Monthly Current Affairs in Malayalam April 2025|PSC Current Affairs|Current Affairs April 2025 for Kerala PSC Exams 2025|PSC Questions|PSC Exam

2025 ഏപ്രിൽ (April) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs April 2025|
2025 ഏപ്രിൽ മാസത്തിലെ ആനുകാലിക വിവരങ്ങൾ



കേരളത്തിന്റെ 50- മത് ചീഫ് സെക്രട്ടറി ചുമതലയേക്കുന്നത്?
ഡോ. എ ജയതിലക്


2025 ഏപ്രിൽ ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?
സൗരവ് ഗാംഗുലി


2025 ഏപ്രിൽ അന്തരിച്ച ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആർഒ  മുൻ ചെയർമാനുമായ വ്യക്തി?
ഡോ. കസ്തൂരിരംഗൻ


ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ‘സിറ്റി കീ ഓഫ് ഓണർ ‘ ബഹുമതി  നൽകി ആദരിച്ച രാജ്യം? 
പോർച്ചുഗൽ
തലസ്ഥാനം ലിസ്ബൺ


കേരളത്തിലെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമിയും പാർക്കും നിലവിൽ വരുന്നത്? 
ശാസ്താംപാറ (തിരുവനന്തപുരം)


2025 ഏപ്രിൽ അന്തരിച്ച മലയാളത്തിന്റെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വ്യക്തി?
ഷാജി എൻ കരുൺ


മിതാതൽ, തിഗ്രാന എന്നീ ഹാരപ്പൻ സ്ഥലങ്ങളെ സംരക്ഷിത പുരാവസ്തു സ്മാരകങ്ങളായി പ്രഖ്യാപിച്ച സംസ്ഥാനം?
ഹരിയാന


ഗണിതശാസ്ത്ര മേഖലയിൽ സമഗ്ര സംഭാവനയ്ക്ക് നൽക്കുന്ന ആബേൽ പുരസ്കാരം 2025-ൽ നേടിയ ഗണിത ശാസ്ത്രജ്ഞൻ?
മസാകി കഷിവാര ( ജപ്പാൻ)


ലോകത്തിലെ ആദ്യ സമ്പൂർണ്ണ AI സിനിമ?
ലവ് യു (കന്നഡ)
സംവിധായകൻ, നിർമ്മാതാവ്
എസ് നരസിംഹ മൂർത്തി


അടുത്തിടെ ഗാന്ധിജിയുടെ അർധകായ പ്രതിമ അനാവരണം ചെയ്യപ്പെട്ട രാജ്യം?
ദക്ഷിണാഫ്രിക്ക (ഫ്രീസ്റ്റേറ്റ്)
പ്രതിമയുടെ ശില്പി റാം വി സൂതർ


2025 ലെ വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയർ അവാർഡ് നേടിയത്?
സമർ അബു എലൂഫ്


2025 – ലെ ലോക വിമാനത്താവള റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ വിമാനത്താവളം?
സിംഗപ്പൂർ ചാംഗി വിമാനത്താവളം


ഇന്ത്യയിലെ ആദ്യത്തെ പോലീസ് ഡ്രോൺ യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്?
ചെന്നൈ


ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതി ക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി? 
സ്പെക്ട്രം


കര- വ്യോമസേനകൾക്കായി  ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്സ് ലിമിറ്റഡ് (HAL) നിർമ്മിക്കുന്ന ഹെലികോപ്റ്റർ? 
പ്രചണ്ഡ്


ഇന്ത്യയിലെ ആദ്യത്തെ വേസ്റ്റ് -ടു ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിതമായത്?
പൂനെ


യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രശസ്തമായ സീറോ വാലി സ്ഥിതി ചെയ്യുന്നത്?  
അരുണാചൽ പ്രദേശ്


റെയിൽവേ ട്രാക്കിലെ അപകടം ഒഴിവാ ക്കാൻ ഇന്ത്യൻ റെയിൽവേ തയ്യാറാക്കിയ അപ്ലിക്കേഷൻ? 
ദോസ്ത്


300 കോടി ക്ലബ്ബിൽ എത്തുന്ന ആദ്യ മലയാള ചിത്രം?
എമ്പുരാൻ


കേരള കാർഷിക സർവകലാശാലയുടെ വൈൻ ബ്രാൻഡ്? 
നിള


മുംബൈ പുണ്ടോൾ ആർട്ട് ഗ്യാലറിയിലെ ലേലത്തിൽ 16 കോടിക്ക് വിറ്റ രാജാരവിവർമ്മ വരച്ച ചിത്രം?
റിദ്ധി സിദ്ധി ഗണപതി


ഇന്ത്യയുടെ ധനകാര്യ സെക്രട്ടറിയായി നിയമിതനായത്?
അജയ് സേത്


ലോകത്തിലെ ഏറ്റവും വിലയേറിയ മാങ്ങ?  
മിയാസാക്കി
എഗ് ഓഫ് ദി സൺ എന്ന പേരിൽ അറിയപ്പെടുന്നു

സുപ്രീംകോടതിയുടെ 52 മത് ചീഫ് ജസ്റ്റിസ് ആവുന്നത്?
ജസ്റ്റിസ് ബി ആർ ഗവായ്


2025 ഏപ്രിലിൽ അന്തരിച്ച ആഗോള കത്തോലിക്കാ സഭയുടെ തലവൻ? ഫ്രാൻസിസ് മാർപാപ്പ


ലോക ഭൗമദിനം?
ഏപ്രിൽ 22


2025-ലെ ലോക ഭൗമദിനത്തിന്റെ പ്രമേയം?
നമ്മുടെ ശക്തി നമ്മുടെ ഗ്രഹം
Our power our planet


2025 ഏപ്രിൽ അന്തരിച്ച നോബൽ ജേതാവായ ലാറ്റിനമേരിക്കൻ സാഹിത്യകാരൻ?
മാരിയോ വർഗസ് യോസ


ലേസർ ഉപയോഗിച്ച് ശത്രുവിനെ നേരിടുന്ന സാങ്കേതികവിദ്യ
സ്വന്തമാക്കിയ നാലാമത്തെ രാജ്യം?  ഇന്ത്യ (അമേരിക്ക ചൈന റഷ്യ)


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്?
നിധി തിവാരി


2025 ലെ ലോക പുസ്തക, പകർപ്പവകാശ ദിനം?
ഏപ്രിൽ 23


2025 ലെ ലോക പുസ്തക, പകർപ്പവകാശ ദിനത്തിന്റെ പ്രമേയം?
“സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സാഹിത്യത്തിന്റെ പങ്ക് “


2025 -ലെ ലോക പുസ്തക തലസ്ഥാന മായി യുനെസ്കോ തിരഞ്ഞെടുക്കപ്പെട്ട നഗരം –
റിയോ ഡി ജനീറോ (ബ്രസീൽ)


2025 ഏപ്രിൽ അന്തരിച്ച ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?
ഡോ. മാത്യു സാമുവൽ കളരിക്കൽ


2025 – ലെ ഖേലോ ഇന്ത്യ പാര ഗെയിംസിന്റെ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ സംസ്ഥാനം?
ഹരിയാന
കേരളം 13 സ്ഥാനത്താണ്


2024 -ലെ തകഴി സാഹിത്യ പുരസ്കാരത്തിന് അർഹയായത്? 
കെ പി സുധീര


കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് സ്ഥിതി ചെയ്യുന്ന ജില്ല? 
ഇടുക്കി


2025 ഏപ്രിൽ അന്തരിച്ച കഥക് നർത്തകി?
കുമുദിനി ലാഖിയ


സംസ്ഥാന ഇലക്ഷൻ വകുപ്പിന്റെ ഏകീകൃത ടോൾഫ്രീ നമ്പർ?
1950


48 മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2024
മികച്ച ചിത്രം?
ഫെമിനിച്ചി ഫാത്തിമ
സംവിധാനം ഫാസിൽ മുഹമ്മദ്

മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ലഭിച്ചത് ഇന്ദുലക്ഷ്മി ചിത്രം അപ്പുറം

മികച്ച നടൻ – ടോവിനോ തോമസ്

മികച്ച നടി – നസ്രിയ നസീം,
റീമ കല്ലിങ്കൽ


ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ?

കേസരി ചാപ്റ്റർ 2
സംവിധായകൻ –കരൺ സിംഗ് ത്യാഗി


ഇന്ത്യയിൽ ആദ്യമായി ക്യാമ്പസുകളിലെ ലഹരിവേട്ടയ്ക്ക് AI സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനം?
കേരളം


ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം തേയില കയറ്റുമതിയിൽ ഒന്നാമത്?
കെനിയ 
രണ്ടാം സ്ഥാനത്ത് ഇന്ത്യ


2025- ൽ ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രീയ കൽക്കരി ഖനന ബ്ലോക്ക് ഉദ്ഘാടനം ചെയ്ത സംസ്ഥാനം? 
മേഘാലയ


കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മുഖ്യ പരിശീലകൻ?
ദവീദ് കറ്റാല (സ്പാനിഷ് കോച്ച്)


മലയാള സിനിമ നടൻ സത്യന്റെ ജീവിതം ആസ്പദമാക്കി രാജീവ് ശിവശങ്കർ രചിച്ച നോവൽ? 
സത്യം


എംഎസ് ധോണിയെ ബ്രാൻഡ് അംബാസിഡർ നിയമിച്ച പ്രമുഖ ബാങ്ക്?
ഭാരതീയ സ്റ്റേറ്റ് ബാങ്ക്


പൈങ്കുനി ഉത്സവത്തിന് പേരുകേട്ട കേരളത്തിലെ ക്ഷേത്രം?
ശ്രീപത്മനാഭസ്വാമി ക്ഷേത്രം


ശനിയുടെ ഉപഗ്രഹമായ ടൈറ്റനെ കുറിച്ച് പഠിക്കുന്നതിനുള്ള നാസയുടെ ദൗത്യം?
ഡ്രാഗൺ ഫ്ലൈ


ഗ്ലോബൽ ടെക്നോളജി ഉച്ചകോടി
2025 -ന്റെ വേദി? 
ന്യൂഡൽഹി


സംസ്ഥാനത്ത് പാലുൽപാദന മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുവാൻ ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി? 
ഫോകസ് ബ്ലോക്ക്

കേരള മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വരിൽ രണ്ടാം സ്ഥാനത്ത് എത്തിയത്?
പിണറായി വിജയൻ

ഏറ്റവും കൂടുതൽ കാലം കേരള മുഖ്യ മന്ത്രിയായി അധികാരത്തിൽ ഇരുന്നത്
ഇ കെ നായനാർ


മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തന ങ്ങൾക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച സംസ്ഥാനം? 
കേരളം


കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ?
പി ആർ ശ്രീജേഷ് (മുൻഹോക്കി താരം)


2025 -ലെ നീതി അയോഗിന്റെ ധനകാര്യ ആരോഗ്യസൂചികയിൽ ( Fiscal Health Index) ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?  ഒഡീഷ്യ
കേരളം 15- സ്ഥാനത്ത്


2025 പുരുഷ ഏഷ്യാ കപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ വേദി?
രാജ്ഗിർ (ബീഹാർ)


കേരളത്തിലെ ആദ്യ സ്കൈ ഡൈനിങ് ആരംഭിച്ച ജില്ല?
കാസർകോഡ്


ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട
കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ് ന്റെ ചെറുകഥ സമാഹാരം?
ഹാർട്ട് ലാമ്പ്

ദീപ ഭാസ്തിയാണ് Heart Lamp ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്


അടുത്തിടെ കേരളത്തിൽ നിന്നും ഭൗമസൂചിക (GI Tag) പദവി ലഭിച്ച ഉൽപ്പന്നങ്ങൾ?

കണ്ണാടിപ്പായ
തലനാടൻ ഗ്രാമ്പൂ


പൂർണ്ണമായും സ്ത്രീകൾ മാത്രം പങ്കാളികളായ ബ്ലൂ ഒറിജിന്റെ NS  31 ദൗത്യം വിക്ഷേപിച്ചത്? 
2025 ഏപ്രിൽ 14


കേരളത്തിന്റെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി സ്ഥാപിതമാകുന്നത്? കാസർകോട് (മൈലാട്ടി)


2025 ഏപ്രിലിൽ അന്തരിച്ച തെലുങ്കാന യുടെ വൃക്ഷമനുഷ്യൻ എന്നറിയപ്പെടുന്ന വ്യക്തി? 
ദാരിപ്പള്ളി രാമയ്യ


സംസ്ഥാനത്ത് 2025-ൽ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മരുന്ന് നിർമ്മാണ പൊതുമേഖല സ്ഥാപനം?

കേരള ഡ്രഗ്സ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്
ആസ്ഥാനം കലവൂർ (ആലപ്പുഴ)


സംസ്ഥാനത്ത് പോക്സോ കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ സ്കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ കേരള സർക്കാർ ആരംഭിക്കു ന്ന പദ്ധതി?  
പ്രൊജക്റ്റ് എക്സ്


ഹിമപ്പുലിയെ ദേശീയ ചിഹ്നമായി ഔദ്യോഗികമായി പ്രഖ്യാപിച്ച രാജ്യം?  കിർഗിസ്ഥാൻ


2025 ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരത്തിനു നൽകിയിരിക്കുന്ന പേര്?
നീരജ് ചോപ്രാ ക്ലാസിക് 


ഇന്ത്യയിൽ ഏറ്റവും ഉയർന്ന അലൂമിനിയം നിക്ഷേപം കണ്ടെത്തിയ ജില്ല ?
കാസർഗോഡ് (കാറഡുക്ക)


2025 ഏപ്രിൽ ശ്രീലങ്കയുടെ പരമോന്നത ബഹുമതിയായ മിത്ര വിഭൂഷൺ പുരസ്കാരത്തിന് അർഹനായത്?
പ്രധാനമന്ത്രി നരേന്ദ്രമോദി


2025 ൽ 50 ചരമവാർഷികം ആചരിക്ക പ്പെടുന്ന മലയാള കവിയും ഗാനരചയിതാ വുമായ വ്യക്തി? 
വയലാർ രാമവർമ്മ


കൃത്യമായ വിളവിവരങ്ങൾ ശേഖരിക്കുന്ന തിനായി കേന്ദ്രസർക്കാർ ആരംഭിച്ച സംവിധാനം?
ഡിജിറ്റൽ ക്രോപ്പ് സർവേ


കേരളത്തിലെ ആദിവാസി ഊരുകളിൽ സർവ്വേ നടത്തി മൺമറയാൻ സാധ്യതയുള്ള കലാരൂപങ്ങൾ കണ്ടെത്തി പ്രൊഫഷണൽ പ്രോഗ്രാമാക്കാൻ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി?
ജൻഗൽസ്


സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ ആദ്യമായി ശാസ്ത്രനയം നടപ്പിലാക്കി യത്?  
കേരളം


2026- 27 അദ്ധ്യായന വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് 6 ആക്കുവാൻ തീരുമാനിച്ച സംസ്ഥാനം? കേരളം


എം ടി യോടുള്ള ആദരസൂചകമായി സുഭാഷ് ചന്ദ്രൻ എഴുതിയ പുസ്തകം?
എംടിത്തം


2025- ൽ ഗോൾഡൻ ജൂബിലി
(50 വർഷം) ആഘോഷിക്കുന്ന ഇന്ത്യ
യുടെ ഉപഗ്രഹ വിക്ഷേപണം?
ആര്യഭട്ട

ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം
ആര്യഭട്ട വിക്ഷേപിച്ചത് 1975 ഏപ്രിൽ 19


അയക്കൂട്ട അംഗങ്ങൾക്ക്‌ ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന കുടുംബശ്രീ പദ്ധതി?
ജീവൻ ദീപം ഒരുമ

നഗരസഭകളിലും കോർപ്പറേഷനുകളിലും നടപ്പിലാക്കിയിരുന്ന K- SMART സംവിധാനം ഗ്രാമ -ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിൽ നിലവിൽ വരുന്നത്?
2025 ഏപ്രിൽ 10


കേരളത്തിലെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷൻ? 
കണ്ണപുരം (കണ്ണൂർ)


കോമൺവെൽത്ത് നേഷൻസിന്റെ 7- മത് സെക്രട്ടറി ജനറലായി തെരഞ്ഞെടുക്ക പ്പെട്ട ആദ്യ ആഫ്രിക്കൻ വനിത?
ഷെർലി ബോച്ച് വേ 


യുനെസ്കോ 2025 -ലെ ലോക പുസ്തക തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം? 
റിയോ ഡി ജനൈറോ (ബ്രസീൽ)


2026 ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ച നഗരം
റബാത്  (മൊറോക്കോ)


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തി ലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ? ശുഭാംശു ശുക്ല


ലോകാരോഗ്യ ദിനം?
ഏപ്രിൽ 7

2025 -ലെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം?
ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷാജനകമായ ഭാവികൾ
Healthy Beginnings Hopeful Futures


2025 ലെ 6- മത് ബിംസ്റ്റെക് (BIMSTEC) ഉച്ചകോടി വേദി?
തായ്‌ലൻഡ്


2027 ലെ പ്രഥമ ബിംസ്റ്റെക് ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
ഇന്ത്യ


അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന കുടുംബശ്രീയുടെ ഇൻഷൂറൻസ് പദ്ധതി?
ജീവൻ ദീപം ഒരുമ


കെ കെ ബിർള ഫൗണ്ടേഷന്റെ 2024 -ലെ 34 മത് സരസ്വതി സമ്മാൻ ലഭിച്ച പ്രശസ്ത സംസ്കൃത പണ്ഡിതൻ?

മഹാമഹോപാധ്യായ സാധു ഭദ്രേഷ് ദാസ്
കൃതി -‘സ്വാമിനാരായണ സിദ്ധാന്ത സുധ’


അടുത്തിടെ  വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ഹോക്കി താരം?
വന്ദനാ കടാരിയ


ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ ആദ്യത്തെ ആദിവാസി കരകൗശല ഉത്പന്നം?  
കണ്ണാടിപ്പായ


2024 -ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത്?
സാറാ ജോസഫ്


രാഷ്ട്രപതി ദൗപതി മുർമു വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകിയത്? 
2025 ഏപ്രിൽ 5


സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച ആര്യസമാജത്തിന്റെ എത്രാമത്തെ വാർഷികമാണ് 2025 ഏപ്രിൽ 10- ന് നടക്കുന്നത്?
150 മത് വാർഷികം


2026- 2027 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി വിദ്യാഭ്യാസം 3 വർഷം ആക്കുവാൻ തീരുമാനിച്ച സംസ്ഥാനം?
കേരളം


അംഗപരിമിതർക്ക് അടിയന്തരഘട്ട ങ്ങളിൽ സഹായം നൽകുന്നതിനായി സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി?  
പരിരക്ഷ


യൂറോപ്യൻ ട്രീ ഓഫ് ദി ഇയർ 2025 ആയി തിരഞ്ഞെടുക്കപ്പെട്ടത്? 
ബീച്ച് മരം


വിഷരഹിത തണ്ണിമത്തൻ ജനങ്ങളിലേ ക്ക് എത്തിക്കാൻ കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി? 
വേനൽ മധുരം


ഒറ്റത്തവണ ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ റെക്കോർഡ് നേടിയ റഷ്യൻ ബഹിരാകാശ സഞ്ചാരി ?
വലേറിയ പൊളിയാ കോവ്
437 ദിവസം ബഹിരാകാശ ത്ത് ചെലവഴിച്ചത്


ബഹിരാകാശത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച വനിത?
ക്രിസ്റ്റീന കോക്ക്  (328 ദിവസം)    


ഇന്ത്യയിലെ ആദ്യ ഗ്രഫീൻ ഇന്നൊവേഷൻ സെന്റർ നിലവിൽ വരുന്നത്?

കളമശ്ശേരി
ഇന്നൊവേഷൻ സെന്ററിന്റെ പേര്
ക്ലീൻ റൂം


നിയമസഭയിൽ ആംഗ്യഭാഷ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
പഞ്ചാബ്


2025 -ൽ വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി? 
ഇന്ത്യ


പ്രൊഫ. മാധവ് ഗാഡ്ഗിൽ നോടുള്ള ആദരസൂചകമായി പേര് നൽകിയ ഇടുക്കിയിൽ നിന്നും കണ്ടെത്തിയ തെച്ചി വിഭാഗത്തിൽപ്പെട്ട സസ്യം?
ഇക്സോറ ഗാഡ്ഗില്ലിയാന
(Ixora Gadgilliana)


കേന്ദ്രസർക്കാറിന്റെ പുതുക്കിയ കണക്ക നുസരിച്ച് കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനം?  
369 രൂപ


2026 ലെ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്ന ആദ്യത്തെ ഏഷ്യൻ രാജ്യം?  
ജപ്പാൻ


ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സൗരയൂഥത്തിൽ ഏറ്റവും അധികം ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം? 
ശനി

274 ഉപഗ്രഹങ്ങളാണ് ശനിക്കുള്ളത്
നിലവിൽ വ്യാഴത്തിന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 95 ഉപഗ്രഹങ്ങൾ ഉണ്ട്


IQAir ന്റെ 2024-ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും മികച്ച വായു ഗുണനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?  

ബഹാമസ്
രണ്ടാം സ്ഥാനം –ബെർമുഡ
മൂന്നാം സ്ഥാനം- ഫ്രഞ്ച് പൊളിനേഷ്യ


വനംവകുപ്പിന്റെ സർപ്പ എന്ന മൊബൈൽ അപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസിഡർ? 
ടൊവിനോ തോമസ്


ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽ പാലം?
പാമ്പൻ പാലം


വയോജനങ്ങളുടെ പരിരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ വയോജന കമ്മീഷൻ രൂപീകരിക്കുന്ന ആദ്യ സംസ്ഥാനം?  കേരളം


ലോകത്തിൽ ഏറ്റവും വലിയ തുകയ്ക്ക് ലേലം ചെയ്യപ്പെട്ട എം എഫ് ഹുസൈൻ   വരച്ച ഇന്ത്യൻ കലാസൃഷ്ടി?
ഗ്രാമയാത്ര


കേരള സർവകലാശാലയുടെ 2021, 2022 വർഷങ്ങളിലെ ഒ എൻ വി പുരസ്കാരം?
2021 എം കെ സാനു
2022 എം മുകുന്ദൻ 


2025 -ൽ ലോക കാലാവസ്ഥ സംഘടന പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം
2024 -ലെ അതിതീവ്ര കാലാവസ്ഥാ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലുണ്ടായ സംഭവം?
മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ (വയനാട്)


മലയാള സിനിമയുടെ പിതാവ് എന്നറിയ പ്പെടുന്ന ജെ സി ഡാനിയേലിന്റെ പ്രതിമ സ്ഥാപിതമാകുന്നത്?
ചിത്രാഞ്ജലി സ്റ്റുഡിയോ (തിരുവനന്തപുരം)


മോഹൻലാൽ ( സിനിമാതാരം) ബ്രാൻഡ് അംബാസിഡർ ആയി എത്തിയ ലഹരി വിരുദ്ധ ഹ്രസ്വചിത്രം? 
യോദ്ധാവ്


ആലപ്പുഴ മങ്കൊമ്പിലെ നെല്ലു ഗവേഷണ കേന്ദ്രം വികസിപ്പിച്ച പുതിയ നെൽവിത്തുകൾ?
ആദ്യ, പുണ്യ


ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം സ്ഥാപിതമാകുന്നത്?
മുണ്ടയ്ക്കൽ (കൊല്ലം)


സിക്കിമിൽ നിന്നും സോളമൻ ദ്വീപുകളിലേക്ക് കയറ്റുമതി ചെയ്ത ജി ഐ- ടാഗ് പദവി ലഭിച്ച മുളക് ഇനം? 

ഡാലെ മുളക് (Dalle chilli)


2025 ഹൂറൂൺ ആഗോള സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്ത്? 

ഇലോൺ മസ്ക്
രണ്ടാം സ്ഥാനത്ത് –ജെബ് ബസോസ്
മൂന്നാംസ്ഥാനത്ത് –
മാർക്ക് സക്കർ ബർഗ്


2025 ഹൂറൂൺ ആഗോള സമ്പന്ന പട്ടികയിൽ ഇന്ത്യയിൽ നിന്നും ഒന്നാം സ്ഥാനത്തുള്ള വ്യക്തി?
മുകേഷ് അംബാനി
രണ്ടാം സ്ഥാനത്ത് – ഗൗതം അദാനി


പൂർണ്ണമായും നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറ ക്കുന്ന ലോകത്തിലെ ആദ്യ ദിനപത്രം?
ഇൽ ഫ്ലോഗിയോ (ഇറ്റാലിയൻദിനപത്രം)


കുഷ്ഠരോഗത്തെ പൂർണ്ണമായും നിർമാർജനം ചെയ്ത ലോകത്തിലെ ആദ്യത്തെ രാജ്യം? 
ജോർദാൻ


ഗാന്ധിജി ശ്രീനാരായണഗുരുദേവനെ ശിവഗിരിയിൽ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിലവിൽ വന്ന ശതാബ്ദി സ്മാരക മ്യൂസിയമായ വനജാക്ഷി മന്ദിരം നാടിനു സമർപ്പിച്ചത്?
തുഷാർ ഗാന്ധി
(ഗാന്ധിജിയുടെ ചെറു മകൻ)


വർദ്ധിക്കുന്ന ലഹരി ഉപയോഗത്തിന് എതിരെ അവബോധം സൃഷ്ടിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാന നാഷണൽ സർവീസ് – സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ? 
ലൈഫ് ഈസ് ബ്യൂട്ടിഫുൾ


ഹാരപ്പൻ, മോഹൻജദാരോ നാഗരികതയുടെ കണ്ടത്തലിൽ നിർണായക പങ്കു വഹിച്ച ബ്രിട്ടീഷ് പുരാവസ്തു ഗവേഷകൻ ജോൺ മാർഷലിന്റെ പ്രതിമ സ്ഥാപിച്ച സംസ്ഥാനം?
തമിഴ്നാട് (ചെന്നൈ)

Current Affairs April 2025|
2025 ഏപ്രിൽ മാസത്തിലെ ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.