30/7/2021| Current Affairs Today in Malayalam

പറമ്പിക്കുളം കടുവാ സങ്കേതത്തിന് ആഗോള അംഗീകാരം
ന്യൂഡൽഹി- കേരളത്തിലെ പറമ്പിക്കുളം ഉൾപ്പെടെ രാജ്യത്തെ 14 കടുവസങ്കേതങ്ങൾക്ക്‌ മികച്ച കടുവ പരിപാലനത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. തമിഴ്നാട്ടിലെ മുതുമല, ആനമല. കർണാടകത്തിലെ ബന്ദിപ്പൂർ എന്നിവക്കും ഇതേ അംഗീകാരം ലഭിച്ചു.


27% ഒബിസി സംവരണം
ന്യൂഡൽഹി- സർക്കാർ മെഡിക്കൽ
കോളേജുകളിൽ മെഡിക്കൽ, ഡെന്റൽ ബിരുദ- ബിരുദാനന്തര കോഴ്സ് അഖിലേന്ത്യാ കോട്ടയിൽ 27% ഒ ബി സി സംവരണവും 10% സാമ്പത്തിക പിന്നോക്ക സംവരണവും
(E W S) ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.


കോവിഡ്
രാജ്യത്ത് 43, 509 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു.
കേരളത്തിൽ 22, 064 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു.


കോവിഡിന്റെ ഏറ്റവും വ്യാപന ശേഷിയുള്ള ഡെൽറ്റാ വകഭേദം ഇതുവരെ 132 രാജ്യങ്ങളിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന.


പ്രഥമ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരം.
തിരുവനന്തപുരം-ടെലിവിഷൻ മേഖലയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ പുതുതായി ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിന്റെ ചെയർമാനും ഏഷ്യാവില്ലെ ചീഫ് എഡിറ്ററുമായ ശശികുമാറിന് നൽകും.


കേരളത്തിലെ ഉയർന്നതോതിലുള്ള കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാരിനെ സഹായിക്കാൻ കേന്ദ്രം വിദഗ്ധ സംഘത്തെ നിയോഗിച്ചു.


ആലുവ-കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു.
ചിത്രശലഭങ്ങളുടെ കപ്പൽ, പശുവുമായി നടക്കുന്ന ഒരാൾ, അവസാനത്തെ ചായം. പരലോക വാസസ്ഥലങ്ങൾ.
പൈപ്പിൻ ചുവട്ടിലെ മൂന്നു സ്ത്രീകൾ തുടങ്ങി നിരവധി കൃതികൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ‘മരിച്ചവർ സിനിമ കാണുകയാണ്’ എന്ന ചെറുകഥാ സമാഹാരത്തിന് 2013-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
മൃഗയാ പുരസ്കാരം, എസ്ബിടി സാഹിത്യപുരസ്കാരം, കെ എ കൊടുങ്ങല്ലൂർ സ്മാരക പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


ഓ.കെ ജോണി എഴുതിയ ‘കാവേരിയോടൊപ്പം എന്റെ യാത്രകൾ’ എന്ന യാത്രാവിവരണഗ്രന്ഥം കന്നഡ പത്രപ്രവർത്തകൻ വിക്രം കാന്തിക്കരെ ‘കാവേരി തീരദ പയണ’ എന്ന പേരിൽ കന്നട ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. മലയാളത്തിൽ നിന്ന് കന്നടയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന ആദ്യ യാത്രാവിവരണ ഗ്രന്ഥം ആണ് ഇത്.


കോഴിക്കോട്-വയനാടിന്റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയും ആവിഷ്കരിക്കുന്ന ‘പക’ എന്ന
ചിത്രം ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പൂർവ്വ വിദ്യാർത്ഥിയും സൗണ്ട് ഡിസൈനറുമായ നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് പക.


ഇന്ത്യയിൽ നിന്ന് മോഷണം പോയെന്നു കരുതുന്ന ആറെണ്ണമടക്കം 14 കലാസൃഷ്ടികൾ ഓസ്ട്രേലിയ രാജ്യത്തിന് തിരികെ നൽകുന്നു.


ടോക്കിയോ ഒളിമ്പിക്സ്
ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീനയെ അട്ടിമറിച്ച് ഇന്ത്യൻ ഹോക്കി ടീം ക്വാർട്ടർ ഫൈനലിൽ കടന്നു.


ടോക്കിയോ ഒളിമ്പിക്സ് മെഡൽ നില
ചൈന 15 സ്വർണ്ണം7 വെള്ളി 9 വെങ്കലം
ജപ്പാൻ 15 സ്വർണ്ണം 4 വെള്ളി6 വെങ്കലം
അമേരിക്ക 14 സ്വർണ്ണം 14 സ്വർണ്ണം
10 വെങ്കലം


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.