25/7/2021
ടോക്യോയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ.
വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ മീരാഭായി ചാനുവിന് വെള്ളിമെഡൽ ലഭിച്ചു.
ചൈനയുടെ ഹോ ഷിഹൂയിക്കാണ് സ്വർണമെഡൽ ലഭിച്ചത്.
ഒളിമ്പിക്സിൽ വെള്ളി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് മീരാഭായി ചാനു.
2016 റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റൺ താരം പി വി സിന്ധുവിനു വെള്ളിമെഡൽ ലഭിച്ചിരുന്നു.
2000 സിഡ്നി ഒളിമ്പിക്സിൽ കർണം മല്ലേശ്വരി ഭാരോദ്വഹനത്തിൽ വെങ്കലമെഡൽ നേടിയതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ മെഡൽ കൂടിയാണിത്.
കുവൈറ്റ് മലയാളികളുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) രൂപീകരിച്ച കുവൈറ്റ് കല ട്രസ്റ്റിന്റെ സാംബശിവൻ സ്മാരക പുരസ്കാരം പ്രൊഫ. എം കെ സാനുവിന് സമ്മാനിച്ചു
കേരളം പാഠ്യപദ്ധതി പരിഷ്കരിക്കും
എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണ നടപടികളിലേക്ക് സംസ്ഥാനവും കടക്കുന്നു.
കുട്ടികൾക്കുള്ള ഭാരത് ബയോടെക്കിന്റെ കോ വാക്സിൻ പരീക്ഷണഫലം സപ്തംബറിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഡയറക്ടർ
ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു
സംസ്ഥാനത്ത് ശനിയാഴ്ച 4, 53, 339 പേർക്ക് കൊവിഡ് വാക്സിൻ നൽകി ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേർക്ക് നൽകുന്നത്
അഫ്ഗാനിൽ നിശാനിയമം
അഫ്ഗാനിസ്ഥാനിലെ 34 -ൽ 31 പ്രവിശ്യകളിലും ശനിയാഴ്ച സർക്കാർ നിശാനിയമം ഏർപ്പെടുത്തി. താലിബാൻ കടുത്ത ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഇതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണും വധശിക്ഷ നിർത്തി വധശിക്ഷയ്ക്കു പകരം രാജ്യത്തിനി മുതൽ 30 കൊല്ലം തടവോ ജീവപര്യന്തമോ ആയിരിക്കും ശിക്ഷ. ആഫ്രിക്കൻ വൻകരയിൽ വധശിക്ഷ ഒഴിവാക്കുന്ന 23-മത്തെ രാജ്യമാണ് സിയെറ ലിയോൺ
ഓസ്ട്രേലിയയിൽ ലോക്ഡൗണിന് എതിരെ വ്യാപക പ്രതിഷേധം