2024 ഒക്ടോബർ 13-19 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2024 ഒക്ടോ 13-19 വരെയുള്ള ആനുകാലിക വിവരങ്ങൾ
2024- ലെ സാഹിത്യ നോബൽ സമ്മാനം ലഭിച്ച ദക്ഷിണ കൊറിയൻ സാഹിത്യകാരി ? ഹൻ കാങ്
നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ ദക്ഷിണകൊറിയൻ സാഹിത്യകാരി
സാഹിത്യ നോബൽ സമ്മാനം നേടുന്ന
18- മത് വനിതയും ആദ്യ ഏഷ്യൻ വനിതയുമാണ്
ഹൻ കാങിന്റെ ദ വെജിറ്റേറിയൻ എന്ന നോവലിന് 2016 -ൽ മാൻ ബുക്കർ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്
ഇന്ത്യയിൽ ഓട്ടിസം അവബോധനത്തിനായി പുസ്തകം പുറത്തിറക്കിയ ആദ്യ സംസ്ഥാനം?
കേരളം
2026 ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ച നഗരം?
റബാത്
ആഫ്രിക്കൻരാജ്യമായ മൊറോക്കോയുടെ തലസ്ഥാനം റബാത്
ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത 26-മത്തെ നഗരം
2024- ൽ സ്ട്രാസ്ബർഗ് (ഫ്രാൻസ്)
2025 -ൽ റിയോ ഡി ജനീറോ (ബ്രസീൽ)
ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി സ്ഥിതി ചെയ്യുന്നത് ?
ഹാൻലെ (ലഡാക്ക് )
ലഡാക്കിലെ ഹാൻലെയിൽ 4300 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്
2024 -ലെ സമാധാന നോബൽ പുരസ്കാരം ലഭിച്ച സംഘടന ?
നിഹോൺ ഹിഡാൻക്യോ
ജപ്പാനിലെ നാഗസാക്കി ഹിരോഷിമ അണുബോംബ് സ്ഫോടനം അതിജീവിച്ചവരുടെ കൂട്ടായ്മയാണ് ഇത്
1956 ലാണ് നിഹോൺ ഹിഡാൻക്യോ എന്ന സംഘടന സ്ഥാപിതമായത്
ഷിബാകുഷ എന്നാണ് ഈ സംഘടന അറിയപ്പെടുന്നത്
മഹാരാഷ്ട്രയിലെ പൂനെ ഇന്റർനാഷണൽ എയർപോർട്ടിന്റെ പുതിയ പേര്?
ജഗദ്ഗുരു സന്ത് തുക്കാറാം മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട്
അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ? സഞ്ജു സാംസൺ
T20 യിൽ വേഗമേറിയ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ്
സഞ്ജു സാംസൺ
ആദ്യ താരം രോഹിത് ശർമ
40 പന്തിൽ
2024 -ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടിയവർ?
ഡാരോൺ അസെമൊഗ്ലു (US)
സൈമൺ ജോൺസൺ (UK)
ജെയിംസ് റോബിൻസൺ (UK)
അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ്
ഡാരോൺ അസെമൊഗ്ലു
ബ്രിട്ടീഷ് വംശജരാണ്
സൈമൺ ജോൺസൺ
ജെയിംസ് റോബിൻസൺ
ചില രാജ്യങ്ങൾ എന്തുകൊണ്ടാണ് സാമ്പത്തിക അഭിവൃദ്ധി നേടുന്നു മറ്റുചിലത് എന്തുകൊണ്ട് പരാജയപ്പെടുന്നു എന്നീ കാര്യങ്ങളെ കുറിച്ചുള്ള സമഗ്രമായ പഠനത്തിനാണ് പുരസ്കാരം
രാജ്യങ്ങളുടെ സാമ്പത്തിക അഭിവൃദ്ധി അടിസ്ഥാനമാക്കിയുള്ള പഠനമാണ് ഇവർ നടത്തിയത്
2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന ട്രക്കോമ മുക്തരാജ്യമായി പ്രഖ്യാപിച്ചത്?
