Hiroshima Dinam| ഹിരോഷിമാ ദിനം

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചത്തിന്റെ ഓർമക്കായാണ് ഹിരോഷിമ ദിനം ആചരിക്കുന്നത്.

ലോകത്തെ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിവെച്ച യുദ്ധമായിരുന്നു രണ്ടാംലോകമഹായുദ്ധം.
1939 മുതൽ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിൽ ലോകത്തിലെ മിക്ക രാജ്യങ്ങളും രണ്ടു ചേരികളായി മാറി പങ്കുചേർന്നു.
രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനെ കീഴടക്കാനായ അമേരിക്ക കണ്ടെത്തിയ മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം.
ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ ഹിരോഷിമാ നഗരത്തെയാണ് അണു ബോംബ് വർഷിക്കാനായി അമേരിക്ക തെരഞ്ഞെടുത്തത്.
1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ലോകത്ത് ആദ്യമായി മനുഷ്യർക്കു നേരെ മനുഷ്യർ ആറ്റംബോംബ് പ്രയോഗിച്ചത്.
ജനറൽ പോൾ ടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേയിൽ നിന്നാണ് ലിറ്റിൽ ബോയ് എന്ന അണുബോംബ് ഹിരോഷിമക്കു
മേൽ വർഷിച്ചത്.
യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു.
1000 സൂര്യൻന്മാമാർക്കു തുല്യം ഉയർന്നു പൊങ്ങിയ തീജ്വാലയിൽ ഹിരോഷിമാ നഗരം ഏതാണ്ട് പൂർണ്ണമായും ചാമ്പലാക്കി.
ഒന്നരലക്ഷത്തോളംത്തോളം പേർ ദാരുണമായി കൊല്ലപ്പെട്ടു.
ബോംബ് വർഷത്തിന്റെ അണുപ്രസരണത്താൽ ആയിരക്കണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും കാൻസർ പോലുള്ള മാരക രോഗത്താൽ ദുരിതജീവിതം നയിക്കേണ്ടി വരികയും ചെയ്തു.
ഹിരോഷിമയിൽ ബോംബ് വർഷിച്ചിട്ടും കീഴടങ്ങാതിരുന്ന ജപ്പാനെതിരെ വീണ്ടും ബോംബ് പ്രയോഗിക്കാൻ അമേരിക്ക തീരുമാനിച്ചു. ആഗസ്റ്റ് 9- ന്
രാവിലെ ഒമ്പതുമണിക്ക് ബ്രിഗേഡിയർ ജനറൽ ചാൾസ് സ്വിനി പറപ്പിച്ച ബോക്സർ എന്ന വിമാനത്തിൽ നിന്ന് ഫാറ്റ് മാൻ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് നാഗസാക്കിക്കുമേൽ വർഷിച്ചു ലോകത്തെ നടുക്കിയ ദുരന്തങ്ങളായി മാറി ഹിരോഷിമയും നാഗസാക്കിയും ആ കറുത്ത ദിനത്തെ ഓർമ്മയ്ക്കായിട്ടാണ് ഹിരോഷിമ ദിനവും നാഗസാക്കി ദിനവും ആചരിക്കുന്നത്.


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.