ്പിനോ മത്സ്യത്തൊഴിലാളിയും സാമൂഹ്യ പരിസ്ഥിതി പ്രവർത്തകനുമായ റോബർട്ടോ ബല്ലോൺ,

അമേരിക്കയിൽനിന്നുള്ള മനുഷ്യാവകാശ, അഭയാർത്ഥി സഹായപ്രവർത്തകനും കമ്മ്യൂണിറ്റി ആൻഡ് ഫാമിലി സർവീസ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ
സ്റ്റീവൻ മൻസി എന്നിവർക്കും

ഇന്തോനേഷ്യൻ സ്വതന്ത്ര മാധ്യമസ്ഥാപനമായ വാച്ഡോക്കിനും 2021- ൽ മാഗ്സസെ പുരസ്കാരം ലഭിച്ചു.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റ്?

മൈത്രി പട്ടേൽ

നവകേരളം കർമ്മ പദ്ധതിയുടെ കോ-ഓർഡിനേറ്ററായി നിയമിതയായ വ്യക്തി?

ഡോ. ടി എൻ സീമ

പൂജപ്പുര സെൻട്രൽ ജയിലിൽ പ്രവർത്തനമാരംഭിച്ച റേഡിയോനിലയം?

ഫ്രീഡം സിംഫണി

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ പോർച്ചുഗലിന്റെ ഇതിഹാസതാരം?

ക്രിസ്റ്റ്യാനോ റൊണാൾഡോ

ആസാമിലെ ഒറാങിലുള്ള രാജീവ് ഗാന്ധി ദേശീയോദ്യാനത്തിന്റെ പേര് അടുത്തിടെ മാറ്റുകയുണ്ടായി പുതിയ പേര്?

ഒറാങ്ങ് ദേശീയോദ്യാനം

ഹിമാലയൻ പുള്ളിപ്പുലിയും (Snow Leopard) കരിങ്കഴുത്തുള്ള കൊക്കിനെയും (Black-necked crane) ഔദ്യോഗിക മൃഗവും ഔദ്യോഗിക പക്ഷിയുമായി തെരഞ്ഞെടുത്ത കേന്ദ്രഭരണ പ്രദേശം ഏത്?

ലഡാക്ക്

രാജ്യസഭ സെക്രട്ടറി ജനറലായി നിയമിതനായ വ്യക്തി?

പി പി കെ രാമചര്യുലു

അടുത്തിടെ വിയറ്റ്നാമിലെ വിമോചന നായകനും പ്രസിഡന്റുമായിരുന്ന ഏത് വ്യക്തിയുടെ പ്രതിമയാണ് ഡൽഹിയിൽ സ്ഥാപിച്ചത്?

ഹോചിമിൻ

പാരാലിമ്പിക് സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം എന്ന റെക്കോർഡ് സ്വന്തമാക്കിയ വ്യക്തി?

അവനി ലേഖറ (ഷൂട്ടിംഗ്)

പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത?

അവനി ലേഖറ

മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരിലങ്കേഷിന്റെ ചരമ ദിനമായ സെപ്തംബർ 5 ഗൗരിലങ്കേഷ് ദിനമായി ആചരിച്ച കനേഡിയൻ നഗരം?

ബർണബി

ദേശീയ അധ്യാപക ദിനം?

സെപ്റ്റംബർ 5

രാജ്യാന്തര ജീവകാരുണ്യ ദിനം

സെപ്റ്റംബർ 5

എല്ലാവർഷവും സെപ്റ്റംബർ- 5 അന്താരാഷ്ട്ര ജീവകാരുണ്യ ദിനമായി ആചരിക്കുന്നു. ആരുടെ ഓർമ്മയ്ക്കായി?

മദർ തെരേസ (മദർ തെരേസയുടെ ചരമ ദിനം)

കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള കേരള ഗവൺമെന്റിന്റെ പുതിയ മുദ്രാവാക്യം?

‘ബി ദ് വാരിയർ’

പാരാലിമ്പിക് സിൽ മെഡൽ നേടുന്ന ആദ്യ ഐഎഎസ് ഓഫീസർ എന്ന നേട്ടം കൈവരിച്ച ഇന്ത്യൻ താരം?

സുഹാസ് യതിരാജ് ( ബാഡ്മിന്റൺ)

തമിഴ്നാട്ടിൽ സാമൂഹ്യനീതി ദിനമായി ആഘോഷിക്കുന്ന സപ്തംബർ 17 ആരുടെ ജന്മദിനം?

ഇ വി രാമസ്വാമി നായ്ക്കർ (സാമൂഹ്യപരിഷ്കർത്താവ്)

അടുത്തിടെ ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം?

