Weekly Current Affairs for Kerala PSC Exams| 2024 May 12-18|PSC Current Affairs|Weekly Current Affairs|

2024 മെയ്‌ 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 മെയ്‌ 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ

പ്രശസ്ത കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വൈഷ്ണവം ട്രസ്റ്റിന്റെ 3- മത് വൈഷ്ണവം സാഹിത്യ പുരസ്കാരം 2024-ൽ ലഭിച്ചത്?

തുളസിവനം ആർ രാമചന്ദ്രൻ നായർ

2022 -ൽ വൈഷ്ണവം പുരസ്കാരം ലഭിച്ചത് -ഡോ എം ലീലാവതി
2023-ൽ വൈഷ്ണവം പുരസ്കാരം ലഭിച്ചത് – സി രാധാകൃഷ്ണൻ

1 11 111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം

2024 മെയ് നൂറാം സമാധി വാർഷിക ദിനം ആചരിക്കുന്ന നവോത്ഥാന നായകൻ?

ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമികൾ സമാധിയായത്
1924 മെയ് 5 നാണ്

ചട്ടമ്പിസ്വാമികളുടെ നൂറാം സമാധി വാർഷികം അറിയപ്പെടുന്നത്
മഹാഗുരു വർഷം 2024

കുടുംബശ്രീ ദിനം?

മെയ് 17

അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോൾ താരം?

സുനിൽ ഛേത്രി

യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെട്ടെ ഇന്ത്യൻ സാഹിത്യ രചനകൾ?

രാമചരിതമാനസ് (തുളസീദാസ്)
പഞ്ചതന്ത്രം (വിഷ്ണു ശർമ)
സഹൃദയലോക ലോകന
(ആചാര്യ ആനന്ദ വർദ്ധന)

അന്താരാഷ്ട്ര നേഴ്സസ് ദിനം?

മെയ് 12

ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 എല്ലാവർഷവും അന്താരാഷ്ട്ര നേഴ്സസ് ദിനമായി ആചരിക്കുന്നു

2024-ലെ അന്താരാഷ്ട്ര നേഴ്സസ് ദിനം പ്രമേയം?

“നമ്മുടെ നേഴ്സുമാർ, നമ്മുടെ ഭാവി പരിചരണത്തിന്റെ സാമ്പത്തിക ശക്തി “
(Our Nurses, Our Future, The Economic Power of Care)

അമേരിക്കയിലെയും കാനഡയിലെയും  വനിതാ എഴുത്തുകാർക്ക് നൽകുന്ന കരോൾ ഷീൽഡ്സ് പ്രൈസ് 2024 ലഭിച്ചത്?

വി വി ഗണേശാനന്ദൻ

ശ്രീലങ്കൻ വംശജയായ അമേരിക്കൻ എഴുത്തുകാരി
നോവൽ ‘ബ്രദർലെസ്സ് നൈറ്റ്സ് ‘

2024-ൽ ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് വേദിയായത്?

റോട്ടർ ഡാം (നെതർലാൻഡ്)

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് 29- തവണ കീഴടക്കിയ നേപ്പാളി പർവതാരോഹകൻ ?

കാമി റിത ഷേർപ്പ

‘എവറസ്റ്റ് മനുഷ്യൻ’ എന്നറിയപ്പെടുന്ന
കാമി റിത ഷേർപ്പ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തിയാണ്

ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കുന്ന വിദേശി എന്ന റെക്കോർഡ് സ്വന്തമാക്കിയ ബ്രിട്ടീഷ്കാരൻ?

കെന്റൺ കൂൾ
18 തവണ എവറസ്റ്റ് കീഴടക്കി

ഇഗ്ല -എസ് വ്യോമ പ്രതിരോധ സംവിധാനം ഏതു രാജ്യത്തു നിന്നാണ് ഇന്ത്യ വാങ്ങുന്നത്?

റഷ്യ

ഇറാനിലെ ചബഹാർ തുറമുഖ ടെർമിനലിന്റെ നടത്തിപ്പു ചുമതല 2024 ൽ 10-വർഷത്തേക്ക് ഏറ്റെടുത്ത രാജ്യം?

ഇന്ത്യ

ഇന്ത്യ ആദ്യമായിട്ടാണ് ഒരു വിദേശ  തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുന്നത്
  
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന്റെ 50-  വാർഷികം ആചരിക്കപ്പെടുന്നത്?

2024 മെയ് 18

1974 മെയ് 18 നാണ് ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം നടന്നത്
പൊക്രാൻ (രാജസ്ഥാൻ)

എല്ലാ സംസ്ഥാനങ്ങളിലെയും ഭക്ഷ്യവിതരണ ശൃംഖലയെ ഒരൊറ്റ ഫ്ലാറ്റ്ഫോമിന് കീഴിലാക്കുന്ന കേന്ദ്ര പദ്ധതി?

SMART,- PDS

ഗ്രീൻ എനർജി കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായി നിയമിതനായത്?

അനീഷ് ശേഖർ

അടുത്തിടെ ഭൂമിയിൽ ഉണ്ടായ സൗരോർജ കൊടുങ്കാറ്റിന് കാരണമായ സൂര്യനിൽ നടന്ന പ്രതിഭാസം?

കൊറോണൽ മാസ് ഇജക്ഷൻ

ഇന്ത്യ അടുത്തിടെ സൈനിക ശക്തി പിൻവലിച്ച രാജ്യം?

മാലിദ്വീപ്

2024 മെയ് പൊട്ടിത്തെറിച്ച ഇബു അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?

ഇൻഡോനേഷ്യ

2024-ൽ 25 വർഷം പിന്നിടുന്ന കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം?

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

1999 -ലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നത്

ഇന്ത്യയുടെ 85- മത്തെ ഗ്രാൻഡ് മാസ്റ്റർ

ശ്യാം നിഖിൽ (തമിഴ്നാട് )

ചന്ദ്രനിൽ ആദ്യമായി റെയിൽവേ സംവിധാനം നിർമ്മിക്കാൻ പദ്ധതിയിടുന്ന  സ്പേസ് ഏജൻസി?

NASA
പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്
FLOAT

2024 മെയ് അന്തരിച്ച കനേഡിയൻ സാഹിത്യകാരി?

ആലീസ് മൺറോ
കാനഡയുടെ ചെക്കോവ് ‘ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു

2024 മെയ് കെനിയയിലും ടാൻസാനിയയിലും വീശിയടിച്ച ചുഴലിക്കാറ്റ്?

ഹിദായ
അറബിഭാഷയിൽ ‘മാർഗ്ഗനിർദ്ദേശം’ എന്നും സ്വാഹിലിഭാഷയിൽ ‘സമ്മാനം’ എന്നുമാണ് അർത്ഥം

Swahili ആഫ്രിക്കയിലെ ഇന്ത്യൻ സമുദ്രതീര രാജ്യങ്ങളിൽ സംസാരിക്കപ്പെടുന്ന ഭാഷ

അടുത്തിടെ ഇടമലയാർ വനമേഖലയിൽ നിന്ന് കണ്ടെത്തിയ നെല്ലിവർഗ്ഗത്തിൽപ്പെട്ട സസ്യം?

എംബ്ലിക്ക ചക്രബർത്തിയ
നെല്ലി വർഗ്ഗത്തിൽപ്പെട്ട ചെടികളിൽ ഗവേഷണങ്ങൾ നടത്തിയ
ഡോ. തപസ് ചക്രവർത്തിയോടുള്ള ആദരസൂചകമായി ഈ പേരു നൽകിയത്

സൗരോർജ്ജ ഉത്പാദനത്തിൽ ഇന്ത്യ ഏതു രാജ്യത്തെ പിന്തള്ളിയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്?

ജപ്പാൻ
ഒന്നാം സ്ഥാനത്ത് ചൈന
രണ്ടാം സ്ഥാനം അമേരിക്ക
മൂന്നാം സ്ഥാനം ഇന്ത്യ
നാലാസ്ഥാനം ജപ്പാൻ

അന്താരാഷ്ട്ര സസ്യ ആരോഗ്യ ദിനം?

മെയ് 12

കാപ്പ ചുമത്തിയവരെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ?

ഓപ്പറേഷൻ ആഗ്

ടേബിൾ ടെന്നീസ് ലോക വനിതാ റാങ്കിങ്ങിൽ ആദ്യ 25 -ൽ ലെത്തുന്ന ആദ്യ ഇന്ത്യൻ വനിത?

മണിക ബത്ര  ( സ്ഥാനം 24)

2023 -ലെ 47 മത് ഫിലിം ക്രിട്ടിക്സ് അവാർഡിൽ
മികച്ച ചിത്രം  -ആട്ടം

മികച്ച സംവിധായകൻ- ആനന്ദ് ഏകർഷി

മികച്ച നടൻ -ബിജുമേനോൻ (ഗരുഡൻ)
വിജയരാഘവൻ (പൂക്കാലം)

മികച്ച നടി ശിവദ ( ജവാനും മുല്ലപ്പൂവും)
സറിൻ ഷിഹാബ് ( ആട്ടം)

മികച്ച പരിസ്ഥിതി ചിത്രം -വിത്ത്,
പച്ചപ്പ് തേടി

മികച്ച ഗോത്രഭാഷാ ചിത്രം -കുറിഞ്ഞി
സംവിധാനം ഗിരീഷ് കുന്നുമ്മൽ

സുപ്രീംകോടതി ബാർ അസോസിയേഷന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി?

കപിൽ സിബൽ

2024 മെയ് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത ജില്ല?

മലപ്പുറം
രോഗത്തിന് കാരണമാകുന്ന അമീബിയ ‘നെഗ്ലെറിയ ഫുലേറി’

ഡിമെൻഷ്യ ബാധിതരെ സംരക്ഷിക്കാൻ സർക്കാർ സഹായത്താൽ സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പകൽവീടുകൾ ഒരുക്കുന്ന പദ്ധതി?

ഓർമ്മത്തോണി

2024 മെയ് ഗൂഗിളിന്റെ വാർഷിക കോൺഫറൻസിനോട് അനുബന്ധിച്ച് സെർച്ചിങ്ങിനായി അവതരിപ്പിച്ച എ ഐ അസിസ്റ്റന്റ്?

അസ്ത്ര

2023 -ലെ ഏവിയേഷൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുള്ള അപെക്സ് ഫൗണ്ടേഷൻ ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിൽ നിന്നുള്ള വിമാനത്താവളം?

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

ഇന്റർനാഷണൽ ബുക്ക് ഓഫ് ഓണർ രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ടണൽ ആയി പ്രഖ്യാപിച്ചത്?

സെല ടണൽ (അരുണാചൽ പ്രദേശ്)

ഇന്ത്യ സ്കിൽ കോമ്പറ്റീഷൻ 2024 വേദി?

ന്യൂഡൽഹി

ദേശീയ ഡെങ്കിപ്പനി ദിനം?

മെയ് 16
2024 -ലെ പ്രമേയം സാമൂഹ്യപങ്കാളിത്തത്തോടെ

“ഡെങ്കിപ്പനിയെ നിയന്ത്രിക്കാം
(Connect with Community, Control Dengue)
ഡങ്കിപ്പനിക്ക് കാരണമാകുന്ന വൈറസ് ഫ്ലാവി

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തി കൾക്ക് 10 വർഷത്തേക്കുള്ള ദീർഘകാല താമസമായ ‘ബ്ലു റെസിഡൻസി’ നൽകാൻ തീരുമാനിച്ച രാജ്യം?

യുഎഇ

പാരാ പവർ ലിഫ്റ്റിങ് വേൾഡ് കപ്പ് 2024 ന്റെ വേദി?

തായ്‌ലൻഡ്

തിരുവനന്തപുരം ആസ്ഥാനമായ സോഷ്യൽ പോലീസിംഗ് ഡയറക്ടറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുട്ടികൾക്കായു ള്ള കേരള പോലീസിന്റെ ഓൺലൈൻ കൗൺസിലിംഗ് പരിപാടി?

ചിരി

2024 -ൽ അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിൽ പുലിസ്റ്റർ പുരസ്കാരം നേടിയ സാമൂഹ്യ മാധ്യമം?

ന്യൂയോർക്ക് ടൈംസ്

2024 -ൽ ഭൂമിക്കരികിലൂടെ കടന്നുപോകുമെന്ന് നാസ സ്ഥിരീകരിച്ച ചിന്നഗ്രഹം?

2024 ജെബി 2

2027 ഫിഫ വനിത ലോകകപ്പിന് വേദിയാവുന്ന രാജ്യം?

ബ്രസീൽ
2023 -ലെ ഫിഫ വനിത ലോകകപ്പ് വേദിയായത് ഓസ്ട്രേലിയ, ന്യൂസിലൻഡ്
ജേതാക്കൾ സ്പെയിൻ

അന്താരാഷ്ട്ര കുടുംബദിനം?

മെയ് 15
2024- ലെ അന്താരാഷ്ട്ര കുടുംബദിനത്തിന്റെ പ്രമേയം?

“കുടുംബങ്ങളും കാലാവസ്ഥ വ്യതിയാനവും”

രാജസ്ഥാൻ റോയൽസിനെ ഏറ്റവും കൂടുതൽ ഐപിഎൽ മത്സരങ്ങളിൽ നയിച്ച താരം എന്ന റെക്കോഡ് സ്വന്തമാക്കിയ മലയാളി ക്രിക്കറ്റ് താരം?

സഞ്ജു സാംസൺ

ക്രിമിനൽ കേസിൽ പ്രതികളായ വ്യക്തികളെ കണ്ടെത്താനായി പോലീസ് പുറത്തിറക്കുന്ന നോട്ടീസ്?

ബ്ലൂ കോർണർ നോട്ടീസ്
 
2024 മെയ് മെഴുകു ഉപയോഗിച്ച് പ്രവർത്തിക്കുന്ന SR75 എന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച രാജ്യം?

ജർമ്മനി

2024 ഫെഡറേഷൻ കപ്പ്, ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയത്?

നീരജ് ചോപ്ര

2024 എസ് കെ പൊറ്റക്കാട് സ്മാരക പുരസ്കാരത്തിന് അർഹനായത്?

കെ പി രാമനുണ്ണി
ഹൈന്ദവം (കഥാസമാഹാരം) 
25000 രൂപയും പ്രശംസ പത്രവും അടങ്ങുന്നതാണ് പുരസ്കാരം

അടുത്തിടെ ഇന്ത്യൻ വ്യോമസേന വിജയകരമായി പരീക്ഷിച്ച പുതിയ വ്യോമസേന മിസൈൽ?

ക്രിസ്റ്റൽ മേസ് 2

2024 മെയ് അന്തരിച്ച കേരളത്തിലെ ആദ്യത്തെ ചെസ്സ് ഇന്റർനാഷണൽ മാസ്റ്റർ?

വർഗീസ് കോശി

2024 മെയ് അന്തരിച്ച ബിരുബല രാഭ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

സാമൂഹ്യപ്രവർത്തനം
അസമിൽ ദുർമന്ത്രവാദ നിരോധന നിയമം നടപ്പിലാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു
അന്ധവിശ്വാസങ്ങൾക്കും സാമൂഹിക തിന്മകൾക്കുമെതിരെ പോരാടാൻ 2012 ൽ അവർ മിഷൻ ബിരുബല എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകി

വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ പുതിയ ദേശീയ റെക്കോഡ് കുറച്ച ഇന്ത്യൻ താരം?

കെ എം ദീക്ഷ

ഇന്ത്യ – ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസമായ ‘ശക്തി’ യുടെ 7- പതിപ്പിന് വേദിയാകുന്നത്?

മേഘാലയ

ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന 70 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ  പ്രഥമ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന മലയാളി താരം?

ഹേമചന്ദ്രൻ എം നായർ

ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് റിപ്പോർട്ട് പ്രകാരം അമേരിക്കയെ പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയ രാജ്യം?

ചൈന

നാഷണൽ ടെക്നോളജി ഡേ?

മെയ് 11

2024 മെയ് ഏതു രാജ്യത്തു നിന്നാണ് ഇന്ത്യ എസ് 400 മിസൈലുകൾ വാങ്ങിയത്?

റഷ്യ

ലോകത്തിൽ ആദ്യമായി 6G ഡിവൈസ് പുറത്തിറക്കിയ രാജ്യം?

ജപ്പാൻ

ഇന്ത്യയിലെ ആദ്യ വെർച്വൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക്?

HDFC

സൗരോർജ്ജ ഉല്പാദനത്തിൽ ലോകത്തിലെ ഒന്നാമത്തെ രാജ്യമായി മാറിയത്?

ചൈന
രണ്ടാം സ്ഥാനം അമേരിക്ക
മൂന്നാം സ്ഥാനം ഇന്ത്യ

ലോക ടെലികമ്മ്യൂണിക്കേഷൻ ഇൻഫർമേഷൻ സൊസൈറ്റി ദിനം?

മെയ് 17
1865 മെയ് 17 ന് ആദ്യത്തെ അന്താരാഷ്ട്ര ടെലിഗ്രാഫ് കൺവെൻഷൻ ഒപ്പുവച്ചതിന്റെ സ്മരണാർത്ഥം മെയ് 17 ലോക ടെലി കമ്മ്യൂണിസ്റ്റേഷൻ ഇൻഫർമേഷൻ സൊസൈറ്റി ദിനമായി ആചരിക്കുന്നു

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 200 സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോഡ് സ്വന്തമാക്കിയ മലയാളി താരം?

സഞ്ജു സാംസൺ
എം എസ് ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് ആണ് സഞ്ജു സാംസൺ സ്വന്തം പേരിൽ ആക്കിയത്

ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററിൽ നിന്ന് സർവ്വേയിൽ കണ്ടെത്തിയ ‘ശ്രീലങ്ക ബേ ഓവൽ, ഓറിയന്റൽ സ്കോപ്സ് ഓവൽ’ എന്നിവ ഏത് പക്ഷി വർഗ്ഗത്തിൽ പെടുന്നു?
 
മൂങ്ങ
ജാനകിക്കാട് ഇക്കോ ടൂറിസം കോഴിക്കോട് ജില്ലയിൽ

അന്താരാഷ്ട്ര മ്യൂസിയ ദിനം?

മെയ് 18

അറബിക്കടലിലെ സ്രാവുകളുടെയും   തിരണ്ടികളുടെയും ഗവേഷണത്തിനും സംരക്ഷണത്തിനുമായി ഇന്ത്യക്കൊപ്പം സഹകരിക്കുന്ന രാജ്യം?

ഒമാൻ

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ന്യൂസിലൻഡ് താരം?

കോളിൻ മൺറോ

അടുത്തിടെ അന്തരിച്ച പ്രശസ്ത എഴുത്തുകാരി?

മാലതി ജോഷി

2024 മെയ് അന്തരിച്ച റോജർ കോർമൻ ഏതു മേഖലയിൽ പ്രശസ്തനായ വ്യക്തി?

സിനിമ 

അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർത്ഥസഞ്ചറി നേടിയ താരം?

ബാബർ അസം

ഇന്ത്യൻ പാർലമെന്റിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്തത്?

സി ഐ എസ് എഫ് (CISF)

2024 മെയ് മിന്നൽ പ്രളയവും തണുത്ത ലാവാ പ്രവാഹവും ഉണ്ടായ രാജ്യം?

ഇൻഡോനേഷ്യ

ഇന്ത്യ യുഎസ് തീവ്രവാദ വിരുദ്ധ അഭ്യാസമായ തർകാഷിന്റെ 7-  പതിപ്പിന് വേദിയായത്?

കൊൽക്കത്ത

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് 2024 ജനുവരി- മാർച്ച് കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്?

ജമ്മു കാശ്മീർ
രണ്ടാമത് -കേരളം
ഏറ്റവും കുറവ് -ഡൽഹി

2024-ലെ പുരുഷ T20 ലോകകപ്പിൽ അയർലൻഡ്, സ്കോട്ട്ലൻഡ് ടീമുകളുടെ സ്പോൺസറായ ഇന്ത്യൻ ബ്രാൻഡ്?

നന്ദിനി

2024-ലെ ലോക ദേശാടനപ്പക്ഷി ദിനമായി ആചരിക്കുന്ന ദിവസങ്ങൾ?

മെയ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയായ മെയ് 11
ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയായ ഒക്ടോബർ 12
എന്നീ ദിവസങ്ങളിലാണ് ലോക ദേശാടനപ്പക്ഷി ദിനമായി ആചരിക്കുന്നത്

‘ഒബ്സ്ട്രക്റ്റിങ്‌ ദ് ഫീൽഡ്’ എന്നത് ഏത് കായിക യിനവുമായി ബന്ധപ്പെട്ട പദമാണ

ക്രിക്കറ്റ് 

2024 മെയ് പ്രകാരം ചാറ്റ് ജി പി ടി യുടെ ഏറ്റവും പുതിയ അപ്ഡേറ്റ്?

ചാറ്റ് ജി പി ടി 4ഒ

പാം ഓയിൽ വാങ്ങുന്ന പ്രധാന വ്യാപാര പങ്കാളികളായ രാജ്യങ്ങൾക്ക് ഒറാങ് ഊട്ടാ നുകളെ സമ്മാനമായി നൽകാൻ തീരുമാനിച്ച രാജ്യം?

മലേഷ്യ
വലിയകുരങ്ങുകളുടെ കുടുംബത്തിൽപ്പെട്ട ഒറാങ് ഊട്ടൻ   ഇന്ത്യനേഷ്യയിലെയും മലേഷ്യയിലെയും നിത്യഹരിത വനങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്

ലോകത്ത് ആദ്യമായി ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ച് പിടിപ്പിച്ച രാജ്യം?

അമേരിക്ക
ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക  സ്വീകരിച്ച ആദ്യ വ്യക്തി റിക്ക് സ്ലെമാൻ അടുത്തിടെ അന്തരിച്ചു

Weekly Current Affairs | 2024 മെയ്‌ 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ




Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.