മലയാള സാഹിത്യം |കേരള പി എസ് സി (Kerala PSC) ചോദ്യങ്ങൾ|2022

“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന് പെറ്റമ്മ തൻഭാഷതാൻ “എന്ന വരികൾ രചിച്ചത് ആര്?

വള്ളത്തോൾ നാരായണമേനോൻ


‘യാതായാതം’ എന്ന യാത്രാവിവരണ കൃതി രചിച്ചത് ആര്?

വിഷ്ണുനാരായണൻ നമ്പൂതിരി


മണിപ്രവാളത്തിലെ ‘മണി’ എന്ന പദം എന്തിനെ കുറിക്കുന്നു?

മലയാളം


മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലായ ‘സ്വർഗ്ഗദൂതൻ’ രചിച്ചത് ആര്?

പോഞ്ഞിക്കര റാഫി


തിരുവിതാംകൂർ ചരിത്രം ഇതിവൃത്തമാക്കി ഉള്ളൂർ രചിച്ച മഹാകാവ്യം ഏത്?

ഉമാകേരളം


എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണം ഏത് സാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കൃതിയാണ്?

കിളിപ്പാട്ട്


സാഹിത്യകൃതികൾക്ക് രൂപഭദ്രത വേണമെന്നുള്ള രൂപഭദ്രതാവാദം ഉയർത്തിയത് ആര്?

ജോസഫ് മുണ്ടശ്ശേരി


‘എന്റെ കഥയില്ലായ്മകൾ’ ആരുടെ ആത്മകഥയാണ്?

എം പി ഉദയഭാനു


‘എട്ടുകാലി മമ്മൂഞ്ഞ്’ ആരുടെ കഥാപാത്രം?

വൈക്കം മുഹമ്മദ് ബഷീർ


‘മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി’ എന്ന കുട്ടികൃഷ്ണമാരാരുടെ ലേഖനം ഏത് കൃതിയെ കുറിച്ചുള്ളതാണ്?

ഉണ്ണുനീലിസന്ദേശം


‘മാസപ്പടി മാതുപിള്ള’ എന്ന
ഹാസ്യകഥാപാത്രത്തെ സൃഷ്ടിച്ചത് ആര്?

വേളൂർ കൃഷ്ണൻകുട്ടി


വെള്ളിയാങ്കല്ലിനെപ്പറ്റി പരാമർശിക്കുന്ന മലയാള നോവൽ ഏത്?

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ


വയലാർ രാമവർമ്മ രചിച്ച പുരുഷാന്തരങ്ങളിലൂടെ ഏതു സാഹിത്യ വിഭാഗത്തിൽ പെടുന്ന കൃതിയാണ്?

യാത്രാവിവരണം


‘മാണിക്യൻ’ എന്ന കാള കഥാപാത്രമായി വരുന്ന ലളിതാംബിക അന്തർജനത്തിന്റെ കഥ ഏത്?

മാണിക്യൻ


രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം?

ചെമ്മീൻ


ചെന്നൈയിൽ നിന്ന് ‘നവസാഹിതി’ ‘ഗോപുരം’ ‘സമീക്ഷ’ എന്നീ മാസികകൾ പ്രസിദ്ധീകരിച്ച എഴുത്തുകാരനാര്?

എം ഗോവിന്ദൻ


ഭാർഗ്ഗവീനിലയം എന്ന പ്രസിദ്ധ മലയാള ചലച്ചിത്രത്തിന് ആധാരമാക്കിയത് വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതു കഥയാണ്?

നീലവെളിച്ചം


പാറപ്പുറത്തിന്റെ ഏത് നോവലിലെ കഥാപാത്രമാണ് ‘കുഞ്ഞോനാച്ചൻ? .

അരനാഴികനേരം


അടിയന്തരാവസ്ഥ പശ്ചാത്തലമാക്കി
‘ധർമ്മപുരാണം’ എന്ന നോവൽ രചിച്ചത്?

ഒ വി വിജയൻ


ദേശീയപുരസ്കാരം നേടിയ നിർമാല്യം എന്ന ചിത്രം എം ടി വാസുദേവൻ നായരുടെ ഏത് കഥയെ ആസ്പദമാക്കിയുള്ളതാണ്?

പള്ളിവാളും കാൽച്ചിലമ്പും


‘അപകടം എന്റെ സഹയാത്രികൻ’ എന്ന കൃതിയുടെ രചയിതാവ്?

വി കെ മാധവൻകുട്ടി


1, 11, 111 രൂപ പുരസ്കാരത്തുകയുള്ള അവാർഡ്?

വള്ളത്തോൾ പുരസ്കാരം


വയലാർ അവാർഡ് ജേതാക്കൾക്ക് നൽകിവരുന്ന ശിൽപം രൂപകല്പന ചെയ്തത് ആര്?

കാനായി കുഞ്ഞിരാമൻ


‘പൊടിച്ചി’ എന്ന നോവൽ രചിച്ച കവി ആര്?

ഡി വിനയചന്ദ്രൻ


‘കഥാബീജം’ എന്ന നാടകത്തിന്റെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ


1993- ൽ പ്രഥമ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?

ശൂരനാട് കുഞ്ഞൻപിള്ള


‘ഘോഷയാത്ര’ ഏതു പത്രപ്രവർത്തകന്റെ ആത്മകഥയാണ്?

ടി ജെ എസ് ജോർജ്


2019 -ലെ സ്വദേശാഭിമാനി -കേസരി പുരസ്കാരം ലഭിച്ചത് ആർക്ക്?

കാർട്ടൂണിസ്റ്റ് യേശുദാസൻ


കുമാരനാശാന്റെ ‘കരുണ’യിലെ നായക കഥാപാത്രം ആര്?

ഉപഗുപ്തൻ


1935 -ൽ ബർമയിൽ (മ്യാൻമാർ) ജനിച്ച മലയാള സാഹിത്യകാരൻ ആര്?

യു എ ഖാദർ


പെരുമ്പടവം ശ്രീധരന്റെ
ഒരു സങ്കീർത്തനം പോലെ എന്ന നോവൽ ഏത് റഷ്യയിൽ സാഹിത്യകാരന്റെ ജീവിതകഥയാണ് പ്രതിപാദിക്കുന്നത്?

ദസ്തയെവിസ്കി


മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നോവൽ ഏത്?

ധൂമകേതുവിന്റെ ഉദയം
(സർദാർ കെ എം പണിക്കർ)


‘വൃത്താന്ത പത്രപ്രവർത്തനം’ എന്ന കൃതിയുടെ രചയിതാവ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള


‘സ്മരണമണ്ഡലം’ എന്ന ആത്മകഥ ആരുടേതാണ്?

സാഹിത്യപഞ്ചാനനൻ പി കെ നാരായണപിള്ള


‘സർ ചാത്തു’ എന്ന കഥാപാത്രം ആരുടേത്?

വി കെ എൻ


പഞ്ചതന്ത്രം കഥകളെ അധികരിച്ച് മോയിൻകുട്ടി വൈദ്യർ രചിച്ച കൃതി ഏത്?

എലിപ്പട


‘ശബ്ദസുന്ദരൻ’ എന്നറിയപ്പെടുന്ന മലയാള കവി ആര്?

വള്ളത്തോൾ നാരായണമേനോൻ


‘സൂര്യകാന്തിയുടെ കവി’ എന്നറിയപ്പെടുന്നത് ആര്?

ജി ശങ്കരക്കുറുപ്പ്


മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നോവൽ?

കയർ (തകഴി)


കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥ പേര്?

വാസുദേവൻ


ബൈബിൾ ആധാരമാക്കി ‘ശ്രീയേശുവിജയം’ എന്ന മഹാകാവ്യം രചിച്ചത് ആര്?

കട്ടക്കയം ചെറിയാൻ മാപ്പിള


ത്രിലോകസഞ്ചാരി, നേത്രരോഗി എന്നീ തൂലികാനാമങ്ങളിൽ എഴുതിയിരുന്നത് ആര്?

ഇ വി കൃഷ്ണപിള്ള


കെ ദാമോദരൻ രചിച്ച പാട്ടബാക്കി എന്ന നാടകത്തിന്റെ പ്രാധാന്യം എന്ത്?

മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം


“എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം” എന്ന വരികൾ രചിച്ചത്?

കുഞ്ചൻനമ്പ്യാർ


കവിതയും നാടകവും സമന്വയിപ്പിച്ചുകൊണ്ട് ‘മൊഴിയാട്ടം’ എന്ന കലാരൂപം അവതരിപ്പിച്ചത് ആര്?

സുരാസു


ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

കേരള വർമ്മ വലിയകോയിത്തമ്പുരാൻ


സരസഗായക കവിമണി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആര്?

കെ സി കേശവപിള്ള


പറയിപെറ്റ പന്തിരുകുലത്തെ ആധാരമാക്കി എൻ മോഹനൻ രചിച്ച നോവൽ ഏത്?

ഇന്നലത്തെ മഴ


എഴുത്തച്ഛന്റെ ജീവിതകഥ പറയുന്ന ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ എന്ന നോവൽ രചിച്ചത്?

സി രാധാകൃഷ്ണൻ


ശ്രീലങ്കയെപ്പറ്റി ‘ഐലൻഡ് ഓഫ് ബ്ലഡ്’ എന്ന കൃതി രചിച്ച മലയാളി പത്രപ്രവർത്തക ആര്?

അനിതാ പ്രതാപ്


‘പുത്തൻ പാന’ എന്ന ക്രിസ്ത്യൻ
ഗാനകാവ്യം രചിച്ചത് ആര്?

അർണോസ് പാതിരി


2019-ലെ കേരള സാഹിത്യ അക്കാദമിയുടെ
ഹാസ്യസാഹിത്യത്തിനുള്ള അവാർഡ് നേടിയത് ആര്?

സത്യൻഅന്തിക്കാട്
(ഈശ്വരൻ മാത്രം സാക്ഷി)


എൻ എൻ കക്കാടിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏത്?

സഫലമീയാത്ര


മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവൽ ഏത്?

പാറപ്പുറം (കെ നാരായണൻ ഗുരുക്കൾ)


‘വയലാർ ഗർജ്ജിക്കുന്നു’ എന്ന പ്രസിദ്ധ കാവ്യത്തിന്റെ രചയിതാവ്?

പി ഭാസ്കരൻ


‘ഭക്തമീര പാടുന്നു’ എന്ന കവിതാ സമാഹാരം രചിച്ചത്?

പുത്തൻകാവ് മാത്തൻ തരകൻ


‘ആളില്ലാ കസേരകൾ’ എന്ന കവിതയുടെ രചയിതാവ്?

ചെമ്മനം ചാക്കോ


എം ടി വാസുദേവൻ നായരും എൻ പി മുഹമ്മദും ചേർന്നെഴുതിയ നോവൽ ഏത്?

അറബിപ്പൊന്ന്


“ജാതി ചോദിക്കുന്നില്ല ഞാൻ സോദരി ചോദിക്കുന്നു നീർ നാവു വരണ്ട ഹോ ” പ്രസിദ്ധമായ ഈ വരികൾ കുമാരനാശാന്റെ ഏത് കൃതിയിലാണ്?

ചണ്ഡാലഭിക്ഷുകി


വേളൂർ കൃഷ്ണൻകുട്ടിയുടെ ഏതു കഥയാണ് പഞ്ചവടിപ്പാലം എന്ന പേരിൽ ചലച്ചിത്രമാക്കിയത്?

പാലം അപകടത്തിൽ


‘മലങ്കാടൻ’ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത് ആര്?

ചെറുകാട്


ഒരു തൊഴിലാളി കേന്ദ്ര കഥാപാത്രമായി വരുന്ന മലയാളത്തിലെ ആദ്യ നോവൽ?

ഓടയിൽ നിന്ന് (പി കേശവദേവ്)


ഇടശ്ശേരി ഗോവിന്ദൻ നായർ രചിച്ച സാമൂഹിക- രാഷ്ട്രീയ നാടകം?

കൂട്ടുകൃഷി


‘ഉണിക്കോരൻ ചതോപാധ്യായ’ എന്ന കഥയുടെ രചയിതാവ്?

പി വത്സല


‘ഭ്രാന്തൻ ചാന്നാൻ’ ഏത് കഥയിലെ കഥാപാത്രം?

മാർത്താണ്ഡവർമ (സി വി രാമൻപിള്ള)


തകഴി ശിവശങ്കരപ്പിള്ള രചിച്ച ആദ്യ നോവൽ ഏത്?

ത്യാഗത്തിനു പ്രതിഫലം


1970 – ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘1963’ എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ്?

എൻ എൻ കക്കാട്


കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച യാത്രാവിവരണഗ്രന്ഥം?

മദിരാശി യാത്ര


ബൈബിളിലെ ദാവീദ് രാജാവിന്റെ കഥ പ്രമേയമാക്കി സി ജെ തോമസ് രചിച്ച നാടകം ഏത്?

ആ മനുഷ്യൻ നീ തന്നെ


വൈലോപ്പിള്ളിയുടെ ഏത് കവിതാസമാഹാരത്തിലാണ് ‘മാമ്പഴം’ എന്ന കവിതയുള്ളത്?

കന്നിക്കൊയ്ത്ത്


‘കരീന്ദ്രൻ’ എന്നറിയപ്പെട്ട
ആട്ടക്കഥാകാരനും സംസ്കൃത കവിയുമായ വ്യക്തി ആര്?

കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.