Quit India |ക്വിറ്റ് ഇന്ത്യ
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടനെതിരെ ഇന്ത്യ നടത്തിയ ഏറ്റവും ശക്തമായ ജനകീയ മുന്നേറ്റമാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം. 1942 -ൽ ഹരിജൻ പത്രികയിലാണ് ബ്രിട്ടീഷുകാർ ഇന്ത്യവിടണം എന്ന ആശയം ഉൾക്കൊള്ളുന്ന ഒരു ലേഖനം ഗാന്ധിജി എഴുതിയത്.ഗാന്ധിജിയുടെ ആശയത്തിൽ നിന്നു ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത് ബോംബേക്കാരനായ യൂസഫ് മെഹ്റലിയാണ്. 1942 ഓഗസ്റ്റ് എട്ടിന് ബോംബെയിലെ ഗോവാലിയ (ക്രാന്തി മൈതാനം) ടാങ്ക് മൈതാനത്തു നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ജവഹർലാൽ നെഹ്റുവാണ് ക്വിറ്റിന്ത്യാ സമരത്തിന്റെ …