2026 ജൂൺ 1-6 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2026 ജൂൺ 1-6 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam
കേരളത്തിൽ പകർച്ചവ്യാധികൾ തടയുന്ന തിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനു മായി ആരോഗ്യ – ഭക്ഷ്യ സുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തുന്ന പരിശോധന?
ഓപ്പറേഷൻ ക്ലീൻ കേരള
ഇന്ത്യയിൽ ആദ്യമായി വയോജന വകുപ്പ് ആരംഭിച്ച സംസ്ഥാനം?
കേരളം
എവറസ്റ്റ് കൊടുമുടി കീഴടക്കിയ മൂന്നാമത്തെ മലയാളി വനിത എന്ന നേട്ടം സ്വന്തമാക്കിയത്?
സുഹറ സിറാജ്
സഫ്രീന ലത്തീഫ്, ശ്രീഷ രവീന്ദ്രൻ എന്നിവരാണ് ഇതിനുമുമ്പ് എവറസ്റ്റ് കീഴടക്കിയ മലയാളി വനിതകൾ
പ്രശസ്ത ചിത്രകാരി അമൃത ഷെർഗില്ലിന്റെ ജീവിതം ആസ്പദമാക്കി മീരാ നായർ സംവിധാനം ചെയ്യുന്ന ചിത്രം?
അമ്രി
കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ Chief Electoral Officer )ആയി നിയമിതനായത്?
ഡോ.എ കൗശിഗൻ
കേരളത്തിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ?
കെ ജി സനൽകുമാർ
ലോക പരിസ്ഥിതി ദിനം എന്നാണ്?
ജൂൺ 5
2026 ലെ ലോക പരിസ്ഥിതിദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം? അസർബൈജാൻ
2026-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?
“പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായി”
(Inspired by Nature. For Climate. For Our Future)
2026- ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ ആദ്യ തായ്‌വാനീസ് എഴുത്തുകാരി?
യാങ് ഷുവാങ് -സി (Yang Shuang-zi)
തായ്‌വാൻ ട്രാവലോഗ്’ (Taiwan Travelogue) എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.
ഈ കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ലിൻ കിംഗ് (Lin King)
2026 ലെ ലോക പരിസ്ഥിതി ദിനത്തിൽ എട്ടു മണിക്കൂർ കൊണ്ട് സംസ്ഥാനത്തു നീളം ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച സംസ്ഥാനം?
അസം
ലോക ഭക്ഷ്യസുരക്ഷാ ദിനം
ജൂൺ 7
2026 ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രമേയം?
“ഭാരത്തിൽ നിന്ന് പരിഹാരങ്ങളിലേക്ക് – എല്ലായിടത്തും സുരക്ഷിതമായ ഭക്ഷണം” ,
From Burden to Solutions: Safe Food Everywhere
2026 ജൂൺ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പിന് (WYC) വേദിയാകുന്ന നഗരം?
അഹമ്മദാബാദ്
രാജ്യത്ത് ആദ്യമായി സ്കൂൾ വിദ്യാർത്ഥി നികൾക്ക് പ്രതിമാസം മൂന്നുദിവസം വരെ ആർത്തവ അവധി (Menstual Health Leave) പ്രഖ്യാപിച്ച സംസ്ഥാനം?
കേരളം
പുതിയ അധ്യായന വർഷത്തോടനു ബന്ധിച്ച് സ്കൂൾ പരിസരം കേന്ദ്രീകരിച്ച് ലഹരി മാഫിയകളെ അടിച്ചമർത്തുന്ന തിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി?
ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്
2026- ലെ FIFA ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനം മത്സരം അരങ്ങേറുന്ന സ്റ്റേഡിയം?
അസ്ടെക്ക സ്റ്റേഡിയം (Estadio Azteca, മെക്സിക്കോ സിറ്റി)
അന്താരാഷ്ട്ര യോഗ ദിനം?
ജൂൺ 21
2026 ലെ 12- മത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ മുഖ്യവേദി?
കൊൽക്കത്ത
2026 ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രമേയം?
ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള യോഗ”
Yoga for Healthy Ageing
ലോക പരിസ്ഥിതി ദിനമായ 2026 -ലെ ജൂൺ 5 -ന് ഇന്ത്യയിലെ 100 -മത് റംസാർ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടത്?
