Weekly Current Affairs for Kerala PSC Exams| 2024 March 24-30|PSC Current Affairs|2024 മാർച്ച് 24-30 വരെയുള്ള ആനുകാലിക വിവരങ്ങൾ


കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.2024 മാർച്ച് 24-30 വരെയുള്ള ആനുകാലിക വിവരങ്ങൾ

Weekly Current Affairs for Kerala PSC Exams2024 -ലെ ഏഷ്യ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിനു വേദിയാകുന്ന രാജ്യം? ശ്രീലങ്ക


ലാറ്റിനമേരിക്കൻ ഫുട്ബോൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ?
ബിജയ് ഛേത്രി (മണിപ്പൂർ)

പൊതു വിദ്യാലയങ്ങളിൽ ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ ആർജിച്ച വായനാശേഷിയുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനായി സമഗ്ര ശിക്ഷ കേരള നടപ്പാക്കുന്ന പദ്ധതി?
മലയാള മധുരം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ?
വി പി ജഗതിരാജ്

ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ ആസ്പദമാക്കി പുറത്തിറക്കിയ ആടുജീവിതം എന്ന സിനിമയുടെ സംവിധായകൻ?
ബ്ലെസ്സി

ഭൂട്ടാന്റെ പരമോന്നത ബഹുമതിയായ
‘ദി ഓർഡർ ഓഫ് ഡ്രുക് ക്യാൽപോ’ (THE ORDER OF THE DRUK GYALPO) ക്ക്‌ അർഹനായത്?
നരേന്ദ്ര മോദി

ലോക നാടക ദിനം?
മാർച്ച് 27

2024 ലോക നാടക ദിന പ്രമേയം?
നാടകവും സമാധാനത്തിന്റെ സംസ്കാരവും”
(Theatre and a Culture of Peace )

അർഹരായ മുഴുവൻ വിദ്യാർത്ഥികളെയും വോട്ടർമാരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല? കണ്ണൂർ

ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലമായ ‘പോയിന്റ് നീമോ’ യിൽ എത്തിയ ആദ്യ വ്യക്തി?
ക്രിസ് ബ്രൗൺ ( ബ്രിട്ടൻ)

മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം നേടിയത്?
ടി എം കൃഷ്ണ

2024 -ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ പതാക ഏന്തുന്നത്?
അജന്ത ശരത് കമൽ

ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ?
സാക്ഷം

2024-ലെ അധ്യായന വർഷം മുതൽ എല്ലാ കലാവിഷയങ്ങളിലും ലിംഗഭേദമില്ലാതെ പ്രവേശനം അനുവദിച്ച സ്ഥാപനം?
കേരള കലാമണ്ഡലം

ജീവിതത്തിൽ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന കുടുംബങ്ങൾക്ക് പ്രൊഫഷണൽ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി?
കെ4 കെയർ

2024 മാർച്ചിൽ ചിപ്കോ പ്രസ്ഥാനത്തിന്റെ എത്രാമത്തെ വാർഷികമാണ് ആചരിക്കുന്നത്?
50- മത്

സൗരയൂഥത്തിലെ ചിന്ന ഗ്രഹമായ
‘2005 EX 296 ‘നെ ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരിലാണ് നാമകരണം ചെയ്തത്?
പ്രൊഫ. ജയന്ത് മൂർത്തി

50-മത് ജി7 ഉച്ചകോടി 2024 -ൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
ഇറ്റലി

700 വർഷം മുമ്പുള്ള വട്ടെഴുത്ത് കണ്ടെത്തിയ പാലക്കാട് ജില്ലയിലെ ക്ഷേത്രം?
ചിറ്റടി മണ്ണൂർ ഭഗവതി ക്ഷേത്രം

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറായി ചുമതലയേറ്റത്? പ്രൊഫസർ കെ കെ ഗീതാകുമാരി

ബാല ചൂഷണം തടയാൻ സംസ്ഥാന വനിത -ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
ശരണ ബാല്യം

ശോണിമ, സ്വർണ എന്നിവ ഏത് കാർഷിക വിളയുടെ സങ്കരയിനമാണ്?
തണ്ണിമത്തൻ

2024 മാർച്ച് ഓസ്ട്രേലിയയിൽ വീശിയ ഉഷ്ണമേഖല ചുഴലിക്കാറ്റ്?
മേഗൻ

2024 മാർച്ചിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻ ഐ എ യുടെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത്?
സദാനന്ദ് വസന്ത് ദാതെ

ജില്ലാ മൂല്യവർദ്ധിത അടിസ്ഥാനത്തിൽ പ്രതിശീർഷ വരുമാനം രേഖപ്പെടുത്തുന്ന കേരളത്തിലെ ആദ്യ ജില്ല?
എറണാകുളം

ജപ്പാനിൽ റിപ്പോർട്ട് ചെയ്ത ബാക്ടീരിയൽ അണുബാധ രോഗം?
സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം

റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുവാൻ റെയിൽവേ പോലീസിന് വേണ്ടി പുറത്തിറക്കിയ ആപ്പ്?
റെയിൽ മൈത്രി

തൊഴിലിടങ്ങളിലും താമസസ്ഥലത്തും എത്തി ഇതര സംസ്ഥാന
തൊഴിലാളികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന എറണാകുളം ജില്ല നടപ്പിലാക്കിയ പദ്ധതി?
ബന്ധു പദ്ധതി

കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിതയെന്ന ബഹുമതിക്ക് അർഹയായ ലക്ഷ്മി എൻ മേനോന്റെ എത്രാമത്തെ ജന്മവാർഷികമാണ് 2024 മാർച്ച് 27-ന് ആഘോഷിച്ചത്?
125

2024 മാർച്ച് ൽ ഭാരത് ബയോടെക് ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ച ക്ഷയ രോഗത്തിനുള്ള വാക്സിൻ?
എംടി ബിവാക് (MTBVAC)

തിരഞ്ഞെടുപ്പ് ഏകോപനത്തിനായി തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ്‌വെയർ? എൻകോർ (NCORE)2024 മാർച്ചിൽ നൂറാം വാർഷികം ആഘോഷിച്ച കേരളത്തിലെ സത്യാഗ്രഹം?
വൈക്കം സത്യാഗ്രഹം

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണത്തി ലുള്ള പാത അറിയപ്പെടുന്നത്?
പിങ്ക് ലൈൻ

കേരളത്തിലെ ആദ്യ യന്ത്രവൽകൃത റെയിൽവേ ഗേറ്റ് പ്രവർത്തനമാരംഭിച്ചത്?
തുറവൂർ

ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതത്വവും സുരക്ഷയും ഉറപ്പുവരുത്തുവാനായി ഇന്ത്യൻ നാവികസേന ആരംഭിച്ച ഓപ്പറേഷൻ?
ഓപ്പറേഷൻ സങ്കൽപ്

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ അത്‌ലറ്റ്സ് കമ്മിറ്റി അധ്യക്ഷനാകുന്ന ആദ്യ ഇന്ത്യൻ താരം?
പി ആർ ശ്രീജേഷ്

2025- ലെ യു എൻ കാലാവസ്ഥ ഉച്ചകോടിക്ക് (കോപ് -30) വേദിയാകുന്ന രാജ്യം?
ബ്രസീൽ

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ പുതുക്കിയ വേതനം?
346 രൂപ

2024- ലെ ആബേൽ പുരസ്കാരം നേടിയ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞൻ?
മിഷേൽ ടെലഗ്രാൻഡ്

ലോക ക്ഷയരോഗ ദിനം?
മാർച്ച് 24

2024- ലെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം?
“അതെ, നമുക്ക് ടിബി അവസാനിപ്പിക്കാം” (Yes We can end TB)

പൂക്കോട് വെറ്റിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലർ?
ഡോ. കെ എസ് അനിൽ

ലോകത്തിലെ ഏറ്റവും ശക്തമായ ഇൻഷുറൻസ് ബ്രാൻഡ്?
LIC (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, ഇന്ത്യ)

മൈക്രോസോഫ്റ്റ് വിൻഡോസിന്റെ മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ?
പവൻ ദവുലുരി

ചന്ദ്രനിൽ ചാന്ദ്രയാൻ -3 വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ അംഗീകരിച്ച പേര്?
ശിവശക്തി പോയിന്റ്

2024 മാർച്ച് അമേരിക്കയിൽ ചരക്ക് കപ്പൽ ഇടിച്ചതിനെ തുടർന്ന് തകർന്ന പാലം?
ഫ്രാൻസിസ് സ്കോട്ട് കീ പാലം

വ്യാഴത്തിന്റെ ഉപഗ്രഹമായ ‘യൂറോപ്പ’ ലക്ഷ്യമാക്കി നാസ വിക്ഷേപിക്കുന്ന പേടകം?
യൂറോപ്പ ക്ലിപ്പർ

2023 -24 ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ?
ഒഡീഷ്യ എഫ്സി

‘എം ടി ഏകാകിതയുടെ വിസ്മയം’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഡോ. കെ പി സുധീര

2024 -ലെ ആദ്യ ചന്ദ്രഗ്രഹണം ദൃശ്യമായത് എന്ന്?
2024 മാർച്ച് 25
(പെനുബ്രൽ ചന്ദ്രഗ്രഹണം)

150 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ താരം?

സുനിൽ ഛേത്രി

Weekly Current Affairs for Kerala PSC Exams|GK Malayalam
Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.