Weekly Current Affairs 2026 August 1-8 in Malayalam|PSC Exams 2026|PSC Questions|GK malayalam Kerala PSC|General knowledge



2026 ഓഗസ്റ്റ് 1-8 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2026 ഓഗസ്റ്റ് 1-8 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

അന്താരാഷ്ട്ര ചെസ് സംഘടനയായ ഫിഡെയുടെ (FIDE) താൽക്കാലിക പ്രസിഡണ്ടായി നിയമിതനായത്?
വിശ്വനാഥൻ ആനന്ദ്

2026 ഓഗസ്റ്റിൽ പുന്നമടക്കായലിൽ നടക്കുന്ന 72- മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം?
വള്ളം തുഴയുന്ന വേഴാമ്പൽ
വേഴാമ്പലി’ ന്റെ പേര്
വേഴു
ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തത് – ഹരിൺ കൈരളി

71-മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം-
കാത്തു എന്ന കാക്കത്തമ്പുരാട്ടി

70- മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം- 
നീലു എന്ന പൊന്മാൻ

ഓണത്തിന് ആവശ്യമായ പച്ചക്കറികൾ വിളയിച്ചെടുക്കുന്നതിനായി കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി?
ഓണക്കനി

ഓണത്തിന് ആവശ്യമായ പൂക്കൾ പ്രാദേശികമായി കൃഷി ചെയ്യുന്ന കുടുംബശ്രീ പദ്ധതി? 
നിറപ്പൊലിമ

അടുത്തിടെ ഭൗമസൂചിക പദവി (GI Tag) ലഭിച്ച ഗുജറാത്തിലെ കാർഷിക ഉത്പന്നം?
ഉൻഝ ജീരകം

കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സ്മാരകം നിലവിൽ വന്നത്?
ആലപ്പുഴ വലിയ ചൂടുക്കാടിൽ

വനിതകൾക്ക് മാത്രമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ആരംഭിച്ച പുതിയ ബസ് സർവീസ്? 
പിങ്ക് ബസ്

KSRTC പിങ്ക് ബസ് രാത്രികാല സർവീസ് ആരംഭിച്ച ജില്ല-
തിരുവനന്തപുരം

2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി ആദ്യ സ്വർണം നേടിയത്? മീരാബായ് ചാനു

കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം –
മീരാബായ് ചാനു

2026 കോമൺവെൽത്ത് ഗെയിംസ് വേദി – ഗ്ലാസ്ഗോ (സ്കോട്ലന്റ്)

2026-ലെ കോമൺവെൽത്ത് ഗെയിംസി ന്‍റെ ഭാഗ്യചിഹ്നം-
ഫിന്നി എന്ന യൂണികോൺ
(സ്കോട്ടലാൻഡിന്റെ ദേശീയ മൃഗം)

2022-ലെ കോമൺവെൽത്ത് ഗെയിംസ് വേദിയായത് – ബർമിംഗ് ഹാം (ഇംഗ്ലണ്ട്)

2030 -ലെ കോമൺവെൽത്ത് ഗെയിംസി ന്‍റെ വേദിയാവുന്ന ഇന്ത്യൻ നഗരം? അഹമ്മദാബാദ്

2026- ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത്?
മീരാഭായ് ചാനു, ലവലിന ബോർഹെയ്ൻ

2026 കോമൺവെൽത്ത് ഗെയിംസിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത്? 
ജാസ്മിൻ ലംബോറിയ

2026 കോമൺവെൽത്ത് ഗെയിംസിൽ ജാവലിൻ ത്രോ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം?
നീരജ് ചോപ്ര

2026 -ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യൻ സംഘത്തിന്റെ മേധാവിയായി (Chef de Mission) നിയമിതനായ മുൻ പ്രൊഫഷണൽ ടെന്നീസ് താരം?
രോഹിത് രാജ്പാൽ

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?
അസ്മിത ഡേ

2026 ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യ അവതരിപ്പിച്ച സാംസ്കാരിക പ്രദർശനത്തിന്റെ പ്രമേയം?
വസുധൈവ കുടുംബകം

2026 ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിന്റെ മെഡൽ പട്ടികയിൽ
ഒന്നാം സ്ഥാനത്ത് – ഓസ്ട്രേലിയ
രണ്ടാം സ്ഥാനത്ത് – ഇംഗ്ലണ്ട്
മൂന്നാം സ്ഥാനം – കാനഡ
ഇന്ത്യ- നാലാസ്ഥാനത്ത്

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്?
ആൻഡി ബേൺഹാം

സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതി ഇനിമുതൽ അറിയപ്പെടുന്ന പേര് ?
സ്വയാശ്രയ സ്റ്റുഡന്റ് പോലീസ് കേഡറ്റ്

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോത്രവർഗ മ്യൂസിയം നിലവിൽ വരുന്നത്?
പൊഴുതന (വയനാട്)

ദേശീയ കൈത്തറി ദിനം?
ആഗസ്റ്റ് 7

മയക്കുമരുന്ന് ഇടപാടുകൾ
തടയുന്നതിനായി കേരള എക്സൈസ് വകുപ്പ് ലോഡ്ജുകളിൽ നടത്തിയ പ്രത്യേക പരിശോധന? 
ഓപ്പറേഷൻ ഹൈഡ് ഔട്ട് 

ആണവതാപം ഉപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ സാങ്കേതികവിദ്യ സജ്ജമായത്?
കൽപ്പാക്കം ആണവനിലയം |GCAR)

ഇന്ത്യയുടെ 98 മത് ചെസ്  ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത്?
അശ്വത് എസ് (തമിഴ്നാട്)

2026- ൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്നും പിന്മാറിയ രാജ്യം? വെനസ്വേല

2026 ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വനിത സിംഗിൾസ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരം?
പി വി സിന്ധു

ഫൈനലിൽ ജപ്പാന്റെ അകാനെ യമാഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു ജപ്പാൻ ഓപ്പൺ കിരീടം നേടിയത്

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം  നേടുന്ന ആദ്യ ഇന്ത്യൻ താരം-
പി വി സിന്ധു

ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ? ഹർജിത് സിങ് ഗ്രെവാൾ

വിദ്യാർത്ഥികൾക്കിടയിൽ പോഷക സുരക്ഷ ഉറപ്പാക്കുന്നതിനുംപ്രകൃതിയോടും കൃഷിയോടും ആഭിമുഖ്യം വളർത്തുന്നതിനു മായി സംസ്ഥാന കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി?  കനിപ്പന്തൽ

ജപ്പാനീസ് സഹകരണത്തോടെ ഇന്ത്യയിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ മാച്ച തേയില (Matcha Tea) ഉത്പാദിപ്പിച്ച സംസ്ഥാനം?
അസം

2027 ജൂൺ ആഗോള എ ഐ ഉച്ചകോടിക്ക് (Global Al Summit 2027) വേദിയാവുന്നത്?
ജനീവ (സ്വിറ്റ്സർലൻഡ്)

അടുത്തിടെ പുറത്തിറങ്ങിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിയുടെ പുസ്തകം? 
ജോർജിയാസ് വിഷൻ
(Giorgia’s vision)

ഇറ്റലിയുടെ ചരിത്രത്തിൽ പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യത്തെ വനിതയാണ് –
ജോർജിയ മെലോനി

വന്യമൃഗ ശല്യം തടയുന്നതിനായി മലയോരമേഖലകളിൽ ലൈവ് മോണിറ്റിങ് സിസ്റ്റം നടപ്പിലാക്കുന്ന സംസ്ഥാനം?
കേരളം

പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന ജില്ല –
പത്തനംതിട്ട

ഭൗമസൂചികാ പദവി (GI Tag) ലഭിച്ച ഹരിയാനയിൽ നിന്നുള്ള ആദ്യത്തെ പഴവർഗം?
സിർസ കിന്നൗ
(Sirsa Kinnow, ഓറഞ്ച് ഇനം)

മീഥെയ്ൻ വാതക സ്ഫോടനത്തെ തുടർന്ന് തകർന്ന സമർദുംഗ് തുരങ്കം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 
സിക്കിം

സിക്കിമിലെ നാംചി ജില്ലയിൽ ടീസ്റ്റ സ്റ്റേജ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന തുരങ്കമാണ് സമർദുംഗ് തുരങ്കം

സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത്?
കെ എം ചന്ദ്രശേഖർ

ഗ്രാമീണ യുവതി യുവാക്കൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനാ യി നബാർഡ് (NABARD) ആരംഭിച്ച പുതിയ പദ്ധതി?  
ഗ്രാമോദ്യമം

ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി ചുമതലയേറ്റം ആദ്യ വനിത? 
വർഷ അശോക് അഗ്ലാവെ

ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നായ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിതമാകുന്ന നഗരം? 
കൊൽക്കത്ത

2026 ലോകമാന്യതിലക് ദേശീയ അവാർഡ് ലഭിച്ചത്?
അജിത് ഡോവൽ

മുതിർന്ന പൗരന്മാർക്ക് സേവനം ലഭ്യമാക്കു ന്നതിനായി കേന്ദ്രസാമൂഹിക നീതി
വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം? 
എൽഡർ ലൈൻ
ടോൾ ഫ്രീ നമ്പർ 14567

ഇന്ത്യയുടെ എഡിസൺ എന്നറിയപ്പെടുന്ന പ്രശസ്ത ശാസ്ത്രജ്ഞനും വ്യവസായിയുമായ ജി ഡി നായിഡുവിന്റെ ജീവിതം പ്രമേയമാക്കിയ സിനിമ?
ജിഡിഎൻ  (GDN)

സംവിധാനം – കൃഷ്ണകുമാർ രാമകുമാർ
ജി ഡി നായിഡുവായി വേഷമിടുന്നത് –
ആർ മാധവൻ

2026 – ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്?
ഹർമൻ പ്രീത് കൗർ
വൈറ്റ് ക്യാപ്റ്റൻ – സ്മൃതി മന്ദാന

2026 സെപ്തംബറിൽ ജപ്പാനിലെ ഐച്ചി നഗോയയിൽ വെച്ച് നടക്കുന്ന 20-മത് ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം –
ഹൊനൊ ഹൊൺ (Honohon)

ദേശീയ ജാവലിൻ ദിനം?
ഓഗസ്റ്റ് 7

2020 ലെ ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടിയതിന്റെ ഓർമ്മയ്ക്കായിട്ടാണ് ഓഗസ്റ്റ് 7 ദേശീയ ജാവലിൻ ദിനമായ് ആഘോഷിക്കുന്നത്

ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി  അത്‌ലറ്റിക്സിൽ വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടിയ ആദ്യ വ്യക്തി –
നീരജ് ചോപ്ര

മുതിർന്ന പൗരന്മാർക്ക് നിയമസഹായവും മാനസിക പിന്തുണയും ഒരുക്കുന്നതിനുള്ള കേരള പൊലീസിന്റെ പദ്ധതി? 
പ്രശാന്തി

2026 – ൽ ഉത്തരാഖണ്ഡിനും
ഗുജറാത്തിനും ശേഷം ഏകീകൃത സിവിൽകോഡ് (UCC) ബിൽ പാസാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ സംസ്ഥാനം? 
അസം

ഇന്ത്യയിൽ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ആദ്യമായി വിപണന അനുമതി നൽകിയ ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ?  
ക്യൂഡെങ്ക (QDENGA)

ജപ്പാനീസ് കമ്പനിയായ ടാക്ക ബയോ ഫാർമസ്യൂട്ടിക്കൽസാണ് ക്യൂഡെങ്ക വാക്സിൻ വികസിപ്പിച്ചെടുത്തത്

ചൈനയുടെ കിഴക്കൻ തീരത്തുള്ള ഷെജിയാങ് പ്രവിശ്യയിൽ നാശം വിതച്ച ചുഴലിക്കാറ്റ്?
ബാവി (Typhoon Bavi)
പേര് കൊടുത്ത രാജ്യം – 
വിയറ്റ്നാം

മദ്രസ ബോർഡിനുപകരം ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റി രൂപീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
ഉത്തരാഖണ്ഡ്

‘പ്രിയദർശിനി’  സൗജന്യ യാത്ര പദ്ധതി സ്വകാര്യ ബസ് മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധികളെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച അഞ്ചംഗ സമിതിയുടെ അധ്യക്ഷൻ?
കെ പത്മകുമാർ (മുൻ ഡിജിപി )

ലോകത്തിലെ ഏറ്റവും കരുത്തുറ്റ ബ്രോഡ് ഗേജ് ഹൈഡ്രജൻ പാസഞ്ചർ ട്രെയിൻ? നമോ ഗ്രീൻ റെയിൽ (Namo Green Rail)

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ടുകൾ അനുവദിച്ച സംസ്ഥാനം?
കേരളം
രണ്ടാമത് – മഹാരാഷ്ട്ര
മൂന്നാമത് –  ഉത്തർപ്രദേശ്

ഫോർച്യൂൺ ഇന്ത്യ തയ്യാറാക്കിയ ഇന്ത്യയുടെ ഏറ്റവും ശക്തമായ വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്?
നിതാ അംബാനി

മതത്തിന്റെ പേരിലാണെങ്കിലും ഒരു ജലാശയത്തെ മലിനമാക്കാൻ ആർക്കും അവകാശമില്ല എന്ന് അടുത്തിടെ വിധി പ്രസ്താവിച്ച കോടതി?
മദ്രാസ് ഹൈക്കോടതി

അടുത്തിടെ പൊട്ടിത്തെറിച്ച യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവതമായ മൗണ്ട് എറ്റിന സ്ഥിതി ചെയ്യുന്ന രാജ്യം?
ഇറ്റലി

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് മെഡൽ ജേതാവായ
കെ ഡി ജാദവിന്റെ ജീവിതം പ്രമേയം ആക്കി നിർമ്മിച്ച മറാത്തി ചലച്ചിത്രം?
ഖഷബ

ബ്ലഡ് ഫാൾസ് (Blood Falls) അഥവാ രക്ത വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസം കാണുന്നത്?
അന്റാർട്ടിക്ക

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്  തടയുന്നതിനും പരാതികൾ അതിവേഗം അറിയിക്കുന്നതിനുമായി സിദ്ധാർത്ഥ് ഡിസ്ട്രസ് ആപ്പ് സജ്ജമാക്കാൻ തീരുമാനിച്ച സംസ്ഥാനം?
കേരളം

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിന് ഇരയായി മരണപ്പെട്ട ജെ എസ് സിദ്ധാർത്ഥന്റെ   ഓർമ്മയ്ക്കായിട്ടാണ് പുതിയ ആന്റി- റാഗിങ് നിയമവും മൊബൈൽ ആപ്പും സർക്കാർ കൊണ്ടുവന്നത്

അടുത്തിടെ മേഘ വിസ്ഫോടനത്തെ തുടർന്ന് റെക്കോർഡ് മഴയും വലിയ വെള്ളപ്പൊക്കവും ഉണ്ടായ ഇന്ത്യൻ സംസ്ഥാനം?
അസം

2026-ലെ യുവേഫ അണ്ടർ 19 യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ? സ്പെയിൻ
ജർമ്മനിയെ പരാജയപ്പെടുത്തിയാണ്
സ്പെയിൻ കിരീടം നേടിയത്

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ICC) ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ മൂന്നാമത്തെ ഇന്ത്യൻ വനിത ക്രിക്കറ്റർ
അഞ്ജു ചോപ്ര

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനമായി നൽക്കുന്ന ‘തായ് മാമൻ തങ്കമോതിരം’ പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം?
തമിഴ്നാട് 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49% ഓഹരികൾ സ്വന്തമാക്കാൻ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനി?
മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനി (MSC)
ആസ്ഥാനം- സ്വിറ്റ്സർലൻഡ്

2026 ലെ ICC വനിത T20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ ടീം?
ഓസ്ട്രേലിയ
ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു

സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ വളപ്പിലും സമീപത്തും കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുവാനുള്ള പദ്ധതി?
സ്‌പെയ്സ്

ഇന്ത്യയിലെ ആദ്യ എട്ടുവരി അതിവേഗ തുരങ്ക പാത കടന്നുപോകുന്ന കടുവാ സങ്കേതം?
മുകുന്ദ്രാ ഹിൽസ് കടുവ സങ്കേതം (രാജസ്ഥാൻ)

പാസ്പോർട്ട് പൗരത്വം തെളിയിക്കുവാൻ ഉള്ള തിരിച്ചറിയൽ രേഖയല്ല മറിച്ച് യാത്രരേഖ മാത്രമാണെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രാലയം?
വിദേശകാര്യമന്ത്രാലയം

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പ്രമുഖ ബ്രസീലിയൻ താരം?
നെയ്മർ ജൂനിയർ
(Neymar da Silva Santos Junior)

കേന്ദ്രസർക്കാർ മഹി ബൻസ്വാര ആണവ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം?
രാജസ്ഥാൻ

ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രോഡ്ഗേജ് ഹൈഡ്രജൻ ട്രെയിൻ?
നമോ ഗ്രീൻ റെയിൽ

അന്താരാഷ്ട്ര നാണയനിധിയുടെ (IMF)പുതിയ ചീഫ് ഇക്കണോമിസ്റ്റായും ഗവേഷണ വിഭാഗം മേധാവിയായും നിയമിതയായത്?
സിൽവാന ടെന്‍റോ (Silvana Tenreyro)

കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പും  LIC- യും ചേർന്ന് കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്കായി ആരംഭിച്ച ഇൻഷുറൻസ് പദ്ധതി?
ജീവൻ ദീപം ഒരുമ

ആണവ അന്തർവാഹിനിയിൽ നിന്ന് ദക്ഷിണ പസഫിക് സമുദ്രത്തിലേക്ക് ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം?
ചൈന

അടുത്തിടെ സുശ്രുത മഹർഷിയുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെയാണ്?
റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡ്വിൻ ബർഗ്

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ  350 വിക്കറ്റ് നേടിയ രണ്ടാമത്തെ താരം?
ദീപ്തി ശർമ
മുൻ ഇന്ത്യൻ താരം ജൂലൻ ഗോസാമിയുടെ റെക്കോർഡ് ആണ് മറികടന്നത്

G7 ഉച്ചകോടിയുടെ 52 മത് പതിപ്പിന് ആതിഥേയത്വം  വഹിക്കുന്ന രാജ്യം? ഫ്രാൻസ്

കേരളത്തിലെ ആകെ നിശാ ശലഭ വൈവിധ്യത്തിന്റെ 16. 39 ശതമാനവും ക്യാമ്പസിൽ കണ്ടെത്തിയതിനെ തുടർന്ന് നിശാശലഭ ക്യാമ്പസ് എന്ന വിശേഷണത്തിന് അർഹമായ കേരളത്തിലെ സർവ്വകലാശാല?
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (കാലടി)

സൗദി അറേബ്യയുടെ ആദ്യ പ്രൊഫഷണൽ ട്വന്റി -20 ലീഗിന്റെ ബ്രാൻഡ് അംബാസഡർ? 
യുവരാജ് സിംഗ്

കേരളത്തിൽ വർദ്ധിച്ചുവരുന്ന ഏത് അപകടത്തെയാണ് സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് ധനസഹായം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ചെയ്തത്?
മുങ്ങിമരണം

22 -മത് കോമൺവെൽത്ത് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2026 ലെ ഭാഗ്യചിഹ്നം?
മായൂർ (Mayur)
വേദി ന്യൂഡൽഹി
ഭാഗ്യചിഹ്നം പ്രകാശനം ചെയ്തത് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

രാജിവെച്ച ബംഗ്ലാദേശ് പ്രസിഡന്റ്? മുഹമ്മദ് ഷഹാബുദ്ദീൻ

ബംഗ്ലാദേശിന്‍റെ ആക്ടിങ് പ്രസിഡന്റ്
ആയി നിയമിതനായത്?
ഹാഫിസുദ്ദീൻ അഹമ്മദ്

ദേശീയ ചലച്ചിത്ര പുരസ്കാരം നേടുന്ന ആദ്യ സന്താലി ചിത്രം?
അംഗെൻ

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ക്കുറിച്ച് പഠിച്ച് ധവളപത്രം സമർപ്പിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധസമിതിയുടെ അധ്യക്ഷൻ?
ഡോ. കെ എം ചന്ദ്രശേഖർ

കമോവാലെവ എന്ന ചിന്ന ഗ്രഹത്തിന് സമീപം വിജയകരമായി എത്തിച്ചേർന്ന ചൈനീസ് ബഹിരാകാശ പേടകം?
ടിയാൻ വെൻ -2 (Tianwen-2)

ആണവ അന്തർ വാഹിനിയിൽ നിന്ന് ദക്ഷിണ പസഫിക് സമുദ്രത്തിലേക്ക് ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം?
ചൈന

നായ പരിശീലനത്തിനായുള്ള രാജ്യത്തെ ആദ്യത്തെ പാഠപുസ്തകം തയ്യാറാക്കിയ മലയാളി?
ഡോ. എം.എസ്. ശിവപ്രസാദ്

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ്?
വിക്രം – 1

വിക്രം – 1 റോക്കറ്റിൽ ബഹിരാകാശ എത്തിച്ചത് ആരുടെയൊക്കെ പ്രതിമകൾ ആണ്?
വിക്രം സാരാഭായി,
സി വി രാമൻ,
എപിജെ അബ്ദുൽ കലാം

ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കുന്ന ഏറ്റവും ചെറിയ രാജ്യം?
കേപ് വെർദെ

ഫിഫ ലോകകപ്പ് നോക്കൗട്ട്  മത്സരത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം? ക്രിസ്ത്യാനോ റൊണാൾഡോ

അടുത്തിടെ ഉപരാഷ്ട്രപതി പ്രകാശനം ചെയ്ത The Library Man of India : The Story of P.N Panicker എന്ന പുസ്തകത്തിന്റെ രചയിതാവ്?
പി പി സത്യൻ

Weekly Current Affairs | 2026 ഓഗസ്റ്റ് 1-8 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.