കർണാടക

ലോകത്തിലെ ആദ്യത്തെ ഗ്രീൻ മസ്ജിദ് എവിടെയാണ്?

ദുബായ്

ജയലളിതയുടെ ജീവിതം പറയുന്ന തമിഴ് ചിത്രം?

തലൈവി (സംവിധാനം എ എൽ വിജയ്)

ലോക സാക്ഷരതാ ദിനം?

സെപ്റ്റംബർ- 8

2021-ലെ ലോക സാക്ഷരതാ ദിനത്തിന്റെ വിഷയം?

സാക്ഷരത മാനവികതയിലൂടെ തിരിച്ചുവരാം: ഡിജിറ്റൽ വിഭജനം കുറയ്ക്കാം

ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് അന്തരിച്ചാലുടൻ സ്വീകരിക്കേണ്ട നടപടികളുടെ മാർഗ്ഗരേഖക്ക് നൽകിയ രഹസ്യ പേര് ?

ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്

കുട്ടികളിലും കൗമാരക്കാരിലും ട്രയൽ നടത്താൻ അനുമതി ലഭിച്ച വാക്സിൻ?

കോർബിവാക്സ്

കേരളത്തിൽ സ്ത്രീകൾക്ക് മാത്രമായി നിർമ്മിക്കുന്ന സ്റ്റേഡിയങ്ങൾ?

പിങ്ക് സ്റ്റേഡിയം

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?

എമ്മ റഡുക്കാനു (ബ്രിട്ടീഷ് താരം)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്?

ഡാനിൽ മെദ് വദേവ് (റഷ്യ)

ഇന്ത്യയിലെ ആദ്യ ഭൂഗർഭ നമസ്കാര ഹാൾ നിർമ്മിക്കുന്നത് എവിടെ?

കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ

ഗുജറാത്തിന്റെ 17-മത് മുഖ്യമന്ത്രിയായി ചുമതലയേറ്റവ്യക്തി?

ഭുപേന്ദ്ര പട്ടേൽ

2021-ലെ വി ടി സ്മാരക ട്രസ്റ്റ് (സി വി ശ്രീദേവി എൻഡോവ്മെന്റ്) അവാർഡ് നേടിയത്?

ടി ഡി രാമകൃഷ്ണൻ
(മാമ ആഫ്രിക്ക എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്)

കുട്ടികൾക്ക് ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുവാനായി ആരംഭിച്ച പദ്ധതി?

സുരീലി ഹിന്ദി
(പദ്ധതി നടപ്പിലാക്കുന്നത് സമഗ്ര ശിക്ഷാ കേരളം)

ദേശീയ ഹിന്ദി ദിനം സപ്തംബർ 14

ലോക ഹിന്ദി ദിനം ജനുവരി 10

കേരളത്തിലെ ആദ്യത്തെ ത്വക്ക് ബാങ്ക് നിലവിൽ വരുന്നത് എവിടെയാണ്?

കോട്ടയം മെഡിക്കൽ കോളേജ്

ലോക്സഭ ടിവിയും രാജ്യസഭ ടിവിയും കൂടി ചേർന്ന് രൂപം കൊണ്ട പുതിയ ചാനലിന്റെ പേര്?

സൻസദ് ടിവി

സംസ്ഥാന സർക്കാർ നവംബർ 1- മുതൽ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി സർവീസ്?

കേരള സവാരി (ആദ്യം ആരംഭിക്കുന്ന ജില്ലാ തിരുവനന്തപുരം)

ഡൽഹിയിൽ കേരള ഗവൺമെന്റിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനാകുന്ന വ്യക്തി?

വേണു രാജാമണി

തപസ്യ കലാസാഹിത്യവേദിയുടെ അക്കിത്തം പുരസ്കാരം ലഭിച്ചത്?

എം ടി വാസുദേവൻനായർ

മൊബൈൽഫോൺ കേരളത്തിൽ എത്തിയിട്ട് 25 വർഷം തികഞ്ഞത് എന്നാണ്?

2021 സപ്തംബർ 17

അന്താരാഷ്ട്ര ഓസോൺ ദിനം?

സെപ്റ്റംബർ 16

അടുത്തിടെ അന്തരിച്ച ഇന്ത്യയിലെ പങ്കാളിത്ത നീർത്തട പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?

ഹെർമൻ ബാകർ

ലോക മുള ദിനം?

സെപ്റ്റംബർ 18

സെപ്തംബർ 17 ന് അന്തരിച്ച ലോകപ്രശസ്തനായ മലയാളി ഭൗതിക ശാസ്ത്രജ്ഞൻ?

താണു പദ്മനാഭൻ

2020 ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയത് ആരാണ്?

സുധാകരൻ രാമന്തളി

കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടുന്ന എത്രാമത്തെ മലയാളിയാണ് ഡോ . എം ലീലാവതി ?

6 – മത്തെ മലയാളി

ലോക്സഭ ടി.വി, രാജ്യസഭ ടി. വി എന്നിവ ലയിപ്പിച്ച് ഒന്നാക്കിയ ചാനലിന്റെ പേര്?

സൻസദ് ടിവി

ഭഗത് സിങിന്റെ ജയിൽ ഡയറി എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?

ബിനോയ് വിശ്വം

അശരണർക്കും ആലംബഹീനർക്കും കരുതൽ ഒരുക്കുന്ന കേരള സർക്കാർ പദ്ധതി?
വാതിൽപ്പടി സേവനം

ലോക സമാധാന ദിനം?

സെപ്റ്റംബർ 21

ലോക അൽഷിമേഴ്സ് ദിനം?

സെപ്റ്റംബർ 21

(അൽഷിമേഴ്സ് ദിനം ആദ്യമായി ആചരിച്ച വർഷം -1994)

പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായ വ്യക്തി?

ചരൺ ജിത്ത് സിംഗ് ഛന്നി

രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ നൽകിയതിനു ശേഷമുള്ള അധിക വാക്സിൻ കയറ്റുമതി ചെയ്യുന്നതിനായി ആരംഭിച്ച പദ്ധതി?

വാക്സിൻ മൈത്രി

വിശപ്പു രഹിത കേരളത്തിനായി സംസ്ഥാന പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി?

സുഭിക്ഷ ഹോട്ടൽ

കേരള വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റത്?

അഡ്വ. പി സതീദേവി

ലോക ആംഗ്യഭാഷ ദിനം?

സപ്തംബർ 23

എപിജെ അബ്ദുൽ കലാം മെമ്മോറിയൽ പാർക്ക് നിലവിൽ വരുന്ന ജില്ല?

തിരുവനന്തപുരം (പൗണ്ട് കടവ്)

ഒഡീഷ്യ തീരത്തെത്തിയ ഗുലാബ് എന്ന ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?

പാക്കിസ്ഥാൻ

ലോക നദി ദിനം?

സെപ്റ്റംബർ 26

വയോജന പരിപാലനത്തിനുള്ള മികച്ച മാതൃകയ്ക്ക്‌ കേന്ദ്രസർക്കാർ നൽകുന്ന വയോശ്രേഷ്ഠ സമ്മാൻ ലഭിച്ച സംസ്ഥാനം?

കേരളം

ലോക ടൂറിസം ദിനം?

സപ്തംബർ 27

പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത കാർബൺ കുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിക്കുന്ന
ജിയോ സെൽ റോഡ് കേരളത്തിൽ ആദ്യമായി നിലവിൽ വരുന്നത് എവിടെയാണ്?

വിഴിഞ്ഞം തുറമുഖം

ഇന്ത്യയിലെ പരമോന്നത ശാസ്ത്രപുരസ്കാരമായ
ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം 2021-ൽ ലഭിച്ച മലയാളി?

ഡോ.ജീമോൻ പന്ന്യം മാക്കൽ (വൈദ്യശാസ്ത്ര മേഖലയിൽ ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് )

ശൈശവ വിവാഹം തടയാൽ വനിതാ- ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?

പൊൻവാക്ക്

ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട് പ്രകാരം ലിംഗസമത്വത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?

ഐസ്‌ലൻഡ്

അടുത്തിടെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ അധ്യക്ഷയായി നിയമിതയായത്?

സുഹാസിനി

ജപ്പാന്റെ നൂറാമത് പ്രധാനമന്ത്രിയാകാൻ പോകുന്നത് ആര്?

ഫുമിയോ കിഷിഡ

ലോക പരിഭാഷ ദിനം?

സപ്തംബർ 30

വിവിധ ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് 107 പുസ്തകങ്ങൾ പരിഭാഷപ്പെടുത്തി ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ വ്യക്തി?

എം പി സദാശിവൻ

ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ് ലി ഹുഡ് പുരസ്കാരം ലഭിച്ച ഇന്ത്യൻ പാരിസ്ഥിതിക സംരക്ഷണ സംഘടന?

ലീഗൽ ഇനിഷ്യേറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവിറോൺമെന്റ് (LIFE)

ലോക വയോജന ദിനം?

ഒക്ടോബർ 1

ഇന്ത്യയുടെ 27-മത്തെ വ്യോമസേനാ മേധാവിയായി ചുമതലയേറ്റ വ്യക്തി?

എയർ ചീഫ് മാർഷൽ
വി ആർ ചൗധരി (വിവേക് റാം ചൗധരി)

അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച മാങ്ങയിനം?

കുറ്റ്യാട്ടൂർ മാങ്ങ

2021 -ലെ ചവറ സംസ്കൃതി പുരസ്കാരം ലഭിച്ച വ്യക്തി?

പ്രൊ. എം കെ സാനു

ഗാന്ധിജിയുടെ എത്രാമത് ജന്മവാർഷികമാണ് 2021-ൽ ആഘോഷിക്കുന്നത്?

152-മത് ജന്മവാർഷികം

അറബിക്കടലിൽ രൂപം കൊണ്ട ‘ഷഹീൻ’ എന്ന ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?

ഖത്തർ

അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ചത് എവിടെയുള്ള മുളകിനത്തിനാണ്?

എടയൂർ മുളക്

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കപ്പൽ?

കോർഡേലിയ

2021ലെ ഡ്യൂറൻഡ് കപ്പ് ജേതാക്കൾ?

F C ഗോവ

ലക്ഷദ്വീപിലെ ആദ്യത്തെ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തത്?

രാജ്നാഥ് സിംഗ് (കേന്ദ്ര പ്രതിരോധ മന്ത്രി )

2021 ഒക്ടോബർ 2- ന് രാജ്യത്തെ ഏറ്റവും വലിയ ” ഖാദി ദേശീയ പതാക ഉയർത്തിയത് എവിടെയാണ്?

ലഡാക്ക്‌

കേരളത്തിലെ ആദ്യ സമ്പൂർണ സൗജന്യ വൈ ഫൈ (ഇന്റർനെറ്റ്) സംവിധാനം ഒരുക്കിയ ഗ്രാമപഞ്ചായത്ത്?

മേപ്പയൂർ (കോഴിക്കോട്)

ചട്ടമ്പിസ്വാമികളുടെ ഏതു കൃതിയുടെ ആദ്യ പതിപ്പിലാണ് 2021-ൽ നൂറ്റാണ്ട് തികയുന്നത്?

വേദാധികാരനിരൂപണം

2021- ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച അമേരിക്കൻ ശാസ്ത്രജ്ഞർ?

ഡേവിഡ് ജൂലിയസ്, ആർഡം പെറ്റപൗടെയ്ൻ

വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനളോരുക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിച്ച പദ്ധതി ?

അഗ്രി ന്യൂട്രി ഗാർഡൻ

ഇന്ത്യ -ശ്രീലങ്ക സംയുക്ത സൈനിക അഭ്യാസം?
മിത്രശക്തി സൈനിക അഭ്യാസം
(വേദി -ശ്രീലങ്ക)

കേരളത്തിൽ കണ്ടെത്തിയ പുതിയ ഇനം നിശാശലഭത്തിന്റെ പേര്?

തോട്ടപ്പള്ളി തച്ചൻ

2021- ലെ ഭൗതികശാസ്ത്ര നോബൽ പുരസ്കാരം ലഭിച്ച മൂന്നു ശാസ്ത്രജ്ഞർ?

സ്യുക്കിറോ മനാബെ (ജപ്പാൻ വംശജനായ അമേരിക്കൻ കാലാവസ്ഥ ശാസ്ത്രജ്ഞൻ)

ക്ലോസ് ഹാസിൽ മാൻ (ജർമൻ സമുദ്രഗവേഷകൻ)

ജോർജിയോ പരീസിയ (ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ)

ബഹിരാകാശത്തെ ആദ്യസിനിമ ഷൂട്ടിങ്ങിനായി പുറപ്പെട്ട റഷ്യൻ പേടകം?

സോയൂസ് MS- 19

സർക്കാരിന്റെ പരിപാടികളിൽ നടുന്ന തൈകളുടെ വളർച്ച നിരീക്ഷിക്കാനുള്ള ആപ്പ്?

എന്റെ തൈ

അടുത്തിടെ അന്തരിച്ച പ്രസിദ്ധ കാർട്ടൂണിസ്റ്റ്?

യേശുദാസൻ

2021- ലെ
രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞർ?

ബഞ്ചമിൻ ലിസ്റ്റ് (ജർമ്മൻ ശാസ്ത്രജ്ഞൻ),
ഡേവിഡ് ഡബ്ലിയു സി മക്മില്ലൻ (സ്കോട്ലൻഡ് ശാസ്ത്രജ്ഞൻ)

ഹോക്കിയിലെ മികച്ച ഗോൾകീപ്പർക്ക് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്കാരം ലഭിച്ച മലയാളി താരം?

പി ആർ ശ്രീജേഷ്

2021- ലെ സാഹിത്യ നോബൽ സമ്മാനം ലഭിച്ച ടാൻസാനിയൻ നോവലിസ്റ്റ്?

