Weekly Current Affairs 2026 ജൂലൈ 1-11 in Malayalam|PSC Exams 2026|PSC Questions|GK malayalam Kerala PSC|General Knowledge

2026 ജൂലൈ 1-11 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2026 ജൂലൈ 1-11 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത്?
ബിശ്വനാഥ് സിൻഹ

സംസ്ഥാനത്ത് വ്യാജ കള്ളിന്റെ ഉത്പാദനവും വിതരണവും തടയുക എന്ന ലക്ഷ്യത്തോടെ കേരള എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി?
ഓപ്പറേഷൻ ശുദ്ധി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പേര്?
നമോ ഗ്രീൻ റെയിൻ

നമോ ഗ്രീൻ റെയിനിന്റെ പരീക്ഷണം വിജയകരമായി നടത്തിയ റൂട്ട് –
ജിന്ദ് -സോണിപത് റൂട്ട് (ഹരിയാന)

ലോകത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ച രാജ്യം- ജർമ്മനി

സ്കൂളുകളിലും മദ്രസകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി ഉത്തര വിറക്കിയ സംസ്ഥാനം?
പശ്ചിമബംഗാൾ

2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന വിബി ജി റാംജി പദ്ധതി (VB-G RAM G) പ്രകാരം കേരളത്തിലെ പുതുക്കിയ പ്രതിദിന വേതനം?
401 രൂപ

VB-G RAM G (Viksit Bharat -Guarantee for Rozgar and Ajeevika Mission Gramin)

2026 ജൂലൈ 1- ന് വിബി-ജി റാംജി VB-G RAM G പദ്ധതിക്ക് തുടക്കം കുറിച്ച ആന്ധ്രപ്രദേശിലെ ഗ്രാമം?
മുക്കവാരിപ്പള്ളി (തിരുപ്പതി ജില്ല)

2026 ജൂലൈ 4-ന് സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചതിന്റെ 250 വാർഷികം ആഘോഷിച്ച രാജ്യം?
യു എസ് എ

മെയ്സാക് ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം?
ചൈന

കേരളത്തിൽ ലഹരി മാഫിയയെയും മയക്കുമരുന്ന് ശൃംഖലയെയും അമർച്ച ചെയ്യാൻ എക്സൈസ് വകുപ്പ് ആരംഭിച്ച പ്രത്യേക പരിശോധന?
ഓപ്പറേഷൻ തണ്ടർ

രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി വീണ്ടും ചുമതലയേറ്റത്?
മല്ലികാർജുൻ ഖാർഗെ

കേരളത്തിന്റെ ലഹരി മാഫിയകൾക്ക്‌ എതിരെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ക്യാമ്പയിൻ? 
മയങ്ങില്ല കേരളം

ലോക ജനസംഖ്യ ദിനം?
ജൂലൈ 11

2026- ലെ.ലോക ജനസംഖ്യ ദിനത്തിന്റെ പ്രമേയം?
യുവജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കുക: ഇന്നും ഭാവിയിലും
Realizing the hopes and aspirations of young people

ആയിരത്തിലേറെ വർഷം പഴക്കമുള്ള മിനാൻബെ എന്ന പുരാതന മായൻ നഗരം കണ്ടെത്തിയ രാജ്യം?
മെക്സിക്കോ

ആണവതാപം ഉപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സാങ്കേതികവിദ്യ സജ്ജമായത്? കൽപ്പാക്കം ആണവനിലയം |GCAR)

വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ പുതിയ ഡയറക്ടറായി നിയമിതനായത്?ഡോ. യു പി രാജീവ്

ടൈം മേഗസിന്റെ 2026 ലെ കായിക രംഗത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം?
സ്മൃതി മന്ദാന

ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക പുരസ്കാരം 2026-ൽ ലഭിച്ച പ്രശസ്ത സാഹിത്യകാരൻ? 
കെ.പി. രാമനുണ്ണി 

കേരളത്തിൽ പുതുതായി സെൻട്രൽ ജയിൽ (Central Jail) സ്ഥാപിക്കുവാൻ സർക്കാർ തിരഞ്ഞെടുത്ത സ്ഥലം?
കുണ്ടറ (കൊല്ലം)

വിസ്ഡൻ ക്രിക്കറ്റ് മാസികയുടെ കവർ പേജിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം?
വൈഭവ് സൂര്യവംശി

ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ച കേരളത്തിലെ പ്രദേശം?
കുട്ടനാട് (ആലപ്പുഴ)

