ടോക്കിയോ ഒളിമ്പിക്സ് സമാപിച്ചു. അടുത്ത ഒളിമ്പിക്സ് 2024-ൽ പാരീസിൽ.
ടോക്കിയോ ഒളിമ്പിക്സിന്റെ സമാപനചടങ്ങിൽ വെങ്കല മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ ഇന്ത്യൻപതാകയേന്തി.
ടോക്കിയോ ഒളിമ്പിക്സ് മെഡൽ നില
അമേരിക്ക 39 സ്വർണം 41 വെള്ളി
33 വെങ്കലം
ചൈന 38 സ്വർണം 32 വെള്ളി 18 വെങ്കലം
ജപ്പാൻ 27 സ്വർണം 14 വെള്ളി 17 വെങ്കലം
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ഏഴു മെഡലുകൾ ലഭിച്ചു.
ഒരു സ്വർണവും രണ്ടു വെള്ളിയും
നാലു വെങ്കലവും നേടി ഇന്ത്യ മെഡൽ പട്ടികയിൽ 48- സ്ഥാനത്ത്.
സ്പാനിഷ് ഫുട്ബോൾ ക്ലബ് എഫ്സി ബാഴ്സലോനയിൽ നിന്ന് വിടവാങ്ങൽ പ്രഖ്യാപിച്ചു ലയൺ മെസ്സി.
കോവി ഷീൽഡ്, കോവാക്സിൻ എന്നിവയുടെ ഓരോ ഡോസ് ചേർത്തുള്ള വാക്സിൻ മിക്സ് രീതി സുരക്ഷിതമാണെന്നും കോവിഡിനെതിരെ പ്രതിരോധ ശേഷി കൂട്ടുമെന്നു പഠനറിപ്പോർട്ട്.
‘സമുദ്രയാത്ര സുരക്ഷയും രാജ്യാന്തര സഹകരണവും’ എന്ന വിഷയത്തിൽ
യു. എൻ രക്ഷാസമിതിയുടെ ഇന്നത്തെ വീഡിയോ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷതവഹിക്കും.
കോവിഡിന്റെ സാഹചര്യത്തിൽ ഓണം വാരാഘോഷം നടത്താനാവാത്തതിനാൽ വെർച്ചൽ ഓണാഘോഷം സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് സമുദ്ര പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.