WEEKLY CURRENT AFFAIRS 2026 SEPTEMBER 13-19 IN MALAYALAM|PSC EXAM 2026|PSC QUESTIONS|KERALA PSC| GK MALAYALAM


2026 സെപ്റ്റംബർ 13-19 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2026 സെപ്റ്റംബർ 13 -19 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

26-മത് ഷാങ് ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയുടെ വേദി?
ബിഷ് കെക്ക് (കിർക്കിസ്ഥാൻ)

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കിയ ഇന്ത്യൻ വനിത?
ശിവാനി മെഹ്റോത്ര

പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹ ഗാന്ധിജിയെ കുറിച്ച് രചിച്ച ഏറ്റവും പുതിയ പുസ്തകം
ആർഗ്യുമെന്റ്സ് വിത്ത് ഗാന്ധി
(Arguments with Gandhi)

എസ് മഹാദേവൻ തമ്പിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട നിലം എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പേര്?
പാഡി വിസ്പെറർ (Paddy Whisperer)

പ്രശസ്ത വിവർത്തകയായ രാധിക പി മേനോൻ ആണ് മലയാളത്തിലെ നിലം എന്ന നോവൽ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയത്

ഇറാന്റെ എല്ലാ സാമ്പത്തിക സ്രോതസ്സുക ളും വിച്ഛേദിക്കുക ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച പദ്ധതി?
ഓപ്പറേഷൻ ഔട്ട് കാസ്റ്റ്

അങ്കണവാടി കുട്ടികളിലെ പോഷകാഹാര ക്കുറവ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി കേരള വനിത – ശിശുക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
ബാല്യ സ്പന്ദനം

ISRO യുടെ ഹ്യൂമൻ സ്പേയ്സ് സെന്റർ ഡയറക്ടറായി നിയമിതനായത്?
എസ് ആർ ബിജു

രാജ്യത്ത് വന വൃക്ഷ വിസ്തൃതി  വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2014-ൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതി?
ഗ്രീൻ ഇന്ത്യ മിഷൻ

ഈഗിൾസ് ഓഫ് സിവിലൈസേഷൻ 2026 എന്ന സംയുക്ത വ്യോമഭ്യാസം ആരംഭിച്ച രാജ്യങ്ങൾ?
ചൈന, ഈജിപ്ത് 

ഏതു രാജ്യവുമായി ചേർന്നാണ് ഹോർമോസിൽ പുതിയ കപ്പൽ ചാൽ നിർമ്മിക്കാനുള്ള കരാറിൽ ഇറാൻ ഒപ്പു വെച്ചത്?
ഒമാൻ

ഇന്ത്യ ഉൾപ്പെടെ 108 രാജ്യങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ പങ്കാളികളാക്കി
സ്പേസ് കിഡ്സ് ഇന്ത്യ വികസിപ്പിക്കുന്ന ആഗോള ഉപഗ്രഹ ദൗത്യം?
മിഷൻ ശക്തി സാറ്റ്

2026 ഹോക്കി ലോകകപ്പ് പുരുഷ കിരീടം സ്വന്തമാക്കിയ രാജ്യം?
ജർമ്മനി
ജർമ്മനിയുടെ നാലാമത്തെ കിരീടം
ഹോക്കി വനിതാ കിരീടം നേടിയത്- അർജന്റീന

അന്താരാഷ്ട്ര ബാല വിവാഹ വിരുദ്ധ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ (UN) തീരുമാനിച്ച ദിവസം?
നവംബർ 27

സാഹിത്യസൃഷ്ടികൾ എ ഐ ചാറ്റ് ബോട്ടുകൾ ഉപയോഗിച്ച് വികസിപ്പിക്കുന്നവരെ വിളിക്കുന്ന പേര്?
Bother

മലേഷ്യയിൽ വെച്ച് നടന്ന അന്താരാഷ്ട്ര സ്ക്വാഷ് ടൂർണ്ണമെന്റ് ആയ തുവാങ്കു
മുഹ് രിസ് ട്രോഫിയിൽ പുരുഷന്മാരുടെ ഫൈനലിൽ കിരീടം നേടിയ ഇന്ത്യയുടെ സ്ക്വാഷ് താരം?
അഭയ് സിങ്

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കിയത്?
ജോർജിയ മേലോണി

അടുത്തിടെ അന്തരിച്ച പ്രമുഖ മലയാള സാഹിത്യകാരനും ബാലസാഹിത്യകാരനുമായ വ്യക്തി?
ടി കെ ഡി മുഴപ്പിലങ്ങാട്

ഹംഗറിയിൽ നടന്ന പ്രശസ്തമായ കനിസ്സ ഓപ്പൺ ചെസ് ടൂർണമെന്റിൽ (Kanizsa Open 2026) ചാമ്പ്യനായ ഇന്ത്യയുടെ 19 കാരനായ ഗ്രാൻഡ് മാസ്റ്റർ?
പ്രാണേഷ് എം

ഓണക്കാലത്ത് പൂക്കളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കേരള കാർഷിക വികസന -കർഷക ക്ഷേമ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടപ്പിലാക്കിയ പദ്ധതി?
പൂവണി

ദളിതരുടെ പിതാവ് എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ എത്രാമത് ജന്മദിനമാണ് 2026 ആചരിച്ചത്?
163 മത് ജന്മദിനം

മാനസമിത്രം എന്ന കഥാസമാഹാരത്തിന്റെ രചയിതാവ്?
ഉണ്ണി ആർ

2026 -ലെ ഇ- സ്പോർട്സ് വേൾഡ് കപ്പ്
ചെസ് കിരീടം നേടിയത്?
മാഗ്നസ് കാൾസൺ (നോർവേ)
വേദി – പാരീസ്

ഇന്ത്യൻ കോസ്റ്റ് ഗാർഡും വിയറ്റ്നാം കോസ്റ്റ് ഗാർഡും ചേർന്നു നടത്തിയ സംയുക്ത സമുദ്രാഭ്യാസ പ്രകടനം?
സഹയോഗ് ഹോപ് – ടാക്

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് യുഎസ് അടുത്തിടെ ഒഴിവാക്കിയ രാജ്യം?
സിറിയ

സുരു സമ്മർ ഫെസ്റ്റിവൽ 2026 നടക്കുന്നത്?
ലഡാക്ക്

സോൺ നദിയുമായി ബന്ധപ്പെട്ട 25 വർഷം നീണ്ടുനിന്ന തർക്കം അവസാനിപ്പിച്ച സംസ്ഥാനങ്ങൾ?
ബീഹാർ, ജാർഖണ്ഡ്

യു. എസ് ടെക് കമ്പനിയായ അഡോബിയുടെ പുതിയ സി ഇ ഒ യായി തെരഞ്ഞെടുക്കപ്പെട്ടത്?
അനിൽ ചക്രവർത്തി

2026 പുറത്തുവിട്ട പഠന റിപ്പോർട്ട് പ്രകാരം ഉപഗ്രഹ വിക്ഷേപണ ചെലവ് ഏറ്റവും കൂടുതൽ ഉള്ള രാജ്യം?
ഇന്ത്യ 

2026 പായിപ്പാട്ട് ജലോത്സവത്തിൽ ജേതാക്കൾ ആയത്?
പായിപ്പാടൻ ചുണ്ടൻ
(അരോമ ബോട്ട് ക്ലബ് തുഴഞ്ഞ)

ആപ്പിളിന്റെ പുതിയ സി ഇ ഒ ?
ജോൺ ടർണസ്

Weekly Current Affairs | 2026 സെപ്റ്റംബർ 13 -19 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.