2026 ഏപ്രിൽ (April ) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs April 2026|
2026 ഏപ്രിൽ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam
യുനെസ്കോയുടെ 2027 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?
മെഡെലിൻ (കൊളംബിയ)
ലോക പുസ്തക, പകർപ്പവകാശ ദിനം? ഏപ്രിൽ 23
2026 ഏപ്രിൽ രാജ്യസഭയുടെ ഉപാധ്യക്ഷനായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്?
ഹരിവംശ് നാരായൺ സിംഗ്
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യലേക്ക് കൊണ്ടുവന്ന നാല് ചീറ്റപ്പുലികളെ ഏത് സുവോളജിക്കൽ പാർക്കിലേക്കാണ് മാറ്റിയത്?
ബെന്നാർഘട്ട ബയോളജിക്കൽ പാർക്ക് (കർണാടക)
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനായി സിബിഐ പുറത്തിറക്കുന്ന നിർമ്മിത ബുദ്ധി അധിഷ്ഠിതമായ ചാറ്റ്ബോട്ട്?
അഭയ് (Abhay)
ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനം?
അമരാവതി
ലോക ഭൗമ ദിനം?
ഏപ്രിൽ 22
2026 ലോക ഭൗമ ദിന പ്രമേയം?
“നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം ”
Our Power, our planet
ഇൻഫോസിസിന്റെ (Infosys) ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി നിയമിതനായ സ്പാനിഷ് ടെന്നീസ് താരം?
കാർലോസ് അൽകാരസ്
2026-ലെ ബ്രിക്സ് ആരോഗ്യ സമ്മേളനത്തിന്റെ വേദി?
ന്യൂഡൽഹി
2026 ഏപ്രിൽ അന്തരിച്ച വർക്കല ആസ്ഥാനമായുള്ള നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ?
മുനി നാരായണപ്രസാദ്
ഇസ്രയേൽ ഇന്റലിജൻസ് ഏജൻസിയായ മൊസാദിന്റെ പുതിയ തലവനായി നിയമിതനായത്?
റോമൻ ഗോഫ്മാൻ
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ പാർട്ട്ടൈം ചെയർമാനായി നിയമിതനായത്?
ജി കൃഷ്ണകുമാർ
ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് ഇന്ധന റേഷനിംഗ് നടപ്പിലാക്കിയ ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യം?
സ്ലോവേനിയ
2026 ഏപ്രിൽ രാജ്യസഭാ സെക്രട്ടറിയായി ചുമതലയേറ്റത്?
കെ എസ് സോമശേഖർ
കാർഷിക മേഖലയിലെ മികച്ച
നേതൃത്വ ത്തിന് നൽകുന്ന 9- മത്
പ്രൊഫ എം എസ് സ്വാമിനാഥൻ അവാർഡ് (2025 ലെ) ലഭിച്ചത്?
ഡോ. സി എച്ച് ശ്രീനിവാസ റാവു
2026 ലോക ബുദ്ധമത സമാധാന സമ്മേളന വേദി?
ഹൈദരാബാദ്
2026 ഏപ്രിൽ അന്തരിച്ച ആധുനിക ഇന്ത്യൻ ഫോട്ടോഗ്രാഫിയുടെയും ഫോട്ടോ ജേർണലിസത്തിന്‍റെയും പിതാവ് എന്നറിയപ്പെടുന്ന വിഖ്യാത ഫോട്ടോഗ്രാഫർ?
രഘു റായ്
2026 ഏപ്രിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് മെഗാക്വേക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച രാജ്യം?
ജപ്പാൻ
2026 ഏപ്രിലിൽ ഇന്ത്യയും ഈജിപ്തും തമ്മിലുള്ള സംയുക്ത സൈനികഭ്യാസ മായ സൈക്ലോൺ IV (Cyclone IV) ന് വേദി?
അൻഷാസ് (ഈജിപ്ത് )
കാർസ് 24 ന്റെ ദേശീയ റോഡ് സുരക്ഷാ സംരംഭമായ ക്രാഷ് ഫ്രീ ഇന്ത്യയുടെ ഗുഡ് വിൽ അംബാസിഡർ?
എംഎസ് ധോണി
കേരളത്തിൽ വ്യാപകമായി നടക്കുന്ന അനധികൃത മണ്ണ് ഖനനം, മണ്ണ് നീക്കൽ, അതുമായി ബന്ധപ്പെട്ട അഴിമതി എന്നിവ തടയുന്നതിനായി ആരംഭിച്ച മിന്നൽ പരിശോധന?
ഓപ്പറേഷൻ എർത്ത് ഗാർഡ്
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (GSI) ദേശീയ പ്രാധാന്യമുള്ള ജിയോ- ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ച
യാന ഗുഹകൾ സ്ഥിതിചെയ്യുന്നത്? കർണാടക
രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം?
സ്മൃതി മന്ഥാന
പരിസ്ഥിതി പ്രവർത്തകർക്കിടയിൽ ഗ്രീൻ നോബേൽ എന്നറിയപ്പെടുന്ന
ഗോൾഡ്മാൻ പരിസ്ഥിതി സമ്മാനം 2026- ലഭിച്ചവർ?
സാറ ഫിഞ്ച് (ഇംഗ്ലണ്ട്)
ബോറിം കിം (ദക്ഷിണ കൊറിയ)
അലന്ന അകാഖ് ഹർലി (അമേരിക്കൻ ഐക്യ നാടുകൾ)
യുവേലിസ് മൊറേൽസ് ബ്ലാങ്കോ (കൊളംബിയ)
തിയോനില റോക്ക മാറ്റ് ബോബ്
(പാപുവ ന്യൂ ഗിനിയ)
ഇറോറോ തൻഷി (നൈജീരിയ)
ഇന്ത്യയിലെ ആദ്യത്തെ പെട്രോഗ്ലിഫ് കൺസർവേഷൻ പാർക്ക് സ്ഥാപിതമായത്?
ലഡാക്ക്
2026- ഏപ്രിൽ അന്തരിച്ച വിഖ്യാത ബ്രിട്ടീഷ് ശാസ്ത്രജ്ഞനും എഴുത്തുകാരനും കലാകാരനുമായ വ്യക്തി?
സെസ്മണ്ട് മോറിസ്
ന്യൂമോണിയ ഉൾപ്പെടെയുള്ള രോഗങ്ങ ളെ പ്രതിരോധിക്കാനും വയോജനങ്ങൾ ക്ക് ആരോഗ്യം ഉറപ്പാക്കാനുമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി? ന്യൂമോകോക്കൽ വാക്സിനേഷൻ പദ്ധതി
2026 ഏപ്രിൽ ഇന്ത്യയിലെ 99 മത് റംസാർ സൈറ്റ് ആയി പ്രഖ്യാപിക്കപ്പെട്ടത്?
ശേഖാ ജീൽ പക്ഷി സങ്കേതം (ഉത്തർപ്രദേശ്)
ഇന്ത്യൻ ആർമി സ്ഥാപിച്ച സിക്കിമിലെ ആദ്യത്തെ അതിർത്തി ഗ്രാമ കമ്മ്യൂണിറ്റി റേഡിയോ?
സിക്കിം സുന്ദരി
2026 ഏപ്രിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച രാജ്യം? ന്യൂസിലൻഡ്
ദേശീയപാതയോരങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി ഇന്ത്യയുടെ ദേശീയപാത അതോറിറ്റി ആരംഭിച്ച പുതിയ പദ്ധതി?
ആരോഗ്യ വനം (Arogya Van)
അനധികൃത നിക്ഷേപങ്ങളെ കുറിച്ച് പരാതിപ്പെടാനും വിവരങ്ങൾ
അറിയാനുമായി RBl തയ്യാറാക്കിയ പോർട്ടൽ?
സചേത് (Sachet)
മണ്ഡലം പുനർനിർണയത്തിലൂടെ രാജ്യത്തെ ലോക്സഭാ സീറ്റുകൾ എത്രയാണ് വർദ്ധിപ്പിക്കുന്നത്?
850 ലോക്സഭാ സീറ്റുകൾ
2026 ഏപ്രിൽ 12 -ന് അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഗായിക?
ആശാ ഭോസ് ലെ
ലോക പൈതൃക ദിനം?
ഏപ്രിൽ 18
2026 -ലെ ലോക പൈതൃക ദിനത്തിന്റെ പ്രമേയം?
സംഘർഷങ്ങളുടെയും ദുരന്തങ്ങളുടെയും സന്ദർഭങ്ങളിൽ ജീവിക്കുന്ന പൈതൃകത്തിനായുള്ള അടിയന്തര പ്രതികരണം”
2026 ഏപ്രിൽ മൈല (Maila) ഉഷ്ണമേഖല ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം?
പാപുവാ ന്യൂ ഗിനിയ
2028 ലെ (COP 33) ഐക്യരാഷ്ട്രസഭ യുടെ രാജ്യാന്തര കാലാവസ്ഥ ഉച്ചകോടിയുടെ ആതിഥേയത്തിൽ നിന്നും പിന്മാറിയ രാജ്യം?
ഇന്ത്യ
നാസയുടെ ആർട്ടെമിസ് – 11 ദൗത്യം വിജയകരമായി പൂർത്തിയാക്കി ഓറിയോൺ പേടകം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്?
2026 ഏപ്രിൽ 10
IST 2026 ഏപ്രിൽ 11
പരമ്പരാഗത പഠനരീതിയും QR കോഡ് അധിഷ്ഠിതമായ ഡിജിറ്റൽ സാങ്കേതിക വിദ്യയും സമന്വയിപ്പിക്കുന്ന ആദ്യത്തെ മലയാള പാഠപുസ്തകം?
അക്ഷരം
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL)ഇന്ത്യയിലെ ആദ്യത്തെ എൽപിജി (LPG) എടിഎം സ്ഥാപിച്ച നഗരം?
ഗുരുഗ്രാം (ഹരിയാന)
മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിൽ സൈക്കിളിൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ വനിത?
ദിവ്യാസിങ്
2026-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ചിവീട് എന്ന പ്രാണിയുടെ പേരിൽ അറിയപ്പെടുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം?
സിക്കാഡ
ഭാരതീയ ഭാഷാ പരിഷത്തിന്റെ യുവപുരസ്കാരത്തിന് അർഹയായ മലയാള എഴുത്തുകാരി?
ജിൻഷ ഗംഗ
2026 ഏപ്രിൽ മെറ്റ (Meta) കമ്പനി പുറത്തിറക്കിയ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Al) മോഡൽ?
മ്യൂസ് സ്പാർക്ക് (Muse Spark)
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാളി?
സഞ്ജു സാംസൺ
2026 ഏപ്രിൽ സ്വാമി വിവേകാനന്ദന്റെ പൂർണ്ണകായ പ്രതിമ അനാവരണം ചെയ്ത ചെയ്ത രാജ്യം?
അമേരിക്ക
ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോ മൊബൈൽ കയറ്റുമതി കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്?
മുന്ദ്ര തുറമുഖം (ഗുജറാത്ത്)
2026 ഏപ്രിൽ ബീഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിതനായത്?
സാമ്രാട്ട് ചൗധരി
വടക്കൻ സിക്കിമിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയ രക്ഷാപ്രവർത്തനം?
ഓപ്പറേഷൻ ഹിമസേതു
ദേശീയ ജലദിനം?
ഏപ്രിൽ 14
കമല, കലായി-11 എന്നീ രണ്ടു ജലവൈദ്യുത പദ്ധതികൾ നിലവിൽ വരുന്ന സംസ്ഥാനം?
അരുണാചൽ പ്രദേശ്
കേരള സർക്കാർ പുതുതായി നിയമിച്ച 12-മത് ശമ്പള പരിഷ്കരണ കമ്മീഷന്റെ ചെയർമാൻ?
ഡോ. വി പി ജോയ്
ലയൺ ഓഫ് ലഡാക്ക് എന്നറിയപ്പെ ടുന്ന ഏത് വ്യക്തിയാണ് അന്തരിച്ചത്?
കേണൽ സോനം വാങ്ചുക്
ഇന്ത്യൻ ജൂനിയർ വനിത ഹോക്കി ടീമിന്റെ മുഖ്യപരിശീലകനായി നിയമിതനായത്?
ടീം വൈറ്റ്
ലോകത്തിലെ ആദ്യത്തെ സംയോജിത വന്യജീവി വെറ്റിനറി സയൻസ് സർവകലാശാലയായ വൻതാര യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്?
ജാംനഗർ (ഗുജറാത്ത്)
ലോക ഹീമോഫീലിയ ദിനം?
ഏപ്രിൽ 17
2026 ലെ ലോക ഹീമോഫീലിയ ദിനത്തിന്റെ പ്രമേയം? രോഗനിർണയം: പരിചരണത്തിലേക്കുള്ള ആദ്യപടി ”
Diagnosis: First Step to Care
ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ്പ് പുഷ്പോത്സവം നടക്കുന്നത്?
ശ്രീനഗർ
2026 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ വംശജ?
പത്മ വിശ്വനാഥൻ
1972 -ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എക്കുന്നതിനുള്ള നാസയുടെ ദൗത്യം? ആർട്ടെമിസ് – 2 (Artemis-11)
ആർട്ടെമിസ് – 2 വിലെ സഞ്ചാരികൾ
നാസയുടെ റീഡ് വൈസ്മാൻ
വിക്ടർ ഗ്ലോവർ
ക്രിസ്റ്റീന കോച്ച്
ജെറെമി ഹാൻസൺ (കാനഡ)
ചാന്ദ്രദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യത്തെ വനിത?
ക്രിസ്റ്റീന കോച്ച്
ആർട്ടെമിസ് – 2 ദൗത്യത്തിൽ ചന്ദ്രപഥ ത്തിൽ നിന്ന് ഓറിയോൺ പേടകത്തി ലൂടെ നാസയുടെ റീഡ് വൈസ്മാൻ പകർത്തിയ ഭൂമിയുടെ ചിത്രം?
Hello world
ഇന്ത്യയിൽ റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ വിറ്റഴിക്കപ്പെട്ട രാജാരവിവർമ്മയുടെ വിഖ്യാത ചിത്രം?
യശോദയും കൃഷ്ണനും
ലോകാരോഗ്യ ദിനം?
ഏപ്രിൽ 7
2026 – ലെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം? ആരോഗ്യത്തിനായി ഒരുമിച്ച് നിൽക്കുക. ശാസ്ത്രത്തോടൊപ്പം നിൽക്കുക”
Together for Health Stand with Science
2026 ലെ കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്?
ഗ്ലാസ്ഗോ (സ്കോട്ട്ലൻഡ് )
2030- ലെ കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്?
അഹമ്മദാബാദ് (ഇന്ത്യ)
2027 സെൻസസിന്റെ ബ്രാൻഡ് അംബാസഡർ സാൻഡ് ആർട്ടിസ്റ്റ്? സുദർശൻ പട്നായിക് (ഒഡീഷ്യ)
150- ലധികം സർക്കാർ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ ഏകീകൃത മൊബൈൽ ആപ്പ്?
നമ്മുടെ കേരളം
‘ഖരമാലിന്യ നിയമങ്ങൾ 2026’ പ്രാബല്യത്തിൽ വന്നത്?
2026 ഏപ്രിൽ 1
ലോക സഹകരണ -സാംസ്കാരിക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ നൂറു വർഷത്തെ ചരിത്രമുള്ള തൊഴിലാളി സഹകരണ സംഘം?
ഊരാളുങ്കുൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി (ULCCS)
മലയാള സിനിമയിലെ ആദ്യ നായിക ആയ പി കെ റോസിയുടെ പേരിൽ ഫിലിം സൊസൈറ്റി ആരംഭിച്ചത് ?
കോഴിക്കോട്
2026 – ൽ IPL ഐപിഎൽ മലയാളി താരം സഞ്ജു സാംസണിനെ സ്വന്തമാക്കിയത്? ചെന്നൈ സൂപ്പർ കിംഗ്സ് (CSK)
ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ISRO ആരംഭിച്ച പുതിയ പരിശീലന പരിപാടി?
മിഷൻ മിത്ര (Mission Mitra)
ലോകത്തിലെ ആദ്യത്തെ ചരക്ക് ഗതാഗതത്തിന് മാത്രമുള്ള ബുള്ളറ്റ് ട്രെയിൻ ആരംഭിച്ച രാജ്യം?
ജപ്പാൻ
2026 ഏപ്രിൽ സാമ്രാട്ട് സംപ്രതി ജൈന പൈതൃക മ്യൂസിയം നിലവിൽ വന്നത്? ഗാന്ധിനഗർ (ഗുജറാത്ത്)
പ്രഥമ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് 2026 ജേതാക്കളായത്?
കർണാടക
വേദി- ചത്തീസ്ഗഡ്
കേരളം 23- സ്ഥാനത്ത്
വിദ്യാർത്ഥികളെ ഉത്തരവാദിത്വമുള്ള മികച്ച പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി?
ചുവട്
2026-ൽ ആബേൽ പുരസ്കാരത്തിന് അർഹനായ വ്യക്തി?
ഗേഡ് ഫ്ലാറ്റിങ്‌സ്
ലോക ആർച്ചറി അവാർഡ് 2025 -ൽ മികച്ച പാരാ ആർച്ചറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം? ശീതൾ ദേവി
അനധികൃത നിക്ഷേപങ്ങളെ കുറിച്ച് പരാതിപ്പെടാനും വിവരങ്ങൾ
തേടാനുമായി RBl തയ്യാറാക്കിയ പോർട്ടൽ?
സചേത് (Sachet)
കേരള സാംസ്കാരിക വകുപ്പിന് കീഴിൽ മഹാകവി ചെറുശ്ശേരി സ്മാരകം സ്ഥാപിതമാകുന്നത്?
ചിറക്കൽ (കണ്ണൂർ)
ഭൗമസൂചിക പദവി നേടിയ പ്രശസ്തമായ ജോഹ അരി ഇന്ത്യയിലുള്ള ഏത് സംസ്ഥാനത്ത് നിന്നുള്ളതാണ്?
അസം
കേരള ആരോഗ്യ വകുപ്പിന് കീഴിൽ ആദ്യത്തെ ട്രൈബൽ ഹബ്ബ് (ട്രൈബൽ മൾട്ടി പർപ്പസ് സെന്റർ) സജ്ജമായത്? വാളാംതോട് (മലപ്പുറം)
അടുത്ത വർഷത്തെ പുഞ്ച കൃഷി മുതൽ കർഷകരിലേക്ക് എത്തിക്കുന്ന പുതിയ നെല്ല് ഇനം?
ആദ്യ
യുനെസ്കോയുടെ ലോക പൈതൃക പദവിയുടെ താൽക്കാലിക പട്ടികയിൽ ഇടംപിടിച്ച മേഘാലയിൽ നിന്നുള്ള ബ്രിഡ്ജ്?
ലിവിങ് റൂട്ട് ബ്രിഡ്ജ്
വിദ്യാർത്ഥികളെ ഉത്തരവാദിത്വമുള്ള മികച്ച പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി?
ചുവട്
2025-ലെ 35-ാ മത് സരസ്വതി സമ്മാൻ സ്വന്തമാക്കിയ പ്രമുഖ ബംഗാളി സാഹിത്യകാരൻ?
രാം കുമാർ മുഖോപാധ്യായ
ഇന്ത്യയുടെ എത്രാമത്തെ സെൻസസാണ് 2027-ൽ നടത്താൻ കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത്?
16
ഇന്ത്യയുടെ നിലവിലെ സെൻസസ് കമ്മീഷണർ?
മൃത്യുഞ്ജയകുമാർ നാരായണൻ
കേരളത്തിലെ മരണാന്തര അവയവദാതാക്കളുടെ സ്മാരകമായ വേവ് ഓഫ് ലൈഫ് (Wave of Life) സ്ഥാപിതമാകുന്നത്?
കൊച്ചി
കേരളത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മികച്ച പരിശീലനം നൽകുന്നതിനായി രാജ്യത്താദ്യമായി പുറത്തിറക്കിയ ഓൺലൈൻ ഇലക്ഷൻ ലേണിങ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ പേര്?
ഇ-വിദ്യ (e-Vidya)
2027-ൽ അന്താരാഷ്ട്ര എഐ ഇംപാക്ട് ഉച്ചകോടിയുടെ വേദി?
ജനീവ
കുട്ടികളിലെ ഗുരുതര രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി കേരള സംസ്ഥാന ആരോഗ്യവകുപ്പ് ആവിഷ്കരിച്ച സമഗ്ര പദ്ധതി?
PRATI KSHA
Pediatric Renal Assessment Treatment and Intervention in Kerala State
BESS സാങ്കേതികവിദ്യ വഴി വൈദ്യുതി വിതരണം നടത്തുന്ന ഇന്ത്യയിലെ ആദ്യ ഗ്രാമപഞ്ചായത്ത്?
പെരിഞ്ഞനം (തൃശ്ശൂർ)
BESS Battery Energy Storage System
Current Affairs April 2026|
2026 ഏപ്രിൽ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam