18/8/2021|Current Affairs Today in Malayalam
2021 ആഗസ്റ്റ് 18 കൊച്ചി മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടറായി സംസ്ഥാന പോലീസ് മുൻ മേധാവി ലോക്നാഥ് ബഹ്റയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. അഡ്വക്കേറ്റ് പി സതീദേവിയെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കേരള ശാസ്ത്ര പുരസ്കാരത്തിന് പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രതിഭയായ പ്രൊഫ. താണു പത്മനാഭനും അർഹരായി. സാഹിത്യ അക്കാദമിയുടെ 2020- ലെ …