2026 ഏപ്രിൽ 1-11 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2026 ഏപ്രിൽ 1-11 വരെയുള്ള ആനുകാലിക വിവരങ്ങൾ
2025-ലെ 35-ാ മത് സരസ്വതി സമ്മാൻ സ്വന്തമാക്കിയ പ്രമുഖ ബംഗാളി സാഹിത്യകാരൻ?
രാം കുമാർ മുഖോപാധ്യായ
2020-ൽ പ്രസിദ്ധീകരിച്ച ‘ഹര പാർവ്വതി കഥ’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്
ഇന്ത്യയുടെ എത്രാമത്തെ സെൻസസാണ് 2027-ൽ നടത്താൻ കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത്?
16
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ 8- മത്തെ
സെൻസസ്
സെൻസസ് കമ്മീഷണർ
മൃത്യുഞ്ജയകുമാർ നാരായണൻ
2027 സെൻസസിന്റെ ബ്രാൻഡ് അംബാസഡറായ സാൻഡ് ആർട്ടിസ്റ്റ്? സുദർശൻ പട് നായിക്
1972 -ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എക്കുന്നതിനുള്ള നാസയുടെ ദൗത്യം?
ആർട്ടെമിസ് – 2 Artemis-11
ഫ്ലോറിഡയിലെ കെന്നഡി സ്പേയ്സ് സെന്ററിൽ നിന്ന് ആർട്ടെമിസ് – 2 വിക്ഷേപിച്ചത് 2026 ഏപ്രിൽ 2
SLS റോക്കറ്റിൽ ഓറിയോൺ പേടകത്തിലാണ് ദൗത്യത്തിന്റെ ഭാഗമായി യാത്രികർ സഞ്ചരിക്കുന്നത്
ആർട്ടെമിസ് – 2 സഞ്ചാരികൾ
നാസയുടെ റീഡ് വൈസ്മാൻ
വിക്ടർ ഗ്ലോവർ
ക്രിസ്റ്റീന കോച്ച്
ജെറെമി ഹാൻസൺ (കാനഡ)
ചാന്ദ്രദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യത്തെ വനിത?
ക്രിസ്റ്റീന കോച്ച്
ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം ബഹിരാകാശത്തേക്ക് സഞ്ചരിച്ച
വനിത?
ക്രിസ്റ്റീന കോച്ച്
ചാന്ദ്ര ദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരൻ?
വിക്ടർ ഗ്ലോവർ
അമേരിക്കക്കാരൻ അല്ലാത്ത ആദ്യത്തെ ചാന്ദ്ര സഞ്ചാരി?
ജെറമി ഹാൻസൺ (കനഡ)
ആർട്ടെമിസ് – 2 ദൗത്യത്തിൽ ചന്ദ്രപഥത്തിൽ നിന്ന് ഓറിയോൺ പേടകത്തിലൂടെ നാസയുടെ റീഡ് വൈസ്മാൻ പകർത്തിയ ഭൂമിയുടെ ചിത്രം?
Hello world
2026-ൽ 50 വർഷം പൂർത്തിയാക്കിയ ടെക്നോളജി കമ്പനി?
ആപ്പിൾ
ഇന്ത്യയിൽ റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ വിറ്റഴിക്കപ്പെട്ട രാജാരവിവർമ്മയുടെ വിഖ്യാത ചിത്രം?
യശോദയും കൃഷ്ണനും
167.2 കോടി രൂപയ്ക്കാണ് ലേലത്തിൽ ചിത്രം വിറ്റു പോയത്
(ഏകദേശം 18 ദശലക്ഷം ഡോളർ )
ഗാന്ധിജിയോടൊപ്പം ദക്ഷിണാഫ്രിക്കയിൽ പ്രക്ഷോഭത്തിൽ പങ്കെടുത്തു രക്തസാക്ഷിയായ വള്ളിയമ്മ മുനു സ്വാമി യുടെ പ്രതിമത് സ്ഥാപിതമായത്?
ടോൾസ്റ്റോയി ഫാം (ദക്ഷിണാഫ്രിക്ക)
ലോകാരോഗ്യ ദിനം?
ഏപ്രിൽ 7
2026 ലെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം?
ആരോഗ്യത്തിനായി ഒരുമിച്ച് നിൽക്കുക. ശാസ്ത്രത്തോടൊപ്പം നിൽക്കുക”
Together for Health Stand with Science
ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം -ജനീവ
2026 ലെ കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്? ഗ്ലാസ്ഗോ (സ്കോട്ട്ലൻഡ് )
2030- ലെ കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്?
