വായനാമത്സരം 2022|പൊതു വിജ്ഞാനം| General Knowledge in Malayalam|Part -2

പൊതു വിജ്ഞാനം, General Knowledge in Malayalam, വായനാമത്സരം, പിഎസ്‌സി പരീക്ഷകൾ, മറ്റു ക്വിസ് മത്സരങ്ങൾ തുടങ്ങിയവയ്ക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും


സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ആരായിരുന്നു?

സുഗതകുമാരി


തൃക്കോട്ടൂർ കഥകളുടെ രചയിതാവ് ആര് ?

യു എ ഖാദർ


2021- ൽ പത്മശ്രീ പുരസ്കാരം നേടിയ കേരളത്തിൽനിന്നുള്ള ഗാനരചയിതാവ്?

കൈതപ്രം ദാമോദരൻ നമ്പൂതിരി


മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏതാണ്?

അവകാശികൾ


സമ്പൂർണ്ണ സാക്ഷരത നേടിയ
ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?

കോട്ടയം


നിലവിൽ (2022) കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ്?

ജസ്റ്റിസ് എസ് മണികുമാർ


മാലി എന്ന തൂലിക നാമത്തിൽ അറിയപ്പെട്ട സാഹിത്യകാരന്റെ പേര്

വി മാധവൻ നായർ


ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷമാണ്?

ആറുവർഷം


മദർ തെരേസ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ആതുര സേവനം


സ്വദേശാഭിമാനി പത്രം ആരംഭിച്ചതാര്?

വക്കം അബ്ദുൽ ഖാദർ മൗലവി


കാക്കേ കാക്കേ കൂടെവിടെ ‘ എന്നു തുടങ്ങുന്ന കവിത രചിച്ചതാര് ?

ഉള്ളൂർ എസ് പരമേശ്വരയ്യർ


സാനിയ മിർസ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

കായികം


കോരൻ , ചാത്തൻ , ചിരുത എന്നിവർ കഥാപാത്രമായി വരുന്ന തകഴിയുടെ നോവൽ ഏത് ?

രണ്ടിടങ്ങഴി


മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള നടൻ?

പി ജെ ആന്റണി


സുഭദ്ര – സി.വി. രാമൻപിള്ളയുടെ ഏതു നോവലിലെ കഥാപാത്രമാണ് ?

മാർത്താണ്ഡവർമ്മ


ഏതു നേതാവിന്റെ സ്മരണാർത്ഥമുള്ളതാണ് ‘ഏകതാ പ്രതിമ’?

സർദാർ വല്ലഭായ് പട്ടേൽ


മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ’യുടെ കർത്താവ് ആര് ?

ഒ ചന്തുമേനോൻ


ബധിര വിലാപം എന്ന ഖണ്ഡകാവ്യത്തിന്റെ രചയിതാവ്?

വള്ളത്തോൾ നാരായണമേനോൻ


ഗാന്ധിജിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ചതാര്?

രവീന്ദ്രനാഥ ടാഗോർ


ഉറൂബ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?

പി സി കുട്ടികൃഷ്ണൻ


ഇന്ത്യയുടെ ഏറ്റവും വലിയ അയൽ രാജ്യം?

ചൈന


ലോക വിവർത്തന ദിനം എന്നാണ്?

സപ്തംബർ 30


കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?

ജോസഫ് മുണ്ടശ്ശേരി


എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ എന്നത് ആരുടെ ആത്മകഥയാണ്?

ഗാന്ധിജി


കമലാ സുരയ്യ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

സാഹിത്യം


ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം?

ഗുജറാത്ത്


പക്ഷിപാതാളം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?

വയനാട്


അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്?

ഖാൻ അബ്ദുൽ ഗാഫർ ഖാൻ


“ആ വെളിച്ചം പൊലിഞ്ഞു എങ്ങും അന്ധകാരം ” മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആരാണ് ഇത്തരമൊരു പരാമർശം നടത്തിയത്?

ജവഹർലാൽ നെഹ്റു


2022 -ലെ വയലാർ അവാർഡ് ലഭിച്ച മീശ എന്ന നോവൽ എഴുതിയത്?

എസ് ഹരീഷ്


2021- ലെ വയലാർ അവാർഡ് ലഭിച്ച ‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ ‘ എന്ന നോവൽ എഴുതിയതാര്?

ബെന്യാമിൻ


കുണ്ടറ വിളംബരം നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച ദിവാൻ?

വേലുത്തമ്പി ദളവ


എം.എസ് . സുബ്ബലക്ഷ്മി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

സംഗീതം


‘കവിത ചാട്ടവാറാക്കിയ കവി’ എന്നറിയപ്പെടുന്നത് ആര്?

കുഞ്ചൻ നമ്പ്യാർ


കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ജി വി രാജ


എം ടി വാസുദേവൻ നായർ രചിച്ച രണ്ടാമൂഴം എന്ന നോവലിലെ മുഖ്യ കഥാപാത്രം?

ഭീമൻ


മാധവിക്കുട്ടിയുടെ ആത്മകഥ പരമായ നോവൽ ഏത്?

നീർമാതളം പൂത്തകാലം


സാഹിത്യപഞ്ചാനനൻ’ എന്നറിയപ്പെടുന്നത് ആരാണ്?

പി കെ നാരായണപിള്ള


കണ്ണീരും കിനാവും എന്ന ആത്മകഥ ആരുടേത്?

വി. ടി. ഭട്ടത്തിരിപ്പാട്


സാർവ്വദേശീയ വനിതാ ദിനം എന്നാണ്?

മാർച്ച് 8


കയ്യൂർ സമരത്തെ അടിസ്ഥാനമാക്കി നിരജ്ഞന എഴുതിയ നോവൽ ഏത്?

ചിരസ്മരണ


മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

ജെ സി ഡാനിയേൽ


പ്രശസ്തമായ അഗ്നിസാക്ഷി എന്ന മലയാള നോവലിന്റെ രചയിതാവ്?

ലളിതാംബിക അന്തർജനം


കന്നിക്കൊയ്ത്ത് എന്ന കവിത എഴുതിയത് വൈലോപ്പിള്ളിയുടെ മുഴുവൻ പേര്?

വൈലോപ്പിള്ളി ശ്രീധരമേനോൻ


ലോക പരിസ്ഥിതി ദിനം എല്ലാ വർഷവും ജൂൺ മാസത്തിലെ ഏത് ദിനത്തിലാണ് ആചരിക്കുന്നത്

ജൂൺ 5


ജനഗണമന എന്ന് തുടങ്ങുന്ന ദേശീയ ഗാനത്തിന്റെ രചയിതാവ്?

രവീന്ദ്രനാഥ ടാഗോർ


സത്യശോധക് സമാജം സ്ഥാപിച്ചതാര്? ജോതിറാവു ഫുലെ


ലോക പുസ്തക ദിനം എന്നാണ്? ഏപ്രിൽ 23


മാതൃത്വത്തിന്റെ കവയിത്രി എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?

ബാലാമണിയമ്മ


ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആര്?

ബി ആർ അംബേദ്കർ


‘കേരള നവോദ്ധാനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത്?

ശ്രീനാരായണഗുരു


2 thoughts on “വായനാമത്സരം 2022|പൊതു വിജ്ഞാനം| General Knowledge in Malayalam|Part -2”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.