Current Affairs May 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam May 2024|PSC Current Affairs

2024 മെയ്‌ (MAY) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs May 2024|
2024 മെയ്‌ മാസത്തിലെ ആനുകാലിക വിവരങ്ങൾ



ലോക പുകയില വിരുദ്ധ ദിനം (world NO TOBACCO Day?

മെയ് 31


2024ലെ ലോക പുകയില വിരുദ്ധ ദിനത്തി ന്റെ സന്ദേശം

“പുകയില വ്യാപാര ഇടപെടലിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക”
Protecting Children from  tobacco Industry Interference


2024-ൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ആദ്യത്തെ ചുഴലിക്കാറ്റ്?

റിമാൽ
പേര് നൽകിയിരിക്കുന്ന രാജ്യം – ഒമാൻ
അർത്ഥം -മണൽ


2024 -ലെ ഐപിഎൽ ജേതാക്കളായ ടീം?

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്


2024 മെയ്‌ അന്തരിച്ച പ്രശസ്ത   അമേരിക്കൻ ഗാനരചയിതാവും സംഗീത സംവിധായകനുമായ വ്യക്തി?

റിച്ചാർഡ് ഷെർമൻ


2024 മെയ് മണ്ണിടിച്ചൽ ദുരന്തം ഉണ്ടായ   എൻഗ പ്രവിശ്യ സ്ഥിതിചെയ്യുന്ന രാജ്യം?

പാപ്പുവ ന്യൂ ഗിനിയ


തീവണ്ടികളിൽ സ്ത്രീയാത്രക്കാർക്ക് സഹായം നൽകുവാനും സുരക്ഷ ഉറപ്പാക്കാനുമുള്ള റെയിൽവേയുടെ പദ്ധതി?

മേരി സഹേലി (എന്റെ കൂട്ടുകാരി)


ഇന്ത്യയിലെ കർഷകർക്കായി വാർത്തകളും വിവരങ്ങളും പങ്കിടുന്നതിനായി ദൂരദർശൻ കിസാൻ അവതരിപ്പിക്കുന്ന എ ഐ അവതാരകർ?

AIകൃഷ്, AIഭൂമി


2024 മെയ് മാസത്തിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ?

രുദ്രം


വിഷാദരോഗത്തെ ചികിത്സിക്കാൻ ഓക്സ് ഫോർഡ് സർവ്വകലാശാലയിലെ സൈക്കാട്രി വിഭാഗം തയ്യാറാക്കിയ
AI സൈക്യാട്രിസ്റ്റ്?

പെട്രുഷ്ക (petrushka)


കാൻ ചലച്ചിത്രമേളയിൽ ഛായാഗ്രാഹണ രംഗത്തെ സംഭാവനയ്ക്കുള്ള പിയർ അജെന്യൂ (pierre Angenieux) പുരസ്കാരത്തിന് അർഹനായ മലയാളി ഛായാഗ്രാഹകൻ?

സന്തോഷ് ശിവൻ
ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഏഷ്യക്കാരൻ


കാൻ ഫിലിം ഫെസ്റ്റിവലിലെ
അൺ സെർട്ടെൻ റിഗാഡ് വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്?

അനസൂയ സെൻ ഗുപ്ത


2024-ലെ 77 മത് കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടിയ ഇന്ത്യൻ ചിത്രം?

All We Imagine as Light
സംവിധായിക പായൽ കപാഡിയ


സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ എക്സൈസ് ആരംഭിച്ച പദ്ധതി?

നേർവഴി


എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത?

ജ്യോതി രാത്രേ (55 വയസ്സ്, മധ്യപ്രദേശ്)


എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത?

കാമ്യ കാർത്തികേയൻ


രണ്ടാഴ്ചയ്ക്കിടെ മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി?

പൂർണിമ ശ്രേഷ്ഠ


ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി എന്ന റെക്കോർഡ് സ്വന്തമാക്കിയ വ്യക്തി ?

കാമി റിത (30 തവണ)


2024 മെയ് ഡൽഹിയിൽ രാജ്യത്തെ റെക്കോർഡ് താപനില രേഖപ്പെടുത്തി എത്രയാണ് ഇത്?

52.3


ഒരു സീസണിൽ രണ്ടുതവണ എവറസ്റ്റ് കൊടുമുടിയും ലോത് സെ കൊടുമുടിയും കീഴടക്കിയ ആദ്യ വ്യക്തി എന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരൻ?

സത്യദീപ് ഗുപ്ത


ഫോർബ്സ് പുറത്തിറക്കിയ 2024-ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക റീജണൽ റൂറൽ ബാങ്ക്?

കേരള ഗ്രാമീൺ ബാങ്ക്
പട്ടികയിൽ 18-മത് സ്ഥാനം


2024 മെയ് നടന്ന മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ വനിത ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിജയിച്ച ചൈനീസ് താരം?

വാങ്‌ ഷി
റണ്ണർ അപ്പ് പിവി സിന്ധു


പാലസ്തീൻ പ്രശ്നത്തെ കേന്ദ്ര പ്രമേയമാക്കി ഷീല ടോമി എഴുതിയ നോവൽ?

ആ നദിയോട് പേര് ചോദിക്കരുത്


10-മത് വേൾഡ് വാട്ടർ ഫോറത്തിന്റെ വേദി?

ബാലി (ഇന്തോനേഷ്യ)


2024-ലെ 9- മത് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി?

അമേരിക്ക, വെസ്റ്റിൻഡീസ്


2024 -ലെ വേൾഡ് പാര അത്‌ലറ്റിക് മീറ്റിൽ ഒന്നാമതെത്തിയ രാജ്യം?

ചൈന
ഇന്ത്യയുടെ സ്ഥാനം 6
വേദി കോംബെ (ജപ്പാൻ)


ആണവ സുരക്ഷ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന് (ICONS 2024) 2024 -ൽ വേദിയായത്?

വിയന്ന (ഓസ്ട്രിയ)


2024 നോർവെ ചെസ്സ് ടൂർണമെന്റിൽ ക്ലാസിക്കൽ ചെസ്സിൽ  ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ പരാജയപ്പെടുത്തിയ ഇന്ത്യയുടെ താരം?

ആർ പ്രഗ്നാനന്ദ


അടുത്തിടെ സൗരയൂഥത്തിന് പുറത്ത് ഗ്ലീസ് 12 ബി എന്ന ഗ്രഹത്തെ കണ്ടെത്തിയ സ്പേസ് ഏജൻസി?

NASA


നികുതി തട്ടിപ്പ് കണ്ടെത്താൻ കേരള ത്തിൽ ആക്രി,സ്റ്റീൽ വ്യാപാര സ്ഥാപന ങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സംസ്ഥാന ജി എസ് ടി വകുപ്പ് നടത്തിയ പരിശോധന?

ഓപ്പറേഷൻ പാം ട്രീ
(Operation palm Tree)


ഇന്ത്യയിലെ ആദ്യ നഗര പൊതുഗതാഗത റോപ്പ് വേ ആരംഭിക്കുന്നത്?

വാരണാസി


അടുത്തിടെ വീണ്ടും സ്ഫോടനമായ ഇബു അഗ്നി പർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?

ഇന്തോനേഷ്യ


ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുൽ കോസ്മോസ് വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച വിക്ഷേപണ വാഹനം?

അഗ്നിബാൺ സോർട്ടഡ്


2023- 24 സീസണിലെ വുമൺസ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്?

ബാഴ്സലോണ


ലോക വിശപ്പ് ദിനം?

മെയ് 28


2024ലെ ലോക വിശപ്പ് ദിനത്തിന്റെ പ്രമേയം?

Thriving mothers, Thriving world




എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി?

ക്യാമ കാർത്തികേയൻ
എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ പെൺകുട്ടിയും 16 കാരിയായ ക്യാമയാണ്

ഇന്ത്യയുടെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി?

ഗോപിചന്ദ് തോട്ടക്കുറ (ആന്ധ്ര പ്രദേശ്)

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്?

മിക്കേൽ സ്റ്റാറെ

2024 -ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയ ജർമ്മൻ എഴുത്തുകാരി?

ജെനി എർപെൻബെക്ക്‌
അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ലഭിക്കുന്ന ആദ്യ ജർമൻ സാഹിത്യകാരി യാണ് ജെനി എർപെൻബെക്ക്‌

2024 -ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയ നോവൽ ?

കൈറോസ് (Kairos)

കൈറോസ് എന്ന കൃതിയുടെ പരിഭാഷകൻ- മൈക്കൽ ഹോഫ്മാൻ

2024 -ൽ 80 വർഷം പൂർത്തിയാക്കുന്ന ബഷീറിന്റെ നോവൽ?

ബാല്യകാലസഖി

കുട്ടികളിലെ ചിന്താശേഷിയും സർഗാത്മകതയും സംരംഭകത്വ മനോഭാവവും വളർത്തിയെടുക്കാൻ കുടുംബശ്രീ ആരംഭിച്ച പദ്ധതി?

മൈൻഡ് ബ്ലോവേഴ്‌സ്

കേരളത്തിലെ ആദ്യ പാലിയേറ്റീവ് കെയർ ട്രീറ്റ്മെന്റ് സപ്പോർട്ടിംഗ് യൂണിറ്റ് നിലവിൽ വന്ന ജില്ല?

കൊല്ലം

പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം?

കേരളം

കാനഡയിലെ പ്രസിദ്ധമായ മക്ഗിൽ സർവകലാശാലയിൽ നിന്ന് ഓണറ്റി ബിരുദം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞ?

ഡോ. സൗമ്യ സ്വാമിനാഥൻ

കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ജി വി രാജയുടെ പേരിൽ ജി വി രാജ സ്പോർട്സ് അക്കാദമി നിലവിൽ വരുന്നത്?

പൂഞ്ഞാർ (കോട്ടയം )

അടുത്തിടെ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഇറാൻ പ്രസിഡന്റ്?

ഇബ്രാഹിം റൈസി (Ebrahim Raisi)

ഇറാന്റെ ഇടക്കാല പ്രസിഡണ്ടായി നിയമിതനായത്?
മുഹമ്മദ് മോഖ്ബർ

2024 മെയ് രജിസ്ട്രേഷൻ ഇടപാടുകൾക്ക് ഇ -സ്റ്റാമ്പ് നിർബന്ധമാക്കിയ സംസ്ഥാനം?

കേരളം (Kerala)
2025-ഓടെ കേരളം സമ്പൂർണ്ണ ഇ -സ്റ്റാമ്പ് സംസ്ഥാനമായി മാറുകയാണ് ലക്ഷ്യം

2024 -ലെ മാതൃദിനം?

മെയ് 12
മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച യാണ് മാതൃദിനമായി ആചരിക്കുന്നത്

ചട്ടമ്പിസ്വാമികളുടെ നൂറാം സമാധി വാർഷികത്തോടനുബന്ധിച്ച് ചട്ടമ്പിസ്വാമികളുടെ പ്രതിമ സ്ഥാപിച്ചത്?

ശ്രീകണ്ഠേശ്വരം ചട്ടമ്പിസ്വാമി പാർക്ക്‌ (തിരുവനന്തപുരം)


മലയാറ്റൂർ ഫൗണ്ടേഷന്റെ 3- മത് സാഹിത്യ പുരസ്കാരത്തിന് 2024 -ൽ അർഹനായത്?

എം വി ജനാർദ്ദനൻ
കൃതി പെരുമലയൻ

വംശനാശ ഭീഷണി നേരിടുന്ന
പോളോ പോണിയെ സംരക്ഷിക്കാൻ 30 ഏക്കർ പുൽമേടുകൾ അനുവദിച്ച സംസ്ഥാനം?

മണിപ്പൂർ
പോളോ മത്സരത്തിന് ഉപയോഗിക്കുന്ന കുതിരകളെയാണ് പോളോപോണി എന്ന് പറയുന്നത്

2024 മെയ് അന്തരിച്ച ‘ഐസ്ക്രീം മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന വ്യക്തി?

രഘുനന്ദൻ കമ്മത്ത്
നാച്ചുറൽസ് ഐസ്ക്രീം സ്ഥാപകൻ

ഇന്ത്യ അന്റാർട്ടിക്കയിൽ നാലു വർഷത്തിനകം സ്ഥാപിക്കുന്ന പുതിയ ഗവേഷണ കേന്ദ്രം?

മൈത്രി 2

സാഹിത്യ അക്കാദമിയുടെ 2021 -ലെ സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ എഴുത്തുകാരൻ?

റസ്കിൻ ബോണ്ട്

അടുത്തിടെ ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തപ്പെട്ട
ഹാബ്രോസിസ്റ്റം സഹ്യാദ്രി,
ഇരുര ശെന്തുരുണി എന്നിവ ഏതു ജീവി വർഗ്ഗത്തിൽ പെടുന്നു?

ചിലന്തി

കാലാവസ്ഥ വ്യതിയാനം കാരണം എല്ലാ ഹിമാനികളും നഷ്ടപ്പെടുന്ന ആദ്യത്തെ രാജ്യം?

വെനസ്വേല


‘കിഴക്കിന്റെ നോബൽ’ എന്നറിയപ്പെടുന്ന ഷാ പ്രൈസ് 2024 -ൽ ലഭിച്ച ഇന്ത്യൻ വംശജനായ ജ്യോതിശാസ്ത്രജ്ഞൻ?

ശ്രീനിവാസ് ആർ കുൽക്കർണി

സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്ന കേരള സർക്കാരിന്റെ നീന്തൽ പരിശീലന പദ്ധതി?

സ്പ്ലാഷ്

ലോക്സഭാ ഇലക്ഷൻ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം സംബന്ധിച്ച പരാതികൾ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയ ആപ്പ്?

സി വിജിൽ

തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് കിരീടം നേടിയത്?

സാത്വിക് സായി രാജ് രെങ്കിറെഡി & ചിരാഗ് ഷെട്ടി

അക്വാറ്റിക് മത്സരങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നീന്തൽ കുളം സ്ഥിതി ചെയ്യുന്ന രാജ്യം ?

ഭൂട്ടാൻ

നിരവധി തവണ പൊട്ടിത്തെറിച്ച ‘സെമെരു’ എന്ന അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന രാജ്യം?

ഇന്തോനേഷ്യ

മെർസ് കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യം?

സൗദി അറേബ്യ

2024 മെയ് ഗവേഷകർ കണ്ടെത്തിയ
നൈൽ നദിയുടെ നഷ്ടപ്പെട്ട കൈവഴി?

അഹ്റമത്ത്

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സാഹിത്യപ്രവർത്തക സഹകരണ സംഘം നടപ്പിലാക്കുന്ന പദ്ധതി?

അക്ഷരം മ്യൂസിയം

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം?

മെയ് 22

2024 -ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിന്റെ പ്രമേയം?

“പദ്ധതിയുടെ ഭാഗമാകുക”
(Be part of the plan)
International Day for Biodiversity 2024

ആനകളെ നിരീക്ഷിക്കുന്നതിന് വേണ്ടി റെയിൽവേയുടെ പുതിയ AI പദ്ധതി?

ഗജരാജ

2024 ൽ 50 വർഷം പൂർത്തിയാക്കുന്ന എസ്എൻഡിപി (SNDP) യോഗത്തിന്റെ രണ്ടാമത്തെ മുഖപത്രം?

യോഗനാദം
ആദ്യ പ്രസിദ്ധീകരണം – വിവേകോദയം

IPL -ൽ 8,000 റൺസ് തികക്കുന്ന ആദ്യ താരം?

വിരാട് കോലി

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2024 -ലെ ട്രാവൽ ആൻഡ് ടൂറിസം വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

39
ഈ റിപ്പോർട്ട് പ്രകാരം അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്
രണ്ടാം സ്ഥാനത്ത് സ്പെയിൻ
മൂന്നാം സ്ഥാനത്ത് ജപ്പാൻ

തോപ്പിൽ ഭാസിയുടെ ജന്മശതാബ്ദിയും കെപിഎസിയുടെ വജ്ര ജൂബിലിയോടും അനുബന്ധിച്ച് വീണ്ടും അവതരിപ്പിച്ച നാടകം?

ഒളിവിലെ ഓർമ്മകൾ
തോപ്പിൽ ഭാസിയുടെ ആത്മകഥാപരമായ കൃതിയാണ് ഒളിവിലെ ഓർമ്മകൾ

ദേശീയ സാങ്കേതിക ദിനം (National Technology Day)?

മെയ് 11

ഓക്സ്ഫഡ് ഇക്കണോമിക് ഗ്ലോബൽ സിറ്റീസ് റിപ്പോർട്ട് പ്രകാരം ആഗോള തലത്തിൽ മികച്ച ജീവിത നിലവാരമുള്ള നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ നഗരങ്ങൾ?

കൊച്ചി, തൃശ്ശൂർ

ലോകത്തിലെ ഏറ്റവും പഴക്കമുള്ള പുഷ്പമേള?

ദ ഗ്രേറ്റ് സ്പ്രിങ്‌ ഷോ ( ലണ്ടൻ)

2024- ലെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ T20 വിഭാഗത്തിൽ ലോക റെക്കോഡോടെ സ്വർണം നേടിയ ഇന്ത്യൻ താരം?

ദീപ്തി ജീവൻജി ( തെലുങ്കാന)
വേദി Kobe (ജപ്പാൻ)

തീവ്രവാദ വിരുദ്ധ ദിനം

മെയ് 21

2024 മെയ് അന്തരിച്ച കേരളത്തിലെ ആദ്യ വനിത ജയിൽ സൂപ്രണ്ട്?

മേരി രത്നാഭായ്

ഗുണ്ടകളെ പിടികൂടാൻ കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ ?

ഓപ്പറേഷൻ ആഗ്

ഇന്ത്യ -ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസം?

ശക്തി
വേദി മേഘാലയ

2024 -ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് പുരുഷ ജേതാവ്?

അലക്സാണ്ടർ സ്വെരേവ് (ജർമ്മനി)

2024 -ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് വനിതാ കിരീടം നേടിയത്?

ഇഗ സ്വിതെക് (പോളണ്ട്)

ലോക മെട്രോളജി ദിനം
( WORLD METROLOGY DAY )?

മെയ് 20

പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് 10 വർഷത്തെ ബ്ലൂ റസിഡൻസി വിസ പ്രഖ്യാപിച്ച രാജ്യം?

യു എ ഇ (UAE ‘Blue Residency’ visa)

2024 -ലെ ഫോർബ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരം?

ക്രിസ്റ്റ്യാനോ റൊണാൾഡോ
(Cristiano Ronaldo)

‘ലാ മൊറെനാഡ’ നൃത്തരൂപത്തിന്റെ ഉദ്ഭവത്തെ ചൊല്ലിയുള്ള അവകാശവാദത്തിൽ തർക്കത്തിലുള്ള രാജ്യങ്ങൾ?

പെറു, ബോളീവിയ

റഷ്യയുടെ നിലവിലെ പ്രധാനമന്ത്രി?

മിഖായേൽ മിഷുസ്റ്റിൻ

2023- 24 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയത്

മാഞ്ചസ്റ്റർ സിറ്റി

യുനെസ്കോയുടെ മെമ്മറി ഓഫ് ദ വേൾഡ് ആയി ഉൾപ്പെട്ട റൊക്കിയ ഹുസൈന്റെ നോവൽ?

Sultana’s Dream

30- മത് സുൽത്താൻ അസ്‌ലൻ ഷാ കപ്പ് ജേതാക്കൾ (ഹോക്കി ടൂർണ്ണമെന്റ് )?

ജപ്പാൻ

കാസാബ്ലാങ്ക ചെസ്സ് ടൂർണമെന്റിലെ വിജയി?

മാഗ്നസ് കാൾസൺ

ലോക തേനീച്ച ദിനം?
മെയ് 20

2024ലെ ലോക തേനീച്ച ദിനത്തിന്റെ പ്രമേയം?

Bee engaged with youth

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം

പൂനെ

2024 ലോക ഹൈപ്പർ ടെൻഷൻ ദിനം?

മെയ് 17

2024-ലെ ലോക ഹൈപ്പർ ടെൻഷൻ ദിനത്തിന്റെ പ്രമേയം?

“നിങ്ങളുടെ രക്തസമ്മർദ്ദം കൃത്യമായ അളക്കുക നിയന്ത്രിക്കുക കൂടുതൽ കാലം ജീവിക്കുക”

ലോക ആമ ദിനം

മെയ് 23

2024 മെയ് കെഎസ്ഇബി ചെയർമാനായി നിയമിതനായത്?

ബിജു പ്രഭാകരൻ


വൈഷ്ണവം ട്രസ്റ്റിന്റെ 3- മത് വൈഷ്ണവം സാഹിത്യ പുരസ്കാരം 2024-ൽ ലഭിച്ചത്?

തുളസിവനം ആർ രാമചന്ദ്രൻ നായർ

2024 മെയ് നൂറാം സമാധി വാർഷിക ദിനം ആചരിക്കുന്ന നവോത്ഥാന നായകൻ?

ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമികളുടെ നൂറാം സമാധി വാർഷികം അറിയപ്പെടുന്നത്?

മഹാഗുരു വർഷം 2024

കുടുംബശ്രീ ദിനം?

മെയ് 17

അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോൾ താരം?

സുനിൽ ഛേത്രി

യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെട്ടെ ഇന്ത്യൻ സാഹിത്യ രചനകൾ?

രാമചരിതമാനസ് (തുളസീദാസ്)
പഞ്ചതന്ത്രം (വിഷ്ണു ശർമ)
സഹൃദയലോക ലോകന
(ആചാര്യ ആനന്ദ വർദ്ധന)

Sultana’s Dream (റൊക്കിയ ഹുസൈൻ )





അന്താരാഷ്ട്ര നേഴ്സസ് ദിനം?

മെയ് 12

2024-ലെ അന്താരാഷ്ട്ര നേഴ്സസ് ദിനം പ്രമേയം?

“നമ്മുടെ നേഴ്സുമാർ, നമ്മുടെ ഭാവി പരിചരണത്തിന്റെ സാമ്പത്തിക ശക്തി “
(Our Nurses, Our Future, The Economic Power of Care)

അമേരിക്കയിലെയും കാനഡയിലെയും വനിതാ എഴുത്തുകാർക്ക് നൽകുന്ന കരോൾ ഷീൽഡ്സ് പ്രൈസ് 2024 ലഭിച്ച അമേരിക്കൻ എഴുത്തുകാരി?

വി വി ഗണേശാനന്ദൻ (ശ്രീലങ്കൻ വംശജ)
നോവൽ ‘ബ്രദർലെസ്സ് നൈറ്റ്സ് ‘

2024-ൽ ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് വേദിയായത്?

റോട്ടർ ഡാം (നെതർലാൻഡ്)

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി?
കാമി റിത ഷേർപ്പ (29- തവണ)

ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കുന്ന വിദേശി എന്ന റെക്കോർഡ് സ്വന്തമാക്കിയ ബ്രിട്ടീഷ്കാരൻ?

കെന്റൺ കൂൾ
18 തവണ എവറസ്റ്റ് കീഴടക്കി

ഇഗ്ല -എസ് വ്യോമ പ്രതിരോധ സംവിധാനം ഏതു രാജ്യത്തു നിന്നാണ് ഇന്ത്യ വാങ്ങുന്നത്?

റഷ്യ

ഇറാനിലെ ചബഹാർ തുറമുഖ ടെർമിനലിന്റെ നടത്തിപ്പു ചുമതല 2024 ൽ 10-വർഷത്തേക്ക് ഏറ്റെടുത്ത രാജ്യം?

ഇന്ത്യ

ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന്റെ 50- വാർഷികം ആചരിക്കപ്പെടുന്നത്?

2024 മെയ് 18

എല്ലാ സംസ്ഥാനങ്ങളിലെയും ഭക്ഷ്യവിതരണ ശൃംഖലയെ ഒരൊറ്റ ഫ്ലാറ്റ്ഫോമിന് കീഴിലാക്കുന്ന കേന്ദ്ര പദ്ധതി?

SMAR- PDS

ഗ്രീൻ എനർജി കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായി നിയമിതനായത്?

അനീഷ് ശേഖർ

അടുത്തിടെ ഭൂമിയിൽ ഉണ്ടായ സൗരോർജ കൊടുങ്കാറ്റിന് കാരണമായ സൂര്യനിൽ നടന്ന പ്രതിഭാസം?

കൊറോണൽ മാസ് ഇജക്ഷൻ

2024 മെയ് പൊട്ടിത്തെറിച്ച ഇബു അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?

ഇൻഡോനേഷ്യ

2024-ൽ 25 വർഷം പിന്നിടുന്ന കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം?

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

ഇന്ത്യയുടെ 85- മത്തെ ഗ്രാൻഡ് മാസ്റ്റർ

ശ്യാം നിഖിൽ (തമിഴ്നാട് )

ചന്ദ്രനിൽ ആദ്യമായി റെയിൽവേ സംവിധാനം നിർമ്മിക്കാൻ പദ്ധതിയിടുന്ന സ്പേസ് ഏജൻസി?

NASA
പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്
FLOAT

2024 മെയ് അന്തരിച്ച കനേഡിയൻ സാഹിത്യകാരി?

ആലീസ് മൺറോ

2024 മെയ് കെനിയയിലും ടാൻസാനിയയിലും വീശിയടിച്ച ചുഴലിക്കാറ്റ്?

ഹിദായ

അടുത്തിടെ ഇടമലയാർ വനമേഖലയിൽ നിന്ന് കണ്ടെത്തിയ നെല്ലിവർഗ്ഗത്തിൽപ്പെട്ട സസ്യം?

എംബ്ലിക്ക ചക്രബർത്തിയ

സൗരോർജ്ജ ഉത്പാദനത്തിൽ ഇന്ത്യ ഏതു രാജ്യത്തെ പിന്തള്ളിയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്?

ജപ്പാൻ
ഒന്നാം സ്ഥാനത്ത് ചൈന
രണ്ടാം സ്ഥാനം അമേരിക്ക
മൂന്നാം സ്ഥാനം ഇന്ത്യ
നാലാസ്ഥാനം ജപ്പാൻ

അന്താരാഷ്ട്ര സസ്യ ആരോഗ്യ ദിനം?

മെയ് 12

കാപ്പ ചുമത്തിയവരെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ?

ഓപ്പറേഷൻ ആഗ്

ടേബിൾ ടെന്നീസ് ലോക വനിതാ റാങ്കിങ്ങിൽ ആദ്യ 25 -ൽ ലെത്തുന്ന ആദ്യ ഇന്ത്യൻ വനിത?

മണിക ബത്ര ( സ്ഥാനം 24)

2023 -ലെ 47 മത് ഫിലിം ക്രിട്ടിക്സ് അവാർഡിൽ
മികച്ച ചിത്രം –ആട്ടം

മികച്ച സംവിധായകൻ- ആനന്ദ് ഏകർഷി

മികച്ച നടൻ –ബിജുമേനോൻ (ഗരുഡൻ)
വിജയരാഘവൻ (പൂക്കാലം)

മികച്ച നടി ശിവദ ( ജവാനും മുല്ലപ്പൂവും)
സറിൻ ഷിഹാബ് ( ആട്ടം)

സുപ്രീംകോടതി ബാർ അസോസിയേഷന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി?

കപിൽ സിബൽ

2024 മെയ് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത ജില്ല?

മലപ്പുറം
രോഗത്തിന് കാരണമാകുന്ന അമീബിയ ‘നെഗ്ലെറിയ ഫുലേറി’

ഡിമെൻഷ്യ ബാധിതരെ സംരക്ഷിക്കാൻ സർക്കാർ സഹായത്താൽ സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പകൽവീടുകൾ ഒരുക്കുന്ന പദ്ധതി?

ഓർമ്മത്തോണി

2024 മെയ് ഗൂഗിളിന്റെ വാർഷിക കോൺഫറൻസിനോട് അനുബന്ധിച്ച് സെർച്ചിങ്ങിനായി അവതരിപ്പിച്ച എ ഐ അസിസ്റ്റന്റ്?

അസ്ത്ര

2023 -ലെ ഏവിയേഷൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുള്ള അപെക്സ് ഫൗണ്ടേഷൻ ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിൽ നിന്നുള്ള വിമാനത്താവളം?

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

ഇന്റർനാഷണൽ ബുക്ക് ഓഫ് ഓണർ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ടണൽ ആയി പ്രഖ്യാപിച്ചത്?

സെല ടണൽ (അരുണാചൽ പ്രദേശ്)

ഇന്ത്യ സ്കിൽ കോമ്പറ്റീഷൻ 2024 വേദി?

ന്യൂഡൽഹി

ദേശീയ ഡെങ്കിപ്പനി ദിനം?

മെയ് 16
2024 -ലെ ഡെങ്കിപ്പനി ദിനത്തിന്റെ പ്രമേയം?

സാമൂഹ്യപങ്കാളിത്തത്തോടെ’
ഡെങ്കിപ്പനിയെ നിയന്ത്രിക്കാം”
(Connect with Community, Control Dengue)

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള വ്യക്തി കൾക്ക് 10 വർഷത്തേക്കുള്ള ദീർഘകാല താമസമായ ‘ബ്ലു റെസിഡൻസി’ നൽകാൻ തീരുമാനിച്ച രാജ്യം?

യുഎഇ (UAE)

പാരാ പവർ ലിഫ്റ്റിങ് വേൾഡ് കപ്പ് 2024 ന്റെ വേദി?

തായ്‌ലൻഡ്

2024 -ൽ അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിൽ പുലിസ്റ്റർ പുരസ്കാരം നേടിയ സാമൂഹ്യ മാധ്യമം?

ന്യൂയോർക്ക് ടൈംസ്

2024 -ൽ ഭൂമിക്കരികിലൂടെ കടന്നുപോകുമെന്ന് നാസ സ്ഥിരീകരിച്ച ചിന്നഗ്രഹം?

2024 ജെബി 2

2027 ഫിഫ വനിത ലോകകപ്പിന് വേദിയാവുന്ന രാജ്യം?

ബ്രസീൽ

അന്താരാഷ്ട്ര കുടുംബദിനം?

മെയ് 15

2024- ലെ അന്താരാഷ്ട്ര കുടുംബദിനത്തിന്റെ പ്രമേയം?

“കുടുംബങ്ങളും കാലാവസ്ഥ വ്യതിയാനവും”

രാജസ്ഥാൻ റോയൽസിനെ ഏറ്റവും കൂടുതൽ ഐപിഎൽ മത്സരങ്ങളിൽ നയിച്ച താരം എന്ന റെക്കോഡ് സ്വന്തമാക്കിയ മലയാളി ക്രിക്കറ്റ് താരം?

സഞ്ജു സാംസൺ

ക്രിമിനൽ കേസിൽ പ്രതികളായ വ്യക്തികളെ കണ്ടെത്താനായി പോലീസ് പുറത്തിറക്കുന്ന നോട്ടീസ്?

ബ്ലൂ കോർണർ നോട്ടീസ്

2024 മെയ് മെഴുകു ഉപയോഗിച്ച് പ്രവർത്തിക്കുന്ന SR75 എന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച രാജ്യം?

ജർമ്മനി

2024 ഫെഡറേഷൻ കപ്പ്, ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയത്?

നീരജ് ചോപ്ര

2024 എസ് കെ പൊറ്റക്കാട് സ്മാരക പുരസ്കാരത്തിന് അർഹനായത്?

കെ പി രാമനുണ്ണി
ഹൈന്ദവം (കഥാസമാഹാരം)

അടുത്തിടെ ഇന്ത്യൻ വ്യോമസേന വിജയകരമായി പരീക്ഷിച്ച പുതിയ വ്യോമസേന മിസൈൽ?

ക്രിസ്റ്റൽ മേസ് 2

2024 മെയ് അന്തരിച്ച കേരളത്തിലെ ആദ്യത്തെ ചെസ്സ് ഇന്റർനാഷണൽ മാസ്റ്റർ?

വർഗീസ് കോശി

2024 മെയ് അന്തരിച്ച ബിരുബല രാഭ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

സാമൂഹ്യപ്രവർത്തനം

വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ പുതിയ ദേശീയ റെക്കോഡ് കുറച്ച ഇന്ത്യൻ താരം?

കെ എം ദീക്ഷ

ഇന്ത്യ – ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസമായ ‘ശക്തി’ യുടെ 7- പതിപ്പിന് വേദിയാകുന്നത്?

മേഘാലയ

ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന 70 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന മലയാളി താരം?

ഹേമചന്ദ്രൻ എം നായർ

ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് റിപ്പോർട്ട് പ്രകാരം അമേരിക്കയെ പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയ രാജ്യം?

ചൈന

നാഷണൽ ടെക്നോളജി ഡേ?

മെയ് 11

2024 മെയ് ഏതു രാജ്യത്തു നിന്നാണ് ഇന്ത്യ എസ് 400 മിസൈലുകൾ വാങ്ങിയത്?

റഷ്യ

ലോകത്തിൽ ആദ്യമായി 6G ഡിവൈസ് പുറത്തിറക്കിയ രാജ്യം?

ജപ്പാൻ

ഇന്ത്യയിലെ ആദ്യ വെർച്വൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക്?

HDFC

സൗരോർജ്ജ ഉല്പാദനത്തിൽ ലോകത്തിലെ ഒന്നാമത്തെ രാജ്യമായി മാറിയത്?

ചൈന
രണ്ടാം സ്ഥാനം അമേരിക്ക
മൂന്നാം സ്ഥാനം ഇന്ത്യ

ലോക ടെലികമ്മ്യൂണിക്കേഷൻ ഇൻഫർമേഷൻ സൊസൈറ്റി ദിനം?

മെയ് 17

ഐപിഎൽ (IPL) ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 200 സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോഡ് സ്വന്തമാക്കിയ മലയാളി താരം?

സഞ്ജു സാംസൺ

ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററിൽ നിന്ന് സർവ്വേയിൽ കണ്ടെത്തിയ ‘ശ്രീലങ്ക ബേ ഓവൽ, ഓറിയന്റൽ സ്കോപ്സ് ഓവൽ’ എന്നിവ ഏത് പക്ഷി വർഗ്ഗത്തിൽ പെടുന്നു?

മൂങ്ങ

അന്താരാഷ്ട്ര മ്യൂസിയ ദിനം?

മെയ് 18

ഇന്ത്യൻ പാർലമെന്റിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്തത്?

സി ഐ എസ് എഫ് (CISF)

ഇന്ത്യ- യുഎസ് തീവ്രവാദ വിരുദ്ധ അഭ്യാസമായ തർകാഷിന്റെ 7- പതിപ്പിന് വേദിയായത്?

കൊൽക്കത്ത

2024 മെയ് പ്രകാരം ചാറ്റ് ജി പി ടി യുടെ ഏറ്റവും പുതിയ അപ്ഡേറ്റ്?

ചാറ്റ് ജി പി ടി 4ഒ

പാം ഓയിൽ വാങ്ങുന്ന പ്രധാന വ്യാപാര പങ്കാളികളായ രാജ്യങ്ങൾക്ക് ഒറാങ് ഊട്ടാ നുകളെ സമ്മാനമായി നൽകാൻ തീരുമാനിച്ച രാജ്യം?

മലേഷ്യ




2024 -ലെ ഒഎൻവി സാഹിത്യ
പുരസ്കാരത്തിന് അർഹയായ വിഖ്യാത ഒഡിയ എഴുത്തുകാരി?

പ്രതിഭ റായ്


2024 -ലെ ഒ എൻ വി യുവസാഹിത്യ പുരസ്കാരം നേടിയ ‘രാത്രിയിൽ അച്ചാങ്കര’ എന്ന കവിത സമാഹാരത്തിന്റെ രചയിതാവ്?

ദുർഗാപ്രസാദ്


യൂണിസെഫിന്റെ ഇന്ത്യയിലെ അംബാസഡറായി നിയമിക്കപ്പെട്ട ചലച്ചിത്രതാരം?

കരീന കപൂർ


ഇന്ത്യയുടെ എത്രാമത്തെ നാവികസേന മേധാവിയാണ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി?

26 -മത്


2025 ജനുവരി 1- ശേഷം മുഴുവൻ അധ്യാപകർക്കും എ ഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി മാറുന്നത്?

കേരളം


2024 മെയ് 6-ന് അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ?

ഹരികുമാർ


2024 -ലെ 4- മത് ലോക കേരള സഭയുടെ വേദി?

തിരുവനന്തപുരം


ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന  ലോകത്തിലെ ആദ്യത്തെ വിമാനത്താവളം?

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ )


ഉഷ്ണ തരംഗം പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല?

തൃശ്ശൂർ
ആദ്യ ജില്ല പാലക്കാട്


ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ 2025 -ലെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?

ഇന്ത്യ (ഗുവാഹത്തി)


ഇന്ത്യൻ കരസേനയും വ്യോമസേനയും ചേർന്നുള്ള ‘ഗഗൻ സ്ട്രൈക്ക് -11’ സംയുക്ത അഭ്യാസത്തിന്റെ വേദി?

പഞ്ചാബ്


ഇന്റർനാഷണൽ ചെസ് ഫെഡറേഷന്റെ
ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ച മൂന്നാമത്തെ ഇന്ത്യൻ വനിത?

വൈശാലി രമേശ് ബാബു


കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ നിലവിൽ വരുന്ന ജില്ല?

തിരുവനന്തപുരം


കേരളത്തിലെ ആദ്യത്തെ മെട്രോ റെയിൽ നിലവിൽ വന്നത്?

കൊച്ചി


എയർ ഇന്ത്യയുടെ ആഗോള സോഫ്റ്റ്‌വെയർ വികസന കേന്ദ്രം നിലവിൽ വരുന്ന കേരളത്തിലെ നഗരം?

കൊച്ചി


2024 -ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായത്?
റഫീഖ് അഹമ്മദ്


അടുത്തിടെ ദേവസ്വം ബോർഡ്  ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പൂവ്?
അരളി പൂവ്

പൂവിലും ഇലയിലും വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണം

ശാസ്ത്രീയ നാമം Nerium oleander, N. indicum


ഇന്ത്യയിലെ 17- മത് ചൈനീസ് അംബാസഡറായി നിയമിതനായ വ്യക്തി?

Xu Feihong


എവറസ്റ്റ് കീഴടക്കിയ ടെൻസിങ് നോർഗെയുടെ ജീവിതകഥ പറയുന്ന സിനിമ?

ടെൻസിംഗ്

സംവിധായിക ജെന്നിഫർ ഫീഡം (ഓസ്ട്രേലിയ)


ഏതു രാജ്യത്തെ സുപ്രീംകോടതിയാണ് പ്രഗ്നന്റ് വുമൺ എന്നതിന് പകരം പ്രഗ്നന്റ് പേഴ്‌സൺ എന്ന പദം ഉപയോഗിക്കണം എന്ന് പ്രസ്താവിച്ചത്?

ഇന്ത്യ


2024 മെയ് അന്തരിച്ച പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ വ്യക്തി?

സംഗീത് ശിവൻ


2024 -ൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ച കേരളത്തിലെ ജില്ലകൾ?

മലപ്പുറം, കോഴിക്കോട്


വെസ്റ്റ് നൈൽ പനി ബാധിച്ചുള്ള കേരളത്തിലെ ആദ്യ മരണം സ്ഥിരീകരിക്കപ്പെട്ട ജില്ല?

തൃശ്ശൂർ


കേരളത്തിൽ ആദ്യമായി വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല?
ആലപ്പുഴ (2011)


2024 -ലെ ലോക കാലാവസ്ഥ ഉച്ചകോടി (COP 29) വേദി

ബാക്കു (അസർബൈജാൻ)


2025 -ലെ ലോക കാലാവസ്ഥ ഉച്ചകോടി (COP 30) വേദി

Belem do Para (ബ്രസീൽ)


ഇന്ത്യയുമായുള്ള അതിർത്തി പ്രദേശങ്ങ ളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പുതിയ 100 രൂപ നോട്ട് അവതരിപ്പിക്കാൻ തീരുമാനിച്ച രാജ്യം?

നേപ്പാൾ


ഇന്ത്യയിൽ കോളേജ് ക്യാമ്പസിൽ സ്ഥാപിതമായ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് നിലവിൽ വന്ന കോളേജ്?

ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (മൂവാറ്റുപുഴ )


അടുത്തിടെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് -19 വകഭേദം?

FLiRT

Omicron -ന്റെ JN. 1-ൽ പെട്ട കോവിഡ് വകഭേദമാണ് FLiRT


സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന നവജാത ശിശുക്കളുടെ ജനന വൈകല്യം കണ്ടെത്തുന്നതിനുള്ള സമഗ്ര ആരോഗ്യ പരിശോധന പദ്ധതി?

ശലഭം


ഇന്ത്യയിലെ ആദ്യത്തെ ഭരണഘടന പാർക്ക് സ്ഥാപിതമായത്?

പൂനെ


2024-ലെ വനിത T20 മത്സരത്തിന് വേദിയാകുന്ന രാജ്യം?

ബംഗ്ലാദേശ്


അടുത്തിടെ അസ്ട്രാസെനെക (AstraZeneca) എന്ന കമ്പനി വിപണിയിൽ നിന്നും പിൻവലിച്ച കോവിഡ് വാക്സിൻ?

കോവിഷീൽഡ്


ലോക ഫുട്ബോൾ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ച ദിവസം?

മെയ് 25

ലോകത്തിലെ ആദ്യത്തെ AI സുരക്ഷാ ഉച്ചകോടി നടന്നത്?

ഇംഗ്ലണ്ട്

എ ഐ സുരക്ഷയുമായി ബന്ധപ്പെട്ട പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ഉടമ്പടി?

ബ്ലെച്ചലി ഉടമ്പടി

ലോകത്തിലെ ആദ്യ എ ഐ  നയതന്ത്രജ്ഞ?

വിക്ടോറിയ ഷീ (ഉക്രൈൻ)

കുടുംബശ്രീ അംഗങ്ങളുടെ കലാ സംസ്കാരിക സാമൂഹിക ഉന്നമന ത്തിനായി എഡിഎസുകൾ (ADS) വഴി നടപ്പിലാക്കുന്ന പദ്ധതി?

എന്നിടം

2024 -ലെ ലോക പത്ര സ്വാതന്ത്ര്യ ദിന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം?

ചിലി


ലോക പത്ര സ്വാതന്ത്ര്യ ദിനം?

മെയ് 3


2024 മെയ് അന്തരിച്ച പ്രശസ്ത മേള വിദ്വാൻ?

കേളത്ത് അരവിന്ദാക്ഷ മാരാർ


ആലുവ സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ സ്മാരക ഗ്രന്ഥം?

പലമതസാരവുമേകം


2024-ലെ സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ 8- മത് സത്യജിത്ത് റേ സാഹിത്യ പുരസ്കാരത്തിന് അർഹനായത്?

പ്രഭാവർമ്മ

2024- ൽ സത്യജിത് റേ പുരസ്കാരം നേടിയ മലയാള സിനിമ നടി?

ഷീല

2024 -ലെ തോമസ് കപ്പ് & യൂബർ കപ്പ് ജേതാക്കൾ?

ചൈന
വേദി ചൈനയിലെ ചെങ്ഡു

പുരുഷന്മാർക്കുള്ള അന്താരാഷ്ട്ര ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് –തോമസ് കപ്പ്

വനിതകളുടെ അന്താരാഷ്ട്ര ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് –യൂബർ കപ്പ്

2026 ലെ തോമസ് കപ്പ് & യൂബർ കപ്പ് ഫൈനൽ മത്സരങ്ങൾക്ക് വേദിയാവുന്ന രാജ്യം?

ഡെന്മാർക്ക്

വനിത ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം?

ആശാ ശോഭന

ലോക റെഡ് ക്രോസ് ദിനം?

മെയ് 8

കപ്പലുകളെ തകർക്കുന്ന ബോംബുകളെ കണ്ടെത്താനും നിർവീര്യമാക്കാനും കെൽട്രോൺ നിർമ്മിച്ച സംവിധാനം?

മാരീച്

ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ക്രിക്കറ്റ് പിച്ച് നിലവിൽ വന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

2024 മെയ് പ്രകാശനം ചെയ്ത മലയാള സാഹിത്യ സമിതിയുടെ രണ്ടാമത്തെ കവിത സമാഹാരം?

ദലമർമ്മരങ്ങൾ

ഇന്റർനാഷണൽ ന്യൂസ് മീഡിയ അസോസിയേഷന്റെ ഗ്ലോബൽ മീഡിയ  അവാർഡ് 2024 -ൽ നേടിയ AI അവതാരക ?

സന

2024 -ലെ ലോകമാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?

നോർവേ

2024 -ലെ ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് വേദി?

ബംഗ്ലാദേശ്

2024 -ലെ ഐസിസി പുരുഷ ട്വന്റി20 ലോകകപ്പ് വേദി?

വെസ്റ്റിൻഡീസ്,  യു എസ് എ

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023- 24 ൽ വിജയികളായ ടീം?

മുംബൈ സിറ്റി എഫ് സി.

ചൈന പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പൽ?

ഫുജിയാൻ

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം 2022 -ൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിച്ച രാജ്യം?

ഇന്ത്യ

രണ്ടാമത് മെക്സിക്കോ
മൂന്നാം സ്ഥാനത്ത് ചൈന

2024 മെയ് ഗൂഗിൾ ഡൂഡിലിലൂടെ ആദരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ ഗുസ്തി താരം?

ഹമിദാ ബാനു

14- മത് ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള ജൂറി പുരസ്കാരത്തിന് അർഹനായത്?

രാകേഷ് നാരായണൻ
ചിത്രം -തണുപ്പ്

ഇന്ത്യയിലെ ആദ്യ ആസ്ട്രോ ടൂറിസം ക്യാമ്പയിൻ ‘നക്ഷത്ര സഭ’
നടപ്പിലാക്കിയ സംസ്ഥാനം?

ഉത്തരാഖണ്ഡ്

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ ധനസഹായം നൽകുന്ന പദ്ധതി?

ആശ്വാസകിരണം

2024 മെയ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വേണ്ടി  കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നടപടിക്ക് ഒരുങ്ങുന്ന രാജ്യം?

പാക്കിസ്ഥാൻ

കഞ്ചാവ് കൃഷി നിയമവിധേയമാക്കിയ ശേഷം വീണ്ടും നിരോധിക്കാൻ തീരുമാനിച്ച രാജ്യം?

തായ്‌ലൻഡ്

2024 മെയ് നൂറാം സമാധി വാർഷിക ദിനം ആചരിക്കുന്ന നവോത്ഥാന നായകൻ?

ചട്ടമ്പിസ്വാമികൾ

2024 -ലെ ട്വന്റി20 ലോകകപ്പിനുള്ള അമേരിക്കൻ ടീമിന്റെ ക്യാപ്റ്റനായ ഇന്ത്യക്കാരൻ?

മോനാങ്ക പട്ടേൽ

ലോകത്തിലെ ഏറ്റവും ആഴമുള്ള ബ്ലൂ ഹോൾ?

Taam Ja Blue Hole (മെക്സിക്കോ)

ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള മറൈൻ സിങ്ക് ഹോൾ (ബ്ലൂ ഹോൾ) കണ്ടെത്തിയ കടൽ ഏതു രാജ്യത്താണ്

മെക്സിക്കോ

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 300 മത്സരങ്ങൾ കളിച്ച രണ്ടാമത്തെ ഇന്ത്യൻ താരം?

ഹർമൻപ്രീത് കൗർ

2024 മെയ് അന്താരാഷ്ട്ര ഗുസ്തി സംഘടന വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യൻ താരം?

ബജരംഗ് പുനിയ

അടുത്തിടെ കനത്ത മഴയെ തുടർന്ന് നാശനഷ്ടങ്ങൾ ഉണ്ടായ ലാറ്റിനേമേരിക്കൻ  രാജ്യം?

ബ്രസീൽ

2024 മെയ് അന്തരിച്ച ഹോളിവുഡ്‌ താരം?

ബെർണാഡ് ഹിൽ

അടുത്തിടെ മെഴുകിൽ പ്രവർത്തിക്കുന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച രാജ്യം?

ജർമ്മനി

2023 മെയ് അന്താരാഷ്ട്ര റേഡിയോ ടെലിവിഷൻ പ്രക്ഷേപണ മാധ്യമമായ ‘അൽ ജസീറ’ ക്കു വിലക്കേർപ്പെടുത്തിയ രാജ്യം?

ഇസ്രായേൽ

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ‘സ്കൂൾ ഓൺ വീൽസ്’ പദ്ധതി ആരംഭിച്ച സംസ്ഥാനം?

മണിപ്പൂർ

2024 -ൽ അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിൽ പുലിസ്റ്റർ പുരസ്കാരം നേടിയ സാമൂഹ്യ മാധ്യമം?

ന്യൂയോർക്ക് ടൈംസ്

അടുത്തിടെ അരുണാചൽ പ്രദേശിൽ നിന്നും കണ്ടെത്തപ്പെട്ട പുതിയ ഇനം ക്യാറ്റ് ഫിഷ്?

ഗ്ലിപ്റ്റോതോറാക്സ് പുണ്യബ്രതൈ

അടുത്തിടെ WFI അത്‌ലറ്റ് കമ്മീഷൻ അംഗമായി നിയമിതയായ മലയാളി?

സ്മിത എ എസ്

ആകാശവാണി വാർത്തയുടെ ഡയറക്ടർ ജനറലായി നിയമിതയായത്?

മൗഷുമി ചക്രവർത്തി

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ആളില്ലാ ബോംബർ വിമാനം?

F W D -200 B

2024 മെയ് അന്തരിച്ച മാങ്ങാട് നടേശൻ പ്രശസ്തനായ മേഖല?

കർണാടക സംഗീതം

2023 – 24 സീസണിലെ സ്പാനിഷ് ലാലിഗ കിരീടം നേടിയത്?

റയൽ മാഡ്രിഡ്

ഡിഗോ മറഡോണയ്ക്ക് ഗോൾഡൻ ബോൾ പുരസ്കാരം ലഭിച്ചത് ഏതു ലോകകപ്പിൽ ആണ്?

1986 മെക്സിക്കോ

തെക്കൻ പസഫിക് സമുദ്രത്തിലെ ദീപായ സോളമൻ ദ്വീപിലെ പുതിയ പ്രധാനമന്ത്രി?

ജെറമിയ മാനെ ലെയെ

2024 -ലെ യുനെസ്കോയുടെ മാധ്യമസ്വാതന്ത്ര പുരസ്കാരം ലഭിച്ചത്?

ഗാസയിലെ വംശഹത്യ റിപ്പോർട്ട് ചെയ്ത പാലസ്തീൻ മാധ്യമപ്രവർത്തകർക്ക്

2024 -ലെ കമുകറ സംഗീത പുരസ്കാരം ലഭിച്ച സംഗീത സംവിധായകൻ?

ജെറി അമൽദേവ്

എം കെ സാനു ഫൗണ്ടേഷൻ നൽകുന്ന 2023 -ലെ ഗുരുപ്രസാദം പുരസ്കാരം ലഭിച്ചത്?

എസ് സോമനാഥൻ
ISRO ചെയർമാൻ

റഷ്യയുടെ പ്രസിഡണ്ടായി 5-മത്തെ തവണയും ചുമതലയേറ്റത്?

വാളാഡിമർ പുടിൻ

ഇന്ദുലേഖ എന്ന ചിത്രം വരച്ച പ്രശസ്ത ചിത്രകാരൻ?

രാജാരവിവർമ്മ

കേരള സംസ്ഥാന ദുരന്തനിവാരണ സമിതി ചെയർമാൻ?

മുഖ്യമന്ത്രി

ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ഗർത്ത ങ്ങളിൽ മഞ്ഞരൂപത്തിൽ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുള്ളതായി കണ്ടെത്തിയത്?

ഐഎസ്ആർഒ (ISRO)

ഇന്ത്യയിലെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ് ലഭിച്ച കാന്തല്ലൂർ ഏത് ജില്ലയിലാണ്?

ഇടുക്കി

2023 – 24 എഫ് ഐ എച്ച് പ്രൊ ലീഗ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്റ്റൻ?

സലിമ ടെറ്റെ


ആദ്യ സർക്കാരിതര  കാമ്പസ് വ്യവസായ പാർക്കിന് തുടക്കം കുറിച്ച ജെൻ റോബോട്ടിക്സ് ഏത് സംസ്ഥാനത്തു നിന്നുള്ള റോബോട്ടിക്സ് സ്റ്റാർട്ടപ്പാണ് ?

കേരളം


2024 ൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി താരം?

സഞ്ജു സാംസൺ

ശ്രീശാന്തിനു ശേഷം ട്വന്റി20 ലോകകപ്പിൽ ഇടം നേടുന്ന മലയാളി സഞ്ജു സാംസൺ


2024 – ലെ പശ്ചിമബംഗാൾ ഗവർണേഴ്‌സ്  അവാർഡ് ഓഫ് എക്സലൻസ് ലഭിച്ച മലയാള നടൻ?

ജഗതി ശ്രീകുമാർ


നാസയുടെ ചാന്ദ്ര ദൗത്യമായ ആർട്ടെമിസിൽ പങ്കാളിയാകാനുള്ള പരിശീലനം പൂർത്തിയാക്കിയ ഇന്ത്യൻ വംശജനായ ബഹിരാകാശ യാത്രികൻ?

ഡോ. അനിൽ മേനോൻ


2024 -ലെ ഭൗമ ദിനാഘോഷത്തോടനു ബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാലാവസ്ഥ ഘടികാരം സ്ഥാപിതമായത്?

ന്യൂഡൽഹി

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ ‘യുഗേ യുഗീൻ ഭാരത് ‘ മ്യൂസിയം നിലവിൽ വരുന്നത്?

ന്യൂഡൽഹി


2024 ഏപ്രിൽ 17 കോടി രൂപയ്ക്ക് ലേലം ചെയ്യപ്പെട്ട രാജാ രവിവർമ്മ വരച്ച ചിത്രം?

മോഹിനി


സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യം?

അമേരിക്ക

രണ്ടാം സ്ഥാനത്ത് ചൈന
മൂന്നാം സ്ഥാനത്ത്  റഷ്യ
നാലാം സ്ഥാനത്ത് ഇന്ത്യ


ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പ്?

സാക്ഷം  Saksham


ചിന്ന ഗ്രഹങ്ങളെ കണ്ടെത്തിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി നേടിയ മലയാളി?

ശ്രേയസ് (വൈക്കം)


ഇന്ത്യയുടെ സഹകരണത്തോടെ  ശ്രീലങ്കയിൽ നവീകരിക്കുന്ന തുറമുഖം?

കാങ്ക സന്തുറൈ തുറമുഖം


ഹരിത നോബൽ എന്നറിയപ്പെടുന്ന ഗോൾഡ്മാൻ എൻവയോൺമെന്റൽ പ്രൈസ് 2024- ൽ നേടിയ ഇന്ത്യക്കാരൻ?

അലോക് ശുക്ല ( ചണ്ഡീഗഡ്)


നാളീകേര വിളവെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക്‌ വേണ്ടി കേരള നാളികേര വികസന ബോർഡ് ആരംഭിച്ച കോള്‍ സെന്റർ?

തെങ്ങിന്റെ ചങ്ങാതിക്കൂട്ടം


ലോകത്ത് ആദ്യമായി ചന്ദ്രന്റെ സമ്പൂർണ്ണ  ഹൈ ഡെഫിനിഷൻ അറ്റ് ലസ് പുറത്തിറക്കിയ രാജ്യം?

ചൈന


സ്ത്രീധനത്തിൽ ഭർത്താവിന് അവകാശമില്ല എന്ന് അടുത്തിടെ വിധി പ്രസ്താവിച്ച കോടതി?

സുപ്രീം കോടതി


2024 ഏപ്രിലിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ദീർഘദൂര ക്രൂയിസ് മിസൈൽ?

നിർഭയ്


വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ മലനിരകളിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ സസ്യം?

ലിറ്റ്സിയ വാഗമണിക


അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറിയ രണ്ടാമത്തെ മലയാളി വനിത?

സജന സജീവൻ
ഒന്നാമത്തെ മലയാളി വനിത മിന്നുമണി


2024-ൽ നടക്കുന്ന ട്വന്റി20 ലോക കപ്പിന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടവർ?

യുവരാജ് സിംഗ് ( ക്രിക്കറ്റ് താരം)
ക്രിസ് ഗൈൽ ( ക്രിക്കറ്റ് താരം) 
ഉസൈൻ ബോൾട്ട് (ജമൈക്കൻ അത് ലറ്റ്)


ലോക തൊഴിലാളി ദിനം?

മെയ് 1


2024 – ലെ ലോക തൊഴിലാളി ദിന പ്രമേയം?

“മാറുന്ന കാലാവസ്ഥയിൽ ജോലിയിൽ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കുന്നു” (Ensuring safety and health at  work in a changing climate)


കേരള ബാങ്കിൽ അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് മറ്റു വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ഡിജിറ്റൽ സൗകര്യങ്ങളും ഉറപ്പാക്കുന്ന മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ?

കെ ബി പ്രൈം


അടുത്തിടെ അന്തരിച്ച പ്രമുഖ തമിഴ് പിന്നണി ഗായിക?

ഉമ രമണൻ


2024 -ലെ ലോക അത് ലറ്റിക്സ്
അണ്ടർ20 ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?

ലിമ, (പെറു )


2024 -ലെ ഏഷ്യൻ അണ്ടർ 20 അത് ലറ്റിക്  ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?

ദുബായ്


ഇന്ത്യൻ വനിതാ നാവികരുടെ ആദ്യ ലോകസഞ്ചാരത്തിന് തയ്യാറെടുക്കുന്ന നാവികസേനയിലെ മലയാളി വനിത?

ലെഫ്റ്റ് കമാൻഡർ കെ ദിൽന


ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ കേന്ദ്ര തുറമുഖ മന്ത്രാലയം അംഗീകരിച്ച തുറമുഖം?

വിഴിഞ്ഞം തുറമുഖം (തിരുവനന്തപുരം)

ഇന്ത്യയിൽ വ്യാപകമായിട്ടുള്ള നടക്കുന്ന സൈബർ തട്ടിപ്പുകൾക്ക് തടയാനായി   കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവതരിപ്പിച്ച സോഫ്റ്റ്‌വെയർ?

പ്രതിബിംബ്



നാഷണൽ ഫിലിം അക്കാദമിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?

ഡോ. പോൾ മണലിൽ


2024 -ലെ വേൾഡ് ഫ്യൂച്ചർ എനർജി ഉച്ചകോടിക്ക് വേദിയായത്?

അബുദാബി


കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള മറൈൻ ബയോളജി വിഭാഗത്തിലെ ഗവേഷകർ   കണ്ടെത്തിയ പുതിയ ഇനം ജല കരടി (ടാർഡി ഗ്രേഡ് ) ?

ബാറ്റിലിപ്സ് ചന്ദ്രയാനി (Batillipes chandrayani)


കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ മാതൃകാ പോളിംഗ് ബൂത്തായ റെയിൻബോ ബൂത്ത് ഒരുക്കിയ ജില്ലാ ഭരണകൂടം?

തിരുവനന്തപുരം


ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന അവകാശമാണെന്ന് പരാമർശിച്ച ഹൈക്കോടതി?

മുംബൈ ഹൈക്കോടതി


നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ?

സന്തോഷ് കുമാർ യാദവ്


2023- ലെ നോർമൻ ബോർലോഗ് അവാർഡ് ലഭിച്ച ഇന്ത്യക്കാരി?

സ്വാതി നായക്


ടിക് ടോക് നിരോധിക്കാനുള്ള ബില്ല് പാസാക്കിയ രാജ്യം?

അമേരിക്ക


ലോക രോഗപ്രതിരോധ വാരം തുടങ്ങുന്നത്?

ഏപ്രിൽ 24 മുതൽ 30 വരെ


2024 -ൽ നടക്കുന്ന 50 -മത് ജി7 ഉച്ചകോടി യുടെ വേദി?
ഇറ്റലി


2024 സ്വവർഗ രതി ക്രിമിനൽ കുറ്റമാക്കി ബില്ല് പാസാക്കിയ രാജ്യം?

ഇറാഖ്


2024 -ൽ സ്ഥാനമൊഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ?

ഇവാൻ വുകോമനോവിച്ച് 


മൊബൈൽ ഡാറ്റാ വിനിമയത്തിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനി?

റിലയൻസ് ജിയോ


2024 -ൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ?

രോഹിത് ശർമ


അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സാമൂഹിക സുരക്ഷാ മിഷൻ മുഖേന വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന പദ്ധതി?

സ്നേഹപൂർവ്വം


11 മത് ഏഷ്യ പസഫിക് സഹകരണ മന്ത്രിമാരുടെ കോൺഫറൻസിന് വേദിയായത്?

ജോർദാൻ


കനത്ത മഴയെ തുടർന്ന് തകർന്ന ‘ഓൾഡ് കിജാബെ ഡാം’ സ്ഥിതിചെയ്യുന്ന രാജ്യം

കെനിയ


2024 ഏപ്രിൽ ഗുജറാത്തിലെ ബന്നി സമതലത്തിൽ നാസയുടെ ലാന്റ്സാറ്റ് 8 ഉപഗ്രഹം കണ്ടെത്തിയ ഗർത്തം?

ലൂണാ ഇംപാക്ട് ക്രേറ്റർ


അറബ് സാഹിത്യത്തിനുള്ള 2024 -ലെ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ച പാലസ്തീൻ സാഹിത്യകാരൻ?

ബാസിം ഖൻദാഖ്ജി
 
പുരസ്കാരം ലഭിച്ച നോവൽ ‘എ മാസ്ക് ദ കളർ ഓഫ് ദ സ്കൈ’


ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ‘സൈക്ക്‌ 16’ ലേക്ക്‌ അമേരിക്കയുടെ നാസ അയച്ച പേടകം?

സൈക്കി


ലോക മാധ്യമസ്വാതന്ത്ര്യ ദിനം?

മെയ് 3


2024 -ലെ ലോക മാധ്യമ സ്വാതന്ത്ര സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?

നോർവേ
രണ്ടാം സ്ഥാനത്ത് ഡെൻമാർക്ക്
മൂന്നാം സ്ഥാനത്ത് സ്വീഡൻ
ഇന്ത്യയുടെ സ്ഥാനം 159


ലോകത്തിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ പട്ടികയിൽ 11-മത്തെയും ഇന്ത്യയിലെ 1-മത്തെയും സ്ഥാനം മൂന്നാറിലെ ആഡംബര റിസോർട്ടായ  ചാണ്ടീസ് വിൻഡീവുഡ്സ് കരസ്ഥമാക്കി

മൂന്നാറിലെ ആഡംബര റിസോർട്ടായ 
ചാണ്ടീസ് വിൻഡീവുഡ്സ് ലോകത്തിലെ മികച്ച ഹോട്ടലുകളിൽ എത്രാം സ്ഥാനത്താണ്?

11


Current Affairs May 2024|
2024 മെയ്‌ മാസത്തിലെ ആനുകാലിക വിവരങ്ങൾ



Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.