Weekly Current Affairs for Kerala PSC Exams| 2024 September|PSC Current Affairs|Weekly Current Affairs in Malayalam

2024 സെപ്റ്റംബർ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 സെപ്റ്റംബർ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ


കേന്ദ്രസർക്കാർ പദ്ധതി പ്രകാരം റേഷൻ കടകൾക്ക് നൽകുന്ന പുതിയ പേര്?
ജൻ പോഷൺ കേന്ദ്രം

ഇന്ത്യയിലെ ശാസ്ത്രം, സാങ്കേതികവിദ്യ, നൂതന ആവാസ വ്യവസ്ഥ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആരംഭിക്കുന്ന പദ്ധതി?
വിജ്ഞാൻ ധാര

അമീബിക് മസ്തിഷ്കജ്വരത്തിന് എതിരെ ഇന്ത്യയിൽ ആദ്യമായി ആക്ഷൻ പ്ലാൻ രൂപീകരിക്കുന്ന സംസ്ഥാനം?

കേരളം
ഏകാരോഗ്യ സമീപനത്തിൽ ഊന്നിയുള്ള ഗവേഷണ പ്രവർത്തനങ്ങൾ നടത്തുകയാണ് ലക്ഷ്യം


പെൺകുട്ടികളുടെ വിവാഹപ്രായം 18- ൽ നിന്ന്  21 വയസ്സായി ഉയർത്തിയ സംസ്ഥാനം?

ഹിമാചൽ പ്രദേശ്
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി വർദ്ധിപ്പിക്കുന്നതിനുള്ള നിയമനിർമാണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഹിമാചൽ പ്രദേശ്


പോൾ വോൾട്ടിൽ 10- തവണയും ലോക റെക്കോർഡ് തകർത്തു 6.26 മീറ്റർ ചാടിയ അത്‌ലറ്റ്?

അർമാൻഡ് ഡ്യൂപ്ലാന്റിസ് (സ്വീഡിഷ്)
ലുസെയ്നിലെ ഡയമണ്ട് ലീഗ് അത്‌ലറ്റിക്സിൽ 6. 26 മീറ്റർ ചാടിയാണ് പുതിയ ഉയരം കുറിച്ചത്


2024 ഓഗസ്റ്റിൽ രാത്രികാല പരീക്ഷണം വിജയിച്ച ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ?

പൃഥ്വി 2
ഒഡീഷ്യ തീരത്തു നിന്നായിരുന്നു പരീക്ഷണം നടത്തിയത്


ദേശീയ സുരക്ഷാസേനയുടെ (NSG) പുതിയ ഡയറക്ടർ?

ബി ശ്രീനിവാസൻ
ബ്ലാക്ക് ക്യാറ്റ്സ് എന്ന പേരിൽ അറിയപ്പെടുന്ന സുരക്ഷാസേനയാണ് NSG 


തുടർച്ചയായ രണ്ടാം പരാലിമ്പിക്സിലും സ്വർണ മെഡൽ നേടിയ അവനി ലേഖ്റ ഏതു കായികയിലുമായി ബന്ധപ്പെട്ടിരിക്കുന്നു

ഷൂട്ടിംഗ്
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ് എച്ച് 1 ഇനത്തിലാണ് അവനി സ്വർണ്ണം നേടിയത്

ടോക്യോ പരാലിമ്പിക്സിലും ഇതേ (10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ് എച്ച് 1 ) ഇനത്തിൽ അവ്നി ലേഖ്ന സ്വർണം നേടിയിരുന്നു


പാരാലിമ്പിക്സിൽ രണ്ടു സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത?അവനി ലേഖ്ന

പരീസ് പരാലിമ്പിക്സൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ് എച്ച് 1 ഇനത്തൽ വെങ്കലം നേടിയത് ?മോന അഗർവാൾ (ഇന്ത്യ)


അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ‘അസ്ന’ ക്ക്‌ പേര് നൽകിയ രാജ്യം?
പാക്കിസ്ഥാൻ


ലഡാക്കിൽ നിലവിൽ വരാൻ പോകുന്ന പുതിയ ജില്ലകൾ?

സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര ചാങ്താങ്ങ്
നിലവിൽ ലെ,കാർഗിൽ എന്നീ ജില്ലകളാണ് ഉള്ളത് നിലവിൽ ഏഴു ജില്ലകൾ


ടെക്ക് കമ്പനി ആപ്പിളിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയ ഇന്ത്യൻ വംശജൻ?
കെവൻ പരേഖ്

2024 ഓഗസ്റ്റ് കോളറയെ പ്രതിരോധിക്കു ന്നതിനായി ഭാരത് ബയോടെക് വികസിപ്പിച്ച ഓറൽ വാക്സിൻ?
ഹിൽക്കോൾ (HILLCHOL)


2024 പാരീസ് പാരാലിമ്പിക്സിൽ 200 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ആദ്യ വെങ്കലമെഡൽ നേടി ചരിത്ര സൃഷ്ടിച്ച ഇന്ത്യൻ കായിക താരം?

പ്രീതി പാൽ
പാരീസ് പാരാലിമ്പിക്സിൽ 2024 -ൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ രണ്ട് പാരാലിമ്പിക്സ് മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് പ്രീതി പാൽ


2024 ആഗസ്റ്റ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച ചലച്ചിത്ര സംവിധായകൻ?
രഞ്ജിത്ത്

രഞ്ജിത്ത് രാജിവച്ച ഒഴിവിലാണ് ചലച്ചിത്ര അക്കാദമി വൈസ് ചാൻസിലർ കൂടിയായ പ്രേംകുമാറിനാണ് ചെയർമാന്റെ താൽക്കാലിക സ്ഥാനം നൽകിയത്



അന്തരിച്ച ഭരണഘടന വിദഗ്ധനും എഴുത്തുകാരനും നിയമജ്ഞനുമായ വ്യക്തി ?  എ ജി നൂറാനി

ഇന്ത്യയിലെ ഏറ്റവും വലിയ ഏയ്റോ ലോഞ്ച് നിലവിൽ വരുന്നത്?

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ആഗോള നിലവാരത്തിലുള്ള വിമാന ത്താവള അനുഭവം ഒരുക്കാൻ ലക്ഷ്യമിട്ട് സിയാൽ (കൊച്ചി വിമാനത്താവളം) നടപ്പിലാക്കിയിട്ടുള്ള പുതിയ പദ്ധതിയാണ് ‘0484 എയറോ ലോഞ്ച്  ‘

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ‘0484 എയറോ ലോഞ്ച് ‘ സെപ്റ്റംബർ 1- ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു


റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാൻ?   സതീഷ് കുമാർ

ഈ പദവിയിൽ എത്തുന്ന ദളിത് വിഭാഗത്തിൽനിന്നുള്ള ആദ്യ വ്യക്തിയാണ്  സതീഷ് കുമാർ
നിലവിലെ ചെയർപേഴ്സൺ ജയവർമ്മ സിൻഹയുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലാണ് നിയമനം.
റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ ചെയർപേഴ്സൺ ജയവർമ്മ സിൻഹ


ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ബംഗ്ലാദേശിനു ശേഷം ലോകത്ത് മലിനീകരണ അളവിന്റെ തോത് കുറയുന്ന രണ്ടാമത്തെ രാജ്യം? 
ഇന്ത്യ



സുപ്രീംകോടതിയുടെ പുതിയ പതാക രൂപകൽപ്പന ചെയ്തത്?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി


പുതിയ പതാകയിൽ അശോകചക്രവും സുപ്രീംകോടതി കെട്ടിടവും ഭരണഘടനയും ഉൾപ്പെടുത്തിയിട്ടുണ്ട്
സുപ്രീംകോടതിയുടെ 75- മത് വാർഷിക ത്തോടനുബന്ധിച്ചാണ് പുതിയ പതാക പ്രകാശനം ചെയ്തത്


ബഡ്സ് ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കാനായി കോടതി ആരംഭിച്ചത്?

ആലപ്പുഴ
നിക്ഷേപക തട്ടിപ്പുകളിൽ അകപ്പെടുന്നവരെ സംരക്ഷിക്കാനുള്ള കോടതി


നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത് ?

ബി ശ്രീനിവാസൻ
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന (NSG) സ്ഥാപിതമായത് 1986 സെപ്തംബർ 22- നാണ്


ഏഷ്യയിലെ ആദ്യ എം പോക്സ് ‘ക്ലേഡ് 1b’ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം?
തായ്‌ലൻഡ്

ഇന്ത്യയിലെ ആദ്യ ഭരണഘടന മ്യൂസിയം നിലവിൽ വരുന്നത്?

ഒ പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി (ഹരിയാന )
2024 നവംബർ 26 -നാണ് ഉദ്ഘാടനം


ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75 വാർഷികത്തിന്റെ സ്മരണയ്ക്കായി
ഒ പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി എന്ന സ്ഥാപനം ഇന്ത്യയുടെ ആദ്യത്തെ ഭരണഘടന മ്യൂസിയം സ്ഥാപിക്കുന്നത്

1949 നവംബർ 26 -ന് ഭരണഘടന അംഗീകരിച്ചു
ഭരണഘടന ദിനം നവംബർ 26


അടുത്തിടെ ഫ്രാൻസിൽ അറസ്റ്റിലായ ടെലിഗ്രാം സ്ഥാപകൻ?
പാവേൽ ദുറോവ്
2013 -ലാണ് ടെലിഗ്രാം സ്ഥാപിച്ചത്

ഉരുൾപൊട്ടൽ മുന്നറിയിപ്പ് ലഭിക്കുന്നതിനായി കേരള സർവകലാശാല വികസിപ്പിക്കുന്ന ആപ്പ്?
സ്ലിപ് -കെ


കുടുംബശ്രീ പ്രവർത്തനങ്ങൾ കൂടുതൽ പട്ടികവർഗ്ഗ മേഖലകളിൽ എത്തിക്കുന്ന തിനായി ആരംഭിക്കുന്ന ക്യാമ്പയിൻ?
പ്രകൃതിയോടൊപ്പം

2024 ഓഗസ്റ്റ് നാസ്കോം ചെയർപേഴ്സൺ ആയി നിയമിതയായ ഇന്ത്യക്കാരി?
സിന്ധു ഗംഗാധരൻ


2024 ഓഗസ്റ്റ് ആയുർവേദം, പരമ്പരാഗത വൈദ്യം തുടങ്ങിയ മേഖലകളിൽ പരസ്പരസഹകരണത്തിന് ഇന്ത്യ യുമായി ധാരണ പത്രം ഒപ്പുവെച്ച രാജ്യം?
മലേഷ്യ


അമേരിക്കയിലെ ക്ലോപല്‍ ഫിനാൻസ് മാഗസിൻ 2024 -ലെ ലോകത്തിലെ ഏറ്റവും മികച്ച കേന്ദ്ര ബാങ്ക് മേധാവിയായി തുടർച്ചയായ രണ്ടാം വർഷവും തിരഞ്ഞെടുക്കപ്പെട്ടത്?
ശക്തികാന്ത് ദാസ്

രണ്ടാമത് ഐസി സി അണ്ടർ – 19 വനിത T20 ലോകകപ്പ് 2025 വേദി?
മലേഷ്യ


അടുത്തിടെ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് (X) നു നിരോധനം ഏർപ്പെടുത്തിയ ലാറ്റിനമേരിക്കൻ രാജ്യം?

ബ്രസീൽ
ട്വിറ്ററിന്റെ പുതിയ പേരാണ് X


ഫുട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ആരംഭിച്ച യൂട്യൂബ് ചാനൽ?
UR Cristiano


2024 ഓഗസ്റ്റിൽ ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണറായി നിയമിതനായത്?
ഡോ. പി.ടി ബാബുരാജ്

2024 ആഗസ്റ്റ് ഓഹരി വിപണിയിൽ നിന്ന് അഞ്ചുവർഷത്തെ വിലക്ക് ലഭിച്ച വ്യാപാരി?
അനിൽ അംബാനി


ലുസെയ്നിലെ ഡയമണ്ട് ലീഗ് മത്സരത്തിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയുടെ സ്ഥാനം?
രണ്ടാം സ്ഥാനം 


അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം ഖനനം ചെയ്തത്?
ബോട്സ്വാന


ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് സ്കൂൾ നിലവിൽ വന്നത്?
ഇറ്റാനഗർ (അരുണാചൽ പ്രദേശ്)


ടൈറ്റാനിക് കപ്പൽ അവശിഷ്ടങ്ങളിൽ നിന്ന് വീണ്ടെടുത്ത ഗ്രീക്ക് ദേവതയുടെ വെങ്കല ശില്പം ആരുടേത്?
ഡയാന

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ യുദ്ധം എന്നറിയപ്പെടുന്ന പരമ്പരാഗത ടൊമാറ്റിനോ ഫെസ്റ്റിവൽ നടക്കുന്നത് എവിടെ?
സ്പെയിൻ


അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന്റെ വേദി?
കൊച്ചി


ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ പുറത്തിറക്കിയത്?
ബംഗളൂരു


ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പുറത്തിറക്കിയ പോർട്ടൽ?
ഷി -ബോക്സ്


വീടുകളിൽ അതിക്രമത്തിന് ഇരയാവുന്ന വരുടെ താൽക്കാലിക അഭയ കേന്ദ്രം? സ്നേഹിത


2024 ഓഗസ്റ്റ് എംഎൽഎ പെൻഷൻ 50000 ആക്കി ഉയർത്തിയ സംസ്ഥാനം?

സിക്കിം
ഒറ്റ തവണ എംഎൽഎ ആയാൽ 50,000 രൂപയും രണ്ടോ അതിലധികം തവണയോ ആയാൽ 55000 രൂപ ലഭിക്കും
സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് തമങ്‌


പരാലിമ്പിക്സിലോ ഒളിമ്പിക്സിലോ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ട്രാക്ക് ആൻഡ് ഫീൽഡ് അറ്റ്ലറ്റ്?

പ്രീതിപാൽ
വനിത ടി- 35 വിഭാഗം 200 മീറ്റർ ഓട്ടത്തിലും 100 മീറ്റർ ഓട്ടത്തിലും വെങ്കലം സ്വന്തമാക്കിയത് എവിടെയാണ് ഇരട്ട മെഡൽ നേട്ടം


കേരളത്തിലെ രണ്ടാമത്തെ ഗുരുദ്വാര നിലവിൽ വരുന്നത്
കരമന (തിരുവനന്തപുരം)
ആദ്യത്തെ ഗുരുദ്വാര നിലവിൽ വന്നത്
തേവര


വയനാട്ടിലെ ആദിവാസികളുടെ ജീവിതവും ദുരിതങ്ങളും പ്രമേയമാക്കി ഷീല ടോമി എഴുതിയ നോവൽ?
വല്ലി

Weekly Current Affairs | 2024 സെപ്റ്റംബർ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.