GK Malayalam Kerala PSC
Weekly Current Affairs 2026 January 25-31 in Malayalam|PSC Exams 2026|PSC Questions

2026 ജനുവരി 25-31 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2026 ജനുവരി 25-31 വരെയുള്ള ആനുകാലിക വിവരങ്ങൾ


2026 ലെ പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ആകെ 131 പേർക്കാണ് പത്മപുരസ്കാരങ്ങൾ ലഭിച്ചത്
പത്മവിഭൂഷൻ 5
പത്മഭൂഷൻ 13
പത്മശ്രീ 113 

2026- പത്മവിഭൂഷൺ അവാർഡ് ജേതാക്കൾ

വി.എസ്. അച്യുതാനന്ദൻ (മരണാനന്തരം)
മുൻ കേരള മുഖ്യമന്ത്രി

കെ.ടി. തോമസ്
മുൻ സുപ്രീംകോടതി ജഡ്ജി

പി. നാരായണൻ
പ്രശസ്ത എഴുത്തുകാരൻ

എൻ. രാജം
ക്ലാസിക്കൽ വയലിനിസ്റ്റ്

ധർമ്മേന്ദ്ര
സിനിമാതാരം(മരണാനന്തരം),

വിഎസ് അച്യുതാനന്ദൻ, ധർമ്മേന്ദ്ര എന്നിവർക്ക് മരണാന്തര ബഹുമതി ആയിട്ടാണ് 2026 -ൽ പത്മവിഭൂഷൻ ലഭിച്ചത്


2026-ൽ പത്മഭൂഷൺ പുരസ്കാരം നേടിയ മലയാളികൾ

മമ്മൂട്ടി (കല, കേരളം)

വെള്ളാപ്പള്ളി നടേശൻ (പൊതു കാര്യം, കേരളം)

പത്മശ്രീ ലഭിച്ച മലയാളികൾ
ഡോ. എ ഇ മുത്തു നായകം
ബഹിരാകാശ ശാസ്ത്രജ്ഞൻ
കലാമണ്ഡലം വിമലാ മേനോൻ
കൊല്ലകൽ ജി ദേവകി അമ്മ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തക

2026 -ൽ പത്മഭൂഷൻ പുരസ്കാരം ലഭിച്ച ടെന്നീസ് താരം?
വിജയ് അമൃത് രാജ് (തമിഴ്നാട്

2026-ൽ പത്മശ്രീ ക്രിക്കറ്റ് താരങ്ങൾ
രോഹിത് ശർമ (ക്രിക്കറ്റ് )
ഹർമൻ പ്രീത് കൗർ (വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ)

2026-ൽ പത്മശ്രീ ഹോക്കി താരങ്ങൾ
ബൽദേവ് സിംഗ് (ഹോക്കി)
സവിതപുനിയ (ഹോക്കി)


2026-ൽ പത്മശ്രീ പുരസ്കാരം ലഭിച്ച
മഹാരാഷ്ട്രയിൽ നിന്നുള്ള
ശിശുരോഗ വിദഗ്ധ?
ഡോ. അർമിഡ ഫെർണാണ്ടസ്  
ഏഷ്യയിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് സ്ഥാപിച്ച് ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ നിർണായക  പങ്കുവഹിച്ച ശിശുരോഗ വിദഗ്ധയാണ്
ഡോ. അർമിഡ ഫെർണാണ്ടസ്

ഇന്ത്യൻ നവജാത ശിശു ചികിത്സാ ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ഡോ. അർമിഡ ഫെർണാണ്ടസ്
(Mother of Indian Neonatology)

ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര 2026-ൽ ലഭിച്ച ബഹിരാകാശ യാത്രികൻ?
ശുഭാംശു ശുക്ല

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തിയ ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയാണ്
ശുഭാംശു ശുക്ള

ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത സൈനിക ബഹുമതിയായ കീർത്തിചക്ര ലഭിച്ച മലയാളി? 
പ്രശാന്ത് ബാലകൃഷ്ണൻ

ഇന്ത്യൻ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിനായി പരിശീലനം ലഭിച്ച നാല് പേരിൽ ഒരാളായിരുന്നു പ്രശാന്ത് ബാലകൃഷ്ണൻ

239 ദിവസം കൊണ്ട് നാല് ഭൂഖണ്ഡങ്ങളി ലൂടെ സമുദ്ര യാത്ര ചെയ്തു ചരിത്രം സൃഷ്ടിച്ച നാവികസേനയിലെ
ലഫ്റ്റനന്റ് കമാൻഡർ ആയ കെ ദിൽന, രൂപ എന്നീ രണ്ടുപേർക്കും 2026 ലെ ശൗര്യചക്ര ലഭിച്ചു
കെ ദിൽന (മലയാളി)

2026 ജനുവരിയിൽ കേരളത്തിന്റെ സംസ്ഥാന സൂക്ഷ്മജീവിയായി (State Microbe) പ്രഖ്യാപിച്ചത്?
ബാസിലസ് സബ്ടിലിസ് (Bacillus Subtilis)

സ്വന്തമായി ഒരു ഔദ്യോഗിക സൂക്ഷമാണുവിനെ പ്രഖ്യാപിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
കേരളം

മണ്ണിലും ജലത്തിലും പുളിപ്പിച്ച ഭക്ഷണ പദാർത്ഥങ്ങളിലും ജീവികളുടെ കുടലിലും കാണപ്പെടുന്ന ബാസിലസ് സബ്ടിലിസ്
കൃഷിക്കും ഭക്ഷ്യ സംസ്കരണത്തിനും രോഗപ്രതിരോധത്തിനും ഗുണകരമായ പ്രോബയോട്ടിക് ബാക്ടീരിയയാണ്

ഹേ ബാസിലസ് (hay bacillus) ഗ്രാസ് ബേസിലസ് (Grass bacillus) എന്നും ഇതിനു പേരുണ്ട്

1835 -ൽ ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് എറൻബെർഗാണ് (christian Gottfried Ehrenberg) ബാസിലസ് സബ്ടിലിസ് എന്ന ബാക്ടീരിയ ആദ്യമായി കണ്ടെത്തിയത്

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്താൻ പദ്ധതിയിടുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? ആന്ധ്രപ്രദേശ്

2026 ജനുവരിയിൽ അന്തരിച്ച മുൻഹൈക്കോടതി ജഡ്ജി?
ജസ്റ്റിസ് എസ് സിരിജഗൻ
തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി സുപ്രീംകോടതി നിയോഗിച്ച ഏകാംഗ കമ്മിറ്റിയുടെ ചെയർമാനായിരുന്നു
ജസ്റ്റിസ് എസ് സിരിജഗൻ

2025 -ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരത്തിന് അർഹയായ മൊസാംമ്പിക് മനുഷ്യാവകാശ പ്രവർത്തക ?
ഗ്രാസ മാഷൽ

കേരള സർക്കാർ 2026 ജനുവരിയിൽ ഭരണ നിർവഹണത്തിനായി നിർമിത ബുദ്ധി (Artificial |ntelligence) കാര്യക്ഷമമായി ഉപയോഗിക്കുന്നതിനായി പ്രഖ്യാപിച്ച പുതിയ പദ്ധതി?
Kerala Al Mission (K- AIM)
സർക്കാർ ഉദ്യോഗസ്ഥരെ എ ഐ സാങ്കേതിക വിദ്യ പഠിപ്പിക്കാൻ ആരംഭിച്ച പദ്ധതിയാണ്

ദേശ് പ്രേം ദിവസ് ആയി ആചരിക്കുന്നത് എന്ന്?
ജനുവരി 23
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം രാജ്യം ദേശ് പ്രേം ദിവസമായി ആചരിക്കുന്നു
1897 ജനുവരി 23 -ന് കട്ടക്കിലാണ് സുഭാഷ് ചന്ദ്രബോസ് ജനിച്ചത്
1945 ആഗസ്റ്റ് 18 -ന് മരിച്ചു

2026 ജനുവരി ഇന്ത്യൻ വനിത ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകയായി നിയമിതയായത്
അമേലിയ വാൽ വേർഡ്

കേരളത്തിൽ കെ – ഫെനി എന്ന പേരിൽ മദ്യം ഉത്പാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്ന സഹകരണ ബാങ്ക് ?
പയ്യാവൂർ സർവീസ് സഹകരണ ബാങ്ക്

