[24/7/2021] Current Affairs Today in Malayalam

24/7/2021 News

ടോക്കിയോ ഒളിമ്പിക്സ്

വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8:20- ന് ജപ്പാന്റെ അഭിമാനമായ ടെന്നീസ് താരം നവോമി ഒസാക്കയാണ് മുപ്പത്തിരണ്ടാമത് ഒളിമ്പിക്സിന് തിരി തെളിയിച്ചു.
ഉദ്ഘാടനച്ചടങ്ങിന് ആയിരത്തോളം വിശിഷ്ടാതിഥികൾ പങ്കെടുത്തു. ജപ്പാൻ ചക്രവർത്തി നരുഹിതോ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

ഹോക്കി ടീം ക്യാപ്റ്റൻ
മൻപ്രീത് സിങ്ങിന്റെയും ബോക്സിംഗ് താരം മേരികോമിന്റെയും നേതൃത്വത്തൽ ഇന്ത്യൻ ടീം ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തു.


പഠനത്തിന് പ്രായം പ്രശ്നമല്ല എന്ന് തെളിയിച്ച അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം നന്ദധാമിൽ ഭാഗീരഥി അമ്മ (107) അന്തരിച്ചു


ഓണത്തിന് മുമ്പ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെൻഷനായി 3200 രൂപ വീതം നൽകുമെന്ന് ധനകാര്യ വകുപ്പ്മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.


എല്ലാ വർഷവും നവംബർ 26 സ്ത്രീധനനിരോധന ദിനമായി ആചരിക്കും. ഹൈസ്കൂൾ മുതൽ കോളേജ് തലം വരെ പഠിക്കുന്ന വിദ്യാർഥികൾ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ലെന്ന് വിദ്യാലയ അസംബ്ലിയിൽ അന്നേദിവസം പ്രതിജ്ഞയെടുക്കണം. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ആണ് മുഖ്യ സ്ത്രീധന നിരോധന അധികാരി എന്ന നിലയിൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.


തദ്ദേശീയമായി വികസിപ്പിച്ച പുതുതലമുറ ആകാശ് മിസൈൽ ( ആകാശ് എൻ ജി )വെള്ളിയാഴ്ച വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോർ തീരത്തായിരുന്നു പരീക്ഷണം നടത്തിയത്.


രാജ്യത്ത് ഘട്ടംഘട്ടമായി ഡിജിറ്റൽ കറൻസി നടപ്പിലാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്ന് റിസർവ് ബാങ്ക്. പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റൽ കറൻസിയുടെ പരീക്ഷണം അധികം താമസിയാതെ ഉണ്ടാകുമെന്നും ആർബിഐ ഡെപ്യൂട്ടി ഗവർണർ
ടി രബി ശങ്കർ പറഞ്ഞു.


ബെയ്ജിങ് -ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിൽ മരണ സംഖ്യ 51ആയി.ആയിരം വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.


മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് വിവിധ ഇടങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ വെള്ളിയാഴ്ച 65 പേർ മരിച്ചു.


പൊതുപ്രവേശന പരീക്ഷ കൾ മാറ്റില്ല: കേന്ദ്രം
ന്യൂഡൽഹി- നീറ്റ് ഉൾപ്പെടെയുള്ള പൊതുപ്രവേശന പരീക്ഷകൾ റദ്ദാക്കില്ലെന്ന് കേന്ദ്രസർക്കാർ. 2021ലെ നീറ്റ് (പിജി) നീറ്റ് (യുജി) പരീക്ഷ യഥാക്രമം സപ്തംബർ 11നും 12നും കോവിഡ് മാനദണ്ഡം പാലിച്ചു നടത്തുമെന്ന് കേന്ദ്ര മന്ത്രി ഭാരതി പ്രവീൺ പവാർ ലോക്സഭയിൽ അറിയിച്ചു.


സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ്ണ ലോക്ഡൗൺ ആയിരിക്കും അത്യാവശ്യ മെഡിക്കൽ സേവനങ്ങളും അവശ്യ സർവീസുകളും സർക്കാർ നിർദേശിച്ച മറ്റു വിഭാഗങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ പോലീസ് പരിശോധന കർശനമാക്കും പൊതുഗതാഗതം ഉണ്ടാകില്ല


ഒറ്റ ക്ലിക്കിൽ കുതിച്ചു പായാൻ കൊച്ചി.
കൊച്ചി നഗരത്തിൽ യാത്ര ചെയ്യണമെങ്കിൽ ഇനി ഒരൊറ്റ ക്ലിക്ക് മതി. മെട്രോ മുതൽ ഓട്ടോ വരെയുള്ള എല്ലാ ഗതാഗത സൗകര്യങ്ങളും ഒറ്റ കുടക്കീഴിൽ ആക്കുന്ന ഡിജിറ്റൽ സംവിധാനത്തിന്റെ ആദ്യഘട്ടം കൊച്ചിയിൽ നിലവിൽവന്നു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം


തലശ്ശേരി- കതിരൂർ സർവീസ് സഹകരണ ബാങ്ക് വി വി കെ അവാർഡ് കവി കെ സച്ചിദാനന്ദന് കാവ്യമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ച് കാരായി രാജൻ ചെയർമാനായ വി വി കെ സമിതിയാണ് അവാർഡ് നിർണയിച്ചത് അരലക്ഷം രൂപയും ശില്പവും പെയിന്റിംഗ് മാണ് പുരസ്കാരം


വനിതാ ശിശു വികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന കനൽ കർമ്മപരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു


സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.