Current Affairs July 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam July 2024|PSC Current Affairs|2024, ജൂലൈ (ജൂലൈ ) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs July 2024|
2024 ജൂലൈ മാസത്തിലെ ആനുകാലിക വിവരങ്ങൾ


ഇന്ത്യക്ക് പുറത്ത് ആദ്യ ജനൗഷധി കേന്ദ്രം പ്രവർത്തനം ആരംഭിച്ച രാജ്യം?
മൗറീഷ്യസ്

കേരള സർക്കാർ നഗരസഭകളിൽ നടപ്പിലാക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതനം?
346

2024 -ലെ കോപ്പ അമേരിക്ക ഫുട്ബോൾ ജേതാക്കൾ?

അർജന്റീന
ഫൈനലിൽ കൊളംബിയയെ  പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ?
ജസ്റ്റിസ് ഹേമ കമ്മീഷൻ

99-ലെ വെള്ളപ്പൊക്കം എന്ന് വിശേഷിപ്പി ക്കപ്പെടുന്ന മഹാപ്രളയത്തിന്റെ എത്രാം വാർഷികമാണ് 2024 ജൂലായിൽ ആചരിച്ചത്?
നൂറാം വാർഷികം

9- മത് ഏഷ്യാ കപ്പ് ട്വന്റി 20 വനിതാ ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി?
ശ്രീലങ്ക

2024 ജൂലൈ അന്തരിച്ച ലോകപ്രശസ്ത ഹൃദയശാസ്ത്രക്രിയ വിദഗ്ധൻ?

ഡോ. എം എസ് വല്യത്താൻ
ആത്മകഥയുടെ പേര്
മയൂരശിഖ

2024- ലെ 45 മത് ചെസ്സ് ഒളിമ്പിയാഡി നുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്
ഡി ഗുകേഷ്, ആർ പ്രഗ്നനന്ദ
വേദി- ബുഡാഫെസ്റ്റ് (ഹംഗറി)

16-ാം ധനാകാര്യ കമ്മീഷൻ രൂപവൽക്കരിച്ച ഉപദേശ സമിതിയുടെ കൺവീനർ?
ഡോ. പൂനം ഗുപ്ത

2024 ലെ വിംബിൾഡൺ പുരുഷ വിഭാഗം  സിംഗിൾസ് കിരീടം നേടിയത്?
കാർലോസ് അൽക്കരാസ് (സ്പെയിൻ)

2024 ലെ വിംബിൾഡൺ വനിതാ വിഭാഗം സിംഗിൾസ് കിരീടം ജേതാവായത്?

ബാർബറാ ക്രെജിക്കോവ
(ചെക്ക് റിപ്പബ്ലിക്)

വ്യവസായ നയത്തിൽ സമഗ്ര എ ഐ (AI) നയം പ്രഖ്യാപിച്ച സംസ്ഥാനം?
കേരളം

കേന്ദ്രസർക്കാറിന്റെ ആദ്യ ദേശീയ ലഹരി വിരുദ്ധ ടോൾഫ്രീ നമ്പർ
1933

2024 -ലെ യൂറോകപ്പ് ഫുട്ബോൾ കിരീടം നേടിയത്?
സ്പെയിൻ

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്?
സൂര്യകുമാർ യാദവ്

കെൽട്രോൺ വികസിപ്പിച്ചെടുത്ത എഐ സോഫ്റ്റ്‌വെയർ ടൂളുകൾ?
ഡിജി സ്മാർട്ട്, കെല്ലി

എം ടി വാസുദേവൻനായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജി ചലച്ചിത്രം?
മനോരഥങ്ങൾ 

ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന 22000 പാഠപുസ്തക ങ്ങൾ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യൻ ഭാഷകളിലാക്കാനുള്ള യുജിസി പദ്ധതി?
അസ്മിത

2024 ജൂലൈ കൊതുകുകളിലൂടെയും മണൽ ഈച്ചകളിലൂടെയും പകരുന്ന അപൂർവ്വരോഗമായ ചാന്ദിപുര വൈറസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
ഗുജറാത്ത്

അടുത്തിടെ 4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം?
പെറു

ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രം നിലവിൽ വരുന്നത്?
ബീഹാർ (കിഴക്കൻ ചമ്പാരൻ ജില്ല)

2024 ജൂലായ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ജീവിവൈവിധ്യമുള്ള സംസ്ഥാനം?
കേരളം

തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ നൂറാം ജന്മ  വാർഷികത്തിന്റെ ഭാഗമായി എത്ര രൂപയുടെ പ്രത്യേക സ്മാരക നാണയമാണ് കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തിറക്കിയത്?
100

മണ്ടേല ദിനം?
ജൂലൈ 18

നെൽസൺ മണ്ടേല ആത്മകഥ
Long walk to freedom

രാമസേതുവിന്റെ കടലിനടിയിലെ വിശദമായ ഭൂപടം പുറത്തിറക്കാൻ
ISRO യെ സഹായിച്ച നാസ (NASA) യുടെ ഉപഗ്രഹം?
ഐസി സാറ്റ് 2

ലോകത്തെ ആദ്യ  കണ്ണാടി നോവലായ ‘അക്ഷരമുഖി -അത്ഭുത കണ്ണാടിയിലെ അക്ഷരങ്ങൾ’ എന്ന നോവലിന്റെ രചയിതാവ് ?
ആറ്റൂർ സന്തോഷ് കുമാർ

പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ മഞ്ഞപ്പൊട്ടുവാലൻ ഏതു ജീവി വർഗ്ഗത്തിൽ പെടുന്നു?

പാമ്പ്
ശാസ്ത്രീയ നാമം –
Uropeltis caudomaculata

കിടപ്പുരോഗികളെ വീട്ടിലെത്തി പരിശോധിക്കുന്ന അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ  വിഭാഗങ്ങളുടെ പരിചരണം പദ്ധതി?
അരികെ

2024 ജൂലൈ അന്തരിച്ച അരോമ മണി എന്ന എം മണി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
സിനിമ

പ്രമുഖ റിസർച്ച് സ്ഥാപനമായ സാവിൽസ് നടത്തിയ വാർഷിക സർവേ
പ്രകാരം ലോകത്തിലെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യൻ നഗരം? ബംഗളൂരു

റഷ്യയിൽ നിരോധനം ഏർപ്പെടുത്തിയ ഓൺലൈൻ ദിനപത്രം?
മോസ്കോ ടൈംസ്

രൂപം മാറ്റം വരുത്തിയ വാഹനങ്ങൾ പിടികൂടാനായി മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ ഥാർ

2024 ജൂലൈ ചരിത്ര പ്രാധാന്യമുള്ള രേഖകൾ നശിപ്പിച്ചാൽ അഞ്ചുവർഷം തടവും 25,000 രൂപയും വരെ ശിക്ഷ ലഭിച്ചേക്കാവുന്ന പൊതുരേഖ ബിൽ അവതരിപ്പിച്ച സംസ്ഥാനം?
കേരളം

നേപ്പാൾ പ്രധാനമന്ത്രിയായി നാലാം തവണയും അധികാരം ഏറ്റത്?
കെ പി ശർമ ഒലി

അന്താരാഷ്ട്ര കയാക്കിംഗ് ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിതമായത്?
പുലിക്കയം (കോടഞ്ചേരി, കോഴിക്കോട്

അന്താരാഷ്ട്ര നീതിന്യായ ദിനം?
ജൂലൈ 17


കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമിതനാകുന്നത്?
ജസ്റ്റിസ് നിതിൻ ജംദാർ (മഹാരാഷ്ട്ര )

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യത്തെ ചരക്കു കപ്പൽ?
സാൻ ഫെർണാണ്ടോ (San Fernando)

ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലാണ് സാൻ ഫെർണാണ്ടോ

സാൻ ഫെർണാണ്ടോ വിഴിഞ്ഞം തുറമുഖത്ത് എത്തിയത്?
2024 ജൂലൈ 11

കേരള മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആയി നിയമിതനാകുന്നത്?
ജസ്റ്റിസ് അലക്സാണ്ടർ തോമസ്

മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ കാർഡ് (UDlD) നിൽകുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ?

മഞ്ചേരി (മലപ്പുറം)
Unique Disability ID  (UDID)

2023 -ലെ 54 മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്ന ജൂറിയുടെ ചെയർമാനായി നിയമിതനായത്?
സുധീർ മിശ്ര (ഹിന്ദി സംവിധായകൻ)

2024 -ലെ ഗ്ലോബൽ ഇന്ത്യ എഐ ഉച്ചകോടിക്ക് വേദിയായത്?
ന്യൂഡൽഹി

വൈക്കം മുഹമ്മദ് ബഷീറിന്റെ 30-മത് (2024) ചരമവാർഷികത്തിൽ കോഴിക്കോട് ദയാപുരത്ത് ഒരുങ്ങുന്ന ബഷീർ  മ്യൂസിയത്തിന്റെ പേര്?
മതിലുകൾ

കേന്ദ്രസർക്കാറിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
ആയുഷുമാൻ ഭാരത്

സർക്കാർ വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള തരിശുഭൂമിയിൽ കൃഷിക്ക് സൗകര്യം ഒരുക്കുന്ന കൃഷിവകുപ്പിന്റെ പദ്ധതി?
നവോത്ഥാൻ (NAWODHAN)

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിതനായത്?
ഗൗതം ഗംഭീർ

ഭരണഘടന ഹത്യാദിനം( സംവിധാൻ ഹത്യ ദിവസ്)?
ജൂൺ 25

ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിനമായ ജൂൺ 25 ആണ് ഭരണഘടനഹത്യാ ദിനമായി ആചരിക്കുന്നത്

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂണ്‍ 25 നാണ്  ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്

2024 ജൂലൈ പ്രകാശനം ചെയ്ത എം എൻ കാരശ്ശേരി എഴുതിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം?
ബഷീറിന്റെ പൂങ്കാവനം

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2023 -ലെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും മലിനമായ നദി?

കല്ലായിപ്പുഴ (കോഴിക്കോട്)
രണ്ടാമത് കരമനയാർ (തിരുവനന്തപുരം)

2024- ലെ 70- മത് നെഹ്റു ട്രോഫിയുടെ ഭാഗ്യചിഹ്നം?

കളിവള്ളം തുഴയുന്ന നീലപ്പൊന്മാൻ
ചിത്രം വരച്ചത് കെ വി ബിജിമോൾ നെഹ്റു ട്രോഫി ഭാഗ്യചിഹ്നം വരയ്ക്കുന്ന ആദ്യ വനിതയാണ് ബിജിമോൾ

2024 നടക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത്?
മോഹൻലാൽ

2024 -ലെ നാറ്റോ ഉച്ചകോടിയുടെ വേദി? വാഷിംഗ്ടൺ
നാറ്റോയുടെ ആസ്ഥാനം ബ്രസൽസ്
1949 സ്ഥാപിതമായി

അധികാരികളെ ഞെട്ടിച്ച ഓഗസ്റ്റ്  സ്ഫോടനങ്ങൾ ‘ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ബി കെ തിരുവോത്ത്

കീഴരിയൂർ ബോംബ് കേസിന്റെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്ന
കെ ബി മേനോൻ ജീവിതം കഥയാണ്
അധികാരികളെ ഞെട്ടിച്ച ഓഗസ്റ്റ്  സ്ഫോടനങ്ങൾ

2024 ജൂലൈ യൂണിസെഫിന്റെ ധനസഹായം ലഭിച്ച കേരള സർക്കാർ പദ്ധതി?  ലിറ്റിൽ കൈറ്റ്സ്

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരിച്ചീനി കൃഷി നശിപ്പിക്കുന്ന മൊസൈക് രോഗത്തെ പ്രതിരോധിക്കുന്ന മരിച്ചീനി ഇനം?
ശ്രീശക്തി

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ശ്രീകാര്യം, തിരുവനന്തപുരം

നീതി ആയോഗ് സുസ്ഥിരവികസന സൂചക 2023 -24 ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനങ്ങൾ?
കേരളം, ഉത്തരാഖണ്ഡ്
രണ്ടാം സ്ഥാനം തമിഴ്നാട്
മൂന്നാം സ്ഥാനം ഗോവ

പ്രമുഖ ആയുർവേദ ചികിത്സകനുമായ ഡോ. പി കെ വാര്യരുടെ ജീവിതം പ്രമേയമാക്കി കോട്ടക്കൽ ആര്യവൈദ്യശാല തയ്യാറാക്കിയ പുസ്തകം?

മായാത്ത ഓർമ്മകൾ
പി കെ വാര്യർ ആത്മകഥ
സ്മൃതി പർവ്വം’

2024 ജൂലൈ റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെന്റ് ആൻഡു ദി അപ്പോസ്തലൽ ലഭിച്ചത്?
നരേന്ദ്ര മോദി

2024  അന്താരാഷ്ട്ര എഐ കോൺക്ലേവിന് വേദിയാകുന്നത്? തിരുവനന്തപുരം

ലഡാക്ക് പർവത പ്രദേശത്ത് വിന്യസിക്കുന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധ ടാങ്ക്?
സോരാവർ (Zorawar)

തോൽപ്പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവരുടെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന ഹ്രസ്വ ചിത്രം?