ഇന്ത്യ
കണ്ണുകളെ ബാധിക്കുന്ന പകർച്ചവ്യാധിയാണ് ട്രാക്കോമ
ക്ലമീഡിയ ട്രാക്കോമാറ്റിസ് എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം
75 -മത് വാർഷികം ആഘോഷിക്കുന്ന സൗജന്യമായി യാത്ര ചെയ്യാവുന്ന ഇന്ത്യയിലെ ഏക തീവണ്ടി സർവീസ്?
ഭക്ര -നംഗൽ തീവണ്ടി സർവീസ്
കണ്ണൂർ സെന്റർ ജയിലിനെ മാലിന്യമുക്തമാക്കി ഹരിത ജയിലാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള ഹരിത കർമ്മ സേനയുടെ നേതൃത്വത്തിലുള്ള പ്രവർത്തനം?
ഹരിതസ്പർശം
ഓസ്ട്രേലിയയിലെ ലൗവി ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ സൂചിക പ്രകാരം
ഏഷ്യാപവർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം?
3 -സ്ഥാനം
ഒന്നാം സ്ഥാനത്ത് യുഎസ്
രണ്ടാം സ്ഥാനത്ത് ചൈന
ഇന്ത്യ മൂന്നാം സ്ഥാനത്ത്
ലോക ഭക്ഷ്യ ദിനം?
ഒക്ടോബർ 16
2024- ലെ പ്രമേയം?
“മികച്ച ജീവിതത്തിനും മികച്ച ഭാവിക്കും, ഭക്ഷണത്തിനുള്ള അവകാശം”
Right to Foods for a Better Life and a Better Future
ലോക ഭക്ഷ്യസുരക്ഷാ ദിനം ജൂൺ 7
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലവിൽ വരുന്ന പുതിയ ടെർമിനലിന് നൽകിയ പേര്?
അനന്ത
ഗേറ്റ് വേ ഓഫ് ഗുഡ്നസ് എന്നും ടെർമിനൽ അറിയപ്പെടും
ടെർമിനൽ നിർമ്മിക്കുന്നത് അദാനി ഗ്രൂപ്പ്
അടുത്തിടെ അന്തരിച്ച ഇന്ത്യയിലെ വ്യവസായ പ്രമുഖൻ?
രത്തൻ ടാറ്റ
ട്രസ്റ്റ് ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റ അന്തരിച്ചതിനെ തുടർന്ന്
ടാറ്റാ ട്രസ്റ്റിന്റെ പുതിയ ചെയർമാനായി നിയമിതനായത് നോയൽ ടാറ്റ
ഹരിതഗൃഹ വാതകത്തിന്റെ പുറന്തള്ളൽ കുറയ്ക്കുന്ന ഭക്ഷ്യ സംസ്കാരമുള്ള രാജ്യങ്ങളിൽ ഏറ്റവും മുമ്പിലുള്ള രാജ്യം? ഇന്ത്യ
രണ്ടാം സ്ഥാനത്ത് ഇന്തോനേഷ്യ
മൂന്നാം സ്ഥാനത്ത് ചൈന
സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസഡറായി നിയമിച്ചത്?
രശ്മിക മന്ഥാന (സിനിമാതാരം)
ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററാണ് ദേശീയ അംബാസിഡറായി പ്രഖ്യാപിച്ചത്
സഹകരണ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഔഷധസസ്യ സംസ്കരണ കേന്ദ്രം നിലവിൽ വന്നത്?
മറ്റത്തൂർ (തൃശ്ശൂർ)
സസ്യ സംസ്കരണ കേന്ദ്രം സ്ഥാപിച്ചത് മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘം
സ്വന്തമായി ഭൂമി ഉണ്ടെങ്കിലും വീടില്ലാത്തവർക്കായി വീട് വെക്കാൻ വേണ്ടി സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി?
ഗൃഹശ്രീ പദ്ധതി
കന്നുകാലികളുടെ മരണം, വൈകല്യം തുടങ്ങിയവ മൂലം കർഷകർക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള ഇൻഷുറൻസ് പരിരക്ഷ?
ഗോ സമൃദ്ധി പദ്ധതി
ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയ രാജ്യം?
നമീബിയ
ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി? നയാബ് സിംഗ് സെയനി
തുടർച്ചയായ രണ്ടാം തവണയാണ് നയാബ് സിംഗ് സെയനി ഹരിയാനയുടെ മുഖ്യമന്ത്രി പദവിയിൽ എത്തുന്നത്
38-മത് ദേശീയ ഗെയിംസിന്റെ വേദി?
ഉത്തരാഖണ്ഡ്
2025 ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെയാവും മത്സരങ്ങൾ നടക്കുക
2024 ആഗോള പട്ടിണി സൂചികയിൽ 127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
105
ബീഹാറിനും ആന്ധ്രപ്രദേശിനും ശേഷം ജാതി സെൻസസ് നടത്തുന്ന ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനം?
തെലുങ്കാന
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024 ൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്?
പാർവതി തിരുവോത്ത് (ഉള്ളൊഴുക്ക്)
2024 ഒക്ടോബറിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവിയായി നിയമിതനായത്?
എഡിജിപി പി വിജയൻ
യു എസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് പ്രകാരം 2024 -ലെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്?
സ്വിറ്റ്സർലൻഡ്
രണ്ടാം സ്ഥാനത്ത് ജപ്പാൻ
മൂന്നാം സ്ഥാനത്ത് യു എസ്
ഇന്ത്യ 33 സ്ഥാനത്ത്
വിഴിഞ്ഞം തുറമുഖത്ത് എത്തിയ ഇന്ത്യയിൽ എത്തിയ ഏറ്റവും വലിയ ചരക്ക് കപ്പൽ?
MSC ക്ലോഡ് ഗിരാർഡറ്റ്
അടുത്തിടെ കേന്ദ്ര ഫിഷറീസ് മന്ത്രാലയം പുറത്തിറക്കിയ അലങ്കാര മത്സ്യങ്ങളെ കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ മൊബൈൽ ആപ്പ്?
രംഗീൻ മച്ച്ലി
രംഗീൻ മച്ചിലി ആപ്പ് വഴി അലങ്കാര മത്സ്യ ഇനങ്ങളെക്കുറിച്ചും മത്സ്യ പരിപാലനത്തിന് ആവശ്യമായ നിർദ്ദേശങ്ങളെ കുറിച്ചും മലയാളമടക്കമുള്ള 8 ഭാഷകളിൽ വിവരങ്ങൾ ലഭിക്കും
കേരളത്തിന്റെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന ഏത് പത്രത്തിന്റെ നൂറാം വാർഷികമാണ് ഒക്ടോബർ 12 -ന് തികയുന്നത്?
അൽ അമീൻ
സ്വാതന്ത്ര്യസമരസേനാനിയായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നേതൃത്വത്തിൽ 1924- ലാണ് അൽ അമീൻ പത്രം തുടങ്ങിയത്
കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വീടുകളിലേക്ക് നേരിട്ട് എത്തിച്ചു നൽകുന്ന പദ്ധതി?
ഹോം ഷോപ്പ്
കുടുംബശ്രീ ജില്ലാ മിഷൻ 2010 ലാണ് ഈ പദ്ധതി ആരംഭിച്ചത്
ഇന്ത്യക്ക് പുറത്ത് തിരുവള്ളുവർ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുവാൻ തീരുമാനിച്ച രാജ്യം?
സിംഗപ്പൂർ
ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ ആരംഭിച്ച പദ്ധതി?
പി എം ഇ -ഡ്രൈവ്
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനായി കുട്ടികൾക്ക് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കാൻ തീരുമാനിച്ച രാജ്യം?
ആസ്ട്രേലിയ
പോളിയോ വാക്സിനേഷൻ നിർത്തിവെച്ച രാജ്യം?
