2026 ഒക്ടോബർ 1-10 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2026 ഒക്ടോബർ 1-10 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam
2027 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മറാഠി ചിത്രം?
ഗൊന്ധൽ (Gondhal)
സംവിധാനം – സന്തോഷ് ദവാഖർ
2027 -ൽ 65 മത് കേരള സ്കൂൾ കലോത്സവത്തിന്റെ വേദി?
എറണാകുളം
2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചവർ?
കാൾ ഡീസെറോത്ത് ( അമേരിക്ക)
പീറ്റർ ഹെഗെമാൻ (ജർമ്മനി)
ജോർജ് നാഗൽ (ജർമ്മനി)
മസ്തിഷ്കത്തിലെ നാഡീ കോശങ്ങളുടെ പ്രവർത്തനം പ്രകാശം ഉപയോഗിച്ച് നിയന്ത്രിക്കാൻ സഹായിക്കുന്ന
ഒപ്റ്റോജെനറ്റിക്സ് (Optogenetics) എന്ന സാങ്കേതികവിദ്യ കണ്ടെത്തിയതിനാണ് നോബൽപുരസ്കാരം ലഭിച്ചത്
പട്ടികജാതി വിഭാഗത്തിലെ വനിതകൾ ക്കായി കേരള സർക്കാർ ആരംഭിക്കുന്ന പുതിയ സ്വയം തൊഴിൽ സഹായ പദ്ധതി?
ദാക്ഷായണി (Dakshayani Self-Entrepreneurship Assistance Scheme)
കേരളത്തിലെ ആദ്യ റിവർ മ്യൂസിയം (River Museum) സ്ഥാപിതമാകുന്നത്?
വള്ളക്കടവ് (തിരുവനന്തപുരം)
മലയാള സിനിമയിലെ ആദ്യ ഡബ്ബിങ് ആർട്ടിസ്റ്റ് എന്നറിയപ്പെടുന്ന അടുത്തിടെ അന്തരിച്ച പ്രമുഖ വ്യക്തി?
മുതുകുളം ജഗദമ്മ
കേരളത്തിന്റെ 5- മത് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ?
എം കെ മുനീർ
2026 ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ് ജംപിൽ വെള്ളിമെഡൽ നേടിയ മലയാളി താരം? ആൻസി സോജൻ
പുരുഷ വിഭാഗം ലോങ് ജംപിൽ വെള്ളിമെഡൽ നേടിയ മലയാളി താരം? മുരളി ശ്രീശങ്കർ
2026 ലെ ലോക ബഹിരാകാശ വാരത്തിന്റെ (World Space Week 2026) ഔദ്യോഗിക പ്രമേയം
റോക്കറ്റ് വിപ്ലവം (Rocket Revolution)
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ചെയർമാൻ? പ്രേംകുമാർ
ഐച്ചി – നാഗോയ ഏഷ്യൻ ഗെയിംസിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക യേന്തുന്ന താരം?
നീരു ദണ്ഡ (ഷൂട്ടിംഗ് താരം)
2026 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിലെ വനിതാ ട്രാപ്പ് ഇനത്തിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം?
നീരു ദണ്ഡ
കേരള ഫോക് ലോർ അക്കാദമി ചെയർമാൻ?
സുരേഷ് ബാബു എളയാവൂർ
ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ മേരി കോമിന് ശേഷം സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം?
ലവ്ലിന ബോർഗോഹെയ്ൻ
2026 ഏഷ്യൻ ഗെയിംസ് വനിതകളുടെ ഹോക്കിയിൽ സ്വർണ്ണ മെഡൽ നേടിയ രാജ്യം?
ഇന്ത്യ
ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണമെഡൽ നേടിയത്
44 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വനിത ഹോക്കി ടീം ഏഷ്യൻ ഗെയിംസിൽ സ്വർണം മെഡൽ നേടുന്നത്
2026 – ലെ 20- മത് ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ
ഒന്നാംസ്ഥാനത്ത് ചൈന
രണ്ടാം സ്ഥാനത്ത് – ജപ്പാൻ
മൂന്നാം സ്ഥാനത്ത്- ദക്ഷിണ കൊറിയ
നാലാം സ്ഥാനത്ത് – ഇന്ത്യ
(21 സ്വർണം 27 വെള്ളി 37 വെങ്കലം ഉൾപ്പെടെ 85 മെഡലുകൾ നേടി)
UN പുറത്തുവിട്ട വയോജന സൗഹൃദ നഗരങ്ങളുടെ ഗ്ലോബൽ നെറ്റ്‌വർക്ക് പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ നഗരം? കോഴിക്കോട്
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ടമെഡൽ നേടുന്ന ആദ്യ മലയാളി താരം?
വിദർഷ കെ വിനോദ്
സിബിഎസ്ഇ യുടെ ചെയർമാനായി നിയമിതനായത്?
മൻദീപ് കെ ഭണ്ഡാരി
46 മത് ഫിഡെ ചെസ് ഒളിമ്പ്യാഡ് ഓപ്പൺ വിഭാഗം ജേതാക്കളായ രാജ്യം?
ഉസ്ബെക്കിസ്താൻ
വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ധീരനായ ഇന്ത്യൻ പൈലറ്റ്?
സ്മിത് മച്ചാർ
2026 – ഭൗമസൂചിക പദവി GI Tag ലഭിച്ച മന്ദർ ഏതു സംസ്ഥാനത്തെ പരമ്പരാഗത സംഗീതോപകരണം?
ജാർഖണ്ഡ്
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ?
രവീന്ദ്രൻ
വൈസ് ചെയർപേഴ്സൺ-
പ്രിയങ്ക നായർ
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡീഷ്യ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ്?
അർണബ്
പേര് നിർദ്ദേശിച്ച രാജ്യം –
ബംഗ്ലാദേശ്
2026-ൽ FIDE എക്സലൻസ് അവാർഡുകളിൽ മികച്ച വനിതാ ചെസ് താരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം?
ദിവ്യാ ദേശ്മുഖ്
2026 ഏഷ്യൻ ഗെയിംസ് വനിതകളുടെ കബഡിയിൽ സ്വർണ മെഡൽ നേടിയ രാജ്യം?
ഇന്ത്യ
കേരളത്തിലെ ലഹരി മാഫിയക്കെതിരെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏറ്റവും പുതിയ സമഗ്ര ജനകീയ ക്യാമ്പയിൻ?
മയങ്ങില്ല കേരളം
2026-ലെ 58 മത് കേരള സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ വേദി? മണ്ണാർക്കാട്
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ യാത്രാവിമാനം?
സാരസ് മാർക്ക് -2
ഓൺലൈൻ ഡെലിവറി നടത്തുന്ന ഗിഗ് (Gig Workers) തൊഴിലാളികൾക്കായി സംസ്ഥാനത്തെ ആദ്യത്തെ വിശ്രമകേന്ദ്രം നിലവിൽ വന്ന നഗരം?
തിരുവനന്തപുരം
ഗിഗ് തൊഴിലാളികൾക്കുള്ള വിശ്രമ കേന്ദ്രം- ഗിഗോൺ (GIGON)
കേരളത്തിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികളുടെയും വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനായി സർക്കാർ വിപുലീകരിച്ച പോർട്ടൽ?
സമ്പൂർണ്ണ
2026 ഒക്ടോബറിൽ അന്തരിച്ച ബ്രിട്ടനിലെ ജനപ്രിയ എഴുത്തുകാരനും മുൻനിര രാഷ്ട്രീയ നേതാവുമായ വ്യക്തി
ജെഫ്രി ആര്‍ച്ചര്‍
അടുത്തിടെ ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ടെന്നീസ് ഇതിഹാസം?
റോജർ ഫെഡറർ
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇരട്ട പുഷ്പമേഖല സ്ഥിതിചെയ്യുന്നത്
ലേ (ലഡാക്ക് )
2027 ലെ 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി?
എറണാകുളം
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാ രുടെയും സംരക്ഷണ നിയമ പ്രകാരം മരുമകൾ ‘മക്കൾ’ എന്ന നിർവചനത്തിൽ ഉൾപ്പെടില്ലെന്ന് നിർദ്ദേശിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി
2026 ജൂനിയർ വനിതാ ഏഷ്യ കപ്പ് ഹോക്കി കിരീടം നേടിയത് ടീം?
ഇന്ത്യ
ചൈനയിലെ മോഖിയിൽ നടന്ന ഫൈനൽ മത്സരത്തിൽ ആതിഥേയരായ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടർച്ചയായ മൂന്നാം കിരീടവും (ഹാട്രിക്) സ്വന്തമാക്കിയത്.
ഭൂമിയുടെ ഏറ്റവും വടക്കേ അറ്റമായ 90 ഡിഗ്രി ഉത്തരധ്രുവത്തിൽ എത്തിയ ആദ്യ മലയാളി?
ഡോ. എസ് ബിജോയ് നന്ദൻ
സ്ത്രീയേ ഇതാ നിന്റെ മകൻ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ബാബു അബ്രഹാം
ബാബു എബ്രഹാം എഴുതിയ
കമ്പിളികണ്ടത്തെ കൽഭരണികൾ
എന്ന ഓർമ്മപ്പുസ്തകത്തിന്റെ രണ്ടാം ഭാഗം- സ്ത്രീയേ ഇതാ നിന്റെ മകൻ
സ്കൂളുകളിൽ തുടർച്ചയായി ഹാജരാകാതിരിക്കുന്ന കുട്ടികളെ തിരികെ സ്കൂളിലേക്ക് എത്തിക്കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി?
കൂടെ
ഓർമ്മകളുടെ നാലുമണിപ്പൂക്കൾ എന്ന കൃതിയുടെ രചയിതാവ്?
സോമൻ കടലൂർ
പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി രാജ്യത്തിന് സമർപ്പിച്ചതിന്റെ 41- മത് വാർഷികം ആഘോഷിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം?
സൈലന്റ് വാലി
1984 നവംബർ 15 -ന് ദേശീയോദ്യാനമായി പ്രഖ്യാപിച്ച സൈലന്റ് വാലി 1985 -നാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി രാജ്യത്തിന് സമർപ്പിച്ചത്
വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങകളുടെ പ്രധാന സംരക്ഷണ ആവാസ കേന്ദ്രമാണ് സൈലന്റ് വാലി ദേശീയോദ്യാനം
ഏഷ്യ കപ്പ് ജൂനിയർ ഹോക്കിയിൽ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കിരീടം നേടിയ രാജ്യം?
ഇന്ത്യ
പുരഷവിഭാഗം ഫൈനലിൽ ദക്ഷിണ കൊറിയ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ ആറാം കിരീടം സ്വന്തമാക്കിയത്
വനിതാ വിഭാഗം ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതാ ടീം തങ്ങളുടെ മൂന്നാം ഏഷ്യ കപ്പ് കിരീടം നേടിയത്
കേന്ദ്രധന മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗ നിർദ്ദേശപ്രകാരം എത്ര രൂപയ്ക്ക് മുകളിലുള്ള യുപിഐ വാണിജ്യ ഇടപാടുകൾക്കാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കുന്നത്?
2000 രൂപ
കേരളത്തിലെ ഒരു ജില്ലയുടെ കലക്ടർ ആവുന്ന പട്ടികവർഗ്ഗ സമുദായത്തിൽ നിന്നുള്ള ആദ്യ വനിത?
ശ്രീധന്യ സുരേഷ് (കാസർകോട്)
പ്രമുഖ സഹകരണ പ്രസ്ഥാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ചെയർമാനായി നിയമിതനായത്?
എസ് ഷാജു
ദർഘകാലം ചെയർമാനായിരുന്ന രമേശൻ പാലേരിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്
ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് സംസ്ഥാന എക്സൈസ് വകുപ്പ് നടപ്പിലാക്കിവരുന്ന സമഗ്ര ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതി?
മിഷൻ വിമുക്തി
മരവിപ്പിനും ശ്വാസ തടസ്സത്തിനും കാരണ മാകുന്ന അതിമാരകമായ വിഷാംശം അടങ്ങിയിരിക്കുന്നതിനാൽ അടുത്തിടെ വിൽക്കുന്നതിനും വാങ്ങുന്നതിനും പാകം ചെയ്ത് കഴിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയ മത്സ്യം?
പഫർ ഫിഷ്
നാസയുടെ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുന്ന പദ്ധതിയായ ആർട്ടെമിസ് 2 ദൗത്യത്തിൽ നിന്ന് അടുത്തിടെ വിരമിച്ച ബഹിരാകാശ സഞ്ചാരികൾ?
റീഡ് വെയ്സ്മാൻ (Reid Wiseman)
വിക്ടർ ഗ്ലോവർ (Victor Glover)
78 മത് എമ്മി പുരസ്കാര വേദിയിൽ ഒരേസമയം 2 മികച്ച നടനുള്ള പുരസ്കാരങ്ങൾ നേടി ചരിത്രം കുറിച്ച അഭിനേതാവ്?
മാത്യു റിസ്
അമേരിക്കൻ ടെലിവിഷൻ രംഗത്തെ ഏറ്റവും പരമോന്നത ബഹുമതിയായ എമ്മി അവാർഡുകൾ ആദ്യമായി സമ്മാനിച്ചത് 1949 ജനുവരിയിലാണ്
ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്ന് ഭരണ കാലയളവുകളിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നേതാവ്?
നരേന്ദ്രമോദി
ലോകബാങ്കിന്റെ പുതിയ ചീഫ് എക്കണോമിസ്റ്റായി നിയമിതനായത്?
മൈക്കൽ ക്രെമർ
UN ആഗോള ഭക്ഷ്യ പദ്ധതി മേധാവിയായി നിയമിതനായത്?
ലൂക്ക് ലിൻഡ് ബെർഗ്
2027 -ൽ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകുന്നത്? കേരളം
2026 ലെ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് ജേതാക്കൾ?
ഈസ്റ്റ് ബംഗാൾ എഫ് സി
ആത്മ നിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ചാവേർ ഡ്രോൺ?
ദിവ്യാസ്ത്ര എം കെ 3
2026 വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനു വേദിയാകുന്നത്?
യു എ ഇ
കലക്ടറേറ്റ് വളപ്പിന്റെ 6 കവാടങ്ങൾക്കും സാംസ്കാരിക സാഹിത്യ നായകന്മാരുടെ പേരുകൾ നൽകാൻ തീരുമാനിച്ച കലക്ടറേറ്റ്?
കാക്കനാട് കലക്ടറേറ്റ് (എറണാകുളം)
ദാക്ഷായനി വേലായുധൻ,
സഹോദരൻ അയ്യപ്പൻ,
പണ്ഡിറ്റ് കറുപ്പൻ,
ജി ശങ്കരക്കുറുപ്പ്,
ചങ്ങമ്പുഴ എന്നി വ്യക്തികളുടെ പേരിലാണ് നാമകരണം ചെയ്യുന്നത്
ഇന്ത്യയിലെ ആദ്യ സ്വകാര്യ ബ്രാൻഡഡ് പാസഞ്ചർ ട്രെയിൻ?
സ്പ്രൈറ്റ് തേജസ് എക്സ്പ്രസ്
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലോകമതപാർലമെന്റ് സംഘടിപ്പിക്കുന്നത്?
ടോക്കിയോ (ജപ്പാൻ)
ഓപ്പറ ബോക്സ് എന്ന പുസ്തകത്തിന്റെ രചയിതാവ്?
സാറാ ജോസഫ്
കേരള ബാലസാഹിത്യ അക്കാദമിയുടെ 2026 ലെ ബാലശാസ്ത്ര സാഹിത്യ പുരസ്കാര ജേതാവ്?
ഡോ ടി എ അരുൺ
കൃതി – ചന്ദ്രന്റെ കഥ
അടുത്തിടെ മുൻഗണന റേഷൻ കാർഡുകൾ ലഭിച്ചതിനെത്തുടർന്ന് വാർത്തകളിൽ ഇടം പിടിച്ച കേരളത്തിലെ ആദിവാസി വിഭാഗം?
ചോലനായ് ക്കാർ
ഇന്ത്യയിലെ പരീക്ഷ പരിഷ്കാരങ്ങൾ ക്കായുള്ള ഉന്നതതല ടാസ്ക് ഫോഴ്സിന്റെ അധ്യക്ഷനായി നിയമിതനാകുന്നത്?
നന്ദൻ നിലേകനി
2026 നൂറാമത് ജന്മവാർഷികം ആചരിക്കപ്പെടുന്ന മുൻ ക്യൂബൻ പ്രസിഡന്റ്?
ഫിഡൽ കാസ്ട്രോ
ക്രോക്കോച്ച് ജനത പാർട്ടി ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകൾ മെച്ചപ്പെടുത്തുന്നതിനായി സ്വാതന്ത്ര്യ ദിനത്തിൽ തുടങ്ങിയ രാജ്യവ്യാപക ക്യാമ്പയിൻ?
സ്കൂൾ തിക് കരോ
C J P സ്ഥാപിതമായത്- 2026 മെയ് 16
സ്ഥാപകൻ – അഭിജിത് ദീപ്തെ
ഒക്ടോബർ 1 മുതൽ പാലക്കാട് ഡിവിഷനിൽ നിന്ന് ഏത് ഡിവിഷനിലേക്കാണ് മംഗളൂരു റെയിൽപാത മാറുന്നത്?
സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിലുള്ള മൈസൂരു ഡിവിഷനിലേക്ക്
2026 ഓഗസ്റ്റ് അന്തരിച്ച പ്രമുഖ ഇന്ത്യൻ ചരിത്രകാരൻ?
പ്രൊഫ. സുമിത് സർക്കാർ
റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മൊബൈൽ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം നൽകുന്ന മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം?
സചേത്
സേവനങ്ങൾ സുതാര്യമാക്കാൻ കേരള പോലീസ് ആരംഭിച്ച പുതിയ പദ്ധതി?
മൈ പോലീസ് സ്റ്റേഷൻ
Weekly Current Affairs | 2026 ഒക്ടോബർ 1-10 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam|General knowledge| പൊതുവിജ്ഞാനം