കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ കുറിച്ചുള്ള യുഎൻ പഠനത്തിൽ കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങളിൽ കേരളവും ഉൾപ്പെടുന്നു. കാലവർഷത്തിന്റെ തോതിൽ മാറ്റം വന്നതാണ് പ്രധാനം.
ശക്തമായ മഴയും അതിശക്തമായ കാറ്റുകളും കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനയാണ്.
എംഎൽഎമാർക്കും എംപിമാർക്കും എതിരായ ക്രിമിനൽ കേസുകൾ ഹൈക്കോടതിയിയുടെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾ പിൻവലിക്കരുത് എന്ന് സുപ്രീംകോടതി.
സംസ്ഥാനത്തിന് 5, 11, 080 ഡോസ് വാക്സിൻ കൂടി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
രാജ്യത്തെ പുതിയ പ്രതിദിന കോവിഡ് കേസുകളിൽ പകുതിയിലേറെയും കേരളത്തിൽ.
2025- നകം വടകര-മാഹി കനാലിനെ ദേശീയജലപാത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി രണ്ടു വർഷത്തെ കരാറിൽ ഫ്രഞ്ച് ക്ലബ് പി എസ് ജി. യിലേക്ക് മാറി.
കരിയറിലെ രണ്ടാമത്തെ ക്ലബ്ബിലേക്കാണ് താരം മാറുന്നത്.
17 വർഷം പന്ത് തട്ടിയ ബാഴ്സലോണ ക്ലബ്ബിൽ നിന്നാണ് മെസ്സിയുടെ മാറ്റം.
കരാർപ്രകാരം 305 കോടിയോളം രൂപ പ്രതിഫലമായി ലയണൽ മെസ്സിക്ക് ലഭിക്കും.