Current Affairs December 2024 for Kerala PSC Exams 2024 | Monthly Current Affairs in Malayalam December 2024 |PSC Current Affairs


2024 ഡിസംബർ (December ) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs December 2024|
2024 ഡിസംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-മത്തെ ഗവർണറായി നിയമിതനായത്?
സഞ്ജയ് മൽഹോത്ര


2024 ഡിസംബർ സിംഗപ്പൂരിൽ നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ജേതാവായത്?
ഡി ഗുകേഷ് (തമിഴ്നാട്) 

ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യൻ?
ഡി ഗുകേഷ്


സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ
ജെ സി ഡാനിയേൽ പുരസ്കാരം 2023 -ൽ ലഭിച്ചത് ?
ഷാജി എൻ കരുൺ (സംവിധായകൻ)


പച്ചക്കറി ആവശ്യത്തിന് വേണ്ടി വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഇഞ്ചി ഇനം?
ഐ ഐ എസ് ആർ സുരസ


കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത
കഴിക്കുമ്പോൾ കുത്തൻ അനുഭവപ്പെടാ ത്ത രുചിയുള്ള ഇഞ്ചി ഇനം?
ഐ ഐ എസ് ആർ സുരസ


2024,-ലെ ദി ക്രോസ് വേഡ് ബുക്ക് അവാർഡ് ലഭിച്ച സഹറു നുസൈബ കണ്ണനാരി യുടെ നോവൽ?
ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്
CHRONICLE OF AN HOUR AND A HALF


29- മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാര ജേതാവ്? 
പായൽ കപാഡിയ

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടിയ
ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ സംവിധായികയാണ്
പായൽ കപാഡിയ


2002 ലെ ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ?
ദ സബർമതി റിപ്പോർട്ട്


മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്?
ദേവേന്ദ്ര ഫഡ്നവിസ്


2024 മികച്ച വനിതാ ടെന്നീസ് താരത്തിനുള്ള പുരസ്കാരം?
ആര്യാന സബലേങ്ക


അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഫ്രഞ്ച് പ്രധാനമന്ത്രി?
മിഷേൽ ബാർണിയർ


ചെസ്സ് ഗ്രാമം എന്നറിയപ്പെടുന്ന തൃശ്ശൂരിലെ മരോട്ടിച്ചാലിനെ ആസ്പദമാക്കി നിർമ്മിച്ച ഹിന്ദി ചിത്രം?
പോൺ ഓഫ് മരോട്ടിച്ചാൽ


മറിയം -വെബ്സ്റ്റർ (Merriam- Webster) നിഘണ്ടുവിന്റെ ഈ വർഷത്തെ വാക്ക്?
പോളറൈസേഷൻ


ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ ധനസഹായം നൽകാൻ ആവിഷ്കരിച്ച പദ്ധതി?  കൈവല്യം


തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മരിച്ചീനിയിനങ്ങൾ?
ശ്രീ അന്നം, ശ്രീ മന്ന


തൃശ്ശൂർ നഗരത്തിലെ ലാലൂരിൽ കേരളത്തിലെ ഏറ്റവും വലിയ സ്പോർട്സ് കോംപ്ലക്സ് നിലവിൽ വരുന്നത് ആരുടെ പേരിലാണ്? 
ഐ എം വിജയൻ


65 വയസ്സിനുമേൽ പ്രായമുള്ളവരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന തിനായുള്ള കേരള സർക്കാർ പദ്ധതി?
വയോമിത്രം


സർവ്വമത ആരാധന കേന്ദ്രം എവിടെ സ്ഥാപിക്കുവാനാണ് ശ്രീനാരായണ ധർമ്മം സംഘം ഒരുങ്ങുന്നത്?
ശിവഗിരി


127 രാജ്യങ്ങളുൾപ്പെട്ട ആഗോള വിശപ്പുസൂചികയിൽ ഇന്ത്യയുടെ സ്ഥാനം? 
105


ത്രീഡി ബയോ പ്രിന്റിങ്ങിലൂടെ ജീവനുള്ള കോശങ്ങളെ വികസിപ്പിക്കാനുള്ള
ബയോ ഇങ്ക് ഉത്പാദിപ്പിച്ച ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്?
തിരുവനന്തപുരം


ഗ്രാമീണ ഉത്പന്നങ്ങൾ മുഴുവൻ ഒരു കുടക്കീഴിൽ എന്ന ആശയത്തെ  പ്രാവർത്തിയമാക്കുന്നതിനു വേണ്ടിയുള്ള കുടുംബശ്രീയുടെ ദേശീയ സരസ് മേള (2025) വേദി?
ചെങ്ങന്നൂർ (ആലപ്പുഴ)





ലോക എയ്ഡ്സ് ദിനം?
ഡിസംബർ 1



അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്?
ജയ് ഷാ



ലോക വികലാംഗ ദിനം?
ഡിസംബർ 3



2024 -ലെ ലോക വികലാംഗ ദിനത്തിന്റെ പ്രമേയം?
സമഗ്രവും സുസ്ഥിരവുമായ ഭാവിക്കായി വികലാംഗരുടെ നേതൃത്വം വർദ്ധിപ്പിക്കുക”



സർവ്വമത ആരാധന കേന്ദ്രം എവിടെ സ്ഥാപിക്കുവാനാണ് ശ്രീനാരായണ ധർമ്മ സംഘം ഒരുങ്ങുന്നത്?
ശിവഗിരി



Current Affairs December 2024|
2024 ഡിസംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.