ഇന്ത്യയുടെ ആഭ്യന്തര രഹസ്യന്വേഷണ ഏജൻസിയായ ഇന്റലിജൻസ് ബ്യൂറോയുടെ (IB) പുതിയ ഡയറക്ടറായി നിയമിതനായത്?
മഹേഷ് ദീക്ഷിത്

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ
ലൈൻഷൈൻ (LineShine, ചൈന)

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ – ഐരാവത് (AIRAWAT PSAI)

ICC വനിതാ T-20 ലോകകപ്പ് ഫൈനലിൽ അമ്പയറായി നിയോഗിക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത? 
വൃന്ദാ റാഠി (മുംബൈ)

2026-ൽ പ്രവർത്തനമാരംഭിക്കുന്ന ഭോഗാ പൂരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ആന്ധ്രപ്രദേശ്

ഇസ്രയേൽ വ്യോമക്രമണത്തിൽ കൊല്ലപ്പെട്ട ലെബനീസ് പരിസ്ഥിതി പ്രവർത്തക? 
മോന ഖലീൽ

നവരത്ന പദവി ലഭിക്കുന്ന ഇന്ത്യയിലെ 28-മത്തെ പൊതുമേഖല സ്ഥാപനം? ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (CPCL)

ദേശീയ ഡോക്ടേഴ്സ് ദിനം
ജൂലൈ 1

2026 ലെ ദേശീയ ഡോക്ടേഴ്സ് ദിനത്തിന്റെ പ്രമേയം?
മുഖംമൂടിക്ക് പിന്നിൽ: ആരാണ് രോഗശാന്തിക്കാരെ സുഖപ്പെടുത്തുന്നത്
Behind the Mack : Who Heals the Healers

കേരള കാർഷിക സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി നിയമിതയായത്? 
ഡോ. ടി സജിതാ റാണി

ഭൗതികശാസ്ത്രത്തിനുള്ള 2025- ലെ വുൾഫ് പ്രൈസ് (Wolf Prize) നേടിയ ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞൻ
പ്രൊഫ. ജൈനേന്ദ്ര കെ ജെയിൻ

2026 ജൂലൈ അന്തരിച്ച ചെലവു കുറഞ്ഞ തൂക്കുപാലങ്ങളുടെ നിർമ്മാണത്തിലൂടെ Bridge Man of India എന്നറിയപ്പെട്ടിരുന്ന വ്യക്തി?
ഗിരീഷ് ഭരദ്വാജ്

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ്, അസ്ത്ര എന്നീ മിസൈലുകൾ വാങ്ങുന്ന രാജ്യം? ഇന്തോനേഷ്യ

ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൽ IBCA)അംഗമാകുന്ന 27-മത് രാജ്യം? 
ബംഗ്ലാദേശ്
IBCA യിൽ 26 -മത്തെ അംഗമായി ചേർന്ന രാജ്യം- സൗദി അറേബ്യ

ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടി ഇരട്ട തുരങ്ക പാതയുടെ നിർമ്മാണ പ്രദേശത്ത് അടുത്തിടെ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ ജില്ല?
വയനാട്
കള്ളാടി മീനാക്ഷി പാലത്തിനടുത്ത് (മേപ്പാടി, വയനാട്)

ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി വീണ്ടും നിയമിതനായത്?
വിക്രം മിസ്രി

അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി കേരള സർക്കാർ ആരംഭിക്കുന്ന സമഗ്ര ഡിജിറ്റൽ പ്ലാറ്റ്ഫോം?  
കെയർ
(KARE -Kerala United Against Rare Diseases)

ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
വൈഭവ് സൂര്യവംശി

വനിതകളുടെ ലോങ്ങ് ജമ്പിൽ 6.88 മീറ്റർ ചാടി ദേശീയ റെക്കോർഡ് സൃഷ്ടിച്ച മലയാളി താരം?
ആൻസി സോജൻ

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) പുതുക്കിയ പേര്?
ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത്

ഇന്ത്യയിലെ സമഗ്ര ദേശീയ ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്ഫോമായി കേന്ദ്രസർക്കാർ പുനരവതരിപ്പിച്ച ആപ്പ്?
ആരോഗ്യ സേതു 2.0 (Aarogya Satu 2.0)

അഞ്ചുവർഷംകൊണ്ട് കേരളത്തെ ലോക മാരി ടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുന്നതിനുള്ള ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി?
മിഷൻ സമുദ്ര

ജൂലായിൽ ഇന്ത്യ സന്ദർശിച്ച ജപ്പാൻ പ്രധാനമന്ത്രി?
സനേ തകായിച്ചി

കേരള സംസ്ഥാനം മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷൻ,?
ജസ്റ്റിസ് അലക്സാണ്ടർ തോമസ്

ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് കേരളത്തിലെ വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പും ലഹരിവിരുദ്ധ മിഷനും ചേർന്ന് നടപ്പിലാക്കുന്ന ക്യാമ്പയിൻ
വൺ മില്യൺ തൂഫാൻ ഗോൾസ്

ഓപ്പറേഷൻ തൂഫാൻ ദ മാർക്കോ ഹണ്ട്  പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ
തൂഫാൻ വാരിയേഴ്സ് (Toofan Warriors)

2026-ൽ ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം?
മധ്യപ്രദേശ്
സ്വാതന്ത്ര്യം കിട്ടിയതിനുശേഷം നിയമം വഴി ആദ്യമായി ഏകീകൃത സിവിൽ കോഡ് പാസാക്കിയ ആദ്യ സംസ്ഥാനം- ഉത്തരാഖണ്ഡ്
രണ്ടാമത് – ഗുജറാത്ത്
മൂന്നാമത് – ആസാം

കുട്ടികളെ ഓൺലൈൻ ചതിക്കുഴികളിൽ നിന്നും അമിത സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിന്നും സംരക്ഷിക്കുന്നതിനാൽ (Mission Childhood) മിഷൻ ചൈൽഡ് ഹുഡ് പ്രഖ്യാപിച്ച യൂറോപ്യൻ രാജ്യം?
ബ്രിട്ടൻ

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ നൽകാനായി ആവിഷ്കരിച്ച പദ്ധതി?
കെ – ഫോൺ (KFON)

ഇന്ത്യയിൽ ആദ്യമായി മണ്ണിൽ പൂർണമായും ദ്രവിച്ചു ചേരുന്ന പാക്കറ്റുകളിൽ പാൽ വിപണിയിൽ ഇറക്കാൻ തീരുമാനിച്ച പ്രമുഖ ഡയറി സ്ഥാപനം?
മദർ ഡയറി Monther Dairy

2026 പ്രവർത്തനരഹിതമായതായി നാസ (NASA) പ്രഖ്യാപിച്ച ചൊവ്വ ദൗത്യം?
മാവെൻ

കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷൻ ആക്കി മാറ്റാനുള്ള പദ്ധതി?
Reach Kerala

ഇന്ത്യയിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള കൽക്കരി – ടു – അമോണിയം നൈട്രേറ്റ് പ്ലാന്റ് നിലവിൽ വന്ന സംസ്ഥാനം?
ഒഡീഷ

വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച 20026 ലെ എനർജി ട്രാൻസിഷൻ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം?
70
120 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ സ്വീഡനാണ് ഒന്നാം സ്ഥാനത്ത്

2026  ജൂൺ -9  ബജറ്റ് അവതരിപ്പിച്ചത്?
ധനകാര്യ മന്ത്രി കൂടിയായ
മുഖ്യമന്ത്രി ?  വി ഡി സതീശൻ

മുഖ്യമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ വ്യക്തി?
വി ഡി സതീശൻ
ആർ ശങ്കർ
ഇ കെ നായനാർ  
ഉമ്മൻചാണ്ടി

ബജറ്റ് പ്രമേയം –
സദ്ഭരണം സഹാനുഭൂതി

ബജറ്റിലെ നിർദ്ദേശപ്രകാരം രാജ്യത്തെ ആദ്യ ഗ്രീൻ ബാങ്കറിംഗ്  സേവനം നൽകുന്ന തുറമുഖമായി മാറുന്നത്?
വിഴിഞ്ഞം 

വിദേശ വിദ്യാർഥികൾക്ക് കേരളത്തിൽ വന്ന് പഠിക്കാൻ അവസരം ഒരുക്കുന്ന പുതിയ പദ്ധതി?
സെമസ്റ്റർ ഇൻ കേരള

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരള എന്നതിൽ നിന്ന് കേരളം എന്നാക്കി മാറ്റുന്നതിനുള്ള പ്രസിഡൻഷ്യൽ റഫറൻസ് നിയമസഭ അംഗീകരിച്ചത്?
2026 ജൂലൈ 1

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേവാലയ ഗോപുരം?
ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്

ഇന്ത്യയിലെ ആദ്യത്തെ രജിസ്റ്റർ ചെയ്ത ട്രാൻസ്ജെൻഡർ ക്രിക്കറ്റ് അമ്പയർ?
ഋതിക ശ്രീ

2026 സമാധാനത്തിനുള്ള നോബൽ പുരസ്കാര ശുപാർശ പട്ടികയിൽ ഇടം നേടിയ ഇന്ത്യയുടെ പാഡ്മാൻ? അരുണാചലം മുരുകാനന്ദം

15 വയസ്സിൽ താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കിയ ആദ്യ ഗൾഫ് രാജ്യം?
യുഎഇ

സ്വിറ്റ്സർലൻഡിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും ചിലവേറിയ രാജ്യം എന്ന പദവി സ്വന്തമാക്കിയ രാജ്യം?
ഐസ് ലാൻഡ്

തിരുവനന്തപുരം- കണ്ണൂർ അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച  ശുപാർശകൾ പഠിക്കാൻ കേരള സർക്കാർ നിയമിച്ച നാലംഗ വിദഗ്ധസമിതിയുടെ അധ്യക്ഷൻ? 
ജെ.വിനയൻ

ലോകത്തിലെ ആദ്യത്തെ ഭിന്നശേഷിക്കാരൻ ആയ ബഹിരാകാശ യാത്രികൻ?
ജോൺ മക്ഫോൾ

2026 ലെ സാഫ് (SAFF) വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീട ജേതാക്കൾ? 
ഇന്ത്യ
(ബംഗ്ലാദേശിലെ പരാജയപ്പെടുത്തി)

അടുത്തിടെ എവറസ്റ്റ് ബേസ്  ക്യാമ്പിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളി എന്ന നേട്ടം സ്വന്തമാക്കിയത്?
നിലൻ എ ശ്രീജിത്ത്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവായുധം വഹിക്കാൻ ശേഷിയുള്ള ഒരു പ്രമുഖ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ?
അഗ്നി – 1

ഡോ. സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റിന്റെ 2026 അവാർഡിന് ലഭിച്ചത്?
ഡോ. ജോർജ് ഓണക്കൂർ

ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ഛിന്ന ഗ്രഹങ്ങളെയും ധൂമകേതുക്കളെയും കണ്ടെത്താൻ നാസ വികസിപ്പിക്കുന്ന ആദ്യ ഇൻഫ്രാ റെഡ് ബഹിരാകാശ ടെലിസ്കോപ്പ്?
നിയോം സർവേയർ (NEO Surveyor)

എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ ആരോഗ്യ നിരീക്ഷണം ശക്തമാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടൽ? എയർ സുവിധ 2.0 (Air Suvidha 2.0)

ഉത്തർപ്രദേശിലെ ഗ്രാമപ്രദേശങ്ങളിൽ കുറഞ്ഞ ചെലവിൽ ഹൈ സ്പീഡ് ഫൈബർ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിനുള്ള പദ്ധതി?
പ്രോജക്ട് ഗംഗ

2026 -ലെ ദോഹ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയത്?
രുമേഷ് പതിരംഗ

ദി ഗാർഡിയൻ പത്രം പുറത്തുവിട്ട
എക്കാല ത്തെയും മികച്ച 100
നോവലുകളുടെ പട്ടികയിൽ 32- സ്ഥാനം നേടിയ അരുന്ധതി റോയിയുടെ പ്രശസ്തമായ നോവൽ?
ദി ഗോഡ് ഓഫ് സ്മോൾ തിങ്സ്
(The God of Small Things)

ഗാർഡിയൻ പത്രത്തിന്റെ മികച്ച 100 നോവലുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ ജോർജ് എലിയറ്റിന്റെ  നോവൽ?
മിഡിൽ മാർച്ച് (middlemarch)
23-സ്ഥാനത്ത് സൽമാൻ റുഷ്ദി യുയുടെ നോവൽ?
Midnight’s Children

ദി ഗാർഡിയൻ പത്രം മികച്ച 100 നോവലുകളുടെ പട്ടിക തയ്യാറാക്കിയ വിധികർത്താക്കളുടെ കൂട്ടത്തിൽ ഉൾപ്പെട്ട മലയാളി കവിയും നോവലിസ്റ്റുമായ വ്യക്തി?
ജീത് തയ്യിൽ

Weekly Current Affairs | 2026 ജൂലൈ 1-11 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.