കേരളത്തിലെ ആദ്യ ത്രീഡി കമ്പ്യൂട്ടർ ഗെയിം?
തെക്ക് ഐലൻഡ്  (THEKKU ISLAND)

2026 ജനുവരിയിൽ നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സസ് (NBAGR ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത  ഉയർന്ന പാൽ ഉൽപാദനശേഷിയുള്ള ‘സിന്തറ്റിക് ‘പശുവിനങ്ങൾ?
കരൺ ഫ്രൈസ്, വൃന്ദാവനി

കരൺ ഫ്രൈസ് (Karan Fries) – നാഷണൽ ഡയറി  റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കർണാൽ (ഹരിയാന) വികസിപ്പിച്ചത്

വൃന്ദാവനി (Vrindavani)-
ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബറേലി (UP)  വികസിപ്പിച്ചത്

ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന പ്രശസ്ത നോവലിൽ നിന്നും പ്രചോദനം ഉൾകൊണ്ട്  കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് പുറത്തിറക്കിയ പുതിയ മലയാളം ഫോണ്ട്?
തസ്രാക്ക്
ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ഗ്രാമത്തിന്റെ പേരാണ് തസ്രാക്ക്

സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്കും മഹാത്മാഗാന്ധിയുടെ പേര് തീരുമാനിച്ച സംസ്ഥാനം?
കർണാടക

2026 ജനുവരിയിൽ അന്തരിച്ച ‘ഇന്ത്യ ൻ ശബ്ദം’ എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ബി ബി സി പത്രപ്രവർത്തകൻ?
മാർക്ക് ടള്ളി

രാഷ്ട്രപതി ഭവനിൽ ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്ത പുതിയ ലൈബ്രറി? ഗ്രന്ഥ കുടീർ

കേരള സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭിന്നശേഷി പ്രതിഭകളുടെ സർഗോത്സവം?
സവിശേഷ

2026 ജനുവരി അതിരൂക്ഷമായ കാട്ടുതീ  മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും അടിയന്തരാവസ്ഥ  പ്രഖ്യാപിക്കേണ്ടി വന്ന രാജ്യം? 
ചിലി

2026 ജനുവരി വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ബാഡ്മിന്റൺ താരം?
സൈന നേവാൾ

2026 ജനുവരി 28- നുണ്ടായ വിമാന അപകടത്തിൽ മരണപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി?
അജിത് പവാർ

2026 ജനുവരിയിൽ മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത്?
സുനേത്രാ പവാർ

2026 ജനുവരിയിൽ സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ ബാലശാസ്ത്ര സാഹിത്യ അവാർഡ് ലഭിച്ചത്?
പ്രദീപ് ഓർക്കാട്ടേരി
പുല്ലരി മധുരം എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്

ഇന്ത്യൻ ഒളിമ്പിക് അക്കാദമി പ്രസിഡണ്ടായി നിയമിതയായത്?
പിടി ഉഷ

ഭൂമിക്കടിയിലുള്ള ഫംഗൽ നെറ്റ് വർക്കുകളെ കുറിച്ചുള്ള ഗവേഷണങ്ങൾ മുൻനിർത്തി പരിസ്ഥിതി നോബേൽ എന്നറിയപ്പെടുന്ന ടൈലർ പ്രൈസിന് 2026 ൽ അർഹയായ അമേരിക്കൻ എവല്യൂഷണറി ബയോളജിസ്റ്റ്?
ടോബി കിയേഴ്സ്

വെള്ളക്കാർക്ക് സീറ്റൊഴിഞ്ഞു കൊടുക്കാതെ പ്രതിഷേധിച്ച് അമേരിക്കൻ പൗരാവകാശ പോരാട്ടങ്ങളുടെ മുഖമായി മാറിയ ഏതു വ്യക്തിയാണ് 2026 ജനുവരിയിൽ അന്തരിച്ചത്?
ക്ലോഡെറ്റ് കോൾവിൻ

Weekly Current Affairs | 2026 ജനുവരി 25-31 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.