Weekly Current Affairs 2026 July 12-18 in Malayalam|PSC Exams 2026|PSC Questions|GK malayalam Kerala PSC|General knowledge

2026 ജൂലൈ 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs|2026 ജൂലൈ 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

ബഹിരാകാശത്ത് എത്തുന്ന ആദ്യത്തെ മലയാളി വംശജനായ ബഹിരാകാശ യാത്രികൻ ? ഡോ. അനിൽ മേനോൻ

കസാഖ്സ്ഥാനിലെ ബൈക്കനൂർ
കോസ്മോഡ്രോമിൽ റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ് മോസിന്റെ സോയൂസ് 29 (Soyuz MS-29) പേടകത്തിലാ ണ് യാത്ര 

റഷ്യയുടെ പ്ര്യോത്ര് ദുബ്രോവ്, അന്ന കികിന എന്നിവരാണ് സഹയാത്രികർ

2026 ജൂലൈ 14-നാണ് അനിൽ മേനോനും സംഘവും ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്
എട്ടുമാസം ബഹിരാകാശത്ത് ചെലവിടും

കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറിയുടെ പരിഷ്കരിച്ച സമ്മാനത്തുക?
30 കോടി രൂപ ( ടിക്കറ്റ് വില 500)

2026 ജൂലൈ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക?
എസ് ജാനകി

എസ് ജാനകിയുടെ പൂർണ്ണനാമം-
സിസ്റ്റല ശ്രീരാമമൂർത്തി ജാനകി

എസ് ജാനകിയുടെ സംഗീത ജീവിതത്തെ കുറിച്ച്
‘എസ് ജാനകി: ആലാപനത്തിലെ തേനും വയമ്പും’ എന്ന പുസ്തകം എഴുതിയത്? അഭിലാഷ് പുതുക്കാട്

കേരളത്തിലെ ഏറ്റവും വലിയ ഗ്രീൻ ഡേറ്റ സെന്റർ സ്ഥാപിക്കുന്നത്?
കൊച്ചി

തിരുവനന്തപുരത്ത് സ്ഥാപിതമാവുന്ന രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളേജിനു നൽകുന്ന പേര്?
കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്

2026 ലോകത്തിലെ ഏറ്റവും മികച്ച കലാസാംസ്കാരിക നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ നഗരം?
ജയ്പൂർ (രാജസ്ഥാൻ)

ആംബുലൻസ് സർവീസ് വിളിക്കുന്നതിനായി രാജ്യം മുഴുവൻ നിലവിൽ വരുന്ന നമ്പർ?
112

2026-ലെ വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
ലിൻഡ നോസ്കോവ (Linda Nosková)
ചെക്ക് റിപ്പബ്ലിക് (Czech Republic)
ഫൈനലിൽ ചെക്ക് താരമായ കരോലിന മുകോവയെ (Karolína Muchová) പരാജയപ്പെടുത്തിയത്


2026-ലെ വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ഇറ്റാലിയൻ താരം? 
ജാനിക് സിന്നർ (Jannik Sinner)
ഫൈനലിൽ അലക്സാണ്ടർ സ്വെരേവിനെ (ജർമ്മനി, Alexander Zverev) പരാജയപ്പെടുത്തി


ശക്തമായ സൗര കൊടുങ്കാറ്റിനെ തുടർന്ന് ആശയവിനിമയം നഷ്ടമായ, ലോകത്തിലെ ആദ്യത്തെ ഒപ്റ്റോസാർ (OptoSAR) ഉപഗ്രഹം? 
ദൃഷ്ടി (Drishti)

ബംഗളൂരു ആസ്ഥാനമായ GalaxEye എന്ന സ്പേസ് സ്റ്റാർട്ടപ്പ് കമ്പനിയാണ് ഉപഗ്രഹം നിർമ്മിച്ചത്

പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന ഇടുക്കിയിലെ മറയൂർ ചന്ദനക്കാടുകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം നിശാ ശലഭം?
ചന്ദനത്തോഴി  (Antaram idukki)

2026 ലെ 8-മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം? തെലുങ്കാന

വിബിൾഡൻ പുരുഷ സിംഗിൾസിൽ  ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്? നൊവാക് ജാക്കോവിച്ച്

9- മത് ഉപഭോക്ത്യ സംരക്ഷണ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്ന രാജ്യം?
ഇന്ത്യ

നിരോധിത ലഹരി വസ്തുക്കളുടെ ഉപ യോഗവും വിപണനവും തടയുന്നതിനായി കേരള എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി? 
ഓപ്പറേഷൻ തണ്ടർ

10- മത് ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് 2026 ന് വേദിയാകുന്നത്? ഇംഗ്ലണ്ട്

ഗ്രാമവികസന -പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ രാജ്യത്തെ ഗ്രാമസഭകളിൽ ഏറ്റവും കൂടുതൽ വനിതാ പങ്കാളിത്തമുള്ള സംസ്ഥാനം?
കേരളം

ദ സെക്കന്റ് ഓർബിറ്റ് എന്ന ഓർമ്മക്കുറിപ്പിന്റെ രചയിതാവായ ബഹിരാകാശ സഞ്ചാരി? 
ശുഭാംശു ശുക്ല

The Second Orbit: Belief of a Man… Dreams of 1.4 Billion Hearts”

2027 നടക്കാനിരിക്കുന്ന ഗ്ലോബൽ എ ഐ ഉച്ചകോടിക്ക് വേദിയാകുന്നത്?
ജനീവ (സ്വിറ്റ്സർലൻഡ്)

ഇന്ത്യയും ഇന്തോനേഷ്യയും ചേർന്ന് സംയുക്ത സംരക്ഷണം പദ്ധതി നടപ്പിലാക്കുന്ന ഇന്തോനേഷ്യയിലെ ലോക പൈതൃക ക്ഷേത്രം?
പ്രംബനൻ ക്ഷേത്രം

ഭൗമസൂചികാ പദവി (GI Tag) ലഭിച്ച ഹരിയാനയിൽ നിന്നുള്ള ആദ്യത്തെ പഴവർഗം?
സിർസ കിന്നൗ (Sirsa Kinnow)

ജോർജിയാസ് വിഷൻ (Giorgia’s vision) എന്ന കൃതിയുടെ രചയിതാവ്?
ജോർജിയ മേലോണി (ഇറ്റാലിയൻ പ്രധാനമന്ത്രി)

ഇറ്റലിയുടെ ചരിത്രത്തിൽ പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യത്തെ വനിതയാണ് –ജോർജിയ മെലോനി

ഇന്ത്യയിൽ ആദ്യമായി അപൂർവ രോഗങ്ങളുടെ രജിസ്റ്റർ തയ്യാറാക്കുന്ന സംസ്ഥാനം?
കേരളം

അടുത്തിടെ പൊട്ടിത്തെറിച്ച യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവതമായ മൗണ്ട് എറ്റിന സ്ഥിതി ചെയ്യുന്ന രാജ്യം?
ഇറ്റലി

2026 ജൂലൈ ചാന്ദിപുര വൈറസ് (Chandipura Virus) സ്ഥിരീകരിച്ച ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത്

ഇന്ത്യയിലെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി (Biodiversity Heritage Site) പ്രഖ്യാപിക്കപ്പെട്ട അസമിലെ തണ്ണീർത്തടം?
ബോർജുലി തണ്ണീർത്തടം

പരീക്ഷ പൂർത്തിയാക്കി 5-മിനിറ്റിനുള്ളിൽ ഫലം പ്രഖ്യാപിച്ച് റെക്കോർഡ് കരസ്ഥമാ ക്കിയ ഇന്ത്യൻ സർവ്വകലാശാല?
വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി
ആസ്ഥാനം- ബംഗളൂരു

ബുള്ളറ്റ് ചെസ് ചാമ്പ്യൻഷിപ്പ് (Bullet Chess championship) കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം? 
നിഹാൽ സരിൻ 

2026 ജൂലൈ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച ഇൻഡോനേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി?
ബിൻതാങ് ആദിപൂർണ്ണ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
വൈഭവ് സൂര്യവംശി

2026 ജൂലൈ അന്തരിച്ച മലയാളത്തിലെ പ്രശസ്ത നാടകകൃത്തും സംവിധായകനു മായ വ്യക്തി?
തൂലിക ബേബിക്കുട്ടൻ
(ടി കെ ഗോപിനാഥക്കുറുപ്പ്)

ICC വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ അംപയറാവുന്ന ആദ്യ വനിത? വൃന്ദാ റാഠി

2026 എഫ് ഐ എച്ച് ഹോക്കി വുമൺസ്
നേഷൻസ് കപ്പ് ജേതാക്കളായ ടീം?
ഇന്ത്യ
ഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി

Global Citizen Solutions പുറത്തിറക്കിയ 2026 ലെ ഗ്ലോബൽ പാസ്പോർട്ട് സൂചികയിൽ (Global Passport Index 2026 ) ഇന്ത്യയുടെ റാങ്ക്?
125
ഒന്നാം സ്ഥാനത്ത്- സ്വീഡൻ
രണ്ടാം സ്ഥാനത്ത്- സ്വിറ്റ്സർലൻഡ്
മൂന്നാംസ്ഥാനത്ത് – ഫിൻലൻഡ്

യു എസിലെ ഹവായിയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നാവികാഭ്യാസമായ റിം ഓഫ് ദി പസഫിക് (RIMPAC) 2026 പങ്കെടുക്കുന്ന ഇന്ത്യയുടെ അത്യാധുനിക സമുദ്ര നിരീക്ഷണ വിമാനം?
Boeing P-BI

2026 ഫിഡെ അണ്ടർ 12 ഗേൾസ് വേൾഡ് കപ്പ് ചെസ് കിരീട ജേതാവ്?
ദിവി ബിജേഷ്

ഇന്ത്യൻ നാവികസേന ഉപമേധാവി?
എയർ മാർഷൽ അശുതോഷ് ദീക്ഷിത്

മധ്യപ്രദേശിൽ നിന്നും ഏറ്റവും ഒടുവിൽ ജി ഐ (GI) ടാഗ്  ലഭിച്ച പ്രധാന കാർഷിക ഉത്പന്നം?
ഖുറാസാനി ഇമ്‌ലി (Khorasani Imli)

കേരളത്തിൽ ആദ്യമായി വെർച്വൽ ഓട്ടോപ്സി Virtual Autopsy സംവിധാനം നിലവിൽ വരുന്ന ആശുപത്രി?
കോഴിക്കോട് മെഡിക്കൽ കോളേജ്

പമ്പാനദിയിൽ നടന്ന 2026 ലെ ചമ്പംകുളം മൂലം വള്ളംകളിയിൽ രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കിയ ചുണ്ടൻ?
അരോമ ചുണ്ടൻ

ജൂലൈ 1 ഒരു അനാഥ ബാല്യത്തിന്റെ ആത്മഗതം എന്ന പുസ്തകത്തിന്റെ രചയിതാവ്?
ബി അബ്ദുൽ നാസർ IAS

2026 പുറത്ത് വിട്ട ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ടിൽ ഒന്നാമത് ഉള്ള നഗരം?
സിലിക്കൺ വാലി
രണ്ടാം സ്ഥാനത്ത്- ന്യൂയോർക്ക്
മൂന്നാം സ്ഥാനത്ത്- ലണ്ടൻ

6 വയസ്സിനും 10 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വളർച്ച ലക്ഷ്യമിട്ട് ജൂവനൈൽ ജസ്റ്റിസ് ബോർഡ് ആരംഭിച്ച പുതിയ പദ്ധതി?
വിത്ത്
ഒരുമിച്ചു പഠിക്കൂ ഒരുമിച്ചു വളരൂ ഭാവിയിലെ ഉത്തരവാദിത്വമുള്ള പൗരരാകൂ എന്നാണ് ഈ പദ്ധതിയുടെ സന്ദേശം

കേരളത്തിൽ ലഹരി മാഫിയക്കെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പും കേരള പോലീസും ചേർന്ന് ആരംഭിച്ച ലഹരി വിരുദ്ധ ദൗത്യം?
ഓപ്പറേഷൻ തൂഫാൻ
(OPERATION TOOFAN)

കാലിക്കറ്റ് സർവകലാശാലയുടെ ഓണിറ്റ് ഡി.ലിറ്റ് ലഭിച്ച ചലച്ചിത്ര സംവിധായകൻ?
സത്യൻ അന്തിക്കാട്

ഇറാന്റെ മുൻപരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഭൗതികശരീരം അടക്കം ചെയ്ത സ്ഥലം?
മഷ്ഹദ് (ഇമാം റിസ മസ്ജിദ്)

അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250- മത് വാർഷികത്തോടനുബന്ധിച്ച് ഹഡ്സൻ നദിയിൽ നടന്ന പ്രമുഖ കപ്പൽ പ്രദർശനത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പൽ?
INS സുദർശിനി

റിലയൻസ്  ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സഹകരണത്തോടെ മെത്തയുടെ ആദ്യ എ ഐ ഡേറ്റ സെന്റർ ആരംഭിക്കുന്നത്?  ജാംനഗർ (ഗുജറാത്ത്) 

Weekly Current Affairs | 2026 ജൂലൈ 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam



Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.