Weekly Current Affairs for Kerala PSC Exams| 2024 April 28-May 4|PSC Current Affairs|Weekly Current Affairs in Malayalam

2024 ഏപ്രിൽ 28- മെയ്‌ 4 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 ഏപ്രിൽ 28-മെയ്‌ 4 വരെയുള്ള ആനുകാലിക വിവരങ്ങൾ


2024 ൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി താരം?

സഞ്ജു സാംസൺ

ശ്രീശാന്തിനു ശേഷം ട്വന്റി20 ലോകകപ്പിൽ ഇടം നേടുന്ന മലയാളി സഞ്ജു സാംസൺ


അറബ് സാഹിത്യത്തിനുള്ള 2024 -ലെ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ച പാലസ്തീൻ സാഹിത്യകാരൻ ?
ബാസിം ഖൻദാഖ്ജി

പുരസ്കാരം ലഭിച്ച നോവൽ-
‘എ മാസ്ക് ദ കളർ ഓഫ് ദ സ്കൈ’



2024 – ലെ പശ്ചിമബംഗാൾ ഗവർണേഴ്‌സ്  അവാർഡ് ഓഫ് എക്സലൻസ് ലഭിച്ച മലയാള നടൻ?

ജഗതി ശ്രീകുമാർ


അർജന്റീനിയൻ പ്രവിശ്യയായ ബ്യൂണസ് ഐറിസിൽ നടന്ന വിശ്വസുന്ദരി മത്സര ത്തിൽ കിരീടം നേടിയത്?
അലഹാന്ദ്ര മരീസ റോഡ്രിഗ്യസ് ( 60 വയസ്സ്)

60 വയസ്സുള്ള ഒരാൾ ആദ്യമായിട്ടാണ് വിശ്വ സുന്ദരി മത്സരത്തിൽ കിരീടം നേടുന്നത്


നാസയുടെ ചാന്ദ്ര ദൗത്യമായ ആർട്ടെമിസിൽ പങ്കാളിയാകാനുള്ള പരിശീലനം പൂർത്തിയാക്കിയ ഇന്ത്യൻ വംശജനായ ബഹിരാകാശ യാത്രികൻ?

ഡോ. അനിൽ മേനോൻ


2024 -ലെ ഭൗമ ദിനാഘോഷത്തോടനു ബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാലാവസ്ഥ ഘടികാരം സ്ഥാപിതമായത്?

ന്യൂഡൽഹി

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയ മായ ‘യുഗേ യുഗീൻ ഭാരത് ‘ മ്യൂസിയം നിലവിൽ വരുന്നത്?

ന്യൂഡൽഹി

മ്യൂസിയത്തിന്റെ നിർമ്മാണവുമായി സഹകരിക്കുന്ന രാജ്യം ഫ്രാൻസ്



2024 ഏപ്രിൽ 17 കോടി രൂപയ്ക്ക് ലേലം ചെയ്യപ്പെട്ട രാജാ രവിവർമ്മ വരച്ച ചിത്രം?

മോഹിനി


സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യം?

അമേരിക്ക

രണ്ടാം സ്ഥാനത്ത് ചൈന
മൂന്നാം സ്ഥാനത്ത്  റഷ്യ
നാലാം സ്ഥാനത്ത് ഇന്ത്യ


ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പ്?

സാക്ഷം  Saksham


ചിന്ന ഗ്രഹങ്ങളെ കണ്ടെത്തിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി നേടിയ മലയാളി?

ശ്രേയസ് (വൈക്കം)


2024 ഏപ്രിൽ പ്രളയത്തിൽ തകർന്ന കിജാബെ അണക്കെട്ട് സ്ഥിതി ചെയ്യുന്ന രാജ്യം? 

കെനിയ


2024 ഏപ്രിൽ ഗുജറാത്തിലെ ബന്നി സമതലത്തിൽ നാസയുടെ ലാന്റ്സാറ്റ് 8 ഉപഗ്രഹം കണ്ടെത്തിയ ഗർത്തം?

ലൂണാ ഇംപാക്ട് ക്രേറ്റർ


11 മത് ഏഷ്യ പസഫിക് സഹകരണ മന്ത്രിമാരുടെ കോൺഫറൻസിന്റെ വേദി?

ജോർദാൻ

ഇന്ത്യയിൽ പങ്കെടുക്കുന്ന നിന്നുള്ള ഏക സഹകരണ വകുപ്പ് മന്ത്രി
വി എൻ വാസവൻ


ഇന്ത്യയുടെ സഹകരണത്തോടെ  ശ്രീലങ്കയിൽ നവീകരിക്കുന്ന തുറമുഖം?

കാങ്ക സന്തുറൈ തുറമുഖം


ഹരിത നോബൽ എന്നറിയപ്പെടുന്ന ഗോൾഡ്മാൻ എൻവയോൺമെന്റൽ പ്രൈസ് 2024- ൽ നേടിയ ഇന്ത്യക്കാരൻ?

അലോക് ശുക്ല ( ചണ്ഡീഗഡ്)


നാളീകേര വിളവെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക്‌ വേണ്ടി കേരള നാളികേര വികസന ബോർഡ് ആരംഭിച്ച കോള്‍ സെന്റർ?

തെങ്ങിന്റെ ചങ്ങാതിക്കൂട്ടം


ലോകത്ത് ആദ്യമായി ചന്ദ്രന്റെ സമ്പൂർണ്ണ  ഹൈ ഡെഫിനിഷൻ അറ്റ് ലസ് പുറത്തിറക്കിയ രാജ്യം?

ചൈന


സ്ത്രീധനത്തിൽ ഭർത്താവിന് അവകാശമില്ല എന്ന് അടുത്തിടെ വിധി പ്രസ്താവിച്ച കോടതി?

സുപ്രീം കോടതി


2024 ഏപ്രിലിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ദീർഘദൂര ക്രൂയിസ് മിസൈൽ?

നിർഭയ്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ ഒഡീഷ്യ തീരത്തു നിന്നാണ് പരീക്ഷിച്ചത്


ലോക മാധ്യമസ്വാതന്ത്ര്യ ദിനം?

മെയ് 3


2024 -ലെ മാധ്യമ സ്വാതന്ത്രസൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

159


അടുത്തിടെ അന്തരിച്ച പി ജി ജോർജ് ഏത് കായ്കയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഫുട്ബോൾ

വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ മലനിരകളിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ സസ്യം?

ലിറ്റ്സിയ വാഗമണിക



അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറിയ രണ്ടാമത്തെ മലയാളി വനിത?

സജന സജീവൻ
ഒന്നാമത്തെ മലയാളി വനിത മിന്നുമണി


2024-ൽ നടക്കുന്ന ട്വന്റി20 ലോക കപ്പിന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടവർ?

യുവരാജ് സിംഗ് ( ക്രിക്കറ്റ് താരം)
ക്രിസ് ഗൈൽ ( ക്രിക്കറ്റ് താരം) 
ഉസൈൻ ബോൾട്ട് (ജമൈക്കൻ അത് ലറ്റ്)


2024 -ലെ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ?

രോഹിത് ശർമ

വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമാ യാണ് മത്സരങ്ങൾ നടക്കുന്നത്


ലോക തൊഴിലാളി ദിനം?

മെയ് 1


2024 – ലെ ലോക തൊഴിലാളി ദിന പ്രമേയം?

“മാറുന്ന കാലാവസ്ഥയിൽ ജോലിയിൽ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കുന്നു” (Ensuring safety and health at  work in a changing climate)


കേരള ബാങ്കിൽ അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് മറ്റു വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ഡിജിറ്റൽ സൗകര്യങ്ങളും ഉറപ്പാക്കുന്ന മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ?

കെ ബി പ്രൈം


അടുത്തിടെ അന്തരിച്ച പ്രമുഖ തമിഴ് പിന്നണി ഗായിക?

ഉമ രമണൻ


2024 -ലെ ലോക അത് ലറ്റിക്സ്
അണ്ടർ20 ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?

ലിമ, (പെറു )


2024 -ലെ ഏഷ്യൻ അണ്ടർ 20 അത് ലറ്റിക്  ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?

ദുബായ്


ഇന്ത്യൻ വനിതാ നാവികരുടെ ആദ്യ ലോകസഞ്ചാരത്തിന് തയ്യാറെടുക്കുന്ന നാവികസേനയിലെ മലയാളി വനിത?

ലെഫ്റ്റ് കമാൻഡർ കെ ദിൽന

പായ്ക്കപ്പലിന്റെ പേര് തരണി


ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ കേന്ദ്ര തുറമുഖ മന്ത്രാലയം അംഗീകരിച്ച തുറമുഖം?

വിഴിഞ്ഞം തുറമുഖം (തിരുവനന്തപുരം)

ഇന്ത്യയിൽ വ്യാപകമായിട്ടുള്ള നടക്കുന്ന സൈബർ തട്ടിപ്പുകൾക്ക് തടയാനായി   കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവതരിപ്പിച്ച സോഫ്റ്റ്‌വെയർ?

പ്രതിബിംബ്


നാഷണൽ ഫിലിം അക്കാദമിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?

ഡോ. പോൾ മണലിൽ


2024 -ലെ വേൾഡ് ഫ്യൂച്ചർ എനർജി ഉച്ചകോടിക്ക് വേദിയായത്?

അബുദാബി


കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള മറൈൻ ബയോളജി വിഭാഗത്തിലെ ഗവേഷകർ   കണ്ടെത്തിയ പുതിയ ഇനം ജല കരടി (ടാർഡി ഗ്രേഡ് ) ?

ബാറ്റിലിപ്സ് ചന്ദ്രയാനി (Batillipes chandrayani)

ചന്ദ്രയാൻ ദൗത്യത്തോടുള്ള
ആദരസൂചകമായി ഈ സൂക്ഷ്മജീവിക്ക് ബാറ്റിലിപ്സ് ചന്ദ്രയാനി പേര് നൽകിയത്

തമിഴ്നാട്ടിലെ മണ്ഡപത്മം തീരത്തുനിന്നാണ് കണ്ടെത്തിയത്



കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ മാതൃകാ പോളിംഗ് ബൂത്തായ റെയിൻബോ ബൂത്ത് ഒരുക്കിയ ജില്ലാ ഭരണകൂടം?

തിരുവനന്തപുരം


ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന അവകാശമാണെന്ന് പരാമർശിച്ച ഹൈക്കോടതി?

മുംബൈ ഹൈക്കോടതി


ലോക തൊഴിലിട സുരക്ഷ ആരോഗ്യ ദിനം?

ഏപ്രിൽ 28


2024- ലെ ലോക തൊഴിലിട സുരക്ഷ ആരോഗ്യ ദിന പ്രമേയം?

“തൊഴിൽ സുരക്ഷയിലും ആരോഗ്യത്തിലും കാലാവസ്ഥ വ്യതിയാനം മൂലമുള്ള അനന്തരഫലങ്ങൾ


അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി കൾക്കായി സാമൂഹിക സുരക്ഷ മിഷൻ മുഖേന വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന പദ്ധതി?

സ്നേഹപൂർവ്വം പദ്ധതി


നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ?

സന്തോഷ് കുമാർ യാദവ്


2023- ലെ നോർമൻ ബോർലോഗ് അവാർഡ് ലഭിച്ച ഇന്ത്യക്കാരി?

സ്വാതി നായക്

ബിഹാന ദീദി (സീഡ് ലേഡി) എന്നറിയപ്പെടുന്ന
സ്വാതി നായക് വികസിപ്പിച്ചെടുത്ത നെല്ലിനമാണ് ‘ഷഹഭാഗി’
ഒഡീഷയിലെ വരൾച്ച ബാധിത പ്രദേശങ്ങളിലാണ് ഇത് പരീക്ഷിച്ചത് 


2024 ഏപ്രിൽ 26- ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രമേയമായി ഓട്ടൻതുള്ളൽ അവതരണം പുറത്തിറക്കിയ ജില്ലാ ഭരണകൂടം?

ഇടുക്കി

ടിക് ടോക് നിരോധിക്കാനുള്ള ബില്ല് പാസാക്കിയ രാജ്യം?

അമേരിക്ക


ലോക രോഗപ്രതിരോധ വാരം തുടങ്ങുന്നത്?

ഏപ്രിൽ 24 മുതൽ 30 വരെ


2024 -ൽ നടക്കുന്ന 50 -മത് ജി7 ഉച്ചകോടി യുടെ വേദി?
ഇറ്റലി


പാക്കിസ്ഥാന്റെ ഉപ പ്രധാനമന്ത്രിയായി അടുത്തിടെ നിയമിതനായത്?

ഇഷാഖ് ദർ


ഇന്ത്യയിലെ ആദ്യത്തെ മൾട്ടി പർപ്പസ് ഗ്രീൻഹൈഡ്രജൻ പൈലറ്റ് പദ്ധതി തുടങ്ങിയത് ?

ഹിമാചൽ പ്രദേശ്


ലോകത്തിൽ ആദ്യ സ്കിൻ കാൻസർ വാക്സിൻ പരീക്ഷിച്ച രാജ്യം?

ബ്രിട്ടൻ


2024 സ്വവർഗ രതി ക്രിമിനൽ കുറ്റമാക്കി ബില്ല് പാസാക്കിയ രാജ്യം?

ഇറാഖ്


2024 ഏപ്രിൽ 26ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടിംഗ് രേഖപ്പെടുത്തിയ ലോകസഭാ മണ്ഡലം?

വടകര


2024 -ൽ സ്ഥാനമൊഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ?

ഇവാൻ വുകോമനോവിച്ച് 


കാൻസർ കോശങ്ങൾക്കെതിരായ ആന്റി ബോഡി ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയുന്ന സിന്തറ്റിക് ആന്റിജൻ വികസിപ്പിച്ച സ്ഥാപനം?

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISC)


മൊബൈൽ ഡാറ്റാ വിനിമയത്തിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനി?

റിലയൻസ് ജിയോ


Weekly Current Affairs | 2024 ഏപ്രിൽ 28-മെയ്‌ 4 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.