അഹമ്മദാബാദ് (ഇന്ത്യ)
ആലപ്പുഴ ജില്ലയിൽ പമ്പാനദിക്ക് കുറുകെ നിർമ്മിക്കാൻ കേരളത്തിലെ ആദ്യത്തെ ഇരുനിലപ്പാലം?
പടഹാരം പാലം
തകഴി- നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു
പ്രേനസീർ സ്മാരക സാംസ്കാരിക സമുച്ചയം സ്ഥിതി ചെയ്യുന്നത്?
ചിറയിൻകീഴ് (തിരുവനന്തപുരം)
കേരളത്തിലെ മരണാന്തര അവയവ ദാതാക്കളുടെ സ്മാരകമായ വേവ് ഓഫ് ലൈഫ് (Wave of Life) സ്ഥാപിതമാകുന്നത്?
കൊച്ചി
കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഇത് നിർമ്മിക്കുന്നത്
സ്കൂളുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടമായ ഭക്ഷണം പാനീയങ്ങൾ എന്നിവ നൽകുന്ന പദ്ധതി?
മാ കെയർ സ്റ്റോർ (Ma Care Store)
കേരളത്തിലെ ആദ്യത്തെ AI ഇന്നവേഷൻ ഹബ്ബ് നിലവിൽ വരുന്ന ജില്ല?
കോഴിക്കോട്
150- ലധികം സർക്കാർ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ ഏകീകൃത മൊബൈൽ ആപ്പ്?
നമ്മുടെ കേരളം
‘ഖരമാലിന്യ നിയമങ്ങൾ 2026’ പ്രാബല്യത്തിൽ വന്നത്?
2026 ഏപ്രിൽ 1
അനധികൃത നിക്ഷേപങ്ങളെ കുറിച്ച് പരാതിപ്പെടാനും വിവരങ്ങൾ തേടാനുമായി RBl ആർബിഐ തയ്യാറാക്കിയ
പോർട്ടൽ?
സചേത് (Sachet)
1961ലെ ആദായനികുതി നിയമത്തിന് പകരമായി ‘ആദായ നികുതി നിയമം 2025’ പ്രാബല്യത്തിൽ വന്നത്?
2026 ഏപ്രിൽ 1
ലോക സഹകരണ -സാംസ്കാരിക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ നൂറു വർഷത്തെ ചരിത്രമുള്ള തൊഴിലാളി സഹകരണ സംഘം?
ഊരാളുങ്കുകൾ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS)
മലയാള സിനിമയിലെ ആദ്യ നായികയായ പി കെ റോസിയുടെ പേരിൽ സ്ത്രീകൾക്കായി ആരംഭിച്ച ഫിലിം സൊസൈറ്റി?
കോഴിക്കോട്
2026 IPL ഐപിഎൽ മലയാളി താരം സഞ്ജു സാംസണിനെ സ്വന്തമാക്കിയത്? ചെന്നൈ സൂപ്പർ കിംഗ്സ് (CSK)
ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ISRO ആരംഭിച്ച പുതിയ പരിശീലന പരിപാടി?
മിഷൻ മിത്ര (Mission Mitra)
സ്ഥലം ലഡാക്ക്
ലോകത്തിലെ ആദ്യത്തെ ചരക്ക് ഗതാഗതത്തിന് മാത്രമുള്ള ബുള്ളറ്റ് ട്രെയിൻ ആരംഭിച്ച രാജ്യം?
ജപ്പാൻ
40 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് 2026 -ലെ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്ന 48 -മത്തെ ടീമായി മാറിയ ഏഷ്യൻ രാജ്യം?
ഇറാഖ്
2026 ഏപ്രിൽ സാമ്രാട്ട് സംപ്രതി ജൈന പൈതൃക മ്യൂസിയം നിലവിൽ വന്നത്? ഗാന്ധിനഗർ (ഗുജറാത്ത്)
2026 ചത്തീസ്ഗഡിൽ വെച്ച് നടന്ന പ്രഥമ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസി ൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായ സംസ്ഥാനം? കർണാടക
കേരളം 23- സ്ഥാനത്ത്
വിദ്യാർത്ഥികളെ ഉത്തരവാദിത്വമുള്ള മികച്ച പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി?
ചുവട്
ലോക ആർച്ചറി അവാർഡ് 2025 -ൽ മികച്ച പാരാ ആച്ചറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം?
ശീതൾ ദേവി
കേരള സാംസ്കാരിക വകുപ്പിന് കീഴിൽ മഹാകവി ചെറുശ്ശേരി സ്മാരകം സ്ഥാപിതമാകുന്നത്?
ചിറക്കൽ (കണ്ണൂർ)
ഭൗമസൂചിക പദവി നേടിയ പ്രശസ്തമായ ജോഹ അരി ഇന്ത്യയിലുള്ള ഏത് സംസ്ഥാനത്ത് നിന്നുള്ളതാണ്?
അസം
കേരള ആരോഗ്യ വകുപ്പിന് കീഴിൽ ആദ്യത്തെ ട്രൈബൽ ഹബ്ബ് (ട്രൈബൽ മൾട്ടി പർപ്പസ് സെന്റർ) സജ്ജമായത്? വാളാംതോട് (മലപ്പുറം)
അടുത്ത വർഷത്തെ പുഞ്ച കൃഷി മുതൽ കർഷകരിലേക്ക് എത്തിക്കുന്ന പുതിയ നെല്ല് ഇനം?
ആദ്യ
കേരള സംസ്ഥാന സർക്കാർ പുതുതായി നിയമിച്ച 12-മത് ശമ്പള പരിഷ്കരണ കമ്മീഷന്റെ ചെയർമാൻ?
ഡോ വി പി ജോയ്
പ്രശസ്ത ഗായകൻ കെ ജെ യേശുദാസി ന്റെ ജന്മ ഗൃഹം ഏറ്റെടുത്ത് സംഗീതം മ്യൂസിയമാക്കാൻ തീരുമാനിച്ച നഗരസഭ? കൊച്ചി നഗരസഭ
അദാനി ഡിഫൻസ് ആൻഡ് എയ്റോ സ്പേയ്സ് തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ സൈന്യത്തിന് കൈമാറിയ ലൈറ്റ് മെഷീൻ തോക്ക്?
പ്രഹർ
ലോകത്തിലെ ആദ്യത്തെ സംയോജിത ഓഷ്യൻ തെർമൽ എനർജി കൺവേർഷൻ പ്ലാന്റ് സ്ഥാപിതമാവുന്നത്?
കവരത്തി ലക്ഷദ്വീപ്
യുനെസ്കോയുടെ ലോക പൈതൃക പദവിയുടെ താൽക്കാലിക പട്ടികയിൽ ഇടംപിടിച്ച മേഘാലയിൽ നിന്നുള്ള ബ്രിഡ്ജ്?
ലിവിങ് റൂട്ട് ബ്രിഡ്ജ്
കേരളത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മികച്ച പരിശീലനം നൽകുന്നതിനായി രാജ്യത്താദ്യമായി പുറത്തിറക്കിയ ഓൺലൈൻ ഇലക്ഷൻ ലേണിങ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ പേര്?
ഇ-വിദ്യ (eVidya)
ലോക ബാങ്കിന്റെ സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന കാർഷിക വികസന പദ്ധതി?
കേര KERA
ഹാരപ്പൻ സംസ്കാരത്തിനും 5000 വർഷം മുമ്പുള്ള ജനവാസ കേന്ദ്രം കണ്ടെത്തിയ സംസ്ഥാനം?
ഗുജറാത്ത്
ഒരു മണിക്കൂറിനുള്ളിൽ 2.5 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച്
ഗിന്നസ് ലോക റെക്കോർഡ് നേടിയ ഇന്ത്യൻ നഗരം?
വാരണാസി
16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമ നിരോധനം ഏർപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക
കുട്ടികളിലെ ഗുരുതര രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി കേരള സംസ്ഥാന ആരോഗ്യവകുപ്പ് ആവിഷ്കരിച്ച സമഗ്ര പദ്ധതി? PRATI KSHA
PRATI KSHA- Pediatric Renal Assessment Treatment and Intervention in Kerala State
2026 ഏപ്രിൽ പുറത്തിറക്കിയ ഫിഫ പുരുഷ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ടീം?
ഫ്രാൻസ്
ഇന്ത്യയുടെ റാങ്ക് 136
സ്ത്രീകൾക്ക് ഡിജിറ്റൽ സുരക്ഷയെ കുറിച്ച് അവബോധം നൽകുന്നതിനായി
പുറത്തിറക്കിയ ഡിജിറ്റൽ ടൂൾ കിറ്റ്
ട്രൂ സൈബർ സഖി
യുവാക്കൾക്കിടയിൽ വോട്ടിംഗിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി കേരളത്തിൽ ആരംഭിച്ച ക്യാമ്പയിൽ?
എന്റെ വോട്ട് എന്റെ ശക്തി
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷി ക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുന്ന സംവിധാനം?
ഹോം വോട്ടിങ്
ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലവനായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച നേതാവ് എന്ന നേട്ടം സ്വന്തമാക്കിയത്?
നരേന്ദ്രമോദി
Weekly Current Affairs | 2026 ഏപ്രിൽ 1-11 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam