പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്?
ജവഹർലാൽ നെഹ്റു
ഗർബ ഏതു സംസ്ഥാനത്തെ തനതായ നൃത്തരൂപമാണ്?
ഗുജറാത്ത്
തൃശൂർ പൂരത്തിന് തുടക്കം കുറിച്ച ഭരണാധികാരി?
ശക്തൻതമ്പുരാൻ
രാമായണത്തിന്റെ അവസാന കാണ്ഡം ഏത്?
ഉത്തരകാണ്ഡം
മനുഷ്യ ശരീരത്തിലെ ഏത് ഗ്രന്ഥിയാണ് ആദമിന്റെ ആപ്പിൾ എന്നറിയപ്പെടുന്നത്?
തൈറോയ്ഡ് ഗ്രന്ഥി
പ്രാചീന കാലത്ത് രേവ എന്നറിയപ്പെട്ടിരുന്ന നദി ഏത്?
നർമ്മദ
നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020- ലെ ഒഎൻവി പുരസ്കാരം ലഭിച്ചത് ആർക്ക്?
ഡോ. എം ലീലാവതി
ഡൗൺസ് പുൽമേടുകൾ കാണപ്പെടുന്നത് എവിടെയാണ്?
ഓസ്ട്രേലിയ
കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലുത് ഏത്?
ഭവാനി
‘ഒറ്റയ്ക്ക് കടൽ ക്ഷണിച്ചപ്പോൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
അഭിലാഷ് ടോമി
മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള ലോഹം?
മാംഗനീസ്
“പ്രകാശം മറഞ്ഞുപോയിരിക്കുന്നു എവിടെയും ഇരുട്ടാണ് “ഗാന്ധിജി വെടിയേറ്റു മരണപ്പെട്ട വിവരം ലോകത്തെ ഇങ്ങനെ അറിയിച്ചതാരാണ്?
ജവഹർലാൽ നെഹ്റു
.’മലയാള സിനിമയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആരാണ്?
ജെ സി ഡാനിയേൽ
.മലയാളിയായ ഒരു ശില്പിയുടെ ‘അമ്മയും കുഞ്ഞും’ എന്ന പ്രശസ്തമായ ശിൽപം കേരളത്തിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ ഉണ്ട്. ആ ശില്പിയുടെ പേരെന്താണ്?
കാനായി കുഞ്ഞിരാമൻ
സാമൂഹ്യ നീതിക്കായി കേരളത്തിൽ നടന്ന പ്രധാന സമരങ്ങളിൽ ഒന്നായ വൈക്കം സത്യാഗ്രഹം ഏതു വർഷമാണ് നടന്നത്?
1924
മലബാർ കലാപം നടന്ന വർഷം ഏത്?
1921
‘തിരുവിതാംകൂറിലെ ഝാൻസി റാണി’ എന്ന അപരനാമത്തിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനിയായ മലയാളി വനിതയുടെ പേര്?
അക്കമ്മ ചെറിയാൻ
ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം ഏത്?
നെടുമ്പാശ്ശേരി വിമാനത്താവളം
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ ‘സർ’ സ്ഥാനം ഉപേക്ഷിച്ച ഇന്ത്യയുടെ സമാദരണീയനായ എഴുത്തുകാരനാര്?
രവീന്ദ്രനാഥടാഗോർ
മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി കേരളത്തിൽ നടന്ന സാമൂഹ്യപരിഷ്കരണ സമരം ഏത്? പേരിലാണ് അറിയപ്പെടുന്നത്
ചാന്നാർ ലഹള
‘ചലിക്കുന്ന കാവ്യം’ എന്നർത്ഥമുള്ള നൃത്തരൂപമാണ് ഇന്ത്യയുടെ ദേശീയ നൃത്തം ആയി അംഗീകരിച്ചിട്ടുള്ളത്. ഇത് ഉത്ഭവിച്ചത് തമിഴ്നാട്ടിലാണ്. ഇതിന്റെ പേര്?
ഭരതനാട്യം
റൗലറ്റ് ആക്ട് എന്നറിയപ്പെട്ട കരുതൽ തടങ്കൽ നിയമത്തിനെതിരെ പ്രതിഷേധിക്കാൻ പഞ്ചാബിലെ അമൃത്സറിൽ ജനങ്ങൾ ഒത്തുകൂടിയ മൈതാനത്തിന് പേര്?
ജാലിയൻവാലാബാഗ്
സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി പൊതുവഴിയിലൂടെ അയ്യങ്കാളി നടത്തിയ സമരം ചരിത്രത്തിൽ ഏത് പേരിൽ അറിയപ്പെടുന്നു?
വില്ലുവണ്ടി സമരം
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സ്ഥാപകനായ സാമൂഹ്യപരിഷ്കർത്താവിന്റെ പേര്?
വാഗ്ഭടാനന്ദൻ
അമേരിക്ക രണ്ടാം ലോക മഹായുദ്ധത്തിൽ ഇടപെടാനുള്ള പ്രധാനകാരണം എന്തായിരുന്നു?
പേൾ ഹാർബർ ആക്രമണം
ചട്ടമ്പിസ്വാമികളുടെ സന്യാസ നാമം എന്തായിരുന്നു?
ഷൺമുഖദാസൻ
മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏതു നദിയുമായി ബന്ധപ്പെട്ടതാണ്?
ഭാരതപ്പുഴ
ആകാശവാണി എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര്?
രവീന്ദ്രനാഥ ടാഗോർ
ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന മധ്യേഷ്യയിലെ പീഠഭൂമി ഏത്?
പാമീർ പീഠഭൂമി
രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയുടെ അണുബോംബ് നിർമ്മിക്കുന്നതിനുള്ള പദ്ധതി ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
മാൻട്ടൻ പദ്ധതി
പ്രാചീന കാലത്ത് ബലിത എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത്?
വർക്കല
കേരളത്തിൽ ആദ്യം എത്തിയ വിദേശികൾ?
അറബികൾ
വലുപ്പത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
7
അമേരിക്ക ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ചത് എന്നാണ്?
1945 ആഗസ്റ്റ് 6
ഭൂമധ്യരേഖ ഉത്തരായനരേഖ ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം ഏത്?
ആഫ്രിക്ക
അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർഷായെ ബ്രിട്ടീഷുകാർ അധികാരത്തിൽ നിന്നും പിടിച്ചിറക്കിയത് ഇവിടെനിന്നാണ്?
ചെങ്കോട്ട
രക്തപര്യയന വ്യവസ്ഥ കണ്ടെത്തിയത് ആര്?
വില്യം ഹാർവി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായത് എന്ന്?
1885 ഡിസംബർ 28
ഏത് രാജ്യത്തിന്റെ ദേശീയ വൃക്ഷമാണ് കണിക്കൊന്ന?
തായ്ലൻഡ്
ശരീരത്തിലെ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്?
മെഡുല ഒബ്ലോഗേറ്റ
മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം ഏത്?
സെറിബെല്ലം
പേശികളെ കുറിച്ചുള്ള പഠനം?
മയോളജി
ഐക്യരാഷ്ട്ര സംഘടന രൂപവത്കരിച്ച വർഷം?
1945 ഒക്ടോബർ 24
ജി എസ് ടി ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം?
അസം
നീതി ആയോഗ് നിലവിൽ വന്ന വർഷം ഏത്?
2015 ജനുവരി 1
മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകം ഏത്?
ജീവകം സി
വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് എന്താണ്?
ബയോട്ടിൻ
റേച്ചൽ കഴ്സൺ രചിച്ച
‘സൈലന്റ് സ്പ്രിങ്’ എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം എന്താണ്?
ഡി ഡി ടി (കീടനാശിനി)
ഉൽക്കാവർഷപ്രദേശം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത്?
മിസോസ്ഫിയർ
ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം?
ഇലക്ട്രോൺ
അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം ഏത്?
ഓക്സിജൻ
പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?
പ്ലാസ്മ
ഹവായ് ദ്വീപിലെ അമേരിക്കൻ നാവിക കേന്ദ്രമായ പേൾ ഹാർബർ ഏത് രാജ്യമാണ് ആക്രമിച്ചത്?
ജപ്പാൻ (1941)
ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
പസഫിക് സമുദ്രം
ദക്ഷിണേന്ത്യൻ നദികളിൽ വലുപ്പത്തിലും നീളത്തിലും ഒന്നാം സ്ഥാനത്തുള്ളത്?
ഗോദാവരി
കുണ്ടറ വിളംബരം നടന്നതെന്ന്?
1809 ജനുവരി 11
ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാനുള്ള അവകാശം നൽകിയതെന്ന്?
1859 ജൂലൈ 26
മനുഷ്യനിൽ രൂപംകൊള്ളുന്ന സ്ഥിര ദന്തങ്ങളുടെ എണ്ണം എത്രയാണ്?
32
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?
പട്ടാഭി സീതാരാമയ്യ (ജയ്പൂർ സമ്മേളനം)
1857-ലെ കലാപം അറിയപ്പെടുന്നത്?
ശിപായിലഹള
ശീതസമരം എന്ന ഗ്രന്ഥം രചിച്ചത് ആരാണ്?
വാൾട്ടർ ലിപ്മാൻ
കൃഷിയും ഗ്രാമവികസനവും പ്രധാന ലക്ഷ്യമാക്കി ഇന്ത്യയിൽ നബാർഡ് സ്ഥാപിതമായ വർഷം?
1982
കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ?
വാറൻ ഹേസ്റ്റിംഗ്സ്
ഹിരോഷിമയിൽ ആറ്റംബോംബ് വർഷിച്ച അമേരിക്കൻ യുദ്ധവിമാനത്തിന്റെ പേര്?
എനോലാഗെ ബി 28
‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന കൃതി രചിച്ചത്?
ജവഹർലാൽ നെഹ്റു
മോണയുടെ ആരോഗ്യത്തിന് പ്രാധാന്യമുള്ള വിറ്റാമിൻ ഏത്?
വൈറ്റമിൻ സി
കേരളത്തിന്റെ വിസ്തീർണ്ണം…. ച കി മീ ആണ്?
38863
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ ഏത്?
കണ്ണൂർ
ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസം ഏത്?
ജൂൺ 21
പക്ഷിപാതാളം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
വയനാട്
ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ഏത്?
കേരളം
ഇന്ത്യൻ രൂപയ്ക്ക് പുതിയ ചിഹ്നം രൂപകല്പന ചെയ്തതാര്?
ഡി ഉദയകുമാർ
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മടക്ക് പർവതം?
ആരവല്ലി
ജഹാംഗീറിന്റെയും നൂർജഹാന്റെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന നദീതീരം ഏത്?
രവി
ഉത്തരേന്ത്യൻ സമതലങ്ങളിലെ പ്രധാന മണ്ണിനം ഏത്?
എക്കൽമണ്ണ്
ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര ഏത്?
ആൻഡീസ് പർവ്വതനിര (തെക്കേ അമേരിക്ക)
യു എൻ ദിനമായി ആചരിക്കുന്നതെന്ന് എന്നാണ്?
ഒക്ടോബർ 24
പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന ഇന്ത്യയുടെ പുൽമേട് ഏത്?
ബുഗ്യാൽ (ഉത്തരാഖണ്ഡ്)
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്നാണ്?
1998 ഡിസംബർ 11
മൗലിക കടമകൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിക്കുന്നത്?
4 എ
ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധാരണഗതിയിൽ നിശ്ചയിച്ചിരിക്കുന്ന സമയം?
21 ദിവസം
വിവാദമായ ബഗ്ലിഹാർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?
ചിനാബ്
വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം ആരുടെ വരികളാണിത്?
അക്കിത്തം അച്യുതൻനമ്പൂതിരി
ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി ആര്?
ജവഹർലാൽ നെഹ്റു
കാലിയം ഏന്നത് ഏതു മൂലകത്തിന്റെ ലാറ്റിൻ നാമമാണ്?
പൊട്ടാസ്യം
നമ്മുടെ നമ്മുടെ ദേശീയ പതാകയുടെ നിറങ്ങൾക്കും അശോക ചക്രത്തിനും വ്യക്തമായ നിർവചനം നൽകിയതാര്?
എസ് രാധാകൃഷ്ണൻ
കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്നത് എന്നാണ്?
2012 നവംബർ 1
ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ചത് ബാങ്ക് ഏത്?
കനറാ ബാങ്ക്
മാപ്പിളപ്പാട്ടിലെ മഹാകവി എന്നറിയപ്പെടുന്നത് ആര്?
മോയിൻകുട്ടി വൈദ്യർ
ക്ഷേത്രപ്രവേശന വിളംബരം നടന്നത് എന്ന്?
1936 നവംബർ 12
ഗൂർണിക്ക എന്ന പ്രശസ്തമായ ചിത്രം വരച്ചതാര്?
പാബ്ലോ പിക്കാസോ
കുളച്ചൽ യുദ്ധം നടന്ന വർഷം ഏത്?
1741
അമേരിക്കയുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ച ഉടമ്പടി ഏത്?
പാരീസ് ഉടമ്പടി
ഏതിന്റെ ലഭ്യതയാണ് മൗലികവകാശങ്ങളുടെ ഗണത്തിൽ പെടുമെന്ന് 2020- ജനുവരിയിൽ സുപ്രീം കോടതി നിരീക്ഷിച്ചത്?
ഇന്റർനെറ്റ് ലഭ്യത
ആദ്യ പ്ലാസ്റ്റിക് കറൻസി നിലവിൽ വന്ന രാജ്യമേത്?
ഓസ്ട്രേലിയ
സമരം തന്നെ ജീവിതം ആരുടെ ആത്മകഥ?
വിഎസ് അച്യുതാനന്ദൻ
ഇന്ത്യയുടെ സ്വാതന്ത്ര പതാകയായി ത്രിവർണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം ഏത്?
1929 ലെ ലാഹോർ സമ്മേളനം
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പങ്കാളിത്തം ഇല്ലാതെ നടന്ന വട്ടമേശസമ്മേളനം ഏത്?
1932-ലെ മൂന്നാം വട്ടമേശ സമ്മേളനം
വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി ആര്?
രാജീവ് ഗാന്ധി
ആഗമാനന്ദ അന്തരിച്ച വർഷം ഏത്?
1961
1930 ലെ ഗാന്ധിജിയുടെ ദണ്ഡി മാർച്ചിൽ ഗാന്ധിജി ഉൾപ്പെടെ എത്ര പേരാണ് പങ്കെടുത്തത്?
79 പേർ
പെരിനാട്ടു ലഹള നടന്ന വർഷം ഏത്?
1915
ആറ്റിങ്ങൽ കലാപം നടന്ന വർഷം ഏത്?
1721
സാമൂതിരിമാരുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്?
മങ്ങാട്ടച്ചൻ
സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ ആരായിരുന്നു?
ചിറയിൻകീഴ് സി പി ഗോവിന്ദപ്പിള്ള
സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?
500 സെക്കൻഡ്
തിരു- കൊച്ചി സംയോജനം നടന്ന വർഷം ഏത്?
1949 ജൂലൈ 1
ആർട്ടിക് മേഖലയിലെ ഇന്ത്യയുടെ ആദ്യ പര്യവേഷണ കേന്ദ്രം ഏത്?
ഹിമാദ്രി
കേരളത്തിലെ ഏക ക്രിസ്തീയ രാജവംശം?
വില്യാർവട്ടം
സ്വത്തവകാശം ഇപ്പോൾ എന്ത് അവകാശമാണ്?
നിയമാവകാശം
വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത?
ഉമയമ്മറാണി
ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപീകൃതമായ വർഷം?
1866
ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സ്ഥാപിച്ചത്?
ദാദാ ഭായി നവറോജി
സമപന്തിഭോജനം സംഘടിപ്പിച്ചതാര്?
വൈകുണ്ഠസ്വാമികൾ
ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന വിദ്യാകേന്ദ്രം?
കാന്തള്ളൂർശാല
ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്?
ശിവസമുദ്രം
ചാലൂക്യന്മാരുടെ ആസ്ഥാനം?
വാതാപി
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ ദിവാൻ?
പി രാജഗോപാലാചാരി
ഗാന്ധിജി അധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനം നടന്ന വർഷം?
1924 ബെൽഗാം സമ്മേളനം
കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം ഏത്?
മാമ്പള്ളി ശാസനം
അയ്യങ്കാളി ജനിച്ചത് ഏത് ദിവസം?
1863 ആഗസ്ത് 28
തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നത് ആരാണ്?
അക്കാമ്മ ചെറിയാൻ
ചേറ്റൂർ ശങ്കരൻ നായർ പ്രസിഡണ്ടായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്ന വർഷം ഏത്
1897
അയേൺ എന്ന വാക്ക് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഗോൾഫ്
തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെടുത്തിയ സംസ്ഥാനം ഏത്?
പഞ്ചാബ്
ഉദയംപേരൂർ സുന്നഹദോസ് എന്ന പ്രസിദ്ധമായമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ഏത്?
1599
ബംഗ്ലാദേശിലേക്ക് കടന്നിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
ത്രിപുര
മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം ഏത്?
നിംബോസ്ട്രാറ്റസ്
തിരുവിതാംകൂറിലെ ആദ്യ പത്രം എന്താണ്?
ജ്ഞാനനിക്ഷേപം
കുടുംബശ്രീ പദ്ധതി ആരംഭിച്ചത് ഏതു ജില്ലയിലാണ്?
ആലപ്പുഴ
ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ പ്രഥമ ഉപാധ്യക്ഷൻ ആരായിരുന്നു?
ഗുൽസാരിലാൽ നന്ദ
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി?
കെ ആർ നാരായണൻ
സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
മണിയാർ
വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
തമിഴ്നാട്
ഇന്ത്യയെയും പാകിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ എന്താണ്?
റാഡ് ക്ലിഫ് രേഖ
WWW ന്റെ (വേൾഡ് വൈഡ് വെബ് ഉപജ്ഞാതാവ്?
ടീം ബർണേഴ്സ് ലീ
മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ഗണിത ശാസ്ത്ര ഗ്രന്ഥം ഏത്?
യുക്തിഭാഷ
വാഴപ്പഴത്തിൽ കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം ഏത്?
പൊട്ടാസ്യം
1946 നാവിക കലാപം ഏത് തുറമുഖത്ത് ആരംഭിച്ചത് എവിടെയാണ്?
മുംബൈ
സാമൂതിരിയുടെ കഴുത്തിലേക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട പോർച്ചുഗീസ് കോട്ട ഏത്?
ചാലിയം കോട്ട
ഗുരുവായൂരപ്പനെ അഭിസംബോധന ചെയ്തുകൊണ്ട് സംസ്കൃതത്തിൽ രചിച്ച നാരായണീയം എന്ന അർച്ചനാ കാവ്യത്തിന്റെ രചയിതാവ് ആര്?
മേൽപ്പത്തൂർ നാരായണ ഭട്ടതിരി
കേരള പഴമ എന്ന ഗ്രന്ഥം രചിച്ചതാര്?
ഹെർമൻ ഗുണ്ടർട്ട്
കേരള ചരിത്രത്തിലെ സുവർണ യുഗം എന്ന് വിശേഷിപ്പിക്കുന്നത് ഏത് ഭരണകാലമാണ്?
കുലശേഖര ഭരണകാലം
എസ്എൻഡിപി യോഗത്തിന്റെ മുഖ പത്രത്തിന്റെ പേര്?
വിവേകോദയം
കൊല്ലവർഷം ആരംഭിച്ചത് എന്നുമുതലാണ്?
എഡി 825
ഉറുമി ജലവൈദ്യുത പദ്ധതി ഏതു ജില്ലയിൽ?
കോഴിക്കോട്
ശങ്കരാചാര്യരുടെ സൗന്ദര്യലഹരി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് മഹാകവി ആര്?
കുമാരനാശാൻ
ദേശീയ മനുഷ്യാവകാശ കമ്മീഷണറും മെമ്പർമാരും രാജിക്കത്ത് നൽകേണ്ടത് ആർക്ക്?
രാഷ്ട്രപതിക്ക്
ആശ്ചര്യചൂടാമണി എന്ന നാടകത്തിന്റെ രചയിതാവ് ആര്?
ശക്തിഭദ്രൻ
ഇന്ത്യയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽ എത്തിയ ആദ്യ മലയാളി?
ടി എൻ ശേഷൻ
ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
എഡ്വേർഡ് ടെല്ലർ
സെൻസസ് എന്നത് ഏത് ലിസ്റ്റിലാണ് ഉൾപ്പെട്ടിരിക്കുന്നത്?
യൂണിയൻ ലിസ്റ്റ്
പഴശ്ശിരാജാവിന്റെ ജീവിതം ആധാരമാക്കി ‘കേരളസിംഹം’ എന്ന നോവൽ രചിച്ചതാര്?
സർദാർ കെ എം പണിക്കർ
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത് എന്നാണ്?
1993 സപ്തംബർ- 28 ന്
ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
അരിസ്റ്റോട്ടിൽ
കൊച്ചി രാജ്യ ചരിത്രത്തിൽ അധികാരമേറ്റ ഒരേയൊരു രാജ്ഞി?
റാണി ഗംഗാധരലക്ഷ്മി
പേശികളില്ലാത്ത അവയവം ഏത്?
ശ്വാസകോശം
മാട ഭൂപതി എന്ന് വിളിക്കപ്പെട്ട രാജാക്കന്മാർ?
കൊച്ചി രാജാക്കന്മാർ
ഷാങ്‌ഹായ് കോ -ഓപ്പറേഷൻ ഓർഗനൈസേഷനിലെ എട്ട് അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമതിയേത്?
സ്റ്റാച്യു ഓഫ് യൂണിറ്റി
വലിയ കപ്പിത്താൻ എന്നറിയപ്പെട്ട തിരുവിതാംകൂർ സർവ്വസൈന്യാധിപൻ ആര്?
ഡിലനോയ്
വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
കാൾ ലിനേയസ്
വഞ്ചി ഭൂപതി എന്ന പേരിലറിയപ്പെട്ട രാജാക്കന്മാർ?
തിരുവിതാംകൂർ രാജാക്കന്മാർ
അൽഭുത ലോഹം എന്നറിയപ്പെടുന്നത്?
ടൈറ്റാനിയം
കേരളത്തിൽ പോർച്ചുഗീസുകാർ നടത്തിയ അതിക്രമങ്ങൾ വിവരിക്കുന്ന ‘തുഹ്ഫത്തുൽ മുജാഹിദീൻ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
ശൈഖ് സൈനുദ്ദീൻ
പ്രകാശത്തേക്കാൾ വേഗമുള്ള ടാക്കിയോണുകളെ കണ്ടെത്തിയത് ആര്?
ഇ സി ജി സുദർശൻ
ജഡത്വ നിയമം ആവിഷ്കരിച്ചത് ആര്?
ഗലീലിയോ
ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്?
എയ്ഞ്ചൽ വെള്ളച്ചാട്ടം
ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ നാമം എന്താണ്?
കുഞ്ഞൻപിള്ള
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏതാണ്?
ജോഗ് വെള്ളച്ചാട്ടം
അസ്പൃശ്യത നിരോധനം വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ ഏത്?
ആർട്ടിക്കിൾ 17
പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി ഏത്?
പമ്പ
‘ഹോക്കി മാന്ത്രികൻ’ എന്നറിയപ്പെടുന്നത് ആരാണ്?
ധ്യാൻചന്ദ്
2019-ൽ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സംസ്കൃത ശിലാലിഖിതം കണ്ടെത്തിയ സംസ്ഥാനം ഏത്?
ആന്ധ്രപ്രദേശ്
ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി ഏതാണ്?
മധുരൈക്കാഞ്ചി
ഏറ്റവും വേഗത കുറഞ്ഞ സസ്തനി ഏത്?
സ്ലോത്ത്
കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് ആര്?
വിക്രമാദിത്യ വരഗുണൻ
രഘുപതി രാഘവ രാജാറാം എന്ന ഗാനം എഴുതിയത് ആരാണ്?
തുളസീദാസ്
രഘുപതി രാഘവ രാജാറാം എന്ന ഗാനം ചിട്ടപ്പെടുത്തിയത് ആരാണ്?
വിഷ്ണു ദിഗംബർ പലുസ്കാർ
ആദ്യമായി ഗാനരചനയ്ക്ക് ദേശീയ അവാർഡ് നേടിയ മലയാളി ആര്?
വയലാർ രാമവർമ്മ
ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത്?
ഹിമോഫീലിയ
ചരിത്രപ്രസിദ്ധമായ കയ്യൂർ സമരം നടന്ന വർഷം ഏത്?
1941
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസൽ (1940)
“മരിച്ച് സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ ഒരു ഭാഷ കൂടി പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പറഞ്ഞതാര്”?
ഹെർമൻ ഗുണ്ടർട്ട്
മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകപ്പെട്ട ആദ്യ വനിത ആരാണ്?
അരുണ ആസഫ് അലി
മരുഭൂമിയുടെ പേരിലുള്ള രാജ്യം ഏത്?
നമീബിയ
ലോകത്തിലെ ഏറ്റവും ചെറിയ ജനാധിപത്യ രാജ്യം ഏതാണ്?
നൗറു
ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്?
വാഗ്ഭടാനന്ദൻ 1917
സസ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്ന വാതകം ഏത്?
കാർബൺ ഡൈ ഓക്സൈഡ്
ഇന്ത്യയിലെ ആദ്യ ഇ -പഞ്ചായത്ത് ഏതാണ്?
രാമചന്ദ്രപുരം (ആന്ധ്ര)
ഏറ്റവും കൂടുതൽ ബജറ്റുകൾ കേരള നിയമസഭയിൽ അവതരിപ്പിച്ചിട്ടുള്ളത് ആരാണ്?
കെ എം മാണി
പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് ഒഴിവാക്കിയതിത് എന്ന്?
2006 ആഗസ്റ്റ് 26
ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി പ്രഥമ കേരള നിയമസഭ അധികാരമേറ്റത് എന്ന്?
1957 ഏപ്രിൽ 5
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള ഏത്?
നെല്ല്
കേരളത്തിലെ ആദ്യത്തെ മെഴുകു മ്യൂസിയം എവിടെയാണ്?
തേക്കടി
ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ ആഹ്വാനമനുസരിച്ച് ഏതു വർഷം മുതലാണ് ജൂലൈ 11ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ തുടങ്ങിയത്?
1989
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി പദവി അലങ്കരിച്ച മലയാളി ആരാണ്?
എസ് കെ നായർ
ധ്രുവ് ബത്ര പുരസ്കാരം എന്തുമായി ബന്ധപ്പെട്ട പുരസ്കാരമാണ്?
ഹോക്കി
ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി
കാൾ മാർക്സിന്റെ ജീവചരിത്രം തയ്യാറാക്കിയത് ആരാണ്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
എൻമകജെ എന്ന കൃതി ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
എൻഡോസൾഫാൻ ദുരന്തം
സമുദ്രനിരപ്പിൽ നിന്ന് ഏറ്റവുമധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത്?
അന്റാർട്ടിക്ക
കേരളത്തിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെയാണ്?
ആലപ്പുഴ
‘ഗൂർണിക്ക’ എന്ന പ്രശസ്തമായ ചിത്രം വരച്ചത് ആരാണ്?
പാബ്ലോ പിക്കാസോ
ലോക ഭക്ഷ്യ സുരക്ഷാ ദിനം എന്നാണ്?
ജൂൺ 7
‘സമരം തന്നെ ജീവിതം’ ആരുടെ ആത്മകഥയാണ്?
വിഎസ് അച്യുതാനന്ദൻ
കേരള ഗാന്ധി എന്നറിയപ്പെടുന്നതാര്?
കെ കേളപ്പൻ
ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന വിധി പുറപ്പെടുവിച്ച കോടതി ഏത്?
ഉത്തരാഖണ്ഡ് ഹൈക്കോടതി
കിബുൾ ലംജാവോ ദേശീയോദ്യാനം ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
മണിപ്പൂർ
സാംഗായ് മാനുകളുടെ സംരക്ഷണ കേന്ദ്രമായ ദേശീയഉദ്യാനം ഏത്?
കിബുൾ ലംജാവോ ദേശീയോദ്യാനം (മണിപ്പൂർ)
ജയിലിൽവെച്ച് വെച്ച് വധിക്കപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി ആര്?
മേയോ പ്രഭു
‘ഓവൻ മേരിടിത്ത്’ എന്ന പേരിൽ അറിയപ്പെടുന്ന വൈസ്രോയി ആരാണ്?
ലിറ്റൺ പ്രഭു
വിക്ടോറിയ മെമ്മോറിയൽ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു?
കൊൽക്കത്ത
ഒഴുകുന്ന ദേശീയ ഉദ്യാനം എന്നറിയപ്പെടുന്നത്?
കിബുൾ ലംജാവോ ദേശീയോദ്യാനം (മണിപ്പൂർ)
‘മാർഗദർശിയായ ഇംഗ്ലീഷുകാരൻ’ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?
മിസ്റ്റർ റാൽഫിച്ച്
സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം ഏത്?
നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ട്
റോമൻ ദേവതയായ വീനസിന്റെ പേരിലറിയപ്പെടുന്ന ഗ്രഹം?
ശുക്രൻ
‘ചുവന്ന ഗ്രഹം’ എന്നറിയപ്പെടുന്ന ഗ്രഹം ഏത്?
ചൊവ്വ
നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
കൃഷ്ണ
ലോക്സഭയുടെ ആദ്യ വനിതാ സ്പീക്കർ ആര്?
മീരാകുമാർ
“വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും” എന്ന് പ്രസ്താവിച്ചത് ആരാണ്?
ജവഹർലാൽ നെഹ്റു
ഭരത് അവാർഡ് ലഭിച്ച മലയാളത്തിലെ ആദ്യ സിനിമാ നടൻ ആരാണ്?
പി ജെ ആന്റണി
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഇന്ത്യയിലെ ഗവർണർ ജനറൽ ആരായിരുന്നു?
കാനിംഗ് പ്രഭു
കിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?
ബോംബെ കോൺഗ്രസ് സമ്മേളനം
ദൂരദർശൻ പ്രവർത്തനം ആരംഭിച്ചത് എന്നാണ്?
1959 സപ്തംബർ 15
ജൈവ കൃഷി രീതിയുടെ പിതാവായി പരിഗണിക്കപ്പെടുന്നത് ആര്?
സർ ആൽബർട്ട് ഹൊവാർഡ്
കേരളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?
തിരൂർ (മലപ്പുറം)
സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട മലബാറിലെ കാർഷിക കലാപങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കലക്ടർ ആരാണ്?
വില്യം ലോഗൻ
കായംകുളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ആലപ്പുഴ
കോളിവുഡ് എന്നറിയപ്പെടുന്ന സിനിമ വ്യവസായം ഏതു ഭാഷയിലെതാണ്?
തമിഴ്
ഗൗരിയമ്മയുടെ ആത്മകഥയുടെ പേര് എന്താണ്?
ആത്മകഥ
ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം ഏത്?
നീരജ് ചോപ്ര
സിനിമയാക്കിയ ആദ്യ മലയാള നോവൽ ഏത്?
മാർത്താണ്ഡവർമ (സി വി രാമൻപിള്ള)
കാശ്മീരി മാനുകളുടെ സംരക്ഷിത കേന്ദ്രം ഏതാണ്?
ഡച്ചിഗാം നാഷണൽ പാർക്ക് (ശ്രീനഗർ)
ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി?
ഗംഗാനദി
കേശവന്റെ വിലാപങ്ങൾ എന്ന കൃതി രചിച്ചതാരാണ്?
എം മുകുന്ദൻ
1857- ലെ സ്വാതന്ത്ര്യ സമരകാലത്ത് പോരാടിയ റാണി ലക്ഷ്മിഭായ് ഏതു പ്രദേശത്തെ ഭരണാധികാരിയായിരുന്നു?
ഝാൻസി
സംഗീതത്തെ കുറിച്ച് വിവരിക്കുന്ന വേദം ഏത്?
സാമവേദം
‘തിക്കോടിയൻ’ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആരാണ്?
പി കുഞ്ഞനന്തൻ നായർ
കാക്കോരി ട്രെയിൻ കൊള്ള നടന്ന വർഷം?
1925
സ്വദേശാഭിമാനി പത്രം ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു?
വക്കം അബ്ദുൽ ഖാദർ മൗലവി
ഗാന്ധാരകല പ്രചാരം നേടിയത് ആരുടെ ഭരണകാലത്താണ്?
കനിഷ്കൻ
ഇന്ത്യയുടെ ‘ഗ്ലാഡ് സ്റ്റോൺ’ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി?
ദാദാബായി നവറോജി
സമ്പത്തിനെ പറ്റിയുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു?
അഫ്നോളജി
സുമാത്ര ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ഏത്?
ഇന്ത്യൻ മഹാസമുദ്രം
ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം?
ലണ്ടൻ
മിനി കാസിരംഗ എന്നറിയപ്പെടുന്ന ദേശീയഉദ്യാനം ഏത്?
ഒറാങ്ങ് ദേശീയോദ്യാനം
എവറസ്റ്റിൽ മന്ത്രിസഭ യോഗം ചേർന്ന രാജ്യം ഏത്?
നേപ്പാൾ
“മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമല്ലാത്ത ഭരണമാണ്” ഇങ്ങനെ പറഞ്ഞതാര്?
ബാലഗംഗാധര തിലകൻ
കുഞ്ഞോനാച്ചൻ എന്ന കഥാപാത്രം ഏത് കൃതിയിൽ ഉള്ളതാണ്?
അരനാഴികനേരം
‘മകരന്ദ് ‘എന്ന തൂലിക നാമത്തിൽ എഴുതിയ വ്യക്തി ആര്?
മദൻ മോഹൻ മാളവ്യ
1920-ൽ ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന ഖിലാഫത്ത് നേതാവ് ആര്?
ഷൗക്കത്ത് അലി
“സമ്പന്നരും ദരിദ്രരും തമ്മിലുള്ള വർഗ്ഗസമരമായിരുന്നു ഇതുവരെ നാളെ അത് യുവാക്കളും വൃദ്ധരും തമ്മിലായിരിക്കും” എന്ന പ്രവചനം നടത്തിയ സാമ്പത്തിക വിദഗ്ധൻ ആര്?
അമർത്യാസെൻ
കടലിനടിയിൽ മന്ത്രിസഭ യോഗം ചേർന്ന രാജ്യം ഏത്?
മാലിദ്വീപ്
ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദ റെയിൽവേ സ്റ്റേഷൻ ഏത്?
എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ
കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല?
പാലക്കാട്
കർഷകർക്കു വേണ്ടി പെൻഷൻ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ്?
കേരളം
തിരുവിതാംകൂറിൽ ദേശസേവിക സംഘം എന്ന വനിതാ സന്നദ്ധ സേന രൂപീകരിച്ചത് ആര്?
അക്കാമ്മ ചെറിയാൻ
ദയാവധം നടപ്പിലാക്കിയ ആദ്യ രാജ്യം?
നെതർലാൻഡ്
ഭരതനാട്യം ഏത് സംസ്ഥാനത്തെ തനത് നൃത്തരൂപമാണ്?
തമിഴ്നാട്
“നിങ്ങൾ എനിക്ക് രക്തം തരിക, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ഭാരതീയരോട് ഇങ്ങനെ ആഹ്വാനം ചെയ്ത ധീര ദേശാഭിമാനി ആര്?
സുഭാഷ് ചന്ദ്രബോസ്
“രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനാണെന്ന് ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു” ഇത് ആരുടെ വാക്കുകൾ?
അഷ്ഫാഖ് ഉല്ലാഖാൻ
ഗാന്ധിജിയുടെ ‘യങ് ഇന്ത്യ’ പത്രത്തിന്റെ മാതൃകയിൽ കെ പി കേശവമേനോൻ ആരംഭിച്ച പത്രം ഏത്?
മാതൃഭൂമി
1966-ൽ താഷ്കന്റ് കരാർ ഒപ്പിട്ട രാജ്യങ്ങൾ?
ഇന്ത്യ -പാകിസ്ഥാൻ
മനുഷ്യ ശരീരത്തിൽ ഏറ്റവുമധികം താപം ഉല്പാദിപ്പിക്കുന്ന അവയവം?
കരൾ
ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഹിമാചൽ പ്രദേശ്
‘ഇ – നോവൽ: എസ്തേർ’ എന്ന കൃതിയുടെ രചയിതാവ്?
സാറാജോസഫ്
കേരളപാണിനി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര്?
എ ആർ രാജരാജവർമ്മ
കരസേനയുടെ ആസ്ഥാനമന്ദിരത്തിന്റെ പേര് എന്താണ്,?
ഥൽ സേനാഭവൻ
തൈക്കാട്ട് അയ്യാവിന്റെ ശിക്ഷ്യത്വം സ്വീകരിച്ച തിരുവിതാംകൂർ രാജാവ്?
സ്വാതിതിരുനാൾ
ഇംഗ്ലീഷ് കവിതയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
ജഫ്രി ചൗസർ
എന്റെ ജീവിതകഥ ആരുടെ ആത്മകഥയാണ്?
എ കെ ഗോപാലൻ
പ്രാർത്ഥനാ സമാജം സ്ഥാപിച്ചത് ആരാണ്
ആത്മാറാം പാണ്ഡുരംഗ്
വന്ദേമാതരം ഉൾപ്പെടുത്തിയിരിക്കുന്ന ആനന്ദമഠം എന്ന കൃതി ഏതു സാഹിത്യശാഖയിൽ പെടുന്നതാണ്?
നോവൽ
നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ?
ന്യൂഡൽഹി
പിറ്റി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
ലക്ഷദീപ്
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
ഗോഡ് വിൻ ഓസ്റ്റിൻ
കപില എന്ന് കൂടി അറിയപ്പെടുന്ന നദി?
കബനി നദി
സ്വദേശാഭിമാനി പത്രം ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു?
വക്കം അബ്ദുൽ ഖാദർ മൗലവി
കേരള കായിക ദിനം എന്നാണ്?
ഒക്ടോബർ13
ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു?
മിശ്ര സമ്പദ് വ്യവസ്ഥ
ഓർണിത്തോളജി എന്നത് എന്തിനെ കുറിച്ചുള്ള പഠനമാണ്?
പക്ഷികൾ
കേരളത്തിൽ നിന്നും ലോക്സഭയിലെത്തിയ ആദ്യ വനിത?
ആനി മസ്ക്രീൻ
ലോകസഭാ സ്പീക്കർ ആയതിനുശേഷം രാഷ്ട്രപതിയായ വ്യക്തി?
നീലം സഞ്ജീവ റെഡ്ഡി
കേരളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം
“വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ്” ഇത് ആരുടെ വചനങ്ങളാണ്?
എബ്രഹാംലിങ്കൻ
കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ രജിസ്ട്രാർ ജനറൽ?
സോഫി തോമസ്
ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
വിന്റൺ സർഫ്
സ്വാതന്ത്ര്യം ലഭിച്ച സമയത്തെ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?
ജെ ബി കൃപലാനി
ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായിത്തീർന്ന വർഷമേത്?
1911
ചിറ്റഗോങ് ആയുധപ്പുര കൊള്ളക്ക് നേതൃത്വം കൊടുത്തതാര്?
സൂര്യ സെൻ
കേരളത്തിന്റെ തനത് നൃത്തകല ഏത്?
മോഹിനിയാട്ടം
കമല ഗുപ്ത ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫുട്ബോൾ
“സംഖ്യകൾ ലോകത്തെ ഭരിക്കുന്നു” ഏത് ഗണിതശാസ്ത്രജ്ഞൻ വാക്കുകളാണിത്?
പൈത്ത ഗോറസ്
കേരളത്തിൽ ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ സ്ഥലം ഏത്?
നെല്ലിയാമ്പതി (പാലക്കാട്)
ഗുഡ് എർത്ത് (The Good Earth) എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
പേൾ എസ് ബക്ക്
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ?
രംഗനാഥമിശ്ര
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് അർഹയായ ആദ്യ വനിത?
കർണം മല്ലേശ്വരി
തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച മഹാരാജാവ് ആര്?
ശ്രീചിത്തിരതിരുനാൾ
ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാര്?
കെ എസ് മണിലാൽ
ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ?
തമിഴ്
പോർച്ചുഗീസുകാർക്കെതിരെ യുദ്ധാഹ്വാനം മുഴക്കി ശൈഖ് സൈനുദ്ദീൻ എഴുതിയ ഗ്രന്ഥം ഏത്?
തുഹ്ഫത്തുൽ മുജാഹിദീൻ
ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം?
ഡെക്കാൻ പീഠഭൂമി
ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള മൃഗം?
ജിറാഫ്
കേരളത്തിന്റെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത് ആര്?
മുഹമ്മദ് അബ്ദുറഹിമാൻ
കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം?
1991
ഇന്ത്യയിലെ അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?
മഹാഭാരതം
സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്നത് എവിടെ?
പോർട്ട് ബ്ലെയർ
മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ നേതാവ്?
ബി ആർ അംബേദ്കർ
ധ്രുവ് ബത്ര പുരസ്കാരം എന്തുമായി ബന്ധപ്പെട്ട പുരസ്കാരമാണ്?
ഹോക്കി
ചിലപ്പതികാരം എന്ന കൃതി രചിച്ചതാര്?
ഇളങ്കോഅടികൾ
പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
കോഴിക്കോട്
പഞ്ചായത്തീരാജ് നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
രാജസ്ഥാൻ