KPSTA Swadhesh Mega Quiz 2022| ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം| സ്വദേശ് മെഗാ ക്വിസ്

ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രം


ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിച്ചത് എന്നാണ്?

1857 മെയ് 10


ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിച്ചത് എവിടെയാണ്?

മീററ്റ് (ഉത്തർപ്രദേശ്)


1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്?

മംഗൽ പാണ്ഡെ


ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നത് എന്തിനുവേണ്ടിയായിരുന്നു?

കച്ചവടത്തിനു വേണ്ടി


കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത്?

ഈസ്റ്റിന്ത്യാ കമ്പനി


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ?

ഖുദിറാം ബോസ്


നേപ്പാളിലേക്ക് പലായനം ചെയ്ത 1857-ലെ വിപ്ലവത്തിന്റെ നേതാവാര്?

നാനാ സാഹിബ്


1857-ൽ ഒന്നാം സ്വാതന്ത്രസമരം നടക്കു മ്പോൾ ഇന്ത്യയുടെ ഗവർണർ ജനറൽ ആരായിരുന്നു?

കാനിംഗ്‌ പ്രഭു


“സ്വാതന്ത്ര്യത്തിനു വേണ്ടി യാചിക്കുകയല്ല അത് പിടിച്ചു വാങ്ങുകയാണ് വേണ്ടത് ” എന്നു പറഞ്ഞ സ്വാതന്ത്രസമര സേനാനി ആര്?

ലാലാ ലജ്പത് റായി


ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം?

1917


ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്?

1947 ആഗസ്റ്റ് 15


1857 -ൽ നടന്ന ഒന്നാം സ്വാതന്ത്ര സമരത്തെ ബ്രിട്ടീഷുകാർ വിളിച്ചത് എന്തായിരുന്നു ?

ശിപായി ലഹള


ഭഗത് സിങ്ങിനെ വധശിക്ഷയ്ക്ക് വിധിച്ചത് ഏതു കേസിലായിരുന്നു?

ലാഹോർ ഗൂഢാലോചന കേസ്


ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?
1950 ജനുവരി 26


“എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്” ഇത് ആരുടെ വാക്കുകൾ?

ഗാന്ധിജി


‘ഇന്ത്യയുടെ ജൊവാൻ ഓഫ് ആർക്ക് ‘എന്ന് അറിയപ്പെടുന്നത് ?

ഝാൻസി റാണി


1919 ഏപ്രിൽ 13-നു ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് എവിടെയാണ്?

പഞ്ചാബിലെ അമൃത് സർ എന്ന സ്ഥലത്ത്


ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഭരണാധികാരി നേരിട്ടേറ്റെടുക്കാൻ കാരണമായ സംഭവമേത്?

1857-ലെ കലാപം


ഒന്നാം സ്വാതന്ത്ര്യസമരം അവസാനിച്ചതെന്ന്?

1858 ജൂൺ 20


ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി?

ക്ലമന്റ് ആറ്റ്ലി


ബർദോളി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്?

സർദാർ വല്ലഭായി പട്ടേൽ


സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി ബംഗാൾ കെമിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചതാര്?

പി സി റോയ്


ഝാൻസി റാണി (റാണി ലക്ഷ്മി ഭായ്) യുടെ യഥാർത്ഥ പേര്?

മണികർണിക


ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നതാര്?

ഗോപാലകൃഷ്ണ ഗോഖലെ


“നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ഈ വാക്കുകൾ ആരുടേതാണ്?

സുഭാഷ് ചന്ദ്ര ബോസ്


നാഷണൽ ഹൊറാൾഡ് എന്ന പത്രം സ്ഥാപിച്ചതാര്?

ജവഹർലാൽ നെഹ്റു


ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?

1901 ലെ കൊൽക്കത്ത സമ്മേളനം


ഗാന്ധിജി അധ്യക്ഷനായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം?

1924- ലെ ബെൽഗാം സമ്മേളനം


ക്വിറ്റ്ഇന്ത്യ പ്രമേയം അവതരിപ്പിച്ചത്? എവിടെ വെച്ചാണ്?

മുംബൈ


ഗാന്ധിജി, ബാലഗംഗാധര തിലക് തുടങ്ങിയ സ്വാതന്ത്ര്യസമരസേനാനികൾ തടവിൽ കഴിഞ്ഞ 150 വർഷം പഴക്കമുള്ള ജയിലിൽ മഹാരാഷ്ട്ര സർക്കാർ ജയിൽ ടൂറിസം പദ്ധതിക്ക്‌ തുടക്കമിട്ടു ഏതാണ് ആ ജയിൽ?

യർവാദ ജയിൽ


ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ എവിടെയാണ് സ്ഥിതിചെയ്യുന്നത്?

ഗ്വാളിയോർ


മുഹമ്മദ് ഇഖ്ബാൽ ‘സാരേ ജഹാം സേ അച്ഛാ ‘ എന്ന ദേശഭക്തി ഗാനം ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്?

ഉറുദു


ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്


ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?

സുഭാഷ് ചന്ദ്ര ബോസ്


പഞ്ചാബ് കേസരി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി?

ലാലാ ലജ്പത് റായി


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ മലയാളി?

സി. ശങ്കരൻ നായർ


ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം?

1600


ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം?

1919 ഏപ്രിൽ 13


ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ജനറൽ ആര്?

ജനറൽ ഡയർ


‘ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്നറിയ പ്പെടുന്നത് ആരാണ്?

ദാദാഭായ് നവറോജി


ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?

കൊൽക്കത്ത സമ്മേളനം (1901)


“സ്വരാജ്യം എന്റെ ജന്മാവകാശമാണ് ഞാന ത് നേടുക തന്നെ ചെയ്യും” ഏതു സ്വാതന്ത്ര സമര സേനാനി വാക്കുകളാണിത്?

ബാലഗംഗാധര തിലക്


ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്ത റയിട്ട യുദ്ധം ഏത്?

പ്ലാസി യുദ്ധം (1757)


1857- ലെ സ്വാതന്ത്ര സമരത്തെ ‘ഒന്നാം സ്വാതന്ത്ര്യ സമരം’ എന്ന് വിശേഷിപ്പിച്ച ഭാരതീയൻ ?

വി. ഡി. സവർക്കർ


അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ഏത്?

വൈക്കം സത്യാഗ്രഹം


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ ആര്?

എ. ഒ.ഹ്യുo


ജവഹർലാൽനെഹ്റു ‘റാണി’ എന്ന് വിശേഷിപ്പിച്ച വനിത ആര്?

റാണി ഗൈഡിൻ ലിയു


ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ജനറൽ ഡയറിനെ വെടിവെച്ചു കൊന്ന ഇന്ത്യക്കാരൻ ?

ഉത്തം സിംഗ്


ലാൽ -ബാൽ -പാൽ എന്ന പേരിലറിയ പ്പെട്ടിരുന്ന നേതാക്കൾ ആരൊക്കെ?

ലാലാ ലജ്പത് റായി,
ബാലഗംഗാധരതിലക്, ബിപിൻ ചന്ദ്രപാൽ


ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?

സുഭാഷ് ചന്ദ്ര ബോസ്


ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് എന്ന്?

1931 മാർച്ച് 23


സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ സ്ഥാപകൻ?

ഗോപാലകൃഷ്ണഗോഖലെ


ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ സാമ്പത്തിക ചോർച്ച സിദ്ധാന്തം ആവിഷ്കരിച്ചതാര്?

ദാദാഭായി നവറോജി


ഇന്ത്യൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത ?

ഝാൻസി റാണി ( റാണി ലക്ഷ്മി ഭായ്)


ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടു ക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ ആര്?

ദാദാ ഭായ് നവറോജി


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രസിഡണ്ട്?

സരോജിനിനായിഡു


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?

ജെ ബി കൃപലാനി


“ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് ” ഇത് ആരുടെ വാക്കുകളാണ്?

കഴ്സൺ പ്രഭു


‘ബർദോളി ഗാന്ധി’ എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായ് പട്ടേൽ


ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീഗുരു ആരാണ്?

എംജി റാനഡെ


ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് വൈസ്രോയി ആര്?

ഇർവിൻ പ്രഭു


തെരഞ്ഞെടുപ്പിലൂടെ ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ വ്യക്തി ആര്?

സുഭാഷ് ചന്ദ്ര ബോസ്


1905-ലെ ബനാറസ് സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആരായിരുന്നു?

ഗോപാലകൃഷ്ണഗോഖലെ


ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ച താര്?

രവീന്ദ്രനാഥ ടാഗോർ


ഇന്ത്യൻ പീനൽ കോഡിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര്?

മെക്കാളെ പ്രഭു


ഇന്ത്യയിൽ തപാൽ വകുപ്പ് ആരംഭിച്ച ഗവർണർ ജനറൽ?

ഡൽഹൗസി


ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയ പ്പെടുന്നത്?

വില്യം ബെനഡിക്ട് പ്രഭു


‘നേതാജി ‘ എന്നറിയപ്പെടുന്ന സ്വാതന്ത്ര സമരസേനാനി?

സുഭാഷ് ചന്ദ്ര ബോസ്


ഝാൻസി റാണി കൊല്ലപ്പെട്ടത് എവിടെവച്ച്?

ഗ്വാളിയോർ (1858 ജൂൺ 18)


സതി നിർത്തലാക്കിയ ബ്രിട്ടീഷ് ഗവർണർ ആര്?

വില്യം ബെനഡിക്ട് പ്രഭു


‘ബഹിഷ്കൃത ഭാരത്’ എന്ന മറാത്തി പത്രത്തിന്റെ സ്ഥാപകൻ ?

ഡോ. ബി. ആർ. അംബേദ്കർ


ഇന്ത്യൻ ഒപ്പീനിയൻ ‘ എന്ന പത്രം ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി തുടങ്ങിയത് ഏതു വർഷം?

1903


“ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു’ എന്ന് ജവാഹർലാൽ നെഹ്‌റു വിശേഷിപ്പിച്ചത്?

റാണി ലക്ഷ്മിബായ് (ഝാൻസി റാണി)


ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ നേതാവ് ആര്?

സുഭാഷ് ചന്ദ്ര ബോസ്


ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ആര്?

റോബർട്ട് ക്ലൈവ്


അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്?

ഖാൻ അബ്ദുൽ ഗാഫർ ഖാൻ


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ വനിതാ രക്തസാക്ഷി?

പ്രീതിലതാ വഡേദാർ


ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം എവിടെയായിരുന്നു ?

കൊൽക്കത്ത


ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ഏക സന്ദർഭമേത്?

ബെൽഗാം സമ്മേളനം (1924)


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ പ്രധാന സംഘടന?

ഇന്ത്യൻ നാഷണൽ കോൺഗ്രസ്


ഗാന്ധിജിയുടെ നിയമലംഘന പ്രസ്ഥാന ത്തിന് തുടക്കം കുറിച്ച സത്യാഗ്രഹം?

ഉപ്പുസത്യാഗ്രഹം (1930)


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെ?

ബോംബെ (ഗോകുൽദാസ് തേജ്പാൽ ഗ്രൗണ്ട്)


1899 – ലെ ബുവർ യുദ്ധത്തിൽ ഇന്ത്യൻ ആംബുലൻസ് വിഭാഗം സംഘടിപ്പിച്ചത് ആര്?

ഗാന്ധിജി


“ഞാൻ പോയാൽ അദ്ദേഹം എന്റെ ഭാഷ സംസാരിക്കും എന്നെനിക്കറിയാം” ഗാന്ധിജി ഇങ്ങനെ പറഞ്ഞത് ആരെ ഉദ്ദേശിച്ചാണ് ?

ജവഹർലാൽ നെഹ്റു


ചൗരിചൗര സംഭവം നടന്ന വർഷം ഏത്?

1922 ഫെബ്രുവരി 5


ഗാന്ധിജി 1940 – ലാണ് വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്.ആരെയാണ് ഗാന്ധിജി ഇതിനായ് ആദ്യമായി തിരഞ്ഞെടുത്തത് ?

വിനോഭാ ഭാവെ


ആരുടെ വധത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷനാണ് കപൂർ കമ്മീഷൻ?

മഹാത്മാഗാന്ധി


വന്ദേമാതരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?

അരവിന്ദ ഘോഷ്


ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ് ‘എന്ന പുസ്തകം ആരുടേതാണ്?
വി. ഡി. സവർക്കർ


ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ആരാണ്?

ദാദാഭായി നവറോജി


പഠിക്കൂ, പോരാടു’ സംഘടിക്കു’ ആരുടെ ഉത്ബോധനം ആണ് ഇത്?

ഡോ. ബി ആർ അംബേദ്കർ


“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന ഗാന്ധിജിയുടെ മുദ്രാവാക്യം ഏതു സമരത്തിലായിരുന്നു?

ക്വിറ്റിന്ത്യാ സമരം


ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര സേനാനി ആര്?

അരവിന്ദ ഘോഷ്


“നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശം മറഞ്ഞു പോയിരിക്കുന്നു എങ്ങും ഇരുട്ടാണ് “ഗാന്ധിജിയുടെ മരണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?

ജവഹർലാൽ നെഹ്റു


ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം?

സ്വദേശി പ്രസ്ഥാനം


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷയായ ആദ്യ വനിത ആരാണ്?

ആനി ബസന്റ്


ഏത് സ്വാതന്ത്രസമര സേനാനിയുടെ നിരോധനത്തെക്കുറിച്ച് അന്വേഷിക്കാനാണ് മുഖർജി കമ്മീഷൻ നിയോഗിച്ചത്?

സുഭാഷ് ചന്ദ്ര ബോസ്


കുക കലാപം നടന്ന ഇന്ത്യൻ സംസ്ഥാനം?

പഞ്ചാബ്


കലാപകാരികളിലെ ഏറ്റവും മികച്ചതും ധീരയുമായ നേതാവ് എന്ന് ഹഗ് റോസ് വിശേഷിപ്പിച്ചത് ആരെയാണ്?

റാണി ലക്ഷ്മിഭായി


ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആര്?

കഴ്സൺ പ്രഭു


ഗാന്ധി – ഇർവിൻ ഉടമ്പടി ഒപ്പുവെച്ചത് എന്നായിരുന്നു?

1931 മാർച്ച് 5 – ന്


ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആദ്യമായി ആലപിച്ചത് എന്ന്?

1911 ഡിസംബർ 27- ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിൽ വച്ച്


ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ബാലഗംഗാധര തിലക്


ജവഹർലാൽ നെഹ്റുവിനെ ‘ഋതുരാജൻ’ എന്ന് വിശേഷിപ്പിച്ചതാര്?

രവീന്ദ്രനാഥ ടാഗോർ


‘കിറ്റ് ഇന്ത്യാസമരനായിക’ എന്നറിയപ്പെടുന്ന വ്യക്തി ആര്?

അരുണ ആസിഫ് അലി


‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ഏത്?

1885 ഡിസംബർ- 28


1857 മെയ് 10 -ന് ആരംഭിച്ച ഒന്നാം സ്വാതന്ത്ര്യ സമരം അവസാനിച്ചത് എന്നായിരുന്നു?

1858 ജൂൺ 20


ഭഗത് സിംഗിനൊപ്പം തടവിൽ കഴിയവെ ഉപവാസത്തെ തുടർന്ന് മരിച്ച സ്വാതന്ത്രസമരസേനാനി?

ജതീന്ദ്രദാസ്


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി?

ബാരിസ്റ്റർ ജി പി പിള്ള


പൂർണ സ്വരാജ് ആണ് കോൺഗ്രസിന്റെ ലക്ഷ്യം എന്ന പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ വെച്ചാണ്?

ലാഹോർ (1929 )


ക്വിറ്റിന്ത്യ സംഭവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന പ്രധാന സംഭവം?

കീഴരിയൂർ ബോംബ് സ്ഫോടനം


ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന ചക്രവർത്തി?

ജോർജ് ആറാമൻ


ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ ആദ്യമായി വ്യാപാര അനുമതി നൽകിയ മുഗൾ ചക്രവർത്തി?

ജഹാംഗീർ


പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം?

മാനന്തവാടി (വയനാട്)


മഹാ പരിനിർ വാൺ ദിവസ് (ഡിസംബർ 6) ആയി ആചരിക്കുന്നത് ആരുടെ ജന്മദിനം?

ഡോ. ബി ആർ അംബേദ്കർ


‘വേഷം മാറിയ രാജ്യദ്രോഹി’ എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് ആരെയാണ്?

ഗോപാലകൃഷ്ണ ഗോഖലെ


അൽ അമീൻ എന്ന പത്രത്തിന്റെ സ്ഥാപകൻ?

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്


മിശ്രഭോജനം നടത്തിയ നവോത്ഥാന നായകൻ?

സഹോദരൻ അയ്യപ്പൻ


വാഗൺ ട്രാജഡി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?

തിരൂർ


മക്കയിൽ ജനിച്ച സ്വാതന്ത്രസമരസേനാനി?

മൗലാനാ അബ്ദുൽ കലാം ആസാദ്


ഇന്ത്യ വിൻസ് ഫ്രീഡം ആരുടെ ആത്മകഥയാണ്?

മൗലാനാ അബ്ദുൽ കലാം ആസാദ്


ഗാന്ധിജി ഇന്ത്യയിൽ ആദ്യത്തെ നിരാഹാര സമരം നടത്തിയത് എവിടെ?

അഹമ്മദാബാദ് മിൽ സമരം (1918)


ബാബാസാഹിബ് എറിയപ്പെടുന്നത് ആരാണ്?

ഡോ.ബി ആർ അംബേദ്കർ


വരിക വരിക സഹചരെ എന്ന ഗാനം രചിച്ചതാര്?

അംശി നാരായണപിള്ള


കാലാപാനി എന്നറിയപ്പെടുന്ന ജയിൽ എവിടെയാണ്?

ആൻഡമാൻ


ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ ആര്?

വാറൻ ഹേസ്റ്റിംഗ്സ്


ഉപ്പ് സത്യാഗ്രഹം ആരംഭിച്ച വർഷം?

1930 ഏപ്രിൽ -6


ഗാന്ധിജി നിസഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം?

1920


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ആ പേര് നിർദ്ദേശിച്ചത്?

ദാദ ഭായ് നവറോജി


ആധുനിക മനു എന്നറിയപ്പെടുന്നത്?

ഡോ.ബി ആർ അംബേദ്കർ


മലബാർ സമരകാലത്ത് മലയാളികളെ ഏതു ദ്വീപിലേക്കാണ് നാടുകടത്തിയത്?

ആൻഡമാൻ


സതി എന്ന ദുരാചാരം നിർത്തലാക്കാൻ വേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകൻ?

രാജാറാം മോഹൻ റോയ്


1946 -ൽ നാവിക കലാപം ആരംഭിച്ചത് എവിടെ?

മുംബൈ


1921ലെ മലബാർ സമരകാലത്ത് ഏറനാട്ടിൽ സമാന്തര ഭരണകൂടം സ്ഥാപിച്ച നേതാവ്?

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി


GK Malayalam Swadhesh Maga Quiz 2022 | സ്വദേശ് മെഗാ ക്വിസ് 2022


1 thought on “KPSTA Swadhesh Mega Quiz 2022| ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം| സ്വദേശ് മെഗാ ക്വിസ്”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.