WEEKLY CURRENT AFFAIRS 2026 SEPTEMBER 1-12 IN MALAYALAM|PSC EXAM 2026|PSC QUESTIONS|KERALA PSC| GK MALAYALAM

2026 സെപ്റ്റംബർ 1 -12 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2026 സെപ്റ്റംബർ 1- 12 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam


മിസ് യൂണിവേഴ്സ് ഇന്ത്യ (Miss Universe India 2026) കിരീടം ചൂടിയ ആദ്യ മലയാളി?
കെസിയ ലിസ് മെജോ (Kaziah Liz Mejo)
(ആലപ്പുഴ, മാവേലിക്കര സ്വദേശി)
വേദി- ജയ്പൂർ

2026- പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ കെസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും.

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച അർജന്റീനയുടെ ഇതിഹാസതാരം?
ലയണൽ മെസ്സി

ഭൂമിയുടെ ഏറ്റവും വടക്കേ അറ്റമായ 90 ഡിഗ്രി ഉത്തരധ്രുവത്തിൽ എത്തിയ ആദ്യ മലയാളി?
ഡോ. എസ് ബിജോയ് നന്ദൻ

വെച്ചൂർ പശുവിന് ശേഷം കേരളത്തിൽ നിന്ന് ദേശീയ അംഗീകാരം ലഭിച്ച രണ്ടാമത്തെ നാടൻ പശു ഇനം?
പെരിയാർ പശു (Periyar Cattle)

കേരളത്തിലെ 15-മത് ജില്ലയാകാൻ ഒരുങ്ങുന്ന സ്ഥലം?
മൂവാറ്റുപുഴ

OpenAI അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയതും ശക്തവുമായ മോഡൽ? 
GPT-6 Astra

കിടപ്പുരോഗികളോ യാത്രചെയ്യാൻ കഴിയാത്തവരോ ആയ വയോജനങ്ങൾക്ക് വീടുകളിലെത്തി ചികിത്സ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പദ്ധതി? സായന്തന സാന്ത്വനം

ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ക്യാൻസർ കോശങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന പുതിയ സ്മാർട്ട് കാൻസർ മരുന്ന്?
RK 251

ഇന്ത്യയുടെ ആദ്യ വനിതാ ടോപ് ഗൺ യുദ്ധ പൈലറ്റ്?
ഭാവനകാന്ത്

രാജ്യത്ത് ഏറ്റവും മികച്ച യുദ്ധവിമാന പൈലറ്റുമാർക്കു മാത്രം നൽകുന്ന ടോപ് ഗൺ സങ്കീർണ പരിശീലനം പൂർത്തിയാക്കിയ ആദ്യ വനിതയാണ് ഭാവനകാന്ത്

73- മത് മിസ് വേൾഡ് കിരീടം 2026 ൽ സ്വന്തമാക്കിയത്?
ജൊഹെയ്റി മോള ഡൊമിംഗ്യൂസ്
(ഡൊമനിക്കൽ റിപ്പബ്ലിക്)
വേദി- വിയറ്റ്നാം

2026 സെപ്റ്റംബർ അന്തരിച്ച പ്രമുഖ ഇറ്റാലിയൻ രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവർത്തക?
എമ്മ ബോണിനോ

2026 -ലെ ഏഷ്യൻ ഗെയിംസിനുള്ള ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ  ഒബ്സർവർ ആയി നിയമിതനായ മലയാളി?
വി സുനിൽകുമാർ

ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ ഇതര വിഭാഗത്തിൽ നിന്ന് ടു -സ്റ്റാർ റാങ്കായ എയർ വൈസ് മാർഷൽ പദവി കൈവരിക്കുന്ന ആദ്യത്തെ വനിതാ ഓഫീസർ?
ശക്തി ശർമ

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് കിരീടം നേടിയത്? 
ഇന്ത്യ
ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി യാണ് ഇന്ത്യ കിരീടം നേടിയത്

മനുഷ്യർക്കും പരിസ്ഥിതിക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തലിനെ തുടർന്ന് കേന്ദ്രസർക്കാർ നിരോധിക്കാൻ തീരുമാനിച്ച കീടനാശിനി കാർബോസൾഫാൻ 

2026 -ൽ ഇന്ത്യ പുറത്തിറക്കിയ എ ഐ സൂപ്പർ കമ്പ്യൂട്ടർ?
പരം പ്രഗ്യ

ലോക നാളികേര ദിനം
World Coconut Day?
സെപ്റ്റംബർ 2

ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
കർണാടക
രണ്ടാം സ്ഥാനത്ത്- തമിഴ്നാട്
മൂന്നാം സ്ഥാനത്ത് – കേരളം

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ‘ലേക്ക് അമേരിക്ക’ എന്ന് പുനർനാമകരണം നൽകിയ തടാകം?
ലേക്ക് ഒന്റാറിയോ

2026 ലെ നാദശ്രീ പുരസ്കാരം ലഭിച്ച പ്രശസ്ത ഗായിക?
കെ എസ് ചിത്ര

ഇന്ത്യൻ മാരത്തൺ ചരിത്രത്തിൽ ആദ്യമായി പങ്കെടുത്ത ഹ്യൂമനോയ്ഡ് റോബോട്ട് ?
പാച്ചു (Pachu)

വേദി -തിരുവനന്തപുരത്ത് നടന്ന കോവളം മാരത്തണിലാണ് ‘പാച്ചു’ റോബോട്ട് പങ്കെടുത്തത്

ലഡാക്കിലെ സാൻസ്‌കാർ (Zanskar) മേഖലയിൽ നിന്ന് ഇന്ത്യൻ സൈന്യത്തിൽ (Indian Army) ഓഫീസറാകുന്ന ആദ്യ വനിത?
സ്റ്റാൻസിൻ സാങ്‌യാങ്

ബംഗ്ലാദേശ് 23-മത് പ്രസിഡണ്ടായി നിയമിതനായത്?
മിർസ ഫക്രുൽ ഇസ്‌ലാം ആലംഗീർ

ഇന്ത്യയിലെ മൂന്ന് സായുധ സേനകളിലെ യും ( ആർമി, നേവി, എയർ ഫോർസ്) വനിത ഉദ്യോഗസ്ഥർ ചേർന്ന് ചരിത്രത്തിൽ ആദ്യമായി കപ്പലിൽ ലോകം ചുറ്റി സഞ്ചരിച്ച സമുദ്ര പര്യവേഷണത്തിന്റെ പേര് ?
സമുദ്ര പ്രദക്ഷിണ
(Samudra Pradakshina) 

റെയിൽവേ സ്റ്റേഷനുകളിലെ തെരുവ് നായകൾക്ക് ഭക്ഷണം കൊടുത്താൽ എത്ര രൂപ ഈടാക്കാനാണ് ദക്ഷിണ റെയിൽവേ നിർദ്ദേശം നൽകിയത്? 
500 രൂപ

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരം?
ട്രീസാ ജോളി

കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രകൃതിദുരന്തങ്ങളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയത്?
ഉഷ്ണതരംഗവും മിന്നലും

2026-ൽ 60 വാർഷികം ആഘോഷിക്കുന്ന സുവർണ ചകോരം ലഭിച്ച ആദ്യ മലയാള സിനിമ?
ചെമ്മീൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Al) പ്രധാന വിഷയങ്ങളിൽ ഒന്നായി സ്കൂൾ
പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം? 
പഞ്ചാബ്
പദ്ധതിയുടെ പേര് – സർബത് Al

തപാൽ വകുപ്പിന്റെ സ്ഥിരം ചിത്രമുദ്ര (Permanent Pictorial Cancellation) ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രം? 
ശ്രീപത്മനാഭസ്വാമി ക്ഷേത്രം (തിരുവനന്തപുരം)
ശബരിമല, ഗുരുവായൂർ 
മധൂർ ക്ഷേത്രം (കാസർഗോഡ്) എന്നിവയ്ക്കാണ് മുമ്പ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്

പ്രൊഫ. എം കെ സാനു സാംസ്കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു പുരസ്കാരത്തിന് അർഹയായത്? 
ഡോ. എം ലീലാവതി

കേരളത്തിൽ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനും നിയന്ത്രിക്കാനും ലക്ഷ്യമിട്ട സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ പദ്ധതി?
ഹൃദയരാഗം

കേരളത്തിനു പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനം?
തമിഴ്നാട്

അടുത്തിടെ അഗ്നിപർവ്വത സ്ഫോടനം ഉണ്ടായ അനക് ക്രാക്കത്തോവ
(Anak Krakatau) ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
ഇന്തോനേഷ്യ

ദേശീയ അധ്യാപക ദിനം (National Teachers’ Day)?
സെപ്റ്റംബർ 5

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും പ്രശസ്ത തത്ത്വചിന്തകനുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബർ 5
1888 സെപ്റ്റംബർ 5-നാണ് ഡോ. എസ് രാധാകൃഷ്ണൻ ജനിച്ചത്

സ്വന്തമായി ഗ്രീൻഹൈഡ്രജൻ സ്റ്റേഷനുള്ള ലോകത്തിലെ ആദ്യത്തെ വിമാനത്താവളം? കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

2026 ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ സഖ്യം?
സാത്വിക് സായി രാജ് രങ്കി റെഡി –
ചിരാഗ് ഷെട്ടി

68 – മത് റമോൺ മഗ്സസെ പുരസ്കാര 2026-ൽ അർഹരായവർ?
ടോമി കോഹ് (സിംഗപ്പൂർ)
റുനാ ഖാൻ (ബംഗ്ലാദേശ്)
ബോ കി (മ്യാൻമാർ)

ലോക ഇലക്ട്രിക് വാഹന ദിനം (World EV Day)?
സെപ്റ്റംബർ 9

2026 സെപ്റ്റംബറിൽ ഇന്ത്യയും ജപ്പാനും തമ്മിൽ സംയുക്തമായി നടത്തുന്ന വ്യോമാഭ്യാസപ്രകടനം
വീർ ഗാർഡിയൻ (Veer Guardian)
വേദി – ജോധ്പൂർ (രാജസ്ഥാൻ)

ആക്രമണകാരികളും പേ വിഷബാധയുള്ളതുമായ തെരുവ്
നായ്ക്കളുടെ ദയാവധത്തിന് അനുമതി നൽകിയ സംസ്ഥാനം?
കേരളം

ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം -AI  സർവ്വകലാശാല നിലവിൽ വരുന്നത്?
അമരാവതി

ഗ്രാൻഡ് ചെസ് ടൂറിൽ ചാമ്പ്യൻ ആവുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം സ്വന്തമാക്കിയത്?
ആർ പ്രഗ്നാനന്ദ
ഫൈനലിൽ അമേരിക്കയുടെ നിലവിലെ ജേതാവായിരുന്ന ഫാബിയോ കരുവാനയെയാണ് പ്രഗ്നാനന്ദ പരാജയപ്പെടുത്തി

2028- ലെ ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണ്ണമെന്റ് വേദി?
അസം

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാമിന്റെ വീതം സ്വർണ്ണ മോതിരം സൗജന്യമായി നൽകുന്ന തമിഴ്നാട് സർക്കാർ പദ്ധതി?
തായ് മാമൻ തങ്ക മോതിരം

പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുട്ക, പാൻ മസാല എന്നിവയുടെ ഉത്പാദനവും വിൽപ്പനയും നിരോധിച്ച സംസ്ഥാനം? 
കർണാടക

2026 ജൂലൈ കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിച്ച നീറ്റിലിറക്കിയ പുതിയ
യുദ്ധക്കപ്പൽ? 
മച്ചിലിപ്പട്ടണം



Weekly Current Affairs | 2026 സെപ്റ്റംബർ 1- 12 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.