അബ്ദുൽ റസാഖ് ഗുർണ

സർക്കാർ സേവനങ്ങളുടെ നിലവാരം രേഖപ്പെടുത്താൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്ന മൊബൈൽ ആപ്പ്?

എന്റെ ജില്ല

2021- ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയ മാധ്യമപ്രവർത്തകർ?

ഫിലിപ്പീൻസ് മാധ്യമപ്രവർത്തക മരിയ റെസ,
റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറടോവ്

എയർ ഇന്ത്യയുടെ ലോഗോ ഡിസൈൻ ചെയ്ത സ്പാനിഷ് ശില്പി?

സാൽവദോർ ദാലി

സംസ്ഥാനത്ത് പുതുതായി ആരംഭിച്ച വ്യോമസേന മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?

ആക്കുളം വിനോദസഞ്ചാര കേന്ദ്രത്തിൽ

ലോക തപാൽ ദിനം?

ഒക്ടോബർ 9

ദേശീയ തപാൽ ദിനം?

ഒക്ടോബർ 10

2021ലെ വയലാർ അവാർഡ് (45- മത്) ലഭിച്ചത്?

ബെന്യാമിൻ
(കൃതി -മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ)

അടുത്തിടെ അന്തരിച്ച പാക് അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?

എ.ക്യു . ഖാൻ
(അബ്ദുൾ ഖദീർ ഖാൻ)

തപസ്യ കലാസാഹിത്യവേദി ഏർപ്പെടുത്തിയ അക്കിത്തത്തിന്റെ പേരിലുള്ള പ്രഥമ പുരസ്കാരം ലഭിച്ചത്?

എം ടി വാസുദേവൻ നായർ

2021 ഒൿടോബർ അന്തരിച്ച പ്രശസ്ത സിനിമാ നടൻ?

നെടുമുടി വേണു

2021 ലെ സാമ്പത്തിക നോബൽ പുരസ്കാരം ലഭിച്ച അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞർ?

ഡേവിഡ് കാർഡ്,
ജോഷ്വ ആംഗ്രിസ്റ്റ്,
ഗൈഡോ ഇംബെൻസ്

പ്രസാർ ഭാരതി CEO ചുമതലയേറ്റത് ആരാണ്?

ശശി ശേഖർ വെമ്പതി

ലോക മാനസിക ആരോഗ്യ ദിനം?

ഒക്ടോബർ 10

വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ മ്യൂസിയം നിലവിൽ വരുന്നത്?

ബേപ്പൂർ (കോഴിക്കോട്)

സംസ്ഥാന സർക്കാർ നൽകുന്ന സാഹിത്യരംഗത്തെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം 2021 ൽ ലഭിച്ച സാഹിത്യകാരി ?

പി വത്സല

ദേശീയ ആയുർവേദ ദിനം?

നവംബർ 2

കേരളത്തിൽ പണിയ സമുദായക്കാർ തുടങ്ങിയ ആദ്യത്തെ വായനശാല?

കരിന്തണ്ടൻ വായനശാല (അമ്പലവയൽ, വയനാട്)

2021- ലെ മേജർ ധ്യാൻചന്ദ് ഖേൽരത്നപുരസ്കാരം നേടിയ മലയാളി ഹോക്കി താരം?

പി ആർ ശ്രീജേഷ് (ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ)

2021-ലെ ദ്രോണാചാര്യ പുരസ്കാരം ലഭിച്ച മലയാളികൾ?

പി രാധാകൃഷ്ണൻ നായർ (പരിശീലനമികവ്)

ടിപി ഔസേപ്പ് (ആജീവനാന്തം)

2021 ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയ മലയാളി ബോക്സിങ് താരം?

കെ സി ലേഖ

ഓക്സ്ഫഡ് നിഘണ്ടു 2021- ലെ വാക്കായി തിരഞ്ഞെടുത്തത്?

വാക്സ് (VaX)

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ?

രാഹുൽ ദ്രാവിഡ്

ഭരണനിർവഹണ മികവ് കണക്കാക്കുന്ന പബ്ലിക് അഫയേഴ്സ് ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം?

കേരളം

ഗാന്ധിജിയോടുള്ള ആദരസൂചകമായി ഗാന്ധിജിയുടെ വചനമുള്ള കലക്ടേഴ്സ് നാണയം ഇറക്കിയ രാജ്യം?

ഇംഗ്ലണ്ട്

2021 ലെ ബുക്കർ പുരസ്കാരം ലഭിച്ച ദക്ഷിണാഫ്രിക്കൻ നാടകകൃത്തും നോവലിസ്റ്റുമായ വ്യക്തി?

ഡാമൻ ഗാൽഗറ്റ്

(നോവൽ- ദി പ്രോമിസ്)

യുഎസ് ശാസ്ത്രജ്ഞന്മാർ ബഹിരാകാശത്ത് വിളയിപ്പിച്ചെടുത്ത മുളകിനം?

ഹാച്ച് ചില്ലി

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ച ആദിശങ്കരാചാര്യരുടെ സമാധിസ്ഥലവും പ്രതിമയും സ്ഥിതിചെയ്യുന്നത്?

കേദാർനാഥ് (ഉത്തരാഖണ്ഡ്)

സ്കൂൾ കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതി?

വിദ്യാകിരണം

കോപ് 26 എന്ന ആഗോള രാഷ്ട്രങ്ങളുടെ കാലാവസ്ഥാ സമ്മേളനങ്ങളുടെ വേദി?

ഗ്ലാസ്ഗോ ( സ്‌കോട്ട്ലൻഡ്)

ഗ്ലാസ് ഗോ ഉച്ചകോടിയുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കേരളീയ മാതൃക?

കാർബൺ ന്യൂട്രൽ (വയനാട്)

ലോക സുനാമി ബോധവൽക്കരണ ദിനം?

നവംബർ 5

ബഹിരാകാശത്തു നടക്കുന്ന ആദ്യ ചൈനീസ് വനിത?

വാങ് യാപിങ്‌

അന്താരാഷ്ട്ര റേഡിയോളജി ദിനം?

നവംബർ 8 (എക്സ് റേ കണ്ടുപിടിച്ച ദിനം)

അഭയാർത്ഥി കുട്ടികളുടെ ദുരിതത്തിന്റെ പ്രതിരൂപമായി ലോകപ്രശസ്തയായ പാവക്കുട്ടി?

ലിറ്റിൽ അമാൽ

ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ?

രോഹിത് ശർമ

നാവികസേനയുടെ പുതിയ മേധാവിയായി ചുമതലയേൽക്കുന്ന വ്യക്തി?

ആർ ഹരികുമാർ

സമാധാനത്തിനും വികസനത്തിനുള്ള ലോക ശാസ്ത്ര ദിനം?

നവംബർ 10

ഗോത്രവർഗ അഭിമാനദിവസമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച ദിവസം?

നവംബർ 15

ദേശീയ ദുരന്തനിവാരണ സേനയുടെ പുതിയ ഡയറക്ടർ ജനറൽ?

അതുൽ കർവാൾ

വിശുദ്ധ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യൻ സാധാരണക്കാരൻ?

ദേവസഹായം പിള്ള (First lay person )

2021 നവംബർ അന്തരിച്ച സംസ്കൃതഭാഷയിലെ പ്രഥമ ജ്ഞാനപീഠജേതാവ്?

പ്രൊഫ.സത്യവ്രത ശാസ്ത്രി

കേരളത്തിൽ ഉദരസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന നോറോ വൈറസ് ആദ്യമായി സ്ഥിതീകരിച്ച ജില്ല?

വയനാട്

ഒറ്റ യൂണിഫോം സമ്പ്രദായം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ സ്കൂൾ?

കാര്യമ്പാടി ജി എൽ പി എസ്

2021- ലെ ജെ സി ബി പുരസ്കാരം ലഭിച്ച സാഹിത്യകാരൻ?

എം മുകുന്ദൻ

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ?

ഓസ്ട്രേലിയ

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് 2024 – ലെ വേദി?

അമേരിക്ക

ഇന്ത്യ ‘എസ് – 400’ മിസൈലുകൾ ഇന്ത്യക്ക് വാങ്ങിയത് ഏതു രാജ്യത്തു നിന്ന്?

റഷ്യ

അരുണാചൽ പ്രദേശിന്റെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ച ഇന്ത്യൻ ചക്രവർത്തി എന്നറിയപ്പെടുന്ന ചിത്രശലഭം ഏതാണ്?

കൈസർ – ഇ – ഹിന്ദ്

2031- ലെ ലോകകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യം?

ഇന്ത്യ

രാജ്യാന്തര വിദ്യാർത്ഥി ദിനം?

നവംബർ 17

സ്വാതന്ത്ര്യസമരസേനാനിയും ആദിവാസി നേതാവുമായ ബിർസ മുണ്ടയുടെ സ്മാരക സ്ഥിതിചെയ്യുന്നത്?

റാഞ്ചി

വെട്ടിമുറിച്ചകോൺ, കോട്ടമൺപുറം, കൊബൈ തുടങ്ങിയ ഇക്കോടൂറിസം കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ച വന്യജീവി സങ്കേതം?

നെയ്യാർ വന്യജീവി സങ്കേതം

സർക്കാർ വകുപ്പുകളിലെ മലയാളത്തിലുള്ള ഇ – ഫയലുകളിൽ ഉപയോഗിക്കാൻ ഐടി വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ഫോണ്ട്?

മീര

2021- ലെ ഇന്ത്യൻ ഫിലിം ‘പേഴ്സണാലിറ്റി ഓഫ് ദി ഇയർ’ പുരസ്കാരം നേടിയവർ?

ഹേമമാലിനി, പ്രസൂൻ ജോഷി

1962 ലെ ഇന്ത്യാ-ചൈന യുദ്ധത്തിന്റെ പുതിയ സ്മാരകം ഉദ്ഘാടനം ചെയ്തത് എവിടെയാണ്?

റെസാങ് ലാ (ലഡാക്ക്)

ക്രിപ്റ്റോ കറൻസി ബിറ്റ് കോയിൻ നിയമാഗീകാരം നൽകിയ ലോകത്തിലെ ആദ്യ രാജ്യം?

എൽ സാൽവദോർ

കുറ്റകൃത്യങ്ങളിൽപ്പെട്ട കുട്ടികളുടെ പുനരധിവാസപദ്ധതി?

കാവൽ

കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആരംഭിച്ച നിക്ഷേപ പദ്ധതി?

വിദ്യാനിധി

റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും ആധാർ നമ്പർ ലിങ്ക് ചെയ്യുന്നതിനുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി?

തെളിമ


2021- ലെ ഒ വി വിജയൻ സ്മാരക പുരസ്കാരം ലഭിച്ച സാഹിത്യകാരൻ?

ടി ഡി രാമകൃഷ്ണൻ


കേരളത്തിൽ ആദ്യ ആധുനിക റേഷൻകട പ്രവർത്തനമാരംഭിച്ചത്?

കാടാമ്പുഴ (മലപ്പുറം)


യു എസ് പ്രസിഡണ്ട് പദവി ലഭിച്ച ആദ്യ വനിത എന്ന ബഹുമതി ലഭിച്ചത്?

കമല ഹാരിസ്


ഇന്ത്യയിൽ ദരിദ്രരില്ലാത്ത ഏക ജില്ല?

കോട്ടയം


നീതി ആയോഗ് നഗര സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം നേടിയ നഗരം?

ഷിംല


ജന്മ ശതാബ്ദിയോടനുബന്ധിച്ച്ഡോ. വർഗീസ് കുര്യന്റെ പ്രതിമ സ്ഥാപിച്ച സ്ഥലം?

പട്ടം (തിരുവനന്തപുരം)


ദേശീയ ക്ഷീരദിനം?

നവംബർ 26
(വർഗീസ് കുര്യന്റെ ജന്മദിനം )


സംസ്ഥാന സ്ത്രീധന വിരുദ്ധ ദിനം?

നവംബർ 26


സംസ്ഥാന സർക്കാരിന്റെ സ്ത്രീധന വിരുദ്ധ ദിനത്തിന്റെ അംബാസിഡർ?

ടോവിനോ തോമസ്


നീതി ആയോഗ് സർവ്വേ പ്രകാരം ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം?

കേരളം


നീതി ആയോഗ് സർവ്വേ പ്രകാരം ഏറ്റവും കൂടുതൽ ദരിദ്രർ ഉള്ള സംസ്ഥാനം?

ബീഹാർ


റെഡ് ക്രോസിന്റെ ആദ്യ വനിതാ പ്രസിഡന്റ്?

മിൽജാന സ്പോൽജാറിക് എഗർ


ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണയുടെ പുതിയ വക ഭേദം?

ഒമിക്രോൺ (ബി. 1.1.529)


അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം നേടിയ സിനിമ?

റിങ് വാൻഡറിങ്‌ (ജപ്പാനിസ് ചിത്രം)


ട്വിറ്ററിന്റെ പുതിയ CEO ആയി ചുമതലയേറ്റ ഇന്ത്യൻ വംശജൻ?

പരാഗ് അഗർവാൾ


രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള വലിയ നഗരമായി തുടർച്ചയായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്?

ഇൻഡോർ (മധ്യപ്രദേശ്)


2021ലെ നവനീതം കലാ ദേശീയ പുരസ്കാര ജേതാവായ സുജാത മോഹപത്ര ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഒഡീസി


മലയാളത്തിലെ മികച്ച കൃതിക്കുള്ള 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഹൃദയരാഗങ്ങൾ എന്ന ആത്മകഥയുടെ രചയിതാവ്?

ജോർജ് ഓണക്കൂർ


2021 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മികച്ച ബാലസാഹിത്യ കൃതി?

അവർ മൂവരും ഒരു മഴവില്ലും
(രചയിതാവ് രഘുനാഥ് പാലേരി)


2021ലെ വേൾഡ് അത് ലറ്റിക്സിന്റെ വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം?

അഞ്ജു ബോബി ജോർജ്


ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കുന്ന ജില്ല?

വയനാട്


അന്താരാഷ്ട്ര നാണയനിധിയിൽ (IMF) ഫസ്റ്റ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായ മലയാളി വനിത?

ഗീതാഗോപിനാഥ്


ലോകത്തെ ഏറ്റവും പുതിയ ജനാധിപത്യ രാജ്യം?

ബാർബഡോസ്


2021- ൽ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന എസ് കെ പൊറ്റക്കാടിന്റെ നോവൽ?

ഒരു ദേശത്തിന്റെ കഥ


കേരള ബാഡ്മിന്റൺ അസോസിയേഷന്റെ ആദ്യ അക്കാദമി നിലവിൽ വരുന്നത് എവിടെ ?

ഒറ്റപ്പാലം


2021 ഡിസംബറിൽ നാസ വിക്ഷേപിച്ച ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പ്?

ജെയിംസ് വെബ്ബ് ടെലിസ്കോപ്പ്


2020 – ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ അസാമീസ് കവി?

നീൽമണി ഫൂക്കൻ


2021- ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ ഗോവൻ നോവലിസ്റ്റ്?

ദാമോദർ മൗസോ


ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി?

ജനറൽ ബിപിൻ റാവത്ത്


2020- ലെ ജെ സി ഡാനിയൽ പുരസ്കാരം നേടിയ പ്രസിദ്ധ ഗായകൻ?

പി ജയചന്ദ്രൻ


2021 ലെ ലോക ചെസ് ചാമ്പ്യൻ?

മാഗ്നസ് കാൾസൺ
(നോർവേ)


ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്കാരമായ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് ലഭിച്ച ആദ്യ മലയാളി?

പ്രൊഫ. എസ് ശിവദാസ്


2021ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയ ഇന്ത്യക്കാരി?

ഹർനാസ് സന്ധു (പഞ്ചാബ് സ്വദേശി)


2021 ഡിസംബറിൽ അന്തരിച്ച ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പോരാടിയ സമാധാന നോബൽ സമ്മാന ജേതാവ്?

ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു


രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാവരണം ചെയ്ത പി എൻ പണിക്കരുടെ വെങ്കലപ്രതിമ സ്ഥാപിച്ചിട്ടുള്ളത് എവിടെയാണ്?

പൂജപ്പുര പാർക്കിൽ


സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി?

മെഡിസെപ്


വാസ്തുശില്പകലയിലെ ലോകത്തിലെ ഏറ്റവും ഉയർന്ന ബഹുമതിയായ യുകെ റോയൽ ഗോൾഡ് മെഡൽ ലഭിച്ച ഇന്ത്യക്കാരൻ?

ബാലകൃഷ്ണ ദോഷി


സൂര്യന്റെ അന്തരീക്ഷത്തിൽ പ്രവേശിച്ച ആദ്യ മനുഷ്യനിർമ്മിത പേടകം?

പാർക്കർ സോളാർ പ്രോബ് (നാസ)


സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ ആരംഭിച്ച ക്യാമ്പയിൻ?

സ്ത്രീപക്ഷ നവകേരളം


സ്ത്രീപക്ഷ നവകേരളം ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസിഡർ?

നിമിഷ സജയൻ


ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കുവാനുള്ള സർക്കാർ പദ്ധതി?

സത്യമേവജയതേ


ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യ ഗവ: ഹയർ സെക്കൻഡറി സ്കൂൾ?

ബാലുശ്ശേരി GHSS (കോഴിക്കോട്)


തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത് ‘ എന്ന ഗാനം രചിച്ച മലയാളി?

മനോന്മണീയം പി സുന്ദരൻ പിള്ള


പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യചിഹ്നമായ മുയലിന് നൽകിയ പേര്?

നീരജ്


പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഗുഡ്‌വിൽ അംബാസിഡർ?

മോഹൻലാൽ


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായ സംവിധായകനും നടനുമായ വ്യക്തി?

രഞ്ജിത്ത്


നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സർവ്വേ സൂചികയിൽ തുടർച്ചയായി നാലാം തവണയും ഒന്നാമതായ സംസ്ഥാനം?

കേരളം


1921 ഡിസംബർ അന്തരിച്ച ‘ആധുനിക കാലത്തെ ഡാർവിൻ’ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ ജീവശാസ്ത്രജ്ഞൻ?

എഡ്വാർഡ് ഒ വിൽസൺ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.