2026 ഒക്ടോബർ (October) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs October 2026|
2026 ഒക്ടോബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam (തുടരും)
2027- ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മറാഠി ചിത്രം?
ഗൊന്ധൽ (Gondhal)
സംവിധാനം- സന്തോഷ് ദവാഖർ
2027 -ൽ 65 മത് കേരള സ്കൂൾ കലോത്സവത്തിന്റെ വേദി?
എറണാകുളം
പട്ടികജാതി വിഭാഗത്തിലെ വനിതകൾ ക്കായി കേരള സർക്കാർ ആരംഭിക്കുന്ന പുതിയ സ്വയം തൊഴിൽ സഹായ പദ്ധതി?
ദാക്ഷായണി
ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട മലയാളി?
നിവേദിത സുബ്രഹ്മണ്യൻ
2026 ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ് ജംപിൽ വെള്ളിമെഡൽ നേടിയ മലയാളി താരം? ആൻസി സോജൻ
പുരുഷ വിഭാഗം ലോങ് ജംപിൽ വെള്ളിമെഡൽ നേടിയ മലയാളി താരം? മുരളി ശ്രീശങ്കർ
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ചെയർമാൻ? പ്രേംകുമാർ
ഐച്ചി – നാഗോയ ഏഷ്യൻ ഗെയിംസിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക യേന്തുന്ന താരം?
നീരു ദണ്ഡ (ഷൂട്ടിംഗ് താരം)
2026 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിലെ വനിതാ ട്രാപ്പ് ഇനത്തിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം?
നീരു ദണ്ഡ
കേരള ഫോക് ലോർ അക്കാദമി ചെയർമാൻ?
സുരേഷ് ബാബു എളയാവൂർ
2026 ഏഷ്യൻ ഗെയിംസ് വനിതകളുടെ ഹോക്കിയിൽ സ്വർണ്ണ മെഡൽ നേടിയ രാജ്യം?
ഇന്ത്യ
UN പുറത്തുവിട്ട വയോജന സൗഹൃദ നഗരങ്ങളുടെ ഗ്ലോബൽ നെറ്റ്‌വർക്ക് പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ നഗരം? കോഴിക്കോട്
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ടമെഡൽ നേടുന്ന ആദ്യ മലയാളി താരം?
വിദർഷ കെ വിനോദ്
2026 – ഭൗമസൂചിക പദവി (GI Tag) ലഭിച്ച മന്ദർ ഏതു സംസ്ഥാനത്തെ പരമ്പരാഗത സംഗീതോപകരണം?
ജാർഖണ്ഡ്
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ?
രവീന്ദ്രൻ
2026 FIDE എക്സലൻസ് അവാർഡുകളിൽ മികച്ച വനിതാ ചെസ് താരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം? ദിവ്യദേശ് മുഖ്
2026 ഏഷ്യൻ ഗെയിംസ് വനിതകളുടെ കബഡിയിൽ സ്വർണ മെഡൽ നേടിയ രാജ്യം?
ഇന്ത്യ
കേരളത്തിലെ ലഹരി മാഫിയക്കെതിരെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏറ്റവും പുതിയ സമഗ്ര ജനകീയ ക്യാമ്പയിൻ?
മയങ്ങില്ല കേരളം
2026-ലെ 58 മത് കേരള സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ വേദി? മണ്ണാർക്കാട്
ലഡാക്കിന്റെ ചരിത്രത്തിലെ ആദ്യത്തെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചത്?
കുമിക് ഗ്രാമം
ഓൺലൈൻ ഡെലിവറി നടത്തുന്ന ഗിഗ് (Gig Workers) തൊഴിലാളികൾക്കായി സംസ്ഥാനത്തെ ആദ്യത്തെ വിശ്രമകേന്ദ്രം നിലവിൽ വന്ന നഗരം?
തിരുവനന്തപുരം
ഗിഗ് തൊഴിലാളികൾക്കുള്ള വിശ്രമ കേന്ദ്രം- ഗിഗോൺ (GIGON)
കേരളത്തിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികളുടെയും വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനായി സർക്കാർ വിപുലീകരിച്ച പോർട്ടൽ?
സമ്പൂർണ്ണ
ഡോ. എം ലീലാവതിയുടെ 99 -മത് ജന്മ വാർഷികത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ നടത്തിയ പുസ്തകോത്സവം?
ലീലാമധുരം
കെഎസ്ആർടിസി പഴയ ബസ്സുകൾ നവീകരിച്ച് നിരത്തിലിറക്കുന്ന പദ്ധതി? പ്രോജക്ട് സൂര്യ
ഇന്ത്യയിലെ എല്ലാ ഔദ്യോഗിക വാണിജ്യ, ഡിജിറ്റൽ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിയമപരമായി നിർബന്ധമാക്കുന്ന കേന്ദ്രസർക്കാർ നയം? ഒരു രാജ്യം ഒരു സമയം
2027 ലെ 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി?
എറണാകുളം
എം എസ് സുബ്ബലക്ഷ്മിയുടെ ജീവിതം പ്രമേയമാക്കി ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന സിനിമ?
M S: A Legacy on Screen
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാ രുടെയും സംരക്ഷണ നിയമ പ്രകാരം മരുമകൾ ‘മക്കൾ’ എന്ന നിർവചനത്തിൽ ഉൾപ്പെടില്ലെന്ന് നിർദ്ദേശിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി
2026 ജൂനിയർ വനിതാ ഏഷ്യ കപ്പ് ഹോക്കി കിരീടം നേടിയത് ടീം?
ഇന്ത്യ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Al) പ്രധാന വിഷയങ്ങളിൽ ഒന്നായി സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
പഞ്ചാബ്
കേരളത്തിലെ ആദ്യത്തെ റെയിൽവേ കോച്ച് റെസ്റ്റോറന്റ് ജുജു എക്സ്പ്രസ് നിലവിൽ വന്ന റെയിൽവേ സ്റ്റേഷൻ?
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ (കണ്ണൂർ)
ലോക വയോജന ദിനം?
ഒക്ടോബർ 1
Current Affairs October 2026|
2026 ഒക്ടോബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam