Weekly Current Affairs for Kerala PSC Exams| 2024 May 26-31|PSC Current Affairs|Weekly Current Affairs

2024 മെയ്‌ 26-31 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


Weekly Current Affairs | 2024 മെയ്‌ 26-31 വരെയുള്ള ആനുകാലിക വിവരങ്ങൾ



2024-ൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ആദ്യത്തെ ചുഴലിക്കാറ്റ്?

റിമാൽ
പേര് നൽകിയിരിക്കുന്ന രാജ്യം – ഒമാൻ
അർത്ഥം –മണൽ


2024 -ലെ ഐപിഎൽ ജേതാക്കളായ ടീം?

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചാണ് കിരീടം നേട്ടം
കൊൽക്കത്തയുടെ മൂന്നാമത് കിരീടം


2024 മെയ് മണ്ണിടിച്ചൽ ദുരന്തം ഉണ്ടായ   എൻഗ പ്രവിശ്യ സ്ഥിതിചെയ്യുന്ന രാജ്യം?

പാപ്പുവ ന്യൂ ഗിനിയ


2024 മെയ്‌ അന്തരിച്ച പ്രശസ്ത   അമേരിക്കൻ ഗാനരചയിതാവും സംഗീത സംവിധായകനുമായ വ്യക്തി?

റിച്ചാർഡ് ഷെർമൻ
ജംഗിൾ ബുക്ക്, മേരി പോപ്പിൻസ് തുടങ്ങി നിരവധി ചിത്രങ്ങൾക്കുവേണ്ടി പാട്ടെഴുതിയിട്ടുണ്ട്


കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രദേശത്ത് അതിശക്തമായ പേമാരി ഉണ്ടാവുന്ന പ്രതിഭാസം അറിയപ്പെടുന്നത്?

മേഘവിസ്ഫോടനം
‘കുമുലോ നിംബസ് ‘ എന്ന മേഘങ്ങളുടെ സാന്നിധ്യമാണ് മേഘവിസ്ഫോടനത്തിന് പ്രധാനമായും കാരണമാവുന്നത്





2024 മെയ് മാസത്തിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ?

രുദ്രം


വിഷാദരോഗത്തെ ചികിത്സിക്കാൻ ഓക്സ് ഫോർഡ് സർവ്വകലാശാലയിലെ സൈക്കാട്രി വിഭാഗം തയ്യാറാക്കിയ
AI സൈക്യാട്രിസ്റ്റ്?

പെട്രുഷ്ക (petrushka)


കാൻ ചലച്ചിത്രമേളയിൽ ഛായാഗ്രാഹണ രംഗത്തെ സംഭാവനയ്ക്കുള്ള പിയർ അജെന്യൂ (pierre Angenieux) പുരസ്കാരത്തിന് അർഹനായ മലയാളി ഛായാഗ്രാഹകൻ?

സന്തോഷ് ശിവൻ
ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഏഷ്യക്കാരൻ


കാൻ ഫിലിം ഫെസ്റ്റിവലിലെ
അൺ സെർട്ടെൻ റിഗാഡ് വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്?

അനസൂയ സെൻ ഗുപ്ത

ബൾഗേറിയൻ സംവിധായകൻ
കോൺസ്റ്റാന്റിൽ ബോജനോവിന്റെ
ഹിന്ദി ചിത്രമായ ‘ദി ഷെയിംലെസി’ ലെ അഭിനയത്തിനാണ് പുരസ്കാരം

കാൻ ഫിലിം ഫെസ്റ്റിവലിലെ അൺ സെർട്ടെൻ റിഗാഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് അനസൂയ സെൻ ഗുപ്ത


2024-ലെ 77 മത് കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടിയ ഇന്ത്യൻ ചിത്രം?

All We Imagine as Light
സംവിധായിക പായൽ കപാഡിയ

ഗ്രാൻഡ് പ്രീ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ സംവിധായികയാണ്
പായൽ കപാഡിയ
ഗ്രാൻഡ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്

ഈ ചിത്രത്തിൽ അഭിനയിച്ചത് മലയാളികളായ നടികൾ കനി കുസൃതി ദിവ്യ പ്രഭ


സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ എക്സൈസ് ആരംഭിച്ച പദ്ധതി?

നേർവഴി
ലഹരി വിമോചന പദ്ധതിയായ വിമുക്തി  യുടെ  ഭാഗമായാണ് നേർവഴിക്ക് തുടക്കം കുറിച്ചത് അധ്യാപകരുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്


തീവണ്ടികളിൽ സ്ത്രീയാത്രക്കാർക്ക് സഹായം നൽകുവാനും സുരക്ഷ ഉറപ്പാക്കാനുമുള്ള റെയിൽവേയുടെ പദ്ധതി?

മേരി സഹേലി (എന്റെ കൂട്ടുകാരി)


ഇന്ത്യയിലെ കർഷകർക്കായി വാർത്തകളും വിവരങ്ങളും പങ്കിടുന്നതിനായി ദൂരദർശൻ കിസാൻ അവതരിപ്പിക്കുന്ന എ ഐ അവതാരകർ?

AIകൃഷ്, AIഭൂമി


താപനില രേഖപ്പെടുത്താൻ തുടങ്ങിയ ശേഷം ഏറ്റവും ചൂടേറിയ മാസമായി രേഖപ്പെടുത്തിയത്?

2024 മാർച്ച്

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടി?

ഓപ്പറേഷൻ ബ്ലൂസ്റ്റാർ (1984 ജൂൺ 1- 10)



ലോക പുകയില വിരുദ്ധ ദിനം (world NO TOBACCO Day?

മെയ് 31


2024ലെ ലോക പുകയില വിരുദ്ധ ദിനത്തി ന്റെ സന്ദേശം

പുകയില വ്യാപാര ഇടപെടലിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക”
Protecting Children from  tobacco Industry Interference


2024 മെയ് 33 -മത് പത്മരാജൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു 2023 -ലെ മികച്ച നോവൽ, കഥ, സംവിധാനം, തിരക്കഥ എന്നിവക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്

മികച്ച നോവലിസ്റ്റ്
ജി ആർ ഇന്ദുഗോപൻ ( നോവൽ- ആനോ

മികച്ച കഥാകൃത്ത്- ഉണ്ണി ആർ
ചെറുകഥ അഭിജ്ഞാനം

ആട്ടം എന്ന ചിത്രത്തിന് ആനന്ദ് ഏകർഷി മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാർഡ് നേടി


പാലസ്തീൻ പ്രശ്നത്തെ കേന്ദ്ര പ്രമേയമാക്കി ഷീല ടോമി എഴുതിയ നോവൽ?

ആ നദിയോട് പേര് ചോദിക്കരുത്


10-മത് വേൾഡ് വാട്ടർ ഫോറത്തിന്റെ വേദി?

ബാലി (ഇന്തോനേഷ്യ)


9- മത് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി?

അമേരിക്ക, വെസ്റ്റിൻഡീസ്


2024 -ലെ വേൾഡ് പാര അത്‌ലറ്റിക് മീറ്റിൽ ഒന്നാമതെത്തിയ രാജ്യം?

ചൈന
ഇന്ത്യയുടെ സ്ഥാനം 6
വേദി കോംബെ (ജപ്പാൻ)


മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് പത്മശ്രീ പുരസ്കാരം തിരികെ നൽകുന്നതായി പ്രഖ്യാപിച്ച പാരമ്പര്യ വൈദ്യൻ?

ഹേം ചന്ദ് മാഞ്ചി
പത്മശ്രീ ലഭിച്ചത് 2024

ആണവ സുരക്ഷ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന് (ICONS 2024) 2024 -ൽ വേദിയായത്?

വിയന്ന (ഓസ്ട്രിയ)



Amnesty International Day?

മെയ് 28
ആംനസ്റ്റി ഇന്റർനാഷണൽ സ്ഥാപിച്ചത് രൂപീകൃതമായത് 1961 മെയ് 28
സ്ഥാപകൻ പീറ്റർ ബെനൻസൺ എന്ന ബ്രിട്ടീഷ് അഭിഭാഷകനാണ്


2024 മെയ് മേഘവിസ്ഫോടനം ഉണ്ടായ കേരളത്തിലെ ജില്ല?

എറണാകുളം (കളമശ്ശേരി )


ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ച മൂന്നാമത്തെ പ്രധാനമന്ത്രി?

നരേന്ദ്രമോദി
മൻമോഹൻസിങ്ങിന്റെ റെക്കാർഡിനെ നരേന്ദ്ര മോദി മറികടന്നു

ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്നത് ജവഹർലാൽ നെഹ്റു
രണ്ടാം സ്ഥാനത്ത് ഇന്ദിരാഗാന്ധി


സംഗീത നാടക അക്കാദമി സംഘടിപ്പിച്ച 2023 -ലെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകമായി തെരഞ്ഞെടുത്തത്?

മണികർണിക
രണ്ടാം സ്ഥാനത്ത് പറന്നുയരാനൊരു ചിറക്
മികച്ച സംവിധായകൻ രാജേഷ് ഇരുളത്ത് നാടകം ശാന്തം

എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത?

ജ്യോതി രാത്രേ (55 വയസ്സ്, മധ്യപ്രദേശ്)



എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത?

കാമ്യ കാർത്തികേയൻ


രണ്ടാഴ്ചയ്ക്കിടെ മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി?

പൂർണിമ ശ്രേഷ്ഠ


ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി എന്ന റെക്കോർഡ് സ്വന്തമാക്കിയ വ്യക്തി ?

കാമി റിത (30 തവണ)


2024 മെയ് ഡൽഹിയിൽ രാജ്യത്തെ റെക്കോർഡ് താപനില രേഖപ്പെടുത്തി എത്രയാണ് ഇത്?

52.3


ഒരു സീസണിൽ രണ്ടുതവണ എവറസ്റ്റ് കൊടുമുടിയും ലോത് സെ കൊടുമുടിയും കീഴടക്കിയ ആദ്യ വ്യക്തി എന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരൻ?

സത്യദീപ് ഗുപ്ത


ഫോർബ്സ് പുറത്തിറക്കിയ 2024-ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക റീജണൽ റൂറൽ ബാങ്ക്?

കേരള ഗ്രാമീൺ ബാങ്ക്
പട്ടികയിൽ 18-മത് സ്ഥാനം


2024 മെയ് സർക്കാർ കരാർ ജോലികളിൽ സ്ത്രീകൾക്ക് 33% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?

കർണാടക


അടുത്തിടെ ഉഷ്ണ തരംഗത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി?

രാജസ്ഥാൻ ഹൈക്കോടതി


2025 -ൽ 300 ജന്മവാർഷികം ആചരിക്കപ്പെടുന്ന മാൾവാ സാമ്രാജ്യത്തിലെ രാജ്ഞി?

അഹല്യഭായ് ഹോൾക്കർ
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിന്റെ  അഹല്യ നഗർ എന്ന പുതിയ പേര് നൽകിയത് അഹല്യ ഭായ് ഹോൾകറിന്റെ സ്മരണാർത്ഥമാണ്


2024 നോർവെ ചെസ്സ് ടൂർണമെന്റിൽ ക്ലാസിക്കൽ ചെസ്സിൽ  ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ പരാജയപ്പെടുത്തിയ ഇന്ത്യയുടെ താരം?

ആർ പ്രഗ്നാനന്ദ


അടുത്തിടെ സൗരയൂഥത്തിന് പുറത്ത് ഗ്ലീസ് 12 ബി എന്ന ഗ്രഹത്തെ കണ്ടെത്തിയ സ്പേസ് ഏജൻസി?

NASA


നികുതി തട്ടിപ്പ് കണ്ടെത്താൻ കേരള ത്തിൽ ആക്രി,സ്റ്റീൽ വ്യാപാര സ്ഥാപന ങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സംസ്ഥാന ജി എസ് ടി വകുപ്പ് നടത്തിയ പരിശോധന?

ഓപ്പറേഷൻ പാം ട്രീ
(Operation palm Tree)


ഇന്ത്യയിലെ ആദ്യ നഗര പൊതുഗതാഗത റോപ്പ് വേ ആരംഭിക്കുന്നത്?

വാരണാസി


2024 മെയ് നടന്ന മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ വനിത ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിജയിച്ച ചൈനീസ് താരം?

വാങ്‌ ഷി
റണ്ണർ അപ്പ് പിവി സിന്ധു


ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ എത്രാമത്തെ ചരമവാർഷികമാണ് 2024 മെയ് 27-ന്  ആചരിച്ചത്?

60
ഇന്ത്യയുടെ ആദ്യത്തെയും ഏറ്റവും കൂടുതൽ പ്രധാനമന്ത്രിയുമായിരുന്ന നെഹ്റു 1964 മെയ് 27-ന് അധികാരത്തിൽ ഇരിക്കെയാണ് അന്തരിച്ചത്
ജന്മദിനം 1889 നവംബർ 14
അന്തരിച്ചത് 1964 മെയ് 27


2024 വേൾഡ് പാരാ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മെഡൽ നിലയിൽ  ഒന്നാമതെത്തിയത്?

ചൈന
രണ്ടാം സ്ഥാനം ബ്രസീൽ
മൂന്നാം സ്ഥാനം ഉസ്ബകിസ്ഥാൻ
ആറാം സ്ഥാനത്ത് ഇന്ത്യ

2024 മെയ് മനുഷ്യനിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത രാജ്യം?

ഓസ്ട്രേലിയ


ഓക്സ്ഫോർഡ് ആഗോള നഗരസൂചിക 2024 ൽ ഒന്നാം സ്ഥാനത്തുള്ള നഗരം?

ന്യൂയോർക്ക്


ഖത്തർ ഫുട്ബോൾ ടീമിൽ എത്തുന്ന ആദ്യ മലയാളി താരം?

തഹസിൻ ജംഷീദ് കണ്ണൂർ സ്വദേശി


ഫോബ്സ് മാസിക പുറത്ത് വിട്ട ലോകത്തെ ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ അഞ്ചാമതായ ഇന്ത്യക്കാരി?

സാവിത്രി ജിൻഡാൽ
ലോകസമ്പന്നതിൽ 16-മത് സ്ഥാനത്ത് സാവിത്രി ജിൻഡാൽ
ഫ്രഞ്ച് വ്യവസായിയും എഴുത്തുകാരിയായ ഫ്രാങ്കോയിസ് ബൈറ്റൺ കോർട്ട് മെയേഴ്‌സ് ആണ് ഒന്നാം സ്ഥാനത്ത്


ആറ് ഗ്രഹങ്ങൾ ഒന്നിച്ച് ആകാശത്ത് ദൃശ്യമാകുന്ന പ്ലാനറ്റ് പരേഡ് എന്ന അപൂർവ്വ പ്രതിഭാസം ദൃശ്യമാകുന്നത്?

ജൂൺ 3

ബുധൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ആറു ഗ്രഹങ്ങളാണ് ഇത്തരത്തിൽ നേർരേഖയിൽ വരുന്നത്


2024 നടന്ന പ്രഥമ ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിന്റെ വേദി?

ബാങ്കോക്ക് (തായ്‌ലൻഡ്)


ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ജോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന രാജ്യം?

ചിലി


ഉക്രൈൻ സമാധാന ഉച്ചകോടി 2024 ന്റെ വേദി?

സ്വിറ്റ്സർലൻഡ്


അടുത്തിടെ വീണ്ടും സ്ഫോടനമായ ഇബു അഗ്നി പർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?

ഇന്തോനേഷ്യ


ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുൽ കോസ്മോസ് വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച വിക്ഷേപണ വാഹനം?

അഗ്നിബാൺ സോർട്ടഡ്

റോക്കറ്റ് വിക്ഷേപണത്തിൽ വിജയം നേടിയ ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയാണ് അഗ്നികുൽ കോസ്മോസ്

എയ്റോ സ്പേസ് എൻജിനീയർമാരായ ശ്രീനാഥ് രവിചന്ദ്രനും എസ് പി എം മോയിനും ചേർന്ന് 2017-ൽ സ്ഥാപിച്ച കമ്പനിയാണ് അഗ്നികുൽ കോസ്മോസ്

2022 നവംബറിൽ ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയ്റോ സ്പേസ് കമ്പനി ‘വിക്രം എസ് ‘ എന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചിരുന്നു


തെലുങ്കാനയുടെ സംസ്ഥാന ഗീതമായി ജയ ജയ ഹേ തെലുങ്കാന എന്ന ഗാനത്തിന് സംഗീതം നൽകിയത് ?

എം എം കീരവാണി

ഗാനം രചിച്ചത് അന്ദേശ്രീ


ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം?

ദീപ കർമാർകർ


ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക മുദ്രയിൽ നിന്നുമാണ് ചാർമിനാറും കാകതിയ രാജ വംശത്തിന്റെ കമാനവും നീക്കം ചെയ്തത്?

തെലുങ്കാന


2023 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത ഉൽപ്പന്നം?

ഡീസൽ
രണ്ടാംസ്ഥാനത്ത് വജ്രം
മൂന്നാം സ്ഥാനത്ത് വ്യോമയാന ഇന്ധനം
നാലാം സ്ഥാനത്ത് സ്മാർട്ട് ഫോൺ


‘തെളിച്ചമുള്ള ഓർമ്മകൾ’ എന്ന പുസ്തകം എഴുതിയത്?

മാല (തോപ്പിൽ ഭാസിയുടെ മകൾ)


UN സമാധാന അന്താരാഷ്ട്ര ദിനം? 

മെയ് 29


2024 പുരുഷ T20 ലോകകപ്പിന്റെ അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ടവർ?

മുൻ പാക്കിസ്ഥാൻ താരം
ഷാഹിദ് അഫ്രീദി
മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് വെസ്റ്റിൻഡീസ് മുൻതാരം ക്രിസ് ഗെയിൽ ജമൈക്കൻ പ്രിന്റർ ഉസൈൻ ബോൾട്ട്


അടുത്തിടെ സർക്കാർ കരാർ ജോലികളിൽ വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?

കർണാടക


മൊബൈൽ ഫോൺ ഇന്റർനെറ്റ് അടിമത്തത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിന് വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി?

ഡി -ഡാഡ് ഡിജിറ്റൽ ഡി അഡിക്ഷൻ
പദ്ധതി ആരംഭിച്ചത് 2023


കേരളത്തിലെ ആറുവരിയും അതിൽ കൂടുതലും ലൈനുകൾ ഉള്ള
ദേശീയപാതകളിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്റർ നിന്നും എത്ര ആയാണ് കുറച്ചത്?

മണിക്കൂറിൽ 100 കിലോമീറ്റർ


ലോക വിശപ്പ് ദിനം?

മെയ്‌ 28


2024ലെ ലോക വിശപ്പ് ദിനത്തിന്റെ പ്രമേയം?

Thriving mothers, Thriving world


ഹരിത ഊർജ്ജ വരുമാനപദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഗ്രിഡ് ബന്ധിത സൗരോർജ്ജവത്കൃത ആദിവാസി കോളനി എന്ന നേട്ടം സ്വന്തമാക്കിയത്?

നടുപ്പതി (പാലക്കാട്)


ജൂലൈ 4-ന് പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏതു രാജ്യമാണ് പാർലമെന്റ് പിരിച്ചുവിട്ടത്?

ബ്രിട്ടൻ

ഐ ഐ ടി റൂർക്കി തയ്യാറാക്കിയ ഉരുൾപൊട്ടൽ ഭൂകമ്പം എന്നിവയെപ്പറ്റി മുന്നറിയിപ്പ് നൽകുന്ന ആപ്പ്?

ഭുവ് ദേവ്


എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ പരാജയപ്പെട്ടവരെയും  പാതി വഴിയിൽ പഠനം മുടങ്ങിയവരെയും കണ്ടെത്തി പഠനം തുടരുവാനും പരീക്ഷ എഴുതുവാനും പ്രേരണയും സഹായവും നൽകുന്ന കേരളപോലീസിന്റെ പദ്ധതി?

ഹോപ്


വിവിധ ദുരന്തങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിന് അസം സംസ്ഥാനം ആരംഭിച്ച ഫ്ലാറ്റ് ഫോം?

DRIMS


T20 പുരുഷ ലോകകപ്പ് 2024 ന്റെ വേദി?

യു എസ്, വെസ്റ്റ് ഇൻഡീസ്


യൂറോ കപ്പ് 2024-ന്റെ വേദി?

ജർമ്മനി

കോപ്പ അമേരിക്ക 2024 ന്റെ വേദി?


യു എസ്


ഒളിമ്പിക്സ് 2024 ന്റെ വേദി?

പാരീസ്


2024 മെയ് 46 മത് അന്റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് സമ്മേളനത്തിന് വേദിയായ ഇന്ത്യൻ നഗരം?

കൊച്ചി
 
ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച 100 കമ്പനികളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യൻ കമ്പനികൾ?

റിലയൻസ് ഇൻഡസ്ട്രീറ്റ് ലിമിറ്റഡ്,
ടാറ്റ ഗ്രൂപ്പ്


കോടതിയിലെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിക്കാൻ തീരുമാനിച്ച ആദ്യ ഹൈക്കോടതി?

സിക്കിം ഹൈക്കോടതി


ഡയമണ്ട് ലീഗിലെ വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ ജേതാവായത്?

ഷകാരി റിച്ചാർഡ്സൺ( US)


2024 മെയ് ചട്ടമ്പിസ്വാമികളുടെ 25 അടി ഉയരമുള്ള പൂർണ്ണകായ പ്രതിമ  അനാച്ഛാദനം ചെയ്തത്?

വള്ളിക്കുന്നം

ബഹുരാഷ്ട്ര അഭ്യാസം റെഡ് ഫ്ലാഗ് 24 ന്റെ വേദി?

അലാസ്ക
 
ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെന്റ് ഇൻഡക്സ് 2024 പ്രകാരം ഇന്ത്യയുടെ സ്ഥാനം?

39


2024 സൗത്ത് കൊറിയ ആരംഭിച്ച സ്പേസ് ഏജൻസി?

KASA
(Korea Aerospace Administration )


ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന ത്രിരാഷ്ട്ര ഉച്ചകോടി 2024 ന്റെ വേദി?

സിയോൾ (ദക്ഷിണ കൊറിയ )


2024 ൽ 75 -മത് വാർഷികം ആചരിക്കപ്പെട്ട പ്രക്ഷോഭം?

ചവറ ലഹള (കൊല്ലം 1949 മെയ് 25)

സർക്കാർ പുറത്തിറക്കുന്ന കടപ്പത്രങ്ങളും മറ്റും വാങ്ങുന്നതിനും വിൽക്കുന്നതിനുമായി റീട്ടെയിൽ ഡയറക്ട് എന്ന മൊബൈൽ ആപ്പ് ആരംഭിച്ചത്?

റിസർവ് ബാങ്ക്


2024 മെയ് മാസത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ കൊല്ലം ജില്ലയിലെ കുഭവുരുട്ടി വനങ്ങളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ആൽഗ?

ഒഡോക്ലാഡിയം സഹ്യാദ്രിക്കം
(Oedocladium sahyadricum)


കൃഷിക്കും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി നദീജലത്തിന്റെ വിനിയോഗം ക്രമപ്പെടുത്തുന്നതിനെപ്പറ്റി സർക്കാർ നിയോഗിച്ച എട്ടംഗ സമിതി ചെയർമാൻ?

ഡോ. ഇ ജെ ജയിംസ്


ഐക്യരാഷ്ട്രസഭയുടെ ജെൻഡർ അഡ്വക്കേറ്റ് പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ വനിതാ സേനാഗം?

മേജർ രാധികാ സെൻ


2024- ലെ പിച്ച് ബുക്ക് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് നഗരം?

സാൻഫ്രാൻസിസ്കോ
രണ്ടാം സ്ഥാനത്ത് ന്യൂയോർക്ക്
മൂന്നാം സ്ഥാനത്ത് ബെയ്ജിങ്
ഇന്ത്യയിൽ നിന്ന് ഒന്നാം സ്ഥാനത്തുള്ള നഗരം  മുംബൈ ലോക റാങ്കിങ്ങിൽ 32 സ്ഥാനം

ലോകത്തിലെ ആദ്യത്തെ 6G പ്രോട്ടോ ടൈപ്പ്  ഉപകരണം വികസിപ്പിച്ച രാജ്യം?

ജപ്പാൻ

നാഷണൽ ഡിഫൻസ് അക്കാദമിയുടെ കമാൻഡന്റായി അടുത്തിടെ നിയമിതനായത്?

ഗുർ ചരൺ



2023- 24 സീസണിലെ വുമൺസ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്?

ബാഴ്സലോണ


കേംബ്രിഡ്ജ്  സിറ്റി കൗൺസിൽ മേയറായി ചുമതലയേറ്റ മലയാളി?

അഡ്വ. ബൈജു തിട്ടാല
കേംബ്രിഡ്ജിൽ ഈ പദവിയിൽ എത്തുന്ന ആദ്യ ഏഷ്യക്കാരൻ

Weekly Current Affairs | 2024 മെയ്‌ 26-31 വരെയുള്ള ആനുകാലിക വിവരങ്ങൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.