ജയ്പ്രകാശ് നാരായൺ പക്ഷി സങ്കേതം (ഉത്തർപ്രദേശ്)
ഇന്ത്യയിലെ ഏറ്റവും വലിയ റംസാർ സൈറ്റ്?
സുന്ദർബൻസ് (പശ്ചിമബംഗാൾ)
ഇന്ത്യയിലെ ഏറ്റവും ചെറിയ റംസാർ സൈറ്റ് – രേണുക തണ്ണീർത്തടം (ഹിമാചൽപ്രദേശ്)
മാതൃ -ശിശു ആരോഗ്യ സംരക്ഷണ ത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം?
ജനനി
JANANI -Journey of Antenatal, Natal & Neonatal Integrated Care
ഉല്ലാസ് (ULLAS- Understanding Lifelong Learning for All in Society )പദ്ധതിയിലൂടെ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച അഞ്ചാമത്തെ സംസ്ഥാനം?
സിക്കിം
ആദ്യ സംസ്ഥാനങ്ങൾ- മിസോറാം, ഗോവ, ത്രിപുര, ഹിമാചൽ പ്രദേശ്
ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ ആരോഗ്യ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്ന തിനായി സർക്കാർ നൽകുന്ന 14 അക്കങ്ങളുള്ള തനത് തിരിച്ചറിയൽ നമ്പർ?
ആഭ നമ്പർ
ABHA – Ayushman Bharat Health Account Number
മലയാറ്റൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് 2026 അർഹനായത്?
കെ വി മോഹൻകുമാർ
കൃതി – ഉല നിയോഗിയുടെ സഞ്ചാരങ്ങൾ മസൂദിയുടെയും
2026- ലെ 250 മത് സ്വാതന്ത്ര വാർഷിക ത്തോടനുബന്ധിച്ച് വാർത്തകളിൽ ഇടം നേടിയ അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ മണി?
ലിബർട്ടി ബെൽ
2026 FIFA ലോകകപ്പിന്റെ ടൂർണമെന്റിന്റെ ഔദ്യോഗിക ഗാനം?
ഡായ് ഡായ് (Dai Dai)
എബോള രോഗബാധയെ തുടർന്ന് ലോക ആരോഗ്യ സംഘടന (WHO )ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച
ആഫ്രിക്കൻ രാജ്യങ്ങൾ?
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട
ഇന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്തി നുള്ള നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്കാരം നേടിയത്?
ഹരിപ്പാട് (ആലപ്പുഴ)
സോമനാഥ് ക്ഷേത്ര പുനർനിർമാണത്തി ന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ നാണയം എത്ര രൂപയുടേതാണ്?
75 രൂപ
കാൻസർ പ്രതിരോധത്തിന് ലാവെൻഡർ ക്യാമ്പയിൻ (Lavender) ആരംഭിച്ച ഐപിഎൽ (IPL) ടീം?
ഗുജറാത്ത് ടൈറ്റൻസ്
ഇന്ത്യയിൽ ആദ്യമായി ലോ എമിഷൻ സോൺ (Low Emission Zone) നടപ്പിലാക്കാൻ ഒരുങ്ങുന്ന നഗരം?
പൂനെ (ശിവാജി നഗർ)
ഇടപാടുകാരുടെ വീട്ടുപടിക്കലെത്തി വായ്പ ലഭ്യമാക്കാൻ കഴിയുന്ന കേരള ബാങ്കിന്റെ പുതിയ പദ്ധതി?
കെ ബി പ്രീമിയം
ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ കോട്ടം ഓർഡർ ഓഫ് മെറിറ്റ് (Grand Cross of the Royal Norwegian Order Merit) ബഹുമതി ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
നരേന്ദ്ര മോദി
ഐ പി ല്ലി ൽ (IPL) ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് നേടിയത്?
വിരാട് കോലി (279 മത്സരങ്ങൾ)
സ്കൂൾ കുട്ടികളിലെ വൈകല്യങ്ങൾ പ്രാരംഭ ദശയിൽ തന്നെ കണ്ടെത്തുന്നതി നായി എൻ സി ഇ ആർ ടി (NCERT ) അടുത്തിടെ പുറത്തിറക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോം?
പ്രശസ്ത് 2.0
Weekly Current Affairs | 2026 ജൂൺ 1-6 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam