2024 ജൂൺ 23- വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2024 ജൂൺ 23-30 വരെയുള്ള ആനുകാലിക വിവരങ്ങൾ
ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി കോഴിക്കോടിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത് എന്ന്?
2024 ജൂൺ 23
കോഴിക്കോട് സാഹിത്യ നഗര ദിനം ആഘോഷിക്കുന്നത് എന്ന് ?
ജൂൺ 23
കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചത് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്
2024 ജൂൺ 23
യുനെസ്കോയുടെ സാഹിത്യ നഗര പദ്ധതി കൈവരിച്ച ആദ്യ ഇന്ത്യൻ നഗരം കോഴിക്കോട്
18- മത് ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്?
ഓം ബിർള
തുടർച്ചയായ രണ്ടാം തവണയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്
രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽ നിന്നാണ് ഓം ബിർള ലോക്സഭയിൽ എത്തിയത്
ബൽറാം ഝാക്കർക്കു ശേഷം തുടർച്ചയായി രണ്ടാംവട്ടം സ്പീക്കറായി ഓം ബിർള ചരിത്രം എഴുതി
18- മത് ലോക്സഭയുടെ ആദ്യ സമ്മേളനം നടന്നത്
2024 ജൂൺ 24
18- മത് ലോക്സഭയുടെ പ്രതിപക്ഷ നേതാവ്?
രാഹുൽ ഗാന്ധി
2024 ജൂണിൽ രാജ്യസഭാ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്?
ജെപി നദ്ദ
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമം രാസവളം വകുപ്പ് മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജഗത് പ്രകാശ് നദ്ദ യെ രാജ്യസഭയിലെ സഭാനേതാവായി നിയമിച്ചു
കോൺഗ്രസ് അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെ ആണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്
പുതിയ കേരള ലോകായുക്തയായി നിയമിതനാകുന്നത്?
ജസ്റ്റിസ് എൻ അനിൽകുമാർ
‘ചിത്രലേഖ’ ആരുടെ നോവലാണ്?
പി വത്സല
പ്രശസ്ത സാഹിത്യകാരി പി വത്സലയുടെ അവസാന നോവലാണ് ചിത്രലേഖ
2023 നവംബർ 21 -നാണ് പി. വത്സല അന്തരിച്ചത്
കേരളത്തിലെ വീടുകളെ സന്തോഷ കേന്ദ്രങ്ങളാക്കാൻ ഹാപ്പിനസ് കേന്ദ്രങ്ങൾ ആരംഭിക്കുന്ന സ്ഥാപനം?
കുടുംബശ്രീ
കുടുംബശ്രീയുടെ എന്നിടം പദ്ധതിയുമായി യോജിപ്പിച്ചാണ് ഹാപ്പിനസ് കേന്ദ്രങ്ങളുടെ പ്രവർത്തനം
ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ യായ കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം 1998 മെയ് 17
കുടുംബശ്രീ ദിനം മെയ് 17
2024 -ജൂൺ ജി ഐ ടാഗ് (GI Tag) പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ വനോത്പന്നം?
നിലമ്പൂർ തേക്ക്
കേരളത്തിൽ ജി ഐ ടാഗ് ലഭിച്ച ആദ്യ ഉത്പന്നം ആറന്മുള കണ്ണാടി യാണ്
ഇന്ത്യയിൽ ജി ഐ ടാഗ് ലഭിച്ച ആദ്യ ഉത്പന്നം ഡാർജിലിംഗ് ടീ
2024 -ലെ പെൻ പിന്റർ പുരസ്കാരം ലഭിച്ചത്?
അരുന്ധതി റോയ്
നാടകകൃത്തും നോബേൽ സമ്മാന ജേതാവുമായ ഹരോൾഡ് പിന്ററുടെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരമാണ് പെൻ പിന്റർ പുരസ്കാരം
ബുക്കർ സമ്മാനം ലഭിച്ച ആദ്യ മലയാളി വനിതയാണ് അരുന്ധതി റോയ്
2024 -ൽ പുറത്തുവന്ന ആഗോള ലിംഗ സമത്വ സൂചക പ്രകാരം ഇന്ത്യയുടെ സ്ഥാനം?
129
ഒന്നാം സ്ഥാനത്ത് ഐസ് ലാൻഡ്
ഇന്ത്യയിലെ ആദ്യത്തെ അവയവ മാറ്റ ആശുപത്രി (ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂഷൻ ) നിലവിൽ വരുന്നത്?
ചേവായൂർ (കോഴിക്കോട്)
2024 ൽ 50-മത് വാർഷികം ആഘോഷിച്ച കേരള സർക്കാർ സ്ഥാപനം?
സപ്ലൈകോ
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം
ജൂൺ 29
ഭാരതീയ സ്ഥിതി വിവരശാസ്ത്ര (ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ്) ത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു പി സി മഹലനോബിസ്
ജന്മദിനമായ ജൂൺ 29 ആണ്
സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നത്
1956 ലെ രണ്ടാം പഞ്ചവത്സര പദ്ധതി രൂപകല്പന ചെയ്തത്
പി സി മഹലനോബിസ്
പ്രശാന്ത് ചന്ദ്ര മഹലനോബിസ്
‘മെഹലനോബിസ് മോഡൽ’ എന്നാണ് രണ്ടാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നത്
ലോകത്തെ ഏറ്റവും ഉയരമുള്ള റെയിൽ പാലം?
ചെനാബ് പാലം (റിയാസി, ജമ്മു കാശ്മീർ)
‘ലോകത്തിലെ എട്ടാമത്തെ അൽഭുതം’ എന്നാണ് ചെനാബ് പാലത്തെ വിശേഷിപ്പിക്കുന്നത്
2024 റിപ്പോർട്ടു പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര എയർലൈൻ വിപണി?
യു എസ് എ
രണ്ടാം സ്ഥാനത്ത് ചൈന
മൂന്നാം സ്ഥാനത്ത് ഇന്ത്യ
ഡക്ക് വർത്ത് -ലൂയിസ് മഴ നിയമം ഏതു കായിക ഇനവുമായി ബന്ധപ്പെട്ട പദമാണ്?
ക്രിക്കറ്റ്
ഡക്ക് വർത്ത് -ലൂയിസ് മഴ നിയമം ആവിഷ്കരിച്ച ഫ്രാങ്ക് കാർട്ടർ ഡക്ക് വർത്ത് അന്തരിച്ചു
ഡക്ക് വർത്തും ടോണി ലൂയിസും ചേർന്ന് ആവിഷ്കരിച്ച മഴ നിയമം 1997 ലാണ് രാജ്യാന്തര ക്രിക്കറ്റിൽ ഉപയോഗിക്കാൻ തുടങ്ങിയത്
2001ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഡക്ക് വർത്ത് -ലൂയിസ് മഴ നിയമത്തിന് ഔദ്യോഗിക അംഗീകാരം നൽകിയത്
മലയാളത്തിലെ ആദ്യ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം?
ഗഗനചാരി
സംവിധായകൻ അരുൺ ചന്ദു
ഇന്ത്യയിലെ ഏറ്റവും വലിയ പുള്ളിപ്പുലി സഫാരി പാർക്ക് നിലവിൽ വന്നത്
ബന്നാർഘട്ട കർണാടകം
യു എൻ വുമൺ പൊളിറ്റിക്കൽ ലീഡേഴ്സ് 2024 റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ഫിൻലൻഡ്
ഇന്ത്യ 171 -സ്ഥാനത്ത്
ടാറ്റാ സൺസിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ക്ഷേത്രമ്യൂസിയം നിലവിൽ വരുന്നത്?
അയോധ്യ
പാരിസ് ഒളിമ്പിക്സിന്റെ ഭാഗമായി പാരീസിൽ ‘ഇന്ത്യ ഹൗസ്’ സ്ഥാപിക്കുന്ന തിന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷ നുമായി സഹകരിക്കുന്ന സ്ഥാപനം?
റിലയൻസ് ഫൗണ്ടേഷൻ
2024 നാസ വിക്ഷേപിച്ച കാലാവസ്ഥ ഉപഗ്രഹം?
GOES U
2024 ജൂൺ വേൾഡ് ക്രാഫ്റ്റ് സിറ്റി ടാഗ് ലഭിച്ച ഇന്ത്യൻ നഗരം?
ശ്രീനഗർ
ബോട്ടുകളിൽ പുസ്തകങ്ങൾ വായിക്കുന്നതിനായുള്ള ജല ഗതാഗത വകുപ്പിന്റെ പദ്ധതി?
പുസ്തകത്തോണി
ലോക ലഹരി വിരുദ്ധ ദിനം?
ജൂൺ 26
ലോക ലഹരി വിരുദ്ധ ദിനത്തിന്റെ 2024-ലെ പ്രമേയം?
“തെളിവുകൾ വ്യക്തമാണ്: പ്രതിരോധത്തിൽ നിക്ഷേപിക്കുക”
(The evidence is clear: Invest in prevention)
നാറ്റോയുടെ അടുത്ത സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്?
മാർക്ക് റൂട്ടെ
നെതർലാൻഡ്സ് പ്രധാനമന്ത്രിയായ മാർക്ക് റൂട്ട് യെ നാറ്റോയുടെ അടുത്ത സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു
2024 ഒക്ടോബർ 1- നാണ് അധികാരമേൽക്കുക
കേരളത്തിലെ അയൽക്കൂട്ടം അംഗങ്ങളുടെ വാർഷിക വരുമാനം കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും ആക്കാനുള്ള കുടുംബശ്രീയുടെ പദ്ധതി?
ലാക്പദി ദീദി
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് 2024-ൽ ജൂലൈയിൽ അവതരിപ്പിക്കുന്നത്?
നിർമ്മല സീതാരാമൻ
പാതിവഴിയിൽ പഠനം മുടങ്ങിപ്പോയ കുട്ടികളെ കണ്ടെത്തി സ്കൂളിലേക്ക് തിരിച്ചുകൊണ്ടു വരുന്ന കേരള പോലീസിന്റെ പദ്ധതി?
ഹോപ്പ്
പദ്ധതി ആരംഭിച്ചത് 2017
2024 ജൂൺ നിയമസഭയിലെ ചട്ടങ്ങളിൽ ‘അടിയന്തരപ്രമേയം’ എന്നതിന് പകരം വന്ന വാക്ക് ?
നടപടികൾ നിർത്തിവയ്ക്കാനുള്ള ഉപക്ഷേപം
സത്യപ്രതിജ്ഞ എന്നതിന് പകരം ഉപയോഗിക്കുന്നത് ശപഥം
അവിശ്വാസപ്രമേയം എന്നതിന് പകരം പറയുന്നത്
അവിശ്വാസം രേഖപ്പെടുത്തുവാനുള്ള ഉപക്ഷേപം
എംഎൽഎമാർ ഒപ്പിടുന്ന ഹാജർ പട്ടിക ഇനി മുതൽ അറിയപ്പെടുന്നത്?
അംഗത്വരജിസ്റ്റർ എന്നാണ്
77 വർഷത്തെ ഇടവേളക്കുശേഷം
രാജ്ഷാഹിയെയും കൊൽക്കത്തയെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ട്രെയിൻ സർവീസ് പുനരാരംഭിച്ചു. ഏതു രാജ്യത്താണ് രാജ് ഷാഹി എന്ന സ്ഥലം?
ബംഗ്ലാദേശ്
2024 ജൂണിൽ അന്തരിച്ച മുച് കുന്ദ് ദുബെ പ്രശസ്തനായ മേഖല ഏത്?
നയതന്ത്രം
ദരിദ്രരും ദുർബലരുമായ കുടുംബങ്ങളുടെ ചികിത്സയ്ക്കായി പ്രതിവർഷം 5- ലക്ഷം രൂപ ചികിത്സയ്ക്കായി നൽക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതി?
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP)
2023- 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതിയിലെ പ്രധാന ഇനം?
ശീതീകരിച്ച ചെമ്മീൻ
യു എസ് എയും ചൈനയുമാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്
2024 -ലെ കോമൺവെൽത്ത് ചെറുകഥ പുരസ്കാരം നേടിയത്?
സഞ്ജ്നാ ഠാക്കൂർ
‘ഐശ്വര്യ റായ് ‘ എന്ന ചെറുകഥക്കാണ് പുരസ്കാരം ലഭിച്ചത്
കേരളത്തിലെ ആദ്യ കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ (KSRTC DRIVING SCHOOL ) ആരംഭിച്ചത്?
തിരുവനന്തപുരം
ഉപരിപഠനത്തിന് അർഹതയുണ്ടായിട്ടും ആഗ്രഹിച്ച കോഴ്സിന് പ്രവേശനം ലഭിക്കാത്തവർക്ക് ഏത് പ്രായത്തിലും ഓൺലൈനായി രജിസ്റ്റർ ചെയ്തു പ്ലസ് ടു നേടാനുള്ള കേരള സർക്കാർ പദ്ധതി?
സ്കോൾ കേരള (SCOLE- KERALA)
ടീസ്റ്റ നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഇന്ത്യക്കൊപ്പം ഒപ്പുവെച്ച രാജ്യം?
ബംഗ്ലാദേശ്
53 -മത് ജി എസ് ടി കൗൺസിൽ മീറ്റിങ്ങിന്റെ വേദി?
ന്യൂഡൽഹി
2024 ജൂണിൽ ഭൂമിയുടെ 56 ലക്ഷം കിലോമീറ്റർ അകലെ കൂടെ കടന്നുപോയ ചിന്നഗ്രഹം?
2024 : കെ എൻ 1
ഇന്റർനാഷണൽ ഡയറി ഫെഡറേഷന്റെ ആദ്യ ഏഷ്യ പസഫിക് ഡയറി കോൺഫറൻസ് 2024 ന്റെ വേദി?
കൊച്ചി
കണ്ണൂർ ജില്ലാ പഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സമ്പൂർണ്ണ സെക്കൻഡറി വിദ്യാഭ്യാസ പദ്ധതി?
പത്താമുദയം
അഞ്ചുവർഷംകൊണ്ട് ജില്ലയിലെ 17 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള മുഴുവൻ പേരെയും പത്താംതരം വിദ്യാഭ്യാസ യോഗ്യതയിലേക്ക് ഉയർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
കേരളത്തിലെ ആദ്യ മിൽമ മിലിമാര്‍ട്ട് നിലവിൽ വന്നത്?
പഴവങ്ങാടി (തിരുവനന്തപുരം)
ലോകത്തിലെ ആദ്യ ഏഷ്യൻ കിംഗ് വൾച്ചർ സെന്റർ?
ജഡായു കൺസർവേഷൻ & ബ്രീഡിങ് സെന്റർ (ഉത്തർപ്രദേശ്)
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്നും പാറയും പൊടിയുമായി ഭൂമിയിൽ തിരിച്ചെത്തിയ Chang ‘e 6 എന്ന പേടകം ഏതു രാജ്യത്തിന്റെത്?
ചൈന
അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനം?
ജൂൺ 23
1894 ജൂൺ 23-ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായതിന്റെ സ്മരണാർത്ഥം എല്ലാ വർഷവും ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനമായി ആചരിക്കുന്നു
2024 -ലെ അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിന്റെ പ്രമേയം?
‘നമുക്ക് നീങ്ങാം, ആഘോഷിക്കാം’
Let’s Move and Celebrate
T20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ 200 സിക്സുകൾ പൂർത്തിയാക്കുന്ന ആദ്യ താരം?
രോഹിത് ശർമ
എല്ലാ മന്ത്രിമാരും അവരുടെ ശമ്പളത്തിനും അലവൻസുകൾക്കും ആദായനികുതി നൽകണമെന്ന് തീരുമാനിച്ച സംസ്ഥാനം?
മധ്യപ്രദേശ്
64 മത് ഐ എസ് ഒ കൗൺസിൽ മീറ്റിംഗ് 2024 ന്റെ വേദി?
ന്യൂഡൽഹി
ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ത്യയിലെ പുതിയ ക്രിമിനൽ നിയമങ്ങൾ?
ഐപിസിക്ക് പകരം
ഭാരതീയ ന്യായ സംഹിത യാണ് പുതിയ നിയമം
സി ആർ പി സിക്ക് പകരം
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത
ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ അധിനിയവും നിലവിൽ വരും
നികുതി വർദ്ധന ഉൾപ്പെടുന്ന ധനകാര്യ ബിൽ പാസാക്കിയതിനെ തുടർന്ന് വ്യാപക പ്രതിഷേധം നടന്ന ആഫ്രിക്കൻ രാജ്യം?
കെനിയ
ലോകത്തിൽ ആദ്യമായി അപസ്മാരം നിയന്ത്രിക്കാൻ മസ്തിഷ്കത്തിൽ ചിപ്പ് വെച്ചുപിടിപ്പിച്ച വ്യക്തി?
ഓറൻ നോൾസൺ (യു കെ
2024 -ൽ ചമ്പക്കുളം മൂലം വള്ളം കളിയിൽ ജേതാക്കൾ ആയത്?
വലിയ ദിവാൻജി ചുണ്ടൻ
പമ്പാനദിയിൽ വെച്ചാണ് വള്ളംകളി നടക്കുന്നത്
അരിവാൾ കോശ രോഗദിനം?
ജൂൺ 19
മനുഷ്യ രക്തത്തിലെ ചുവന്ന രക്താണുക്കളുടെ ആകൃതി അരിവാൾ ആകൃതിയിലേക്ക് മാറുന്ന ഒരു ജനിതക രോഗമാണ് അരിവാൾ രോഗം
2024 അരിവാൾ കോശ രോഗദിന പ്രമേയം?
“പുരോഗതിയിൽ പ്രതീക്ഷയർപ്പിക്കാം ആഗോളതലത്തിൽ അരിവാൾ കോശ രോഗപരിചരണം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നു”
Hope through Progress: Advancing Care Globally
ചാരവൃത്തി നിയമം ലംഘിച്ച കേസിൽ അഞ്ചുവർഷത്തെ തടവിന് ശേഷം ബ്രിട്ടനിലെ ബെൽമാർഷ് ജയിലിൽ നിന്നും മോചിതനായ വിക്കിലീക്ക്‌സ് സ്ഥാപകൻ?
ജൂലിയൻ അസാൻജെ
ഇന്ത്യയിലെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസ് തിരഞ്ഞെടുക്കപ്പെട്ടത്?
കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസ്
2024-ലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരകസമിതി ബാല്യകാലസഖി പുരസ്കാരത്തിന് അർഹനായത്?
ഡോ. എം എൻ കാരശ്ശേരി
ഇന്ത്യക്കുള്ളിൽ പറക്കുന്ന വിമാനങ്ങളിൽ ഉൾപ്പെടെ ഇന്റർനെറ്റ് ലഭ്യമാക്കാൻ സഹായിക്കുന്ന ഉപഗ്രഹം?
ജിസാറ്റ് എൻ 2 (GSAT 20)
വിക്ഷേപണ വാഹനം ഫാൽക്കൺ 9
ഇന്ത്യൻ ആർമി വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്ത ഖലൂബർ സ്മാരകം സ്ഥിതി ചെയ്യുന്നത്?
ലഡാക്ക്
കാർഗിൽ യുദ്ധ സ്മാരകം
മഴക്കാലത്ത് കുട്ടികളിൽ ഉണ്ടാവുന്ന വയറിളക്കം ചർദ്ദി പനി എന്നിവ തടയുന്നതിനായി കേന്ദ്ര ആരോഗ്യ വകുപ്പ് ജൂലായിൽ ആരംഭിക്കുന്ന ക്യാമ്പയിൻ?
സ്റ്റോപ്പ് ഡയേറിയ
2024 -ൽ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാൻഡ് അംബാസിഡറായ ടെന്നീസ് താരം?
സുമിത് നാഗൽ
ന്യൂയോർക്ക് ആസ്ഥാനമായ അടൂർ ഫൗണ്ടേഷന്റെ അന്തർദേശീയ ചിത്രകല പുരസ്കാരത്തിന് അർഹനായ മലയാളി?
പ്രദീപ് പുത്തൂർ
ചിത്രകലയിലെ 25 വർഷത്തെ മികവ് പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്
ഫൗണ്ടേഷന്റെ പുരസ്കാരം രണ്ടുതവണ നേടുന്ന ഏഷ്യയിലെ ആദ്യ ചിത്രകാരനാണ് പ്രദീപ് പുത്തൂർ
2024 -ജൂണിൽ പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യം?
അർമേനിയ
യൂറോപ്യൻ രാജ്യങ്ങളായ അയർലൻഡ്, നോർവേ, സ്പെയിൻ എന്നിവയ്ക്ക് ശേഷമാണ് അർമേനിയയുടെ നിക്കം
2024-ലെ പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ നയിക്കുന്നത്?
ഹർമൻപ്രീത് സിംഗ്
2020-ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കല മെഡൽ നേടിയിരുന്നു
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഡേവിഡ് വാർണർ ഏതു രാജ്യക്കാരനാണ്?
ഓസ്ട്രേലിയ
2024 ജൂണിൽ അന്തരിച്ച മുൻ ബാസ്കറ്റ് ബോൾ താരം?
എസ് കെ സുബ്രഹ്മണ്യൻ
ഏതു മന്ത്രിയുടെ കീഴിലാണ് നിലവിൽ സഹകരണ -തുറമുഖ ദേവസ്വം വകുപ്പുകളുടെ ചുമതല?
വി എൻ വാസവൻ
PGTI യുടെ പ്രസിഡണ്ടായി ചുമതലയേറ്റത്?
കപിൽ ദേവ്
കുദ്രേ മുഖ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കർണാടക
ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമുള്ള കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ടത്?
സിൻക്രോണി
ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2024 ഒന്നാം സ്ഥാനത്തുള്ള രാജ്യം?
യുഎഇ
രണ്ടാം സ്ഥാനത്ത് യുഎസ് എ
മൂന്നാം സ്ഥാനത്ത് സിംഗപ്പൂർ
ഏറ്റവും കൂടുതൽ കോപ്പ അമേരിക്ക മത്സരങ്ങൾ കളിച്ച താരം?
ലയണൽ മെസ്സി
ഇന്ത്യയുടെ ഇന്റലിജൻസ് ബ്യൂറോ തലവൻ
തപൻ കുമാർ ദേഖ
കേരള സംസ്ഥാന പോലീസ് മേധാവി? ഷെയ്ക്ക് ദർവേഷ് സാഹേബ്
ഇന്റർനാഷണൽ സോളാർ അലയൻസിൽ പൂർണ അംഗമായ നൂറാമത്തെ രാജ്യം?
പരാഗ്വേ
അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ച ബഹിരാകാശത്തെ ഗുരുത്വ ബലം കുറഞ്ഞ സാഹചര്യത്തിൽ ജനിതക മാറ്റം സംഭവിച്ച ബാക്ടീരിയ?
Enterobacter Bugandensis
2024 -ജൂണിൽ ഇന്ത്യ സന്ദർശിച്ച ഷെയ്ക്ക് ഹസീന ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്?
ബംഗ്ലാദേശ്
അടുത്തിടെ ഏതു രാജ്യത്തുനിന്നുമാണ് മിറാഷ് 2000 യുദ്ധവിമാനങ്ങൾ വാങ്ങാൻ വാങ്ങുന്നത്?
ഖത്തർ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ചെയർമാൻ?
ജിതേന്ദ്ര സിംഗ്
53 ആമത് ജി എസ് ടി കൗൺസിൽ യോഗത്തിൽ ജിഎസ്ടിയിൽ നിന്നും ഒഴിവാക്കിയ സേവനങ്ങൾ?
റെയിൽവേ സേവനങ്ങൾ
വിദ്യാർത്ഥി ഹോസ്റ്റൽ
ഏതു രാജ്യത്തിലെ പൗരന്മാർക്ക് ആണ് ഇന്ത്യ മെഡിക്കൽ ഇ -വിസ സൗകര്യം ആരംഭിക്കുന്നത്?
ബംഗ്ലാദേശ്
Weekly Current Affairs | 2024 ജൂൺ 23-30 വരെയുള്ള ആനുകാലിക വിവരങ്ങൾ