Weekly Current Affairs for Kerala PSC Exams| 2024 May 19-25|PSC Current Affairs|Weekly Current Affairs|2024 മെയ്‌ 19-25 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 മെയ്‌ 19-25 വരെയുള്ള ആനുകാലിക വിവരങ്ങൾ

എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി?

ക്യാമ കാർത്തികേയൻ
എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ പെൺകുട്ടിയും 16 കാരിയായ ക്യാമയാണ്

ഇന്ത്യയുടെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി?

ഗോപിചന്ദ് തോട്ടക്കുറ (ആന്ധ്ര പ്രദേശ്)
ആമസോൺ സ്ഥാപകൻ ജെഫ് ബസോസിന്റെ ഉടമസ്ഥതയുള്ള ബ്ലൂ ഒറിജിന്റെ എൻ. എസ് 25 പേടകത്തിലായിരുന്നു ബഹിരാകാശ യാത്ര നടത്തിയത്

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്?

മിക്കേൽ സ്റ്റാറെ

2024 -ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയ ജർമ്മൻ എഴുത്തുകാരി?

ജെനി എർപെൻബെക്ക്‌
അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ലഭിക്കുന്ന ആദ്യ ജർമൻ സാഹിത്യകാരി യാണ് ജെനി എർപെൻബെക്ക്‌

2024 -ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയ നോവൽ ?

കൈറോസ് (Kairos)

കൈറോസ് എന്ന കൃതിയുടെ പരിഭാഷകൻ- മൈക്കൽ ഹോഫ്മാൻ

സമ്മാനത്തുകയായ 50000 പൗണ്ട്
സാഹിത്യകാരിയും പരിഭാഷകനും പങ്കിടും

ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ബ്രിട്ടനിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന സാഹിത്യകൃതികൾ ക്കാണ് 2016 മുതൽ അന്താരാഷ്ട്ര ബുക്കർ സമ്മാനം നൽകുന്നത്

2024 -ൽ 80 വർഷം പൂർത്തിയാക്കുന്ന മജീദും സുഹറയും കഥാപാത്രങ്ങളായ ബഷീറിന്റെ നോവൽ?

ബാല്യകാലസഖി

കുട്ടികളിലെ ചിന്താശേഷിയും സർഗാത്മകതയും സംരംഭകത്വ മനോഭാവവും വളർത്തിയെടുക്കാൻ കുടുംബശ്രീ ആരംഭിച്ച പദ്ധതി?

മൈൻഡ് ബ്ലോവേഴ്‌സ്

ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് മൈൻഡ് ബ്ലോവേഴ്‌സ്

സംസ്ഥാനതൊട്ടാകെ 50,000 കുട്ടികളെ പരിശീലിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം

കേരളത്തിലെ ആദ്യ പാലിയേറ്റീവ് കെയർ ട്രീറ്റ്മെന്റ് സപ്പോർട്ടിംഗ് യൂണിറ്റ് നിലവിൽ വന്ന ജില്ല?

കൊല്ലം

പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം കേരളം

കാനഡയിലെ പ്രസിദ്ധമായ മക്ഗിൽ സർവകലാശാലയിൽ നിന്ന് ഓണറ്റി ബിരുദം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞ?

ഡോ. സൗമ്യ സ്വാമിനാഥൻ

കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ജി വി രാജയുടെ പേരിൽ ജി വി രാജ സ്പോർട്സ് അക്കാദമി നിലവിൽ വരുന്നത്?

പൂഞ്ഞാർ (കോട്ടയം )

അടുത്തിടെ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഇറാൻ പ്രസിഡന്റ്?

ഇബ്രാഹിം റൈസി (Ebrahim Raisi)

ഇറാൻ ഇടക്കാല പ്രസിഡണ്ടായി മുഹമ്മദ് മോഖ്ബറിനെ നിയമിച്ചു

2024 മെയ് രജിസ്ട്രേഷൻ ഇടപാടുകൾക്ക് ഇ -സ്റ്റാമ്പ് നിർബന്ധമാക്കിയ സംസ്ഥാനം?

കേരളം (Kerala)
2025-ഓടെ കേരളം സമ്പൂർണ്ണ ഇ -സ്റ്റാമ്പ് സംസ്ഥാനമായി മാറുകയാണ് ലക്ഷ്യം

2024 -ലെ മാതൃദിനം?

മെയ് 12
മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച യാണ് മാതൃദിനമായി ആചരിക്കുന്നത്

ചട്ടമ്പിസ്വാമികളുടെ നൂറാം സമാധി വാർഷികത്തോടനുബന്ധിച്ച് ചട്ടമ്പിസ്വാമികളുടെ പ്രതിമ സ്ഥാപിച്ചത്?

ശ്രീകണ്ഠേശ്വരം (തിരുവനന്തപുരം)
ശ്രീകണ്ഠേശ്വരം ചട്ടമ്പിസ്വാമി പാർക്കിലാണ് പ്രതിമ സ്ഥാപിച്ചത്

ടൈംസ് ഹെയർ എഡ്യൂക്കേഷന്റെ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്?

എം ജി സർവ്വകലാശാല

മലയാറ്റൂർ ഫൗണ്ടേഷന്റെ 3- മത് സാഹിത്യ പുരസ്കാരത്തിന് 2024 -ൽ അർഹനായത്?

എം വി ജനാർദ്ദനൻ
കൃതി പെരുമലയൻ
പൊട്ടൻ തെയ്യത്തെ കേന്ദ്രമാക്കിയുള്ള മലയാളത്തിലെ ആദ്യ നോവൽ

വംശനാശ ഭീഷണി നേരിടുന്ന
പോളോ പോണിയെ സംരക്ഷിക്കാൻ 30 ഏക്കർ പുൽമേടുകൾ അനുവദിച്ച സംസ്ഥാനം?

മണിപ്പൂർ
പോളോ മത്സരത്തിന് ഉപയോഗിക്കുന്ന കുതിരകളെയാണ് പോളോപോണി എന്ന് പറയുന്നത്

2024 മെയ് അന്തരിച്ച ‘ഐസ്ക്രീം മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന വ്യക്തി?

രഘുനന്ദൻ കമ്മത്ത്
നാച്ചുറൽസ് ഐസ്ക്രീം സ്ഥാപകൻ

ഇന്ത്യ അന്റാർട്ടിക്കയിൽ നാലു വർഷത്തിനകം സ്ഥാപിക്കുന്ന പുതിയ ഗവേഷണ കേന്ദ്രം?

മൈത്രി 2
അന്റാർട്ടിക്കയിൽ മൈത്രി, ഭാരതി എന്നീ രണ്ടു ഗവേഷണ കേന്ദ്രങ്ങളാണ് ഇന്ത്യക്ക് ഉള്ളത്
1989-ൽ പ്രവർത്തനമാരംഭിച്ച മൈത്രിക്കു പകരമാണ് പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്

സാഹിത്യ അക്കാദമിയുടെ 2021 -ലെ സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ എഴുത്തുകാരൻ?

റസ്കിൻ ബോണ്ട്

അടുത്തിടെ ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തപ്പെട്ട
ഹാബ്രോസിസ്റ്റം സഹ്യാദ്രി,
ഇരുര ശെന്തുരുണി എന്നിവ ഏതു ജീവി വർഗ്ഗത്തിൽ പെടുന്നു?

ചിലന്തി

കാലാവസ്ഥ വ്യതിയാനം കാരണം എല്ലാ ഹിമാനികളും നഷ്ടപ്പെടുന്ന ആദ്യത്തെ രാജ്യം?

വെനസ്വേല
മഞ്ഞുമൂടിയ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് താഴ്ന്ന പ്രദേശത്തേക്ക് തെന്നി നീങ്ങുന്ന വലിയ മഞ്ഞു പാളികളെയാണ് ഹിമാനികൾ എന്ന് പറയുന്നത്

‘കിഴക്കിന്റെ നോബൽ’ എന്നറിയപ്പെടുന്ന ഷാ പ്രൈസ് 2024 -ൽ ലഭിച്ച ഇന്ത്യൻ വംശജനായ ജ്യോതിശാസ്ത്രജ്ഞൻ?

ശ്രീനിവാസ് ആർ കുൽക്കർണി

സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്ന കേരള സർക്കാരിന്റെ നീന്തൽ പരിശീലന പദ്ധതി?

സ്പ്ലാഷ്

ലോക്സഭാ ഇലക്ഷൻ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം സംബന്ധിച്ച പരാതികൾ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയ ആപ്പ്?

സി വിജിൽ

തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് കിരീടം നേടിയത്?

സാത്വിക് സായി രാജ് രെങ്കിറെഡി & ചിരാഗ് ഷെട്ടി

അക്വാറ്റിക് മത്സരങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നീന്തൽ കുളം സ്ഥിതി ചെയ്യുന്ന രാജ്യം ?

ഭൂട്ടാൻ

90 മിനിറ്റിനുള്ളിൽ അഞ്ചു തവണ പൊട്ടിത്തെറിച്ച ‘സെമെരു’ എന്ന അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന രാജ്യം?

ഇന്തോനേഷ്യ

മെർസ് കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യം?

സൗദി അറേബ്യ

2024 മെയ് ഗവേഷകർ കണ്ടെത്തിയ
നൈൽ നദിയുടെ നഷ്ടപ്പെട്ട കൈവഴി?

അഹ്റമത്ത്

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സാഹിത്യപ്രവർത്തക സഹകരണ സംഘം നടപ്പിലാക്കുന്ന പദ്ധതി?

അക്ഷരം മ്യൂസിയം
ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും പ്രാധാന്യം നൽകുന്ന അക്ഷരംമ്യൂസിയം നിലവിൽ വരുന്നത് കോട്ടയത്തുള്ള നാട്ടകം എന്ന സ്ഥലത്ത്

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം?

മെയ് 22

2024 -ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിന്റെ പ്രമേയം?

“പദ്ധതിയുടെ ഭാഗമാകുക”
(Be part of the plan)
International Day for Biodiversity 2024

ആനകളെ നിരീക്ഷിക്കുന്നതിന് വേണ്ടി റെയിൽവേയുടെ പുതിയ AI പദ്ധതി?

ഗജരാജ

2024 ൽ 50 വർഷം പൂർത്തിയാക്കുന്ന എസ്എൻഡിപി (SNDP) യോഗത്തിന്റെ രണ്ടാമത്തെ മുഖപത്രം?

യോഗനാദം
ആദ്യ പ്രസിദ്ധീകരണം – വിവേകോദയം

IPL -ൽ 8,000 റൺസ് തികക്കുന്ന ആദ്യ താരം?

വിരാട് കോലി

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2024 -ലെ ട്രാവൽ ആൻഡ് ടൂറിസം വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

39
ഈ റിപ്പോർട്ട് പ്രകാരം അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്
രണ്ടാം സ്ഥാനത്ത് സ്പെയിൻ
മൂന്നാം സ്ഥാനത്ത് ജപ്പാൻ

തോപ്പിൽ ഭാസിയുടെ ജന്മശതാബ്ദിയും കെപിഎസിയുടെ വജ്ര ജൂബിലിയോടും അനുബന്ധിച്ച് വീണ്ടും അവതരിപ്പിച്ച നാടകം?

ഒളിവിലെ ഓർമ്മകൾ
ആദ്യ അവതരണം 1992 ഓഗസ്റ്റ് 23
വീണ്ടും അവതരിപ്പിച്ചത്
1924 മെയ് 22- നാണ്
തോപ്പിൽ ഭാസിയുടെ ആത്മകഥാപരമായ കൃതിയാണ് ഒളിവിലെ ഓർമ്മകൾ

ദേശീയ സാങ്കേതിക ദിനം (National Technology Day)?

മെയ് 11

ഓക്സ്ഫഡ് ഇക്കണോമിക് ഗ്ലോബൽ സിറ്റീസ് റിപ്പോർട്ട് പ്രകാരം ആഗോള തലത്തിൽ മികച്ച ജീവിത നിലവാരമുള്ള നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ നഗരങ്ങൾ?

കൊച്ചി, തൃശ്ശൂർ
ഡൽഹിയെയും മുംബൈയെയും മറികടന്നാണ് കേരളത്തിലെ നഗരങ്ങൾ മുന്നിലെത്തിയത്

ലോകത്തിലെ ഏറ്റവും പഴക്കമുള്ള പുഷ്പമേള?

ദ ഗ്രേറ്റ് സ്പ്രിങ്‌ ഷോ ( ലണ്ടൻ)

2024- ലെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ T20 വിഭാഗത്തിൽ ലോക റെക്കോഡോടെ സ്വർണം നേടിയ ഇന്ത്യൻ താരം?

ദീപ്തി ജീവൻജി ( തെലുങ്കാന)
വേദി Kobe (ജപ്പാൻ)

തീവ്രവാദ വിരുദ്ധ ദിനം

മെയ് 21
1991 ലെ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണാർത്ഥം എല്ലാവർഷവും മെയ് 21 ഇന്ത്യയിൽ തീവ്രവാദ വിരുദ്ധ ദിനമായി ആചരിക്കുന്നു

2024 മെയ് അന്തരിച്ച കേരളത്തിലെ ആദ്യ വനിത ജയിൽ സൂപ്രണ്ട്?

മേരി രത്നാഭായ്

ഗുണ്ടകളെ പിടികൂടാൻ കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ ?

ഓപ്പറേഷൻ ആഗ്

ഇന്ത്യ -ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസം?

ശക്തി

ശക്തിയുടെ 7- മത് പതിപ്പിന് വേദിയാകുന്നത് മേഘാലയ

2024 -ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് പുരുഷ ജേതാവ്?

അലക്സാണ്ടർ സ്വെരേവ് (ജർമ്മനി)

2024 -ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് വനിതാ കിരീടം നേടിയത്?

ഇഗ സ്വിതെക് (പോളണ്ട്)

ലോക മെട്രോളജി ദിനം
( WORLD METROLOGY DAY )?

മെയ് 20

പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് 10 വർഷത്തെ ബ്ലൂ റസിഡൻസി വിസ പ്രഖ്യാപിച്ച രാജ്യം?

യു എ ഇ (UAE ‘Blue Residency’ visa)

2024 -ലെ ഫോർബ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരം?

ക്രിസ്റ്റ്യാനോ റൊണാൾഡോ
(Cristiano Ronaldo)

ബ്ലും ബെർഗ് ബില്യണേഴ്‌സ് ഇൻഡക്സിന്റെ ലോകത്തിലെ അതിസമ്പന്നരായ 15 പേരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാർ?

മുകേഷ് അംബാനിയും
ഗൗതം അദാനിയും

ലാ മൊറെനാഡ നൃത്തരൂപത്തിന്റെ ഉദ്ഭവത്തെ ചൊല്ലിയുള്ള അവകാശവാദത്തിൽ തർക്കത്തിലുള്ള രാജ്യങ്ങൾ?

പെറു, ബോളീവിയ

റഷ്യയുടെ നിലവിലെ പ്രധാനമന്ത്രി?

മിഖായേൽ മിഷുസ്റ്റിൻ

തായ്‌വാൻ പ്രസിഡണ്ട് ആയി ചുമതലയേറ്റത്?

വില്യം ലായ്

2023- 24 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയത്

മാഞ്ചസ്റ്റർ സിറ്റി

മെഗാലിത്തിക്ക്‌ കാലഘട്ടത്തിലേതെന്നു കരുതുന്ന പാമ്പിന്റെ കൊത്തുപണി കണ്ടെത്തിയ ‘പുതുക്കൈ ഗ്രാമം’ സ്ഥിതി ചെയ്യുന്ന ജില്ല?

കാസർകോട്

യുനെസ്കോയുടെ മെമ്മറി ഓഫ് ദ വേൾഡ് ആയി ഉൾപ്പെട്ട റൊക്കിയ ഹുസൈന്റെ നോവൽ?

Sultana’s Dream

30- മത് സുൽത്താൻ അസ്‌ലൻ ഷാ കപ്പ് ജേതാക്കൾ (ഹോക്കി ടൂർണ്ണമെന്റ് )?

ജപ്പാൻ
പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ജപ്പാൻ കിരീടം നേടിയത്

കാസാബ്ലാങ്ക ചെസ്സ് ടൂർണമെന്റിലെ വിജയി?

മാഗ്നസ് കാൾസൺ

ലോക തേനീച്ച ദിനം?
മെയ് 20

2024ലെ ലോക തേനീച്ച ദിനത്തിന്റെ പ്രമേയം?

Bee engaged with youth

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം

പൂനെ

2024 ലോക ഹൈപ്പർ ടെൻഷൻ ദിനം?

മെയ് 17

2024-ലെ ലോക ഹൈപ്പർ ടെൻഷൻ ദിനത്തിന്റെ പ്രമേയം?

“നിങ്ങളുടെ രക്തസമ്മർദ്ദം കൃത്യമായ അളക്കുക നിയന്ത്രിക്കുക കൂടുതൽ കാലം ജീവിക്കുക”

ലോക ആമ ദിനം

മെയ് 23

ആമകളുടെ ക്ഷേമത്തിനും രക്ഷാപ്രവർത്തനത്തിനുമായി പ്രവർത്തിക്കുന്ന അമേരിക്കൻ ടോർട്ടോയിസ് റെസ്ക്യു എന്ന സംഘടനയാണ് 2000 മുതൽ എല്ലാവർഷവും മെയ് 23 ലോക ആമ ദിനം ആചരിക്കുന്നുത്

2024 മെയ് കെഎസ്ഇബി ചെയർമാനായി നിയമിതനായത്?

ബിജു പ്രഭാകരൻ

2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ക്ലാസിക്കൽ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രം?

മന്ഥൻ

Weekly Current Affairs | 2024 മെയ്‌ 19-25 വരെയുള്ള ആനുകാലിക വിവരങ്ങൾLeave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.