അഫ്ഗാനിസ്ഥാൻ
വനിത ശിശു വകുപ്പും മുഖേന നടപ്പിലാക്കുന്ന വിധവ പുനർ വിവാഹ ധനസഹായ പദ്ധതി?
മംഗല്യ
എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളിലുമായി 100 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തി?
ക്രിസ്റ്റ്യാനോ റൊണാൾഡോ
50 വയസ്സിന് മുകളിലുള്ള വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കളായവർക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ സഹായ ധനം അനുവദിക്കുന്നതിനുള്ള പദ്ധതി? അഭയകിരണം
80,000 കോടി രൂപയുടെ വിപണിമൂല്യം നേടുന്ന ആദ്യ കേരള കമ്പനി?
മുത്തൂറ്റ് ഫിനാൻസ്
സുഗന്ധവ്യജ്ഞനങ്ങളുടെയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉത്പാദനവും വർദ്ധിപ്പിക്കുന്നതിനായി സ്പൈസസ് ബോർഡ് ആവിഷ്കരിച്ച സമഗ്ര പദ്ധതി?
സ്പൈസ്ഡ്
അടുത്തിടെ ഓസ്ട്രേലിയൻ പാർലമെന്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി?
ജിൻസൺ ചാൾസ്
പോഷകാഹാരം മാസമായി ആചരിക്കാൻ 2024 പ്രധാനമന്ത്രി ആഹ്വാനം ചെയ്ത മാസം?
സെപ്റ്റംബർ
സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ കണ്ടെത്തി പൊതുജന പങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിനുള്ള കുടുംബശ്രീയുടെ പദ്ധതി?
ക്രൈം മാപ്പിംഗ്
2024 -ലെ വേൾഡ് സ്പേസ് അവാർഡ് നേടിയത് ?
ചന്ദ്രയാൻ 3 ടീം
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി വിജയകരമായി പേടകം ഇറക്കി പര്യവേഷണം നടത്തിയതിനാണ് പുരസ്കാരം
ലോകത്തിലെ ഏറ്റവും ഉയർന്ന ബഹിരാകാശ പുരസ്കാരമാണ് വേൾഡ് സ്പേസ് അവാർഡ്
54 മത് സ്റ്റേറ്റ് ഫിലിം അവാർഡ് ലഭിച്ച ചലച്ചിത്ര ഗ്രന്ഥം?
‘മഴവിൽ കണ്ണിലൂടെ മലയാള സിനിമ’ രചയിതാവ് കിഷോർകുമാർ
നാട്ടാനകളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനായി വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹായത്തോടെ തയ്യാറാക്കിയ ആപ്ലിക്കേഷൻ?
ഗജ സൂചന
പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ സൂചി തുമ്പി?
അഗസ്ത്യമല മുളവാലൻ
അഗസ്ത്യമലയോട് ചേർന്നുള്ള പ്രദേശത്തുനിന്ന് കണ്ടെത്തിയതിനാലും മുളന്തുണ്ട് പോലെ ഉദരം ഉള്ളതിനാലും ആണ് ഈ പേര് നൽകിയത്
2024 ഒക്ടോബറിൽ അന്തരിച്ച ഗണിത കമ്പ്യൂട്ടർ സാങ്കേതികശാസ്ത്ര വിദഗ്ധനും സാഹിത്യകാരനുമായ വ്യക്തി?
ഡോ. എം എസ് ടി നമ്പൂതിരി
ആഗോള നിക്ഷേപ സൂചികയിൽ ചൈനയെ പിന്തള്ളി ഒന്നാമത് എത്തിയ രാജ്യം?
ഇന്ത്യ
ഓഷ്യൻ- 2024 സൈനികാഭ്യാസത്തിൽ പങ്കെടുത്ത രാജ്യങ്ങൾ?
റഷ്യ, ചൈന
ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരത്തിന് അർഹമായ ഇന്ദ്രൻസിന്റെ ആത്മകഥ?
ഇന്ദ്രധനുസ്
Weekly Current Affairs | 2024 ഒക്ടോ 13-19 വരെയുള്ള ആനുകാലിക വിവരങ്ങൾ