പരിസ്ഥിതി ദിന ക്വിസ് 2024|Environment Day Quiz 2024

ലോക പരിസ്ഥിതി ദിനം?
ജൂൺ 5

2024 – ലെ ലോക പരിസ്ഥിതി ദിനത്തിന്റെ  ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
സൗദി അറേബ്യ

2024- ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?
ഭൂമി പുനസ്ഥാപിക്കൽ, മരുഭൂവത്കരണം, വരൾച്ച എന്നിവയുടെ പ്രതിരോധം
(Land Restoration desertification and drought resilience)

2024 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം?
“നമ്മുടെ നാട്, നമ്മുടെ ഭാവി”. ഞങ്ങൾ# തലമുറ പുനഃസ്ഥാപനമാണ്
“Our Land, Our future” We are Generation Restoration

2023 -ലെ ലോക പരിസ്ഥിതി ദിന സന്ദേശം?
പ്ലാസ്റ്റിക് മലിനീകരണം തടയുക

ലോക പരിസ്ഥിതി ദിനത്തിന് 2023 ൽ ആതിഥേയത്വം വഹിച്ച രാജ്യം?
ഐവറി കോസ്റ്റ്

ലോക പരിസ്ഥിതി ദിനത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ച വർഷം?
2018

2018 – ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം?
പ്ലാസ്റ്റിക് മലിനീകരണം തടയുക
(Beat Plastic Pollution)

ലോക പരിസ്ഥിതി ദിനം ആദ്യമായി  ആഘോഷിച്ച വർഷം?
1973

ആദ്യ (1973)  ലോക പരിസ്ഥിതി ദിന സന്ദേശം?
ഒരു ഭൂമി മാത്രം (Only one Earth)
 
കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ സുവോളജിക്കൽ ക്ലബ് 1972 -ൽ സ്ഥാപിച്ചത്?
ജോൺ സി ജേക്കബ്

മലയാളത്തിലെ പ്രശസ്ത കവയിത്രിയായ പരിസ്ഥിതി പ്രവർത്തക?
സുഗതകുമാരി

ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത്?
റേച്ചൽ കഴ്സൺ (Rachel kazhsan )

പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ എന്നറിയപ്പെടുന്ന പുസ്തകം?
നിശബ്ദ വസന്തം (Silent Spring)

ലോകത്ത് ആദ്യമായി ഭരണഘടനയിൽ പരിസ്ഥിതി സംരക്ഷണം എന്ന ആശയം കൊണ്ടുവന്ന രാഷ്ട്രം?
റഷ്യ

ലോക പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
അലക്സാണ്ടർ വോൺ ഹംബോൾട്ട് (ജർമ്മനി )

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം? മെയ് 22

പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് 2024-ൽ 10 വർഷത്തെ ബ്ലൂ റസിഡൻസി വിസ പ്രഖ്യാപിച്ച രാജ്യം?
യു എ ഇ (UAE ‘Blue Residency’ visa)

നാഷണൽ എൻവിയോൺമെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്?
നാഗ്പൂർ (മഹാരാഷ്ട്ര)

ദേശീയ വനനയം പ്രഖ്യാപിച്ച വർഷം?
1952

എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത?
കാമ്യ കാർത്തികേയൻ

ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി?
കാമി റിത (30 തവണ)

ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
സുന്ദർലാൽ ബഹുഗുണ

ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
പ്രൊഫ. രാംദേവ് മിശ്ര

ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത്?
മേധാ പട്കർ

അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഏതു പുഴയിലാണ്?
ചാലക്കുടി

സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ? കുന്തിപ്പുഴ

ലോക പ്രകൃതി സംരക്ഷണ ദിനം?
ജൂലൈ 28

ഗ്രീൻപീസ് എന്ന പരിസ്ഥിതി സംഘടന രൂപംകൊണ്ടത് ഏതു രാജ്യത്താണ്?
കാനഡ

ലോക സമുദ്ര ദിനം?
ജൂൺ 8

കേരളത്തിൽ ആദ്യമായി പരിസ്ഥിതി ക്യാമ്പ് നടന്നത് എവിടെ വച്ചാണ്?
ഏഴിമല (കണ്ണൂർ, 1977)

ലോക വന ദിനം?
മാർച്ച് 21

ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത്?
ഡോ. സാലിം അലി

കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന (ഇന്ദുചൂഡൻ) എന്ന കെ കെ നീലകണ്ഠന്റെ
ജീവചരിത്ര ഗ്രന്ഥത്തിന്റെ പേര്?
പക്ഷികളും ഒരു മനുഷ്യനും (സുരേഷ് ഇളമൺ)

‘കേരളത്തിലെ പക്ഷികൾ’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവാണ് ഇന്ദുചൂഡൻ

ഭൂമിയുടെ ഹരിത കോശം എന്ന് വിശേഷിപ്പിക്കുന്നത്?
വനങ്ങൾ

കേരളത്തിലെ ആദ്യ പരിസ്ഥിതി മാസിക?
മൈന

ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം?
മലബാറിലെ സസ്യങ്ങൾ

ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം എടുക്കുന്നവർക്ക് നൽകുന്ന പുരസ്കാരം?
Blue planet Prize

സംരക്ഷിത ജൈവമണ്ഡലം പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത് ജൈവ മണ്ഡലം?
അഗസ്ത്യമല

ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന വനമേഖല?
ഉഷ്ണമേഖല മഴക്കാടുകൾ

വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിലൂടെ സംരക്ഷണം ചെയ്യുന്ന കാർഷിക പരിപാടി?
നൂറു മേനി

നീല പതാക സർട്ടിഫിക്കറ്റ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബീച്ചുകളുടെ ഗുണനിലവാരം

പരിസ്ഥിതി ദിന ക്വിസ് 2024|Environment Day Quiz 2024

3 thoughts on “പരിസ്ഥിതി ദിന ക്വിസ് 2024|Environment Day Quiz 2024”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.