നിഴൽ യാത്രികൻ
സംവിധാനം സഹീർ അലി

ലോക ജനസംഖ്യ ദിനം?
ജൂലൈ 11
ആദ്യമായി 1990 -ലാണ് ജനസംഖ്യ ദിനം ആചരിച്ചത്

2024- ലെ ലോക ജനസംഖ്യ ദിനത്തിന്റെ പ്രമേയം?
ആരെയും പിന്നിലാക്കരുത്,
എല്ലാവരെയും എണ്ണുക”
To Leave No One Behind, Count Everyone

പ്രവാസി വ്യവസായികളുടെ നേതൃത്വത്തിൽ കേരളം ആസ്ഥാനമായി ആരംഭിക്കുന്ന വിമാന കമ്പനി?
എയർ കേരള

ലോകത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വസ്ത്രം?

റോബോട്ടിക് മെഡൂസ വസ്ത്രം
നിർമ്മിച്ചത് – ക്രിസ്റ്റീന ഏർണസ്റ്റ്, ഗൂഗിൾ സോഫ്റ്റ്‌വെയർ എൻജിനീയറും
ഷീ ബിൽഡ്സ് റോബോട്ടിന്റെ  സ്ഥാപകയുമാണ്

കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്ന ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന യജ്ഞത്തിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിതയായത്?
സൗമ്യ സ്വാമിനാഥൻ

അന്താരാഷ്ട്ര മലാല ദിനം?
ജൂലൈ 12

2024 ജൂലായിൽ നടക്കുന്ന പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തെ നയിക്കുന്നത്?
ഗഗൻ നരംഗ് (ഷൂട്ടിംഗ് താരം)

2024 ജൂലായിൽ നടക്കുന്ന പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ പതാക  വാഹകരാകുന്നത്?
പി വി സിന്ധു (ബാഡ്മിന്റൺ താരം)
ശരത് കമൽ (ടേബിൾ ടെന്നീസ് താരം)

വർഷത്തിൽ രണ്ടു കുത്തിവെപ്പിലൂടെ എച്ച്ഐവി (HIV) അണുബാധ തടയാനുള്ള പുതിയ മരുന്ന്?
ലെനാക പവീർ

2024 -ലെ യുനെസ്കോ (UNESCO) ലോക പൈതൃക ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ഇന്ത്യ (ഭാരത് മണ്ഡപം)

2024 ജൂലൈ കേരളത്തിൽ നിന്നു ട്രേഡ് മാർക്ക് ലഭിച്ചത്?
ഓണവില്ല്

എഐ പ്ലാറ്റ്ഫോം ആയ ഹാൻവൂ എ ഐ സൃഷ്ടികൾക്കായി നടത്തിയ ആദ്യ  സൗന്ദര്യ മത്സരത്തിൽ കിരീടം നേടിയത്?
കെൻസ ലെയ്‌ലി
(Kenza Layli, മൊറോക്കോ)

ആഗോള ഊർജ്ജ സ്വാതന്ത്ര്യ ദിനം(Global  Energy Independence Day)?
ജൂലൈ 10

2024 പ്രമേയം?
ഊർജ്ജമാറ്റം ഇപ്പോൾതന്നെ: ഭാവിയെ സ്വീകരിക്കുക “
Energy Transition Now: Embrace the Future

2024 ജൂലൈ അന്തരിച്ച ജോൺ ലാൻഡൗ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിനിമ
ടൈറ്റാനിക്, അവതാർ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവും ഓസ്കാർ ജേതാവുമാണ് ജോൺ ലാൻഡൗ

ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ജനറേറ്റീവ് എ ഐ കോൺക്ലേവ് ന് വേദിയാകുന്നത്?
കൊച്ചി

ഇറാന്റെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?
മസൂദ് പെസഷ്കിയാൻ

കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായത്?

ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്
നിലവിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന
എ ജെ ദേശായി വിരമിക്കുന്ന ഒഴിവിലാണ് നിയമനം


ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ വാർഡ് ആയി മാറുന്ന ലാലൂർ ഏതു ജില്ലയിലാണ്?
തൃശ്ശൂർ


കേരളത്തിലെ ആദ്യത്തെ ഇ -സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത്?

തലശ്ശേരി
വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയം


ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്?

കെയർ സ്റ്റാമർ


ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി? സോജൻ ജോസഫ് ( കോട്ടയം)


ബ്രിട്ടീഷ് ചരിത്രത്തിലെ ആദ്യ വനിതാ ധനമന്ത്രി?
റേച്ചൽ റീവ്സ്


2024 -ൽ ഹാലോ ഓർബിറ്റിൽ ആദ്യ ഭ്രമണം പൂർത്തിയാക്കിയ ഇന്ത്യയുടെ സൗരദൗത്യം?

ആദിത്യ എൽ -1 (ADITYA- L1)
ഹാലോയിൽ എത്തിയത് 2024 ജനുവരി 6
ഭ്രമണംപൂർത്തിയാക്കിയത്
2024 ജൂലായ് 2

178 ദിവസം കൊണ്ടാണ് ആദിത്യ എൽ -1 ഭ്രമണം പൂർത്തിയാക്കിയത്


2024 -ൽ ഇന്ത്യയിലെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രം?

കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം
(മലപ്പുറം)


ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ്?

ബെറിൽ

ബഷീർ സ്മാരകമായ ആകാശമിഠായി സ്ഥാപിതമായത്?

ബേപ്പൂർ


കേരളത്തിലെ സർക്കാർ ആശുപത്രികൾ ഔദ്യോഗികമായി ഏത് പേരിലാണ് ഇനി അറിയപ്പെടുക?

ആയുഷ്മാൻ ആരോഗ്യ മന്ദിർ
ടാഗ് ലൈൻ ‘ആരോഗ്യം പരം ധനം’


പുതിയ ക്രിമിനൽ നിയമപ്രകാരം പോലീസ് റിമാൻഡ് കാലാവധി പരമാവധി എത്ര ദിവസമാണ്?
15 ദിവസം


പാരീസ് ഒളിമ്പിക്സിനുള്ള 28 അംഗ ഇന്ത്യൻ അത് ലറ്റിക്സ് ടീമിനെ നയിക്കുന്നത്?
നീരജ് ചോപ്ര


ഏതു സംസ്ഥാനത്തിന്റെ മുഖ്മന്ത്രി ആയിട്ടാണ് ഹേമന്ത് സോറൻ അധികാരമേറ്റത്?

ജാർഖണ്ഡ്
ഹേമന്ത് സോറൻ ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയാകുന്നത് 3- തവണയാണ്


2024-ൽ പ്രവർത്തനം അവസാനിപ്പിക്കുന്ന ഇന്ത്യൻ സോഷ്യൽ മീഡിയ ആപ്പ്?

കൂ ആപ്പ് Koo App


വനംവകുപ്പ് സംഘടിപ്പിക്കുന്ന രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവ മേളയുടെ പേര്?

മയിൽപ്പീലി


2024- ലെ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന ജില്ല ഏത്?

തിരുവനന്തപുരം


പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് സാധ്യമാക്കുന്ന ആപ്പ്?
ഇ -സാക്ഷി


ലോക ഛിന്ന ഗ്രഹ ദിനം?
ജൂൺ 30


2024 ജൂലായിൽ വിദേശകാര്യ സെക്രട്ടറിയായി നിയമിതനാകുന്നത്? വിക്രം മിസ്രി


ഇന്ത്യയുടെ 30- മത് കരസേന മേധാവി യായി ചുമതലയേറ്റത്?
ജനറൽ ഉപേന്ദ്ര ദ്വിവേദി


ലോകത്തിലെ ഏറ്റവും വലിയ നാവിക അഭ്യാസം?

RIMPAC
വേദി ഹവായ് ദ്വീപുകൾ
RIMPAC 24  ന്റെ ഭാഗമാകുന്ന ഇന്ത്യൻ കപ്പൽ INS ശിവാലിക്


ഇന്ത്യ -മംഗോളിയ സംയുക്ത സൈനിക അഭ്യാസമായ ‘നോമാഡിക് എലിഫന്റ് 2024’ ന്റെ വേദി?
ഉംറോയ് (മേഘാലയ)


66- മത് സംസ്ഥാന സ്കൂൾ കായികമേള 2024 ൽ നടക്കുന്ന ജില്ല ?

എറണാകുളം


2024 -ലെ വർഷത്തെ ശാസ്ത്ര മേള വേദി?
ആലപ്പുഴ


2024 സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ ഒളിമ്പസ് മോൺസിന്റെ ചിത്രം പകർത്തിയ നാസയുടെ ഓർബിറ്റർ?

മാർസ് ഒഡീസി
ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്ന ഗ്രഹം ചൊവ്വ


2024 ജൂലായിൽ ലൊക്കേഷൻ കോഡ് ലഭിച്ച  ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖം?
വിഴിഞ്ഞം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലൊക്കേഷൻ കോഡ്?
IN NYY-1

IN ഇന്ത്യയെയും NYY നെയ്യാറ്റിൻകരയെയും സൂചിപ്പിക്കുന്നു
‘1’ എന്നത് സീപോട്ട് (Seaport) എന്നതിനെ സൂചിപ്പിക്കുന്നു

നെയ്യാറ്റിൻകര താലൂക്കിലാണ് വിഴിഞ്ഞം തുറമുഖം


അടുത്തിടെ പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ പരാമർശിച്ച കേരളത്തിലെ സംരംഭം?

കാർത്തുമ്പി കുട നിർമ്മാണം അട്ടപ്പാടിയിലെ പട്ടികവർഗ്ഗ വിഭാഗത്തിലെ വനിതകളാണ് കാർത്തുമ്പി കുടകൾ നിർമ്മിക്കുന്നത്


ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ മൈത്രി (MAITREE) 2024- വേദി?

തായ്‌ലൻഡ്


2024 ജൂലൈ ഇന്ത്യൻ കരസേന ഉപമേധാവിയായി ചുമതലയേറ്റത്?
എൻ എസ് രാജ സുബ്രഹ്മണി


വൈസ് ചാൻസിലർ പദവിയെ ‘കുലഗുരു‘ (Kulguru) എന്ന പുനർനാമകരണം ചെയ്ത സംസ്ഥാനം?

മധ്യപ്രദേശ്


ഹോട്ടൽ, റസ്റ്റോറന്റ് മേഖലയിൽ
ജി എസ് ടി വകുപ്പ് നടത്തിയ പരിശോധന?
ഓപ്പറേഷൻ ഫാനം


ഇന്ത്യയിൽ നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമപ്രകാരമുള്ള ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്?
ഗ്വാളിയാർ (മധ്യപ്രദേശ്)

കേരളത്തിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത് കൊണ്ടോട്ടി (മലപ്പുറം)


ഐഎസ്ആർഒ നാസയുമായി ചേർന്ന് തയ്യാറാക്കുന്ന റഡാർ ഇമേജിങ് സാറ്റലൈറ്റ് പേടകം?

നിസാർ NISAR
NASA, ISRO എന്നതിന്റെ ചുരുക്കപ്പേരാണ് NISAR


2024 ജൂലൈ അന്തരിച്ച അൽബേനിയൻ നോവലിസ്റ്റ്?
ഇസ്മായിൽ കാദരെ


24 മത് ഷാങ്‌ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി നടക്കുന്ന രാജ്യം?
കസാക്കിസ്ഥാൻ


പരിസ്ഥിതി മലിനീകരണം തടയാൻ ബയോ പ്ലാസ്റ്റിക് പാർക്ക് സ്ഥാപിക്കാൻ അനുമതി ലഭിച്ച സംസ്ഥാനം? ഉത്തർപ്രദേശ്


അടുത്തിടെ സ്റ്റെയിൻലെസ് സ്റ്റീൽ, അലൂമിനിയം പാത്രങ്ങൾക്ക് സർക്കാർ നിർബന്ധമാക്കിയ ട്രേഡ് മാർക്ക്?
ISI


ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തൽസമയം അറിയാനുള്ള മൊബൈൽ ആപ്പ്?
ഹരിത മിത്രം


സിനിമാതാരമായ ഇടവേള ബാബുവിന്റെ ജീവിത കഥയായ ‘ഇടവേളകളില്ലാതെ
എന്ന പുസ്തകം എഴുതിയത്?
കെ സുരേഷ്


അന്താരാഷ്ട്ര വനിത ട്രസ്റ്റ് ക്രിക്കറ്റിലെ വേഗതയേറിയ ഡബിൾ സെഞ്ചുറി നേടിയത് ഇന്ത്യൻ താരം?
ഷെഫാലി വർമ്മ


എൽ പി സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതി?
ഹെൽത്തി കിഡ്സ്


അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ചലച്ചിത്രം? കതിരവൻ
സംവിധായകൻ അരുൺ രാജ്
അയ്യങ്കാളിയായി അഭിനയിക്കുന്നത്
മമ്മുട്ടി


കേരളത്തിലെ പ്രധാന നഗരങ്ങളിലെ പാർക്കിംഗ് സ്ഥല ലഭ്യത അറിയുവാനും മുൻകൂട്ടി പണമടച്ച് റിസർവ് ചെയ്യുന്നതിനുമായുള്ള ആപ്പ് വികസിപ്പിച്ചത്?

K M T A
Kochi Metropolitan Transport Authority


ദേശീയ ഡോക്ടേഴ്സ് ദിനം എന്നാണ്?
ജൂലൈ -12024 ലെ ദേശീയ ഡോക്ടേഴ്സ് ദിനത്തിന്റെ പ്രമേയം?
“സ്വാന്തനിപ്പിക്കുന്ന കരങ്ങൾ, കരുതലുള്ള ഹൃദയങ്ങൾ” healing hands caring hearts


ലോകമെങ്ങുമുള്ള കേരളീയ പ്രവാസികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം?
ലോകകേരളം ഓൺലൈൻ പോർട്ടൽ


2024 ജൂലായിൽ 57 മത് ആസിയാൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് വേദിയാകുന്നത്?
ലാവോസ്


ലോകത്ത് ആദ്യമായി കാർഷിക മേഖലയിൽ കാർബൺ എമിഷൻ ടാക്സ് ഏർപ്പെടുത്തിയ രാജ്യം?
ഡെന്മാർക്ക്


ഏതു കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് മലയാളിയായ അബ്ദുള്ള അബൂബക്കർ?
ട്രിപ്പിൾ ജമ്പ്


2030 ഓടെ പ്രവർത്തനം അവസാനിപ്പിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം പൊളിക്കാനുള്ള കരാർ ലഭിച്ച സ്വകാര്യ സ്പേസ് കമ്പനി?

സ്പെയ്സ് എക്സ്
എലോൺ മാക്സിന്റെ സ്പേസ് കമ്പനി


അന്താരാഷ്ട്ര തുറമുഖ സാധ്യതകൾ തുറക്കുന്ന ഇമിഗ്രേഷൻ ചെക്ക് പോയിന്റ് പദവി നേടിയ കേരളത്തിലെ തുറമുഖം?

കൊല്ലം തുറമുഖം


2024- ൽ നടക്കുന്ന ‘ഫ്രീഡം എഡ്ജ് ‘ ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ്?
യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ


അടുത്തിടെ അരുണാചൽ പ്രദേശിൽ കണ്ടെത്തിയ പുതിയ ഇനം സസ്യം?
ഡിഡിമോക്കാർപ്പസ് ജാനകിയെ
Didymocarpus Jankiae


എല്ലാ ജീവിവർഗ്ഗങ്ങളെയും ഉൾപ്പെടുത്തി ജൈവവൈവിധ്യത്തെ സമഗ്രമായും ശാസ്ത്രീയമായും രേഖപ്പെടുത്തി ചെക്ക് ലിസ്റ്റ് തയ്യാറാക്കിയ ആദ്യ രാജ്യം?
ഇന്ത്യ


2024 ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത് മോഹൻലാൽ


2024 ലിയോൺ മാസ്റ്റേഴ്സ് ചെസ്സ് കിരീടം നേടിയത്?

വിശ്വനാഥൻ ആനന്ദ്
വിശ്വനാഥൻ ആനന്ദിന്റെ പത്താമത് ലിയോൺ മാസ്റ്റേഴ്സ് കിരീടം


2024 -ലെ വന മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വേദി?
തിരുവനന്തപുരം


യൂറോപ്പ്യൻ യൂണിയൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?
ഉർസുല വോൺ


‘ഒരു കപ്പൽ പഠനവകുപ്പിന്റെ പിറവിയും പ്രയാണവും’ എന്ന കൃതി രചിച്ചത്?
ഡോ. കെ ശിവപ്രസാദ്


ഇന്ത്യയിൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നത് ?

2024 ജൂലൈ 1
2024 ജൂലൈ 1- മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ത്യയിലെ പുതിയ ക്രിമിനൽ നിയമങ്ങൾ

ഐപിസിക്ക് പകരം
ഭാരതീയ ന്യായസംഹിത യാണ് പുതിയ നിയമം
സി ആർ പി സിക്ക് പകരം
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത
ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ അധിനിയമം എന്നിവ നിലവിൽ വരും


നെതർലാൻഡിന്റെ പുതിയ പ്രധാനമന്ത്രി?
Dick School


മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രം വിശദീകരിക്കുന്ന ‘ബുക്ക് ഓഫ് എംപറേഴ്‌സ് ‘ എന്ന പുസ്തകം രചിച്ചത്? അശ്വത ജയകുമാർ’
നിഖിൽ ഗുലത്തി


6 -മാസത്തേക്ക് യൂറോപ്പ്യൻ യൂണിയൻ കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത രാജ്യം?
ഹംഗറി


ആദ്യമായി ഒളിമ്പിക്സ് 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരം?
Jyothi yarraji


2024 ജൂൺ ചാഡ് വിക്ക്‌ ഹൗസ് : നാവിഗേഷൻ ഓഡിറ്റ് ഹെറിറ്റേജ് ചരിത്ര മ്യൂസിയം നിലവിൽ വന്നത്?
ഷിംല


FIDE പുരുഷ ലോക ചെസ്റ്റ് ചാമ്പ്യൻഷിപ്പ് 2024 ന്റെ വേദി?
സിംഗപ്പൂർ


SBI യുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?
സി എസ് ഷെട്ടി


ഇന്ത്യയിൽ അപൂർവമായി നടത്തുന്ന ബി സി ഐ (ബോൺ കണ്ടക്ഷൻ ഇംപ്ലാന്റ്) 602 ബോൺ ബ്രിഡ്ജ് ശാസ്ത്രക്രിയ വിജയകരമായി നടത്തിയത്?
കോഴിക്കോട് മെഡിക്കൽ കോളേജ്


ചന്ദ്രനെ കുറിച്ചുള്ള പഠനം മാനവരാശിയുടെ നേട്ടത്തിനും എല്ലാ രാജ്യങ്ങളുടെയും താല്പര്യത്തിനുമാകണം എന്ന് വ്യവസ്ഥ ചെയ്യുന്ന 1967ലെ ട്രീറ്റി?
ഔട്ടർ സ്പെയ്സ് ട്രീറ്റി


ഒരു ദിവസത്തിൽ രണ്ടുതവണ അഗ്നിപർവത സ്ഫോടനമുണ്ടായ മൗണ്ട് ലെവോടോബി ലകി- ലാകി എന്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്ന രാജ്യം?
ഇന്തോനേഷ്യ


2024- ൽ നടക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ബഹുരാഷ്ട്ര വ്യോമ അഭ്യാസം?
തരംഗ് ശക്തി


സംസ്ഥാനത്തെ സർവകലാശാലകളിലെ നാലുവർഷം ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത് എന്നുമുതലാണ്?
2024 ജൂലൈ 1


2024 ൽ 50-മത് വാർഷികം ആഘോഷിച്ച കേരള സർക്കാർ സ്ഥാപനം?
സപ്ലൈകോ


ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയ മായ യുഗേ യുഗീൻ ഭാരത് മ്യൂസിയം നിലവിൽ വരുന്നത്?
ന്യൂഡൽഹി
സഹകരിക്കുന്ന രാജ്യം ഫ്രാൻസ്


2024- ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയത്?

ഇന്ത്യ
ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ

2026 -ൽ ട്വന്റി-20 വേൾഡ് കപ്പ് വേദി?
ഇന്ത്യ, ശ്രീലങ്ക

2024- ൽ നടക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ബഹുരാഷ്ട്ര വ്യോമ അഭ്യാസം?
തരംഗ് ശക്തി

ഇന്ത്യയിൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നത് ?
2024 ജൂലൈ 1

2024 ജൂലായിൽ വിദേശകാര്യ സെക്രട്ടറിയായി നിയമിതനാകുന്നത്? വിക്രം മിസ്രി

ഇന്ത്യയുടെ 30- മത് കരസേന മേധാവി യായി ചുമതലയേറ്റത്?
ജനറൽ ഉപേന്ദ്ര ദ്വിവേദി

ലോകത്തിലെ ഏറ്റവും വലിയ നാവിക അഭ്യാസം?
RIMPAC

ലോക ഛിന്ന ഗ്രഹ ദിനം?
ജൂൺ 30

Current Affairs July 2024|
2024 ജൂലൈ മാസത്തിലെ ആനുകാലിക വിവരങ്ങൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.