Weekly Current Affairs 2026 June 14-20 in Malayalam|PSC Exams 2026|PSC Questions|GK malayalam Kerala PSC|General Knowledge

2026 ജൂൺ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2026 ജൂൺ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (Al) വേണ്ടി പ്രത്യേക വകുപ്പ്
രൂപീകരിക്കുന്ന രണ്ടാമത്തെ സംസ്ഥാനം ?
തമിഴ്നാട്  
ആദ്യ സംസ്ഥാനം – കേരളം

ഇന്ത്യൻ കരസേന പുതിയ മേധാവിയായി നിയമിതനായത്?
ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്

2026 ഫിഫ ഫുട്ബോൾ ലോകകപ്പിനുള്ള ഖത്തർ ടീമിൽ ഇടം നേടിയ മലയാളി?
തഹ്സിൻ മുഹമ്മദ് ജംഷീദ്

മഹാകവി പി. സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായത്?
പി.പി. ശ്രീധരനുണ്ണി
യക്ഷിയുടെ പരിണാമം എന്ന കൃതിക്കാണ് പുരസ്കാരം

കേരളത്തിലെ  ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും പരിഹരിക്കുക  എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടത്തുന്ന ജനസമ്പർക്ക പരിപാടി? 
കായകല്പം

2026 ജൂൺ അന്തരിച്ച ഇന്ത്യൻ ഷൂട്ടിംഗ് താരം?  
ജസ്പാൽ റാണ

ലോക ബാഡ് മിന്റൺ ഫെഡറേഷൻ
(BWF) കൗൺസിൽ അംഗമായ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം?
പി വി സിന്ധു

ലോകത്തിലെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള നീളം കൂടിയ സിംഗിൾ ട്യൂബ് ടണൽ? 
സോജില തുരങ്കം

അടുത്തിടെ വികസിപ്പിച്ചെടുത്ത പുതിയ സങ്കരയിനം റോസാപ്പൂവിന് ഇന്ത്യയുടെ ആദ്യത്തെ പ്ലാനിങ് കമ്മീഷൻ സെക്രട്ടറി യുടെ സ്മരണാർത്ഥം നൽകിയ പേര്? ത്രിഭുവൻ
ഇന്ത്യയുടെ ആദ്യത്തെ പ്ലാനിങ് കമ്മീഷൻ സെക്രട്ടറിയയായിരുന്നു ത്രിഭുവൻ പ്രസാദ് സിംഗ് (ടിപി സിംഗ്)

ചന്ദ്രനിൽ 2032 ഓടെ മൂന്ന് ഘട്ടമായി സ്ഥിരം താവളം പണിയാനുള്ള പദ്ധതി പ്രഖ്യാപിച്ച രാജ്യം?
അമേരിക്ക

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ വിലക്കയപ്പെടുത്തി കൊണ്ടുള്ള ബിൽ 2026-ൽ പാസാക്കിയ രാജ്യം?
തുർക്കി

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിയത്?
ഓസ്ട്രേലിയ

2026-ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ വനിതാ സിംഗിൾസ് ജേതാവ്
മിറ ആൻഡ്രീവ (റഷ്യ)
ജേതാവായ പുരുഷതാരം-
അലക്സാണ്ടർ സ്വരേവ്

2026-ൽ  നടക്കുന്ന  20-ാമത് ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം?
ഹൊനൊ ഹൊൺ (Honohon)
(അർത്ഥം- ജ്വാല )
വേദി- ഐച്ചി നഗോയ (ജപ്പാൻ)

രാജ്യത്തെ ആദ്യത്തെ മനുഷ്യ -ആന സംഘർഷ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്?
പലാമു ടൈഗർ റിസർവ് (ജാർഖണ്ഡ്)

ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാത്ത പോഡ് ടാക്സി സംവിധാനം നിലവിൽ വരുന്ന നഗരം? 
മുംബൈ

മഹാരാഷ്ട്രയിലെ സാവന്ത് വാഡി റെയിൽവേ സ്റ്റേഷൻ ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത്?
മധുദന്തവതെ
(ലോകമാന്യ മധുദന്തവതെ ടെർമിനസ്)

2026 സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് വിഭാഗം ജേതാക്കളായ ഇന്ത്യൻ സഖ്യം?
സാത്വിക് സായി രാജ് രങ്കി റെസ്സി – ചിരാഗ് ഷെട്ടി സഖ്യം

2026 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മലയാളി നടി?
മീനാക്ഷി ജയൻ
ചിത്രം- വിക്ടോറിയ

ഇന്ത്യയിൽ ഇലക്ട്രിക് ട്രെയിൻ ഓടിത്തുടങ്ങിയതിന്റെ നൂറാം വാർഷിക ത്തോടനുബന്ധിച്ച് പുറത്തിറക്കിയ വെള്ളിനാണയത്തിൽ ആലേഖനം ചെയ്ത ചിത്രം? 
വന്ദേഭാരത് ട്രെയിൻ

കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക് എന്ന പുസ്തകം രചിച്ചത്?
കെ വി തോമസ്


2026- ജൂൺ നടക്കുന്ന 52 – മത് ജി-7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
ഫ്രാൻസ്

16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് അടുത്തിടെ വിലക്ക് ഏർപ്പെടുത്തിയ രാജ്യം? 
മലേഷ്യ

ലോക ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ?
നീലകണ്ഠ മിശ്ര

ലോക ബാങ്കിന്റെ നിലവിലെ പ്രസിഡണ്ട്? അജയ് ബംഗ

ഇന്ത്യയിലെ ആദ്യ മാതൃകാ അതിർത്തി ഗ്രാമം( Model Border Village) ആയി തെരഞ്ഞെടുത്തത്?
ചുമുർ (ലഡാക്)

കേരളത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി?
പ്രോജക്ട് സീറോ (project Zero)
സർക്കാർ ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കുക. ചുവപ്പുനാടയും ഫയൽ വൈകിപ്പിക്കലും ഒഴിവാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ
അഴിമതി ദൃശ്യങ്ങൾ പകർത്തി നൽകുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകും
വിജിലൻസ് ടോൾ ഫ്രീ നമ്പർ 1064

നോർവെ ചെസ്  ടൂർണമെന്ററിൽ വിജയിയായ ആദ്യ ഇന്ത്യക്കാരൻ?
ആർ പ്രഗ്നാനാനന്ദ
വനിതാ വിഭാഗം ജേതാവ്
ബിബിസാര അസൗബയേവ കസാഖ്സ്ഥാൻ

ആഗോള പരിസ്ഥിതി പുരസ്കാരമായ
ദി എർത്ത് പ്രൈസ് (The Aarth Prize 2026) കരസ്ഥമാക്കിയ ഇന്ത്യൻ കൗമാരസംഘം?
അരിയാന അഗർവാൾ,
അവ്യാന മേത്ത,
വിവാൻ ഛൗഛാരിയ

കൃഷി, പോഷകാഹാരം, പൊതുജനാ രോഗ്യം എന്നിവ ശാസ്ത്രീയമായി സംയോജിക്കുക ലക്ഷ്യത്തോടെ 2026- ൽ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?
സെഹത് മിഷൻ ( SEHAT- Science Excellence for Health through Agricultural )

മിനി ഹോൺബിൽ ഫെസ്റ്റിവൽ എന്നറിയ പ്പെടുന്ന കൊന്യാക് വർഗ്ഗക്കാരുടെ പ്രധാന വസന്തകാല ഉത്സവമായ ഓലിയാങ് മോന്യു ആഘോഷിക്കുന്ന സംസ്ഥാനം? നാഗാലാൻഡ്

ഗ്രേറ്റ എന്ന പുസ്തകത്തിന്റെ രചയിതാവ്?
കെ പി രാമനുണ്ണി

സുപ്രീംകോടതി രജിസ്ട്രാറായി നിയമിതയായ മലയാളി?
ശാലീന വി.ജി നായർ

ഷിഗല്ല (Shigella) രോഗബാധയും മരണവും റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല?
കോഴിക്കോട്

കേരള മുഖ്യമന്ത്രി വി ഡി സതീശന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിതനായത്?
കെ എസ് ശബരീനാഥൻ

2026 -ൽ ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് വേദിയായത്? ന്യൂഡൽഹി

ഇന്ത്യയുടെ കര അതിർത്തികളിലെ ചരക്ക് നീക്കവും യാത്രക്കാരുടെ യാത്രയും കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ ഡിജിറ്റൽ സംവിധാനം?  
വിനിമയ്

സനാതനികളുടെ ഹിന്ദുത്വ വഴികൾ രചിച്ചത്? 
പി ജയരാജൻ

ജനന നിരക്കിലുണ്ടായ വലിയ കുറവ് പരിഹരിക്കുന്നതിനായി കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് 30000 രൂപയും നാലാമത്തെ കുട്ടിക്ക് 40000 രൂപയും സാമ്പത്തിക സഹായം പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?
ആന്ധ്രപ്രദേശ്

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടുത്തിടെ തമിഴ്നാട് മുഖ്യമന്ത്രി രൂപീകരിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സ്?
സിങ്കപ്പെൺ

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം നൽകുന്ന പശ്ചിമ ബംഗാൾ സർക്കാരിന്റെ പുതിയ പദ്ധതി?
അന്നപൂർണ്ണ ഭണ്ഡാർ ക്ഷേമ പദ്ധതി

അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL)  ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾ- ലൊക്കേഷൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം BESS സ്ഥാപിച്ചത്?
ഖവ്ദ  (ഗുജറാത്ത് )

സാധാരണക്കാർക്ക് സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം കോർപ്പറേഷൻ ആരംഭിച്ച പദ്ധതി?
മേയർ കെയർ

ഇന്ത്യയുടെ UPI (Unified Payments Interface) സംവിധാനം നിലവിൽ വരുന്ന ഒമ്പതാമത്തെ രാജ്യം?
കമ്പോഡിയ

2026 ജൂൺ 16 മുതൽ 2 ഘട്ടങ്ങളിലായി ആരംഭിക്കുന്ന ജനസംഖ്യ കണക്കെടുപ്പിന്റെ (census – 2026 ) ഭാഗമായി പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ ഓൺലൈനായി നൽകാൻ കഴിയുന്ന ആദ്യഘട്ട പ്രക്രിയ അറിയപ്പെടുന്നത്?
സെൽഫ് എൻയുമറേഷൻ

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2026 ൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
ബക്ഷോ ബോണ്ടി

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2026 മികച്ച സംവിധായകയ്ക്കുള്ള പുരസ്കാരം നേടിയത്?
ലക്ഷ്മിപ്രിയ ദേവി

2026 ലെ കേരളസംസ്ഥാന സ്കൂൾ പ്രവേശനോത്സവ ഗാനം ( പാലൊളി വിതറുന്നേ… ) രചിച്ചത്?
റഫീക്ക് അഹമ്മദ്

കർണാടകത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്?
ഡി കെ ശിവകുമാർ

2026 ഏഷ്യൻ അണ്ടർ 20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ രാജ്യം? ചൈന

പശ്ചിമബംഗാൾ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് വിമതനേതാവ്?
ഋതബ്രത ബാനർജി

സി ബി എസ് ഇ യുടെ പുതിയ ചെയർമാനായി നിയമിതനായത്?
ലോഖണ്ഡെ പ്രശാന്ത് സീതാറാം

പശ്ചിമഘട്ട നിരകളിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ പുതിയ സസ്യം?
Humboldtia nairiana

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച് വിജയകരമായി പരീക്ഷിച്ച എയർ ടു സർഫസ് മിസൈൽ?
രുദ്രം -2 (RudraM-ll)

അഴിമതിമുക്ത കേരളം ലക്ഷ്യമിട്ട് പൊതുജന പങ്കാളിത്തത്തോടെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ആരംഭിച്ച കർമ്മ പദ്ധതി? പ്രൊജക്റ്റ് സീറോ (project Zero)

കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തുവിട്ട 2023 24 വർഷത്തെ പഞ്ചായത്ത് മുന്നേറ്റ സൂചിക
കേരളത്തിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്?
ചെറുതന (ആലപ്പുഴ)

2026 ലെ യു എസ് ആർട്ടിസ്റ്റ് ഓഫ് ദ ഇയർ പുരസ്കാരം നേടിയത്?
കൊറിയൻ മ്യൂസിക് ബാൻഡ് ബി ടി എസ്

സ്ത്രീ ശാക്തീകരണത്തിനായി 2026 -27 കാലയളവിൽ രൂപവൽക്കരിച്ച പാർലമെന്ററി കമ്മിറ്റിയുടെ ചെയർപേഴ്സൺ?
ഡോ ഡി പുരന്ദേശ്വരി

സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആർത്തവ ശുചിത്വവും ശാരീരിക മാനസിക -ആരോഗ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി?
പ്രോജക്ട് മെൻസ്ട്രുവൽ ഡിഗ്നിറ്റി
(Project Menstrual Dignity)

ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും ഉയർന്ന ഫ്ലയിങ് ഇൻസ്ട്രക്ടർ പദവിയായ ‘ ‘CAT-A’ സർട്ടിഫിക്കേഷൻ നേടുന്ന ആദ്യ വനിത?
സ്ക്വാഡ്രൺ ലീഡർ സാന്യ

എ ഐ യെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ് എന്ന പേരിൽ ചാക്രിക ലേഖനം എഴുതിയത്?
ലിയോ പതിനാലാമൻ മാർപാപ്പ

അന്തരിച്ച ഒളിമ്പ്യനും ഏഷ്യൻ ഗെയിംസി ലെ ഇന്ത്യയുടെ ആദ്യത്തെ ഷൂട്ടിംഗ് സ്വർണ മെഡൽ ജേതാവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മുൻ സെക്രട്ടറിയുമായ വ്യക്തി? 
രാജാ രൺധീർ സിങ്

നാസയുടെ ആർട്ടെമിസ് ചാന്ദ്രദൗത്യങ്ങളിൽ ബഹിരാകാശ യാത്രികർക്ക് ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കാനുള്ള അത്യാധുനിക റോവർ?
CLV- 1
Crewed Lunar Vehicle-1

ഇന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്തി നുള്ള നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്കാരം നേടിയത്? 
ഹരിപ്പാട് (ആലപ്പുഴ)

Weekly Current Affairs | 2026 ജൂൺ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ|General Knowledge|GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.