PSC EXAM | LDC MAIN EXAM Model Questions|ധനതത്വശാസ്ത്രം

പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും പ്രയോജനപ്പെടുന്ന രീതിയിലുള്ള ധനതത്വശാസ്ത്രം എന്ന വിഭാഗത്തിൽ നിന്നുള്ള 30 ചോദ്യങ്ങളും ഉത്തരങ്ങളും


ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ദാദാഭായി നവറോജി


ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായ ജൂൺ 29 ആരുടെ ജന്മദിനമാണ്?

പി.സി മഹലനോബിസ്


മൂലധനം ( Das Capital ) എന്ന കൃതിയുടെ രചയിതാവ്?

കാൾമാർക്സ്


നാണയങ്ങളിൽ ബുദ്ധന്റെ രൂപം ആലേഖനം ചെയ്ത ആദ്യ രാജാവ്?

കനിഷ്കൻ


ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?

ജെ.സി കുമരപ്പ


പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്തകത്തിന്റെ രചയിതാവ്?

ദാദാ ഭായി നവറോജി


1998 – ൽ നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ?

അമർത്യ സെൻ


ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

എം വിശ്വേശ്വരയ്യ


2015 ജനവരി -1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനം?

നീതിആയോഗ്


ജനകീയ പദ്ധതി (Peoples Plan) ആവിഷ്കരിച്ചത് ആരാണ്?

എം എൻ റോയ്


ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ആഡംസ്മിത്ത്


സാമ്പത്തിക ആസൂത്രണം എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏതു രാജ്യത്തു നിന്നാണ്?

സോവിയറ്റ് യൂണിയൻ


ട്രസ്റ്റി ഷിപ്പ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?

ഗാന്ധിജി


ദേശീയ ആസൂത്രണ സമിതി എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി?

മേഘനാഥ് സാഹ


ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിന്റെ രചയിതാവ്?

ഗാന്ധിജി


ഇന്ത്യയിൽ സാമ്പത്തിക വർഷം കണക്കാക്കുന്നത്?

ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ


ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം?

യോജനാ ഭവൻ (ന്യൂഡൽഹി)


ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ?

പിസി മഹലനോബിസ്


ഗാന്ധിയൻ പ്ലാൻ ആവിഷ്കരിച്ച വ്യക്തി?

എസ് എൻ അഗർവാൾ


ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സർക്കാർ ഏജൻസി?

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്


“ഇന്ത്യക്ക് ആവശ്യം മൂലധനം ഏതാനും പേരിൽ കേന്ദ്രീകരിക്കലല്ല 1900 മൈൽ നീളവും 1500 മീറ്റർ വീതിയുമുള്ള ഈ ഭൂഖണ്ഡത്തിലെ ഏഴര ലക്ഷം ഗ്രാമങ്ങൾക്ക് ലഭിക്കുന്ന വിധത്തിൽ വിതരണം ചെയ്യലാണ് ” ഇത് ആരുടെ വാക്കുകൾ?

ഗാന്ധിജി


അർത്ഥശാസ്ത്രം എന്ന കൃതിയുടെ രചയിതാവ്?

ചാണക്യൻ


ഒരു രാജ്യത്ത് ഒരു വർഷം ഉൽപാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ഭാഗമായി ലഭിക്കുന്ന വരുമാനം ഏത് പേരിലറിയപ്പെടുന്നു?

ദേശീയ വരുമാനം


ആസൂത്രണ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ ആരായിരുന്നു?

ജവഹർലാൽ നെഹ്റു


സർവോദയ പ്ലാൻ തയ്യാറാക്കിയ വ്യക്തി?

ജയപ്രകാശ് നാരായണൻ


രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് ആസൂത്രണകമ്മീഷൻ നടപ്പിലാക്കിയ പദ്ധതികൾ ഏത് പേരിലറിയപ്പെടുന്നു?

പഞ്ചവത്സരപദ്ധതികൾ


ഇന്ത്യയുടെ സമ്പത്ത് ചോർത്തി എടുക്കുന്നതാണ് ബ്രിട്ടീഷ് ഭരണമെന്നും ഇത് ഇന്ത്യയെ ദാരിദ്ര്യത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നയിച്ചുവെന്നും പ്രതിപാദിക്കുന്ന ദാദാഭായ് നവറോജിയുടെ സിദ്ധാന്തം?

ചോർച്ചാ സിദ്ധാന്തം


ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?

കൊൽക്കത്ത


ബോംബെ പദ്ധതിയിൽ അംഗമായിരുന്ന മലയാളി?

ജോൺ മത്തായി


ഇന്ത്യയുടെ ദേശീയ വരുമാനത്തെ കുറിച്ചുള്ള കണക്കുകൾ ആദ്യമായി അവതരിപ്പിച്ച വ്യക്തി?

ദാദാഭായി നവറോജി


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.