2026 നവംബർ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2026 നവംബർ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam
2026 ലെ ബുക്കർ പുരസ്കാരം ജേതാവ്?
എം ജോൺ ഹാരിസൺ (ബ്രിട്ടൻ)
കൃതി –ദി എൻഡ് ഓഫ് എവെരിതിങ്
(The End of Everything)
ബുക്കർ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ( 81 വയസ്സ്)
ഒരു സയൻസ് ഫിക്ഷന് ബുക്കർ ലഭിക്കുന്നത് ആദ്യമായിട്ടാണ്
വിദ്യാർത്ഥികളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി കേരള കൃഷി വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്നു നടപ്പാക്കുന്ന കതിർ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ?
മോഹൻലാൽ
മികച്ച ഫുട്ബോൾ താരങ്ങൾക്കുള്ള
2026 – ലെ ബാലൺ ദ്യോർ (BALLON D’ON) പുരസ്കാരം നേടിയ
പുരുഷതാരം? ഹാരി കെയ്ൻ (ഇംഗ്ലണ്ട്)
വനിതാതാരം? അലക്സിയ പുട്ടെയാസ് (സ്പെയിൻ)
ഫോർമുല വൺ കാറോട്ടത്തിൽ വേൾഡ് ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പ് 2026 ജേതാവായത് ?
ആൻഡ്രിയ കിമി ആന്റോനെല്ലി
ഫോർമുല വൺ ചാമ്പ്യൻ ആവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
ലോക പ്രമേഹ ദിനം?
നവംബർ 14
ഇന്ത്യയിൽ ശിശുദിനമായി ആഘോഷിക്കുന്നത് എന്ന്?
നവംബർ 14
കേരളത്തിൽ റോഡപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് രൂപീകരിച്ച കേരള റോഡ് സേഫ്റ്റി മിഷന്റെ ബ്രാൻഡ് അംബാസിഡർ?
മമ്മൂട്ടി
2026 നവംബർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച താരം?
ക്രിസ്റ്റിയാനോ റൊണാൾഡോ (പോർച്ചുഗൽ)
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ തൊണ്ണൂറാം വാർഷികം ആചരിച്ചത്?
2026 നവംബർ 12
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് – 1936 നവംബർ 12
മത്സ്യ തൊഴിലാളി വനിതകൾക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിനായി 75% സബ്സിഡി നൽകുന്ന കേരള സർക്കാർ പദ്ധതി?
ഷി -സ്കൂട്ടർ
യുഎസ് ലെ ലോസ് ഏഞ്ചൽസ് നഗരത്തിന്റെ മേയറായി 2026 നവംബറിൽ തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത? നിത്യാരാമൻ
സമ്പൂർണ്ണ സൈബർ സുരക്ഷിത കേരളം ലക്ഷ്യമിട്ട് കേരള പോലീസ് സൈബർ വിഭാഗം ആരംഭിച്ച പുതിയ പദ്ധതി?
CLICK
Community Led Initiative for Cyber Resilient Kerala
കേരള പോലീസിന്റെ ക്ലിക്ക് (CLICK) സൈബർ സുരക്ഷാ പ്രചാരണത്തിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത നടൻ?
മമ്മൂട്ടി
നടൻ മോഹൻലാൽ ഓഷോ രജനീഷിനെ കുറിച്ച് എഴുതിയ കുറിപ്പുകളുടെ സമാഹാരം? ഉള്ളം തൊട്ട ഉറവ
ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ദളിത് വനിതയായ ദാക്ഷായണി വേലായുധന്റെ പേര് അടുത്തിടെ നൽകാൻ തീരുമാനിച്ച സ്കൂൾ?
പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ (തൃശൂർ)
2026 നവംബർ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?
മുരശ്
പേര് നിർദ്ദേശിച്ച രാജ്യം- ഇന്ത്യ
പരമ്പരാഗത തമിഴ് വാദ്യോപകരണമാണ് മുരശ്
2026 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്?
അർണബ്
പേര് നൽകിയ രാജ്യം – ബംഗ്ലാദേശ്
കേരളത്തിൽ പട്ടിക വിഭാഗങ്ങൾക്കായി 2026 മുതൽ ആരംഭിക്കുന്ന സമഗ്ര ഭവന നിർമ്മാണ പദ്ധതി?
തനത്
തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ 2026 ലെ തോപ്പിൽ ഭാസി പുരസ്കാരത്തിന് അർഹനായത്?
എം മുകുന്ദൻ
ഇന്റർനാഷണൽ സോളാർ അലയൻസിൽ അംഗമാകുന്ന 116 മത്തെ രാജ്യം?
ബഹാമാസ്
2026 നവംബറിൽ അന്തരിച്ച പ്രശസ്ത മലയാളം ചലച്ചിത്ര ഛായാഗ്രാഹകൻ?
ഷാജി കുമാർ
അടുത്തിടെ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കപ്പെട്ട അമേരിക്കൻ നഗരം? ബിസ്മാർക്ക്
കാർഷിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ കേരള കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതി?
കൃഷി സഖി
കായംകുളം താപനിലയത്തിൽ അഞ്ചര വർഷത്തിനുശേഷം വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചപ്പോൾ നാഫ്തയ്ക്ക് പകരമായി ഉപയോഗിച്ച പുതിയ ഇന്ധനം?
മെഥനോൾ
സമ്പൂർണ്ണ സൈബർ സുരക്ഷിത കേരളം ലക്ഷ്യമിട്ട് കേരള പോലീസ് സൈബർ വിഭാഗം ആരംഭിച്ച പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ?
മമ്മൂട്ടി
മിഷൻ സമുദ്രയുടെ ഭാഗമായി രാജ്യാന്തര മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും സ്ഥാപിതമാകുന്ന ജില്ല?
എറണാകുളം
റോഡ് അപകടങ്ങളും മരണങ്ങളും 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആവിഷ്കരിച്ച സമഗ്ര റോഡ് സുരക്ഷാ പദ്ധതി?
ജീവ-സുയാത്ര
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനായി കേരളസർക്കാർ തയ്യാറാക്കുന്ന ഇൻഷുറൻസ് പദ്ധതി?
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതി? പൊൻചിറകുകൾ
എല്ലാം മദ്രസകളിലും ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിയ സംസ്ഥാനം?
പശ്ചിമ ബംഗാൾ
കേരളത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി കായിക വകുപ്പ് ആരംഭിച്ച സൗജന്യ നീന്തൽ പരിശീലന പദ്ധതി?
സ്ഫ്ലാഷ് പദ്ധതി
കേരളത്തിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന അധിനിവേശ മത്സ്യം? മൊസാംബിക് തിലാപ്പിയ
2026 – ഒക്ടോബർ പുന്നപ്ര -വയലാർ സമരം നടന്നതിന്റെ എത്രാം വാർഷികമാണ് ആചരിക്കുന്നത്?
80 വാർഷികം
2026 ലെ കേരളസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ജേതാക്കളായ ജില്ല?
തൃശ്ശൂർ
വേദി – തിരുവനന്തപുരം
സാനിറ്ററി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി കേരളത്തിലെ ആദ്യത്തെ റീജ്യണൽ സാനിറ്ററി പ്ലാന്റ് സ്ഥാപിക്കുന്നത്?
പാലക്കാട് (കഞ്ചിക്കോട്)
2026 നവംബർ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ചിത്രകാരിയും പത്മഭൂഷൻ ജേതാവുമായ വ്യക്തി?
അർപിത സിംഗ്
2026 നവംബറിൽ അന്തരിച്ച പ്രശസ്ത സിത്താർ വാദകൻ?
പണ്ഡിറ്റ് മണിലാൽ നാഗർ
ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി പ്രവചിക്കാൻ തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി വികസിപ്പിച്ച സംവിധാനം?
ഡ്യൂസ് (DEWS)
2026 ലെ ബിംസ്റ്റെക് (BIMSTEC)
സമുദ്ര സുരക്ഷാ അത്യാസത്തിന് ആതിഥേയത്വം വഹിച്ച രാജ്യം?
ഇന്ത്യ
ഓസ്കർ ക്ലെയിൻ മെറ്റൽ ലഭിച്ച ആദ്യ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ?
അശോക് സെൻ
2026 നവംബറിൽ പ്രകാശനം ചെയ്യുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഡയറി കുറിപ്പുകൾ അടങ്ങുന്ന പുസ്തകം?
ദി പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്
T-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരം?
അഭിഷേക് ശർമ
കേരള വനംവകുപ്പിന്റെ പുതിയ ബ്രാൻഡ് അംബാസിഡർമാർ?
കുഞ്ചാക്കോ ബോബൻ
പൃഥ്വിരാജ്
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ IOA അത് ലറ്റ്സ് കമ്മീഷൻ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്?
പിവി സിന്ധു
വൈസ് ചെയർമാൻ- ഹർമൻ പ്രീത് സിംഗ്
ഇന്ത്യയിലെ ആദ്യത്തെ സഹകരണ എയർലൈൻ ആരംഭിക്കാൻ അടുത്തിടെ പദ്ധതി അംഗീകരിച്ച സംസ്ഥാനം?
കേരളം
24 കാരറ്റ് തങ്കത്തിൽ തീർത്ത ലോകത്തിലെ ആദ്യത്തെ ഗോൾഡ് വോക്ക് വേ നിലവിൽ വരുന്നത്?
ദുബായ്
ഓർമ്മകളും യാത്രകളും എന്ന പുസ്തകം എഴുതിയത്?
ഷാനിമോൾ ഉസ്മാൾ
സംസ്ഥാന സർക്കാറിന്റെ 2026 ലെ ഭരണഭാഷ പുരസ്കാരത്തിൽ മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത്?
തൃശൂർ
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദയാത്ര ഒരുക്കാൻ KSRTC ബജറ്റ് ടൂറിസം സെൽ ആരംഭിച്ച പുതിയ പദ്ധതി?
വിജ്ഞാന ദർശനി
ഭൂഗർഭജല റീച്ചാർജിങ് സംബന്ധിച്ച ആസൂത്രണത്തെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
പുന:ഭരൺ
വിഴിഞ്ഞം തുറമുഖത്ത് എത്തിയ പ്രഥമ ഇറക്കുമതി കപ്പൽ?
MSC സബ്രീന 3
ബാലൺ ദ്യോർ ഓഫ് ഓൾ ടൈം (ബോട്ട്)
2026 പുരസ്കാരത്തിന് അർഹനായ ഫുട്ബോൾ താരം?
ക്രിസ്റ്റി യാനോ റൊണാൾഡോ
കേരളത്തിൽ ഗാർഹിക പീഡനങ്ങൾ തടയുന്നതിനും സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്ന തിനുമായി സംസ്ഥാന ആഭ്യന്തരവകുപ്പ് ആരംഭിച്ച കാംപെയ്ൻ?
സ്പീക്ക് അപ്പ്
ഇന്ത്യയിലെ ആദ്യ ഇ -വേസ്റ്റ് വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്?
വയനാട്
അടുത്തിടെ മൗറീഷ്യൻ ഭാഷയിൽ പുറത്തിറക്കിയ ശ്രീനാരായണഗുരുവിന്റെ പ്രശസ്തമായ കൃതി?
ദൈവദശകം
Weekly Current Affairs | 2026 